Connect with us
Slider

Media

ലൈഫ് മിഷന്‍ പദ്ധതി:അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി സെപ്റ്റംബര്‍ 9 വരെ നീട്ടി

Published

on

സംസഥാന സര്‍ക്കാരിന്റെ സമ്പൂർണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് വീട് ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. സെപ്റ്റംബര്‍ 9 വരെയാണ് സമയം നീട്ടി നല്‍കിയത്. നിലവില്‍ ഓഗസ്റ്റ് 1 മുതല്‍ 27 വരെയായിരുന്നു അപേക്ഷിക്കുന്നതിനായി നല്‍കിയിരുന്ന സമയം.

കോവിഡ് മഹാമാരിയുടെയും പ്രളയസമാനമായ സാഹചര്യങ്ങളുടെയും കാരണങ്ങളാല്‍ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വീടിനായി അപേക്ഷിക്കുന്നതിനു ആവശ്യമായ രേഖകള്‍ എല്ലാ ഗുണഭോക്താക്കള്‍ക്കും ഈ ചുരുങ്ങിയ സമയം കൊണ്ട് തയാറാക്കി നല്‍കാന്‍ സാധിക്കുന്നില്ല എന്ന് ലൈഫ് മിഷനെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് സെപ്റ്റംബര്‍ 9 വരെ സമയം നീട്ടി നല്‍കുവാന്‍ തീരുമാനിച്ചത്. അര്‍ഹത ഉണ്ടായിട്ടും വിവിധ കാരണങ്ങളാല്‍ ആദ്യം തയാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ വീടിനായി അപേക്ഷിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്.ഇനിയും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് ,കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരക്ക് ഒഴിവാക്കി, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ തദ്ദേശ സ്ഥാപനതല ഹെല്‍പ്പ് ഡെസ്‌ക് വഴിയോ അപേക്ഷ സമര്‍പ്പിക്കാം.

www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

Media

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട 2019- 20 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി/ പ്ലസ്ടു/വിഎച്ച്എസ്ഇ തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പ് 10,000 രൂപ. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും.

വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. http://www.minoritywelfare.kerala.gov.in/ ‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

വിശദ വിവരങ്ങള്‍ക്ക്: 0471 23020 90, 2300524.
കടപ്പാട് :പ്രവാചകശബ്ദം

 

Continue Reading

Media

കൊറോണ വരുത്തിയ പാഠങ്ങള്‍

Published

on

 

കൊറോണ വരുത്തിയ മാറ്റങ്ങള്‍ വലുതാണ്… മനുഷ്യ മനസ്സിനെയും അവരുടെ പ്രവര്‍ത്തികളെയും നേര്‍ വഴി നടത്താനായി കൊറോണയ്ക്ക് ഉള്ള പങ്ക് വലുതായിരുന്നു. മനോഹകരമായ ഈ മെസേജ് കേള്‍ക്കുക

ജോൺസൻ സാമുവേൽ കണ്ണൂർ

Continue Reading

Subscribe

Enter your email address

Featured

us news12 hours ago

Court temporarily blocks Trump order banning TikTok from US app stores

TikTok has been granted a last-minute reprieve from Donald Trump’s executive order banning the service from US app stores, after...

Disease13 hours ago

Presence of ‘Brain-eating’ amoeba in drinking water in Texas, people panic.

Texas: The governor of Texas has issued a disaster declaration after the death of six-year-old boy infected with a brain-eating...

Media13 hours ago

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട 2019- 20 അധ്യയന വര്‍ഷത്തില്‍...

us news14 hours ago

“Our hope is in Jesus”Prayer March 2020 at National Mall

Washington : Tens of thousands of people attended a prayer rally Saturday at the National Mall in Washington, D.C. The...

Media2 days ago

കൊറോണ വരുത്തിയ പാഠങ്ങള്‍

  കൊറോണ വരുത്തിയ മാറ്റങ്ങള്‍ വലുതാണ്… മനുഷ്യ മനസ്സിനെയും അവരുടെ പ്രവര്‍ത്തികളെയും നേര്‍ വഴി നടത്താനായി കൊറോണയ്ക്ക് ഉള്ള പങ്ക് വലുതായിരുന്നു. മനോഹകരമായ ഈ മെസേജ് കേള്‍ക്കുക...

Life2 days ago

ഒറ്റ മകൾക്ക് പിജി സ്‌കോളർഷിപ്: അപേക്ഷ ഒക്ടോബർ 30 വരെ.

ഒറ്റ മകൾ മാത്രമുള്ള ദമ്പതികൾക്കു സഹായകമായ പോസ്‌റ്റ് ഗ്രാജ്വേറ്റ് സ്‌കോളർഷിപ്പിന് ഒക്ടോബർ 30 വരെ അപേക്ഷിക്കാം. പ്രഫഷനൽ കോഴ്സുകാരെയും വിദൂരപഠന കോഴ്സുകാരെയും പരിഗണിക്കില്ല. ഒറ്റമകൾ എന്നാൽ ഏകസന്താനമോ...

Trending