Media
കാനഡയിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാന സർവീസ് ഉറപ്പ്:ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂജേഴ്‌സി: കോവിഡ് മഹാമാരി പ്രതിസന്ധി കഴിഞ്ഞാൽ കാനഡയിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് ഒരു വിമാന സർവീസ് ഉറപ്പാക്കുമെന്ന്കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പതിനൊന്നാമത് കാനഡ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഈ വര്‍ഷത്തെ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കാനഡയിലെയും അമേരിക്കയിലെയും മലയാളീ സംഘടനാ നേതാക്കളുമായി വീഡിയോ കോൺഫറൺസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയേറെ മലയാളികൾ ജീവിക്കുന്ന കാനഡയിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവീസ് ഇല്ലെന്ന് വിവരം ഇതിനുമുൻപ് ആരും പറഞ്ഞു കേട്ടില്ല. അവിടെ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാനസർവീസ് ഇല്ലെന്നത് തനിക്ക് പുതിയ അറിവാണ്. കേന്ദ്ര വ്യോമയാന മന്ത്രിയുമായി ഉടൻ ബന്ധപ്പെട്ട് ഇക്കാര്യം ഉറപ്പു വരുത്തുമെന്ന് മുൻ കേന്ദ്ര വ്യോമയാന മന്ത്രികൂടിയായ ഗവർണർ ആരിഫ് ഖാൻ കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ കോവിഡ് മഹാമാരി വ്യാപകമായിക്കൊണ്ടിരിക്കുന്നതിനാൽ ഇക്കാര്യത്തിൽ ഉടനൊരു തീരുമാനമുണ്ടാകാൻ സാധ്യതയില്ലെന്ന് പറഞ്ഞ ഗവർണർ ഇക്കാര്യം ഉടൻ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ ഇടപെടൽ ശക്തമാക്കുമെന്നും ഫൊക്കാന മുൻ പ്രസിഡണ്ട് ജോൺ പി. ജോണിന്റെ ചോദ്യത്തിന് മറുപടിയായി കാനഡ മലയാളികൾക്ക് ഉറപ്പു നൽകി.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളുടെ ആശങ്കകൾ അകറ്റുമെന്നും പ്രഖ്യാപിച്ച ഗവർണർ കേരള ഗവർമെന്റും കേരളത്തിലെ ജനങ്ങളും പ്രവാസികളെ വലിയ ആദരവോടെയാണ് കാണുന്നതെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. രാഷ്ട്ര നിർമ്മാണത്തിൽ പ്രവാസികൾ നൽകുന്ന സംഭാവനകൾ അങ്ങേയറ്റം മഹത്തരമാണ്. പ്രവാസികളാണ് കേരളത്തിലെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. നിങ്ങളെ കേരളത്തിലെ ജനങ്ങൾക്ക് അവഗണിക്കാൻ കഴിയുമെന്ന് ചിന്തിക്കുകപോലുമരുത്. ഏറെ കരുതലോടെയാണ് കേരള സർക്കാർ പ്രവാസികളെ സ്വീകരിക്കുന്നത്. – അദ്ദേഹം കൂട്ടിച്ചേർത്തു
ആർക്കെങ്കിലും എന്തെങ്കിലും പ്രശന്ങ്ങൾ വ്യക്തിപരമായി ഉണ്ടായാൽ തന്നെ നേരിട്ട് ബന്ധപ്പെടാമെന്നു മിസ്സിസ്സാഗ കേരള അസോസിയേഷൻ പ്രസിഡണ്ട് പ്രസാദ് നായരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പ്രളയകാലത്ത് മാത്രമല്ല പ്രവാസികൾ എക്കാലവും കേരളത്തിനുവേണ്ടി ഒരുപാടു നന്മകൾ ചെയ്യുന്നുണ്ട്. അത് മറക്കാൻ മലയാളികൾക്ക് കഴിയുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങൾ കേരളത്തിന്റെ അഭിമാനമാണെന്ന കാര്യം കേരളത്തിലെ ജനങ്ങൾ അംഗീകരിച്ചിട്ടുള്ളതാണ്. “ഇതെന്റെ വാക്കാണ്. ആൽമവിശ്വാസം കൈവൈടരുത്.എന്ത് പ്രശനമുണ്ടെങ്കിലും ധൈര്യമായി എന്നെ നേരിട്ട് ബന്ധപ്പെട്ടുകൊള്ളൂ”- ഗവർണർ വികാരഭരിതനായി.
കേരളത്തിലെ യൂണിവേഴ്സിറ്റിയുടെ നിലവാരം അന്താരാഷ്ട നിലവാരമുള്ളതാണെന്നു പറഞ്ഞ ഗവർണർ ഗവേഷണ സംബന്ധമായ പഠന വിഷയങ്ങളിൽ യൂണിവേഴ്സിറ്റിയുടെ നിലവാരം ഇനിയും ഉയർത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. കേരളത്തിലെ യൂണിവേഴ്സിറ്റിയുടെ നിലവാരത്തെക്കുറിച്ചു യൂണിവേഴ്സിറ്റിയുടെ ചാൻസലർ കൂടിയായ അദ്ദേഹത്തോട് ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ് ചോദിച്ച ചോദ്യത്തിനായിരുന്നു അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞത്.
കേരളത്തിലെ യൂണിവേഴ്സിറ്റികളുടെ വൈസ് ചാൻസലർമാരുടെ യോഗം രണ്ടാഴ്ച മുൻപ് തിരുവനതപുരത്ത് ചേർന്നിരുന്നു. യൂണിവേഴ്സിറ്റികളുടെ നിലവാരം വിലയിരുത്താൻ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ ചെയർമാൻ പ്രൊഫ. സി.എം. റാവു സംബന്ധിച്ച യോഗത്തിലാണ് ഇത്തരം ഒരു റിപ്പോർട്ട് ലഭിച്ചത്. കേരളത്തിലെ വിദ്യാർത്ഥികൾ കേരളത്തിന് പുറത്ത് ഗവേഷണ രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നുണ്ട്. അതിന്റെ കാരണം വിലയിരുത്തിയപ്പോഴാണ് കേരളത്തിലെ കോളേജുകളിൽ ഗവേഷണത്തിനുള്ള സൗകര്യങ്ങൾ കുറവാണെന്ന് കണ്ടെത്തിയത്. കേരളത്തിലെ കോളേജുകളിൽ ആവശ്യത്തിന് അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ ഗവേഷണത്തിനായി പുറത്തേയ്ക്കു പോകുന്ന വിദ്യാർത്ഥികളെ ഇവിടെ തന്നെ നിലനിർത്താൻ കഴിയുമെന്ന് ഗവർണർ പ്രത്യാശ പ്രകടിപ്പിച്ചു.
കേരളത്തിൽ കോളേജുകളില്‍ പൊതു വിദ്യാഭ്യാസം വളരെ മികച്ചതാണ്. സമുദായങ്ങൾ നടത്തുന്ന പല കോളേജുകളിലും സയൻസിനാണ് മുൻഗണന നൽകുന്നത്.ഗവേഷണങ്ങൾക്കു മുൻഗണന നൽകാൻ കൊളേജുകൾക്ക് കൂടുതൽ അധികാരം നൽകുന്ന വിധം ഓട്ടോണമസ് കോളേജുകളാക്കി മാറ്റുന്ന പ്രക്രീയ നടന്നു വരികയാണ്. ഇതൊരു നീണ്ട പ്രക്രിയയാണ്. അതോടെ നമ്മുടെ യൂണിവേഴ്സിറ്റികൾ ലോകോത്തര യൂണിവേഴ്സിറ്റികളായി മാറുമെന്ന് കാര്യത്തിൽ തർക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് കേരളത്തെ കേന്ദ്ര സർക്കാർ അവഗണിക്കറുകയാണെന്ന തരത്തിലുള്ള പ്രസ്താവനകൾ ബാലിശമാണെന്നു പറഞ്ഞ അദ്ദേഹം കേരള ഗവർമെന്റ് ചോദിക്കുന്നതിനനുപാതികമായി ഫണ്ട് നൽകുന്നെണ്ടെന്ന് വ്യക്തമാക്കി. കോവിഡ് നിയന്ത്രണ കാര്യത്തിൽ സംസ്ഥാന സർക്കാർ മികച്ച പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത്. ലോക്കഡൗൺ നേരത്തെ തന്നെ ശക്തമാക്കിയതിനാലാണ് ജനങ്ങളിൽ ഇപ്പോഴെങ്കിലും ബോധവൽക്കരണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കേരളീയരെ ‘ വാസുദേവ കുടുംബ’എന്ന് പരാമർശിച്ച ഗവർണർ മലയാളികൾ പ്രത്യേകിച്ച് പ്രവാസി മലയാളികൾ ഏതു സാഹചര്യങ്ങളെയും അതിജീവിക്കാൻ കെൽപ്പുള്ളവരാണെന്നും പറഞ്ഞു. അമേരിക്കയിലെയും കാനഡയിലെയും മലയാളികൾ കോവിഡ് മഹാമാരിയിൽ അനുഭവിച്ച ദുരിതങ്ങളിലും ദുഃഖങ്ങളിലും കേരളമാകെ പങ്കുചേരുന്നതായി അദ്ദേഹം അറിയിച്ചു. ലോകം മുഴുവൻ ഈ പ്രതിസന്ധിയെ മാറികടക്കുമെന്നുപറഞ്ഞ അദ്ദേഹം “We shall over come” “ലോകാ സമസ്ത സുഖിനോ ഭവന്തു”.. എന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്
.
കാനഡയിലെ പ്രമുഖ മാധ്യമമായ മയൂരം ടി വി യും അമേരിക്കയിലെ പ്രമുഖ മാധ്യമമായ കേരളം ടൈംസുമായുള്ള മീഡിയ ബ്രിഡ്ജ് എന്ന ആശയവും ചടങ്ങിൽ വച്ച് ഗവർണ്ണർ പ്രഖ്യാപനം നടത്തി.
ഓൺട്രാറിയോ സംസ്ഥാന മന്ത്രി സർക്കാരിയാ , ഒന്റാറിയോ എം പി മാരായ പി അമർജ്യോത് സന്തു, റൂബി സഹോത എം പി, ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ,ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. പോൾ കറുകപ്പള്ളിൽ ഗവർണറെ പ്രസംഗിക്കുവാനായി ക്ഷണിച്ചു കുര്യൻ പ്രക്കാനം സ്വാഗതവും ഫിലിപ്പോസ് ഫിലിപ്പ് നന്ദിയും പറഞ്ഞു. കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളി ഓവർസീസ് മീഡിയ കോർഡിനേറ്റർ കൂടിയായ ഡോ.ജോൺസൺ വി. ഇടിക്കുളയും യോഗത്തിൽ സംബന്ധിച്ചു.സജിമോൻ ആന്റണി അഡ്വ. ക്രിസ് ലാവണിൽ , പ്രവീൺ തോമസ്, ഡോ കല ഷാഹി തുടങ്ങിയവർ എം സി മാരായി പ്രവർത്തിച്ചു. സഞ്ജയ് മോഹൻ, വിപിൻ രാജ് ,ബിജു കൊട്ടാരക്കര, യോഗേഷ് ഗോപകുമാർ, ബിനു ജോഷ്വാ,ഗോപകുമാർ നായർ, എന്നിവർ യോഗം നിയന്ത്രിച്ചു.
ഡോാ.മാമ്മൻ സി ജേക്കബ് ,ജോൺ പി ജോൺ , രാജശ്രീ നായർ , പ്രസാദ് നായർ . ലതാ മേനോൻ, പ്രവീൺ വർക്കി , ജോർജി വർഗീസ് , ഷിബു ചെറിയാൻ, മറിയാമ്മ പിള്ള എന്നിവർ ഗവർണറോട് ചോദ്യങ്ങൾ ചോദിച്ചു.. കാനഡയിലെയും യുഎസ്എയിലെയും പ്രമുഖ രാഷ്ട്രീയ,സാംസ്കാരിക,സമുദായിക, സംഘടനാ നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു
ചരിത്രത്തിൽ ആദ്യമായി അമേരിക്കയിലെയും കാനഡയിലെയും സംഘടനാ നേതാക്കന്മാരെ കോത്തിണക്കി നടത്തപ്പെട്ട ഈ ചരിത്ര സമ്മേളനത്തിന് നോർത്തമേരിക്കയിലെ പ്രമുഖ പ്രവാസി നേതാക്കന്മാരായ കുര്യൻ പ്രക്കാനവും പോൾ കറുകപ്പള്ളിയും നേതൃത്വം നൽകി. ഈ പരിപാടിയുടെ വിജയത്തിനായി കാനഡയിലും അമേരിക്കയിലുമായി കോർഡിനേഷർ കമ്മിറ്റികൾ പ്രവർത്തിച്ചിരുന്നു.ഫൊക്കാന മുൻ പ്രസിഡണ്ട് ജോൺ പി ജോൺ, മിസ്സിസ്സാഗ കേരള അസോസിയേഷൻ പ്രസിഡണ്ട് പ്രസാദ് നായർ , KCABC പ്രസിഡന്റ് രാജശ്രീ നായർ, തുടങ്ങിയവർ കാനഡയിൽ നിന്നുള്ള കോ ഓർഡിനേഷൻ കമ്മറ്റിക്കു നേതൃത്വം നൽകി.ഫൊക്കാന ട്രഷറർ സജിമോൻ ആന്റണി, ഫിലിപ്പോസ് ഫിലിപ്പ്,ഡോ. കല ഷാഹി തുടങ്ങിയവരാണ് അമേരിക്കയിൽ നിന്നുള്ള കോഓർഡിനേഷൻ കമ്മിറ്റിക്കു പ്രവർത്തന നേതൃത്വം നൽകിയത്.
Sources:Aazhchavattamonline
Programs
ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്റർ നാഷണൽ കോൺഫറൻസും ആലയ സമർപ്പണ ശുശ്രുഷയും ബ്രിസ്ബണിൽ

ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയയുടെ ഇൻഡ്യൻ ചാപ്റ്ററിന്റെ മൂന്നാമത് നാഷണൽ കോൺഫറൻസിനും ആലയ സമർപ്പണ ശുശ്രുഷക്കും ബ്രിസ്ബൺ കബൂൾചർ വേദിയാകുന്നു. 2022 ജൂലൈ മാസം 8,9,10 തീയതികളിൽ ബ്രിസ്ബെയ്നിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന പ്രസ്തുത മീറ്റിംഗുകൾക്ക് ഓസ്ട്രേലിയ ചർച്ച് ഓഫ് ഗോഡ് ഓവർസീയർ റവ. ബിഷപ് വാൾട്ടർ അൾവാറസ് ഉദ്ഘാടനം നിർവ്വഹിക്കും. ഈ മീറ്റിംഗുകളിൽ ലോക പ്രശസ്ത സുവിശേഷകൻ പാസ്റ്റർ പി സി ചെറിയാൻ ദൈവവചനം ശുശ്രൂഷിക്കുകയും വിവിധ ദൈവദാസീദാസന്മാർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും ചെയ്യും. ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്ററിന്റ് കീഴിലുള്ള എല്ലാ സഭകളും , ബ്രിസ്ബെയ്നിലുള്ള മറ്റിതര പെന്തക്കോസ്തു സഭകളും പങ്കെടുക്കുന്ന ഈ മീറ്റിംഗ് ഒരനുഗ്രഹമായിത്തീരുവാൻ പ്രാർത്ഥിക്കാം.
ക്രിസ്തുവിൽ,
പസ്റ്റർ ജെസ്വിൻ മാത്യൂസ്
ചെയർമാൻ,(ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്റർ.)
http://theendtimeradio.com
Media
News Hour | Weekly News | 20 June 2022 | End Time News
Media
സോഷ്യല്‍ മീഡിയ വ്യാജന്മാരെ പൂട്ടാന്‍ യൂറോപ്യന്‍ യൂണിയന്

ആൽഫബെറ്റിന് കീഴിലെ ഗൂഗിൾ, മെറ്റയ്ക്ക് കീഴിലെ ഫേസ്ബുക്ക്, ട്വിറ്റർ, മറ്റ് ടെക് കമ്പനികൾ തുടങ്ങിയവര്‍ അവരവരുടെ പ്ലാറ്റ്ഫോമുകളിലെ വ്യാജ അക്കൌണ്ടുകളും, ഡീപ്പ് ഫേക്ക് വ്യാജ വീഡിയോകള്‍ എന്നിവയ്ക്കെതിരെ കര്‍ശ്ശന നടപടിക്ക് യൂറോപ്യൻ യൂണിയനില്‍ പുതിയ ചട്ടം. ഇവ പാലിക്കാത്ത പക്ഷം പുതിയ യൂറോപ്യൻ യൂണിയൻ കോഡ് ഓഫ് പ്രാക്ടീസ് പ്രകാരം കനത്ത പിഴ ഈ കന്പനികള്‍ നേരിടേണ്ടിവരും.
റോയിട്ടേഴ്സാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാജ വാർത്തകൾക്കെതിരായ നടപടികളുടെ ഭാഗമായി യൂറോപ്യൻ കമ്മീഷൻ അപ്ഡേറ്റ് ചെയ്ത പ്രാക്ടീസ് കോഡ് ഉടന്‍ പുറത്തുവിടും എന്നാണ് റിപ്പോര്‍ട്ട്. 2018-ൽ അവതരിപ്പിച്ച വോളണ്ടറി കോഡ് നിലവില്‍ കോ-റെഗുലേഷൻ സ്കീമായി മാറിയേക്കാം. കോഡനുസരിച്ച് വ്യാജ അക്കൌണ്ടുകളും, ഡീപ്പ് ഫേക്ക് വ്യാജ വീഡിയോകള്‍, വ്യാജ വാര്‍ത്തകളും തടയാന്‍ കമ്പനികളും റെഗുലേറ്റര്‍മാരും ഒരു പോലെ ശ്രമിക്കണം.
കൂടാതെ ഡീപ്ഫേക്കുകളും വ്യാജ അക്കൗണ്ടുകളും സംബന്ധിച്ച കാര്യങ്ങള്‍ ഒക്കെ കോഡനുസരിച്ച് കമ്പനികള്‍ കര്‍ശ്ശനമായി നിയന്ത്രിക്കേണ്ടി വരും. രാഷ്ട്രിയ പശ്ചാത്തലങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി കമ്പ്യൂട്ടർ ടെക്നിക്കുകൾ സൃഷ്‌ടിച്ച ഹൈപ്പർ റിയലിസ്റ്റികായ ഉണ്ടാക്കുന്ന വ്യാജ വീഡിയോകളാണ് ഡീപ്ഫേക്കുകൾ എന്നറിയപ്പെടുന്നത്
ഈ വർഷമാദ്യം 27 രാജ്യങ്ങളിലെ യൂറോപ്യൻ യൂണിയൻ അംഗീകരിച്ച ഡിജിറ്റൽ സേവന നിയമം (DSA) എന്നറിയപ്പെടുന്ന പുതിയ ഇയു നിയമങ്ങളില്‍ പുതിയ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തും. ഇതോടെ ഡീപ്ഫേക്കുകളില്‍ നല്ലൊരു നിയന്ത്രണം കൊണ്ടുവരാന്‍ കഴിഞ്ഞേക്കും.ഡിജിറ്റൽ സേവന നിയമപ്രകാരം കോഡിന് കീഴിലുള്ള തങ്ങളുടെ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ട കമ്പനികള്‍ക്ക് പിഴ ചുമത്താനും സാധ്യതയുണ്ട്.
കമ്പനിയുടെ ആഗോള വിറ്റുവരവിന്റെ ആറു ശതമാനം വരെ പിഴയായി ഈടാക്കാവുന്നതാണ്. കമ്പനികള്‍ ഈ ചട്ടങ്ങള്‍ അംഗീകരിച്ചാല്‍ കമ്പനികള്‍ക്ക് ഡീപ്പ് ഫേക്കുകളും മറ്റും നിയന്ത്രിക്കാനുള്ള സംവിധാനം ഒരുക്കാന്‍ ആറ് മാസം അനുവദിക്കും. വ്യാജ വിവരങ്ങള്‍ തടയാനുള്ള നിയമത്തിന്റെ നട്ടെല്ലാണ് ഡിജിറ്റൽ സേവന നിയമം (DSA). ഈ നിയമമനുസരിച്ച് പരസ്യങ്ങളില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നവര്‍ക്കെതിരെയും രാഷ്ട്രീയ പരസ്യങ്ങളിലെ സുതാര്യത നഷ്ടപ്പെടുത്തുന്നവര്‍ക്കെതിരെയും നടപടി എടുക്കണമെന്ന് ഇയു അന്‍ഡസ്ട്രി ചീഫ് തീയേറി ബ്രട്ടണ്‍ പറയുന്നു.
കൂടാതെ ചട്ടങ്ങള്‍ പ്രവര്‍ത്തന ക്ഷമമായാല്‍ റഷ്യയില്‍ നിന്നുള്ള തെറ്റായ വിവരങ്ങളെ നീക്കം ചെയ്യാന്‍ കഴിയുമെന്നും ഉക്രെയ്ന് – റഷ്യ അധിനിവേശമാണ് ഇത്തരം ഒരു ചടങ്ങള്‍ വേഗത്തില്‍ ഉണ്ടാക്കാന്‍ കാരണമായതെന്നാണ് കമ്മീഷൻ വൈസ് പ്രസിഡന്റ് വെരാ ജൗറോവ പറയുന്നത്.
Sources:globalindiannews
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media8 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media8 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media11 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news11 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news12 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news11 months ago
Covid-19 fourth wave in France: Health pass system to be introduced in the country
-
us news11 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia