Connect with us
Slider

us news

വരുന്നു യു എസ് ക്യാപിറ്റോളില്‍ ബില്ലി ഗ്രഹാമിന്റെ പ്രതിമ

Published

on

യു എസ് ക്യാപിറ്റോള്‍ സ്റ്റാച്യുവെറി ഹാളില്‍ ലോകപ്രശസ്ത സുവിശേഷകന്‍ ബില്ലി ഗ്രഹാമിന്റെ പ്രതിമ സ്ഥാപിക്കും. പ്രമുഖരായ 100 അമേരിക്കക്കാരുടെ നിരയിലേയ്ക്ക് ആദ്യമായി ഒരു സുവിശേഷ പ്രസംഗകനും ഇടം പിടിക്കുന്നു. 2021 ല്‍ ആണ് പ്രതിമ സ്ഥാപിക്കപ്പെടുക. നോര്‍ത്ത് കരോലിന ലെജിസ്ലേറ്റീവ് കമ്മിറ്റി കയ്യില്‍ ബൈബിള്‍ പിടിച്ചു കൊണ്ട് പ്രസംഗിക്കുന്ന 1960 കളിലെ യൗവനം തുളുമ്പുന്ന ബില്ലി ഗ്രഹാമിന്റെ മോഡലിന് അംഗീകാരം നല്‍കി. ചാസ്ഫാഗന്‍ എന്ന ശില്പി ആണ് പൂര്‍ണകായ പ്രതിമയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. മുമ്പ് ആത്മീയ നേതാക്കന്‍മാരായ ജോണ്‍പോള്‍ രണ്ടാമന്‍, മദര്‍തെരേസ, തുടങ്ങിയവരുടെ പ്രതിമകള്‍ നിര്‍മ്മിച്ചിട്ടുള്ള വ്യക്തിയാണ് ചാസ് ഫാഗന്‍.

യു എസ് ക്യാപിറ്റോള്‍ സ്റ്റാച്യവെറി ഹാളില്‍ ഓരോ സ്റ്റേറ്റില്‍ നിന്നും രണ്ടു പേര്‍ വീതം പ്രമുഖരായവരുടെ നൂറോളം പ്രതിമകള്‍ ഉണ്ട്. നോര്‍ത്ത് കരോളിനക്കാരനായ ബില്ലി ഗ്രഹാമിന്റെ പ്രതിമ മുന്‍ ഗവര്‍ണര്‍ ആയിരുന്ന ചാള്‍സ് ആയ്‌ക്കോക്കിന്റെ പ്രതിമ മാറ്റിയിട്ടാണ് സ്ഥാപിക്കുന്നത്.

അമേരിക്കയുടെ പാസ്റ്റര്‍ എന്നറിയപ്പെടുന്ന ബില്ലി ഗ്രഹാം ജീവിച്ചിരിക്കേ തന്നെ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ നീക്കങ്ങള്‍ ഉണ്ടായിരുന്നു. നോര്‍ത്ത് കരോലിന സെനറ്റര്‍ ഡാന്‍ സോസെക് അതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിരുന്നു. ലോകമെങ്ങുമുള്ള ക്രിസ്ത്യാനികളുടെ പ്രിയ സുവിശേഷകനായിരുന്നു ബില്ലി ഗ്രഹാം സോസെക് പറയുന്നു. അഭിപ്രായ വോട്ടെടുപ്പില്‍ ആറ് പതിറ്റണ്ടോളം ലോകത്തിലെ ഏറ്റവും സ്‌നേഹിക്കപ്പെടുന്ന വ്യക്തികളുടെ ആദ്യ പത്തു പേരില്‍ ബില്ലി ഗ്രഹാം ഉള്‍പ്പെട്ടിരുന്നു.

ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷനും സ്റ്റേറ്റിനോട് ചേര്‍ന്ന് പ്രതിമ നിര്‍മാണത്തിന് ആവശ്യമായ 650000 ഡോളര്‍ ശേഖരിക്കുന്നതിന് കൈകോര്‍ക്കുന്നു. യി എസ് ക്യാപിറ്റോള്‍ സ്റ്റാറ്റുവെറി ഹാളില്‍ ആദരിക്കപ്പെടുന്ന ആദ്യ പാസ്റ്റര്‍ ആണ് ഡോ.ബില്ലി ഗ്രഹാം. നാഷണല്‍ ഗാര്‍ഡന്‍ ഓഫ് അമേരിക്കന്‍ ഹീറോസ് എന്നറിയപ്പെടുന്ന സ്റ്റാറ്റുവെറി ഹാളില്‍ കാണപ്പെടാന്‍ ആഗ്രഹിക്കുന്ന നേതാക്കളില്‍ ഒരാളായി ബില്ലി ഗ്രഹാമിന്റെ പേര് പ്രസിഡന്റ് ട്രമ്പ് വെളിപ്പെടുത്തിയിരുന്നു.

us news

ഒക്‌ലഹോമ : പിതാവിനെ കൊന്നു മൃതദേഹം ടൂൾ ബോക്സിൽ ഒളിപ്പിച്ചു; മകൻ അറസ്റ്റിൽ

Published

on

ഒക്‌ലഹോമ സിറ്റി : പിതാവിനെ കൊലപ്പെടുത്തിയശേഷം മൃതശരീരം ടൂൾ ബോക്സിൽ ഒളിപ്പിച്ച മകൻ അറസ്റ്റിൽ. ഒക്‌ലഹോമ സിറ്റിയിലാണ് സംഭവം. സെപ്റ്റംബർ 16ന് പോലീസിന് ലഭിച്ച ഒരു സന്ദേശത്തെ തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണു വീടിനു വെളിയിൽ ടൂൾ ബോക്സിൽ മൃതദേഹം അടക്കം ചെയ്തതായി കണ്ടെത്തിയത്. മകളാണ് പിതാവിനെ കാണാനില്ല എന്ന വിവരം പൊലീസിനെ അറിയിച്ചത്.

71 വയസ്സുള്ള എസ്റ്റിബാൻ ടാപ്പിയയാണ് കൊല്ലപ്പെട്ടത്. ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു ശരീരം. ഇതുമായി ബന്ധപ്പെട്ടുമകൻ ഫ്രാൻസിസ്ക്കൊ ടാപിയായെ (31) പൊലീസ് അറസ്റ്റ് ചെയ്തു. പിതാവുമായി കലഹിച്ചു, വകവരുത്തുകയായിരുന്നുവെന്ന് മകൻ പൊലീസിനെ അറിയിച്ചു. ഫ്രാൻസിസ്ക്കൊയ്ക്കെതിരെ ഫസ്റ്റ് ഡിഗ്രി മർഡറിന് കേസ്സെടുത്തിട്ടുണ്ട്. ഒക്‌ലഹോമ സിറ്റി സൗത്ത് വെസ്റ്റ് പെൻസിൽവാനിയ അവന്യുവിലാണ് സംഭവം നടന്നത്. പ്രതിയെ ഒക്‌ലഹോമ കൗണ്ടി ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി.

പിതാവിനെ കൂട്ടികൊണ്ടു പോകുവാൻ വീട്ടിലേക്ക് വിളിച്ചിട്ടു കിട്ടാതിരുന്നതിനെ തുടർന്നാണ് മകൾ പോലീസിനെ വിളിച്ചത്.

കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

Continue Reading

us news

ടെന്നിസിയിലെ സ്കൂളുകളിൽ ഇനി പ്രാർത്ഥന ഇല്ല

Published

on

നാഷ്‌വില്ല (ടെന്നിസി) ∙ വിദ്യാഭ്യാസ ജില്ലയിൽ പതിറ്റാണ്ടുകളായി നടന്നിരുന്ന ക്രിസ്തീയ പ്രാർഥനയും ബൈബിൾ വിതരണവും അവസാനിപ്പിക്കുവാൻ തീരുമാനം. . സ്കൂളിലെ ഓഡിറ്റോറിയത്തിൽ എഴുതിവച്ചിരുന്ന ബൈബിൾ വാക്യങ്ങളും നീക്കം ചെയ്യും. ഇതു സംബന്ധിച്ചു, യുക്തിവാദികളായ രണ്ടു കുടുംബങ്ങൾ നൽകിയ പരാതിയിലാണ് ഫെഡറൽ കോർട്ട് തീരുമാനമെടുക്കാൻ സ്‌കൂൾ അധികൃതരോട് ആവശ്യപ്പെട്ടത്.

ഏതെങ്കിലും ഒരു പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കുന്നതു ഭരണഘടനാ ലംഘനമാണെന്നാണു പരാതിക്കാർ വാദിച്ചത്. അമേരിക്കൻ സിവിൽ ലിബർട്ടീസാണ് ഈ രണ്ടു കുടംബങ്ങൾക്കുവേണ്ടി ഫെഡറൽ കോടതിയിൽ ഹാജരായത്. ധാരണയനുസരിച്ചു ഇനി മുതൽ സ്കൂളിൻ്റെ പരിപാടികളില്‍ പ്രാർഥന നടത്തുന്നതിന് വിദ്യാർഥികളെ പ്രേരിപ്പിക്കുകയോ, മതപരമായ വിശ്വാസങ്ങൾ പ്രചരിപ്പിക്കുവാൻ ശ്രമിക്കുകയോ ചെയ്യുന്നതല്ലെന്ന് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (ടെന്നിസി) പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ക്ലാസുകളിൽ വച്ചിരുന്ന ബൈബിളും നീക്കം ചെയ്യും

Continue Reading

Subscribe

Enter your email address

Featured

Media11 hours ago

അക്കൗണ്ട്‌സ് കോഴ്‌സുകള്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: ചാര്‍ട്ടേഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആന്‍ഡ് വര്‍ക്ക് അക്കൗണ്ട്‌സ് (കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/ കമ്പനി സെക്രട്ടറിഷിപ് കോഴ്‌സുകള്‍ക്കു പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ...

Movie12 hours ago

‘Thank You to the Lord Jesus Christ’: Thomas Rhett Wins Co-Entertainer of the Year with Carrie Underwood at ACM Awards

Country music recording artist Thomas Rhett thanked the Lord Jesus Christ on stage Wednesday night after he tied with Carrie...

Mobile12 hours ago

Paytm has been removed from the Google Play Store

Paytm is back hours after it was banned from Google Play for violating the platform’s rules for content. Paytm is...

us news13 hours ago

ഒക്‌ലഹോമ : പിതാവിനെ കൊന്നു മൃതദേഹം ടൂൾ ബോക്സിൽ ഒളിപ്പിച്ചു; മകൻ അറസ്റ്റിൽ

ഒക്‌ലഹോമ സിറ്റി : പിതാവിനെ കൊലപ്പെടുത്തിയശേഷം മൃതശരീരം ടൂൾ ബോക്സിൽ ഒളിപ്പിച്ച മകൻ അറസ്റ്റിൽ. ഒക്‌ലഹോമ സിറ്റിയിലാണ് സംഭവം. സെപ്റ്റംബർ 16ന് പോലീസിന് ലഭിച്ച ഒരു സന്ദേശത്തെ...

Mobile14 hours ago

U.S. Bans TikTok, WeChat from App Stores Amid China Concerns

Washington — The Trump administration said Friday it would bar the Chinese-owned mobile apps WeChat and TikTok from U.S. app...

us news1 day ago

ടെന്നിസിയിലെ സ്കൂളുകളിൽ ഇനി പ്രാർത്ഥന ഇല്ല

നാഷ്‌വില്ല (ടെന്നിസി) ∙ വിദ്യാഭ്യാസ ജില്ലയിൽ പതിറ്റാണ്ടുകളായി നടന്നിരുന്ന ക്രിസ്തീയ പ്രാർഥനയും ബൈബിൾ വിതരണവും അവസാനിപ്പിക്കുവാൻ തീരുമാനം. . സ്കൂളിലെ ഓഡിറ്റോറിയത്തിൽ എഴുതിവച്ചിരുന്ന ബൈബിൾ വാക്യങ്ങളും നീക്കം...

Trending