Connect with us
Slider

Sports

ഖേല്‍ രത്‌നങ്ങളായി റാണിയും മാരിയപ്പനും,കായികരംഗത്തെ 74 പ്രതിഭകളെ രാജ്യം ആദരിച്ചു

Published

on

ന്യൂഡല്‍ഹി: ദേശീയ കായിക ദിനത്തോട് അനുബന്ധിച്ച്‌ കായികരംഗത്തെ 74 പ്രതിഭകളെ രാജ്യം ആദരിച്ചു. വിവിധ പുരസ്കാരങ്ങള്‍ നല്‍കിയാണ് ഇന്ത്യന്‍ കായികരംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങളെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദരിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത് ആദ്യമായി വിര്‍ച്വല്‍ സംവിധാനം ഉപയോഗിച്ചായിരുന്നു ഇത്തവണത്തെ പുരസ്കാര വിതരണം.

അഞ്ച് താരങ്ങള്‍ക്ക് രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്കാരവും 27 താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡും സമ്മാനിച്ചു. പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ 74 പേരില്‍ 60 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അതും വിവിധ സായി (സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ) കേന്ദ്രങ്ങളില്‍ നിന്നും. 11 സായ് കേന്ദ്രങ്ങളാണ് ഒറു ചടങ്ങിന് ഒരേ സമയം വേദിയായത്.

ഖേല്‍രത്‌ന പുരസ്കാര ജേതാക്കളായ ഹോക്കി താരം റാണി രാംപാല്‍, ടേബിള്‍ ടെന്നീസ് താരം മനിക ബദ്ര, അത്‌ലറ്റ് മാരിയപ്പന്‍ തങ്കവേലു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് പുരസ്കാരം ഏറ്റുവാങ്ങിയപ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമായി ദുബായിയിലുള്ള ക്രിക്കറ്റ് താരം രോഹിത് ശര്‍മയും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുസ്തി താരം വിനേഷ് ഭോഗട്ടും ചടങ്ങില്‍ പങ്കെടുത്തില്ല. ബംഗലൂരുവിലെ സായി കേന്ദ്രത്തിലായിരുന്നു റാണിയും മാരിയപ്പനും എത്തിയത്. മനിക പൂനെയിലും.

രോഹിത്തിനൊപ്പം ഐപിഎല്ലിന്റെ ഭാഗമായി ദുബായിയിലുള്ള ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ, കോവിഡ് സ്ഥിരീകരിച്ച ബാഡ്മിന്റന്‍ താരം സത്വിക്സായിരാജ് എന്നിവര്‍ക്ക് അര്‍ജുന പുരസ്കാരവും ഏറ്റുവാങ്ങാന്‍ സാധിച്ചില്ല.

സമ്മാനത്തുക ഉയര്‍ത്തിയതിന് ശേഷമുള്ള ആദ്യ പുരസ്കാര വിതരണവുമായിരുന്നു ഇത്തവണത്തേത്. ഖേല്‍ രത്‌ന പുരസ്കാര ജേതാക്കള്‍ക്ക് 7.5 ലക്ഷത്തില്‍ നിന്ന് ഇത്തവണ 25 ലക്ഷത്തിലേക്കും അര്‍ജുന അവാര്‍ഡ് തുക 5 ലക്ഷത്തില്‍ നിന്ന് 15 ലക്ഷത്തിലേക്കും ഉയര്‍ത്തിയിരുന്നു. ദ്രോണാചാര്യ പുരസ്കാരം നേടുന്നവര്‍ക്കും സമ്മാനത്തുക ലക്ഷത്തില്‍ നിന്ന് 15 ലക്ഷത്തിലേക്ക് ഉയര്‍ത്തി.

അതേസമയം ദ്രോണാചാര്യ പുരസ്കാര ജേതാവായ പ്രശസ്‌ത കായിക പരിശീലകന്‍ പുരുഷോത്തം റായ് അന്തരിച്ചു. 79 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഇന്നലെ രാത്രി എട്ടരയോടെയാണ് മരണം. പരിശീലന രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള ഈ വര്‍ഷത്തെ ദ്രോണാചാര്യ പുരസ്‌കാരത്തിനു തിരഞ്ഞെടുക്കപ്പെട്ട അത്‌ലറ്റിക്‌സ് പരിശീലകനാണ്. ദേശീയ കായിക ദിനമായ ഇന്ന് നടക്കുന്ന വെര്‍ച്വല്‍ ചടങ്ങില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് പുരസ്കാരം നല്‍കാനിരിക്കെയാണ് അന്ത്യം.

അശ്വിനി നാച്ചപ്പ, മുരളിക്കുട്ടന്‍, എം.കെ.ആശ, റോസക്കുട്ടി, ജി.ജി.പ്രമീള തുടങ്ങി നിരവധി പ്രമുഖ കായിക താരങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട്. 1974 ല്‍ നേതാജി ഇന്‍സ്‌റ്റിറ്റ‌്യൂട്ട് ഓഫ് സ്‌പോര്‍ട്‌സിലൂടെയാണ് പുരുഷോത്തം റായ് കായികപരിശീലന രംഗത്തേക്ക് കടന്നുവരുന്നത്. 1987 ലെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്, 1988 ലെ ഏഷ്യന്‍ ട്രാക് ആന്‍ഡ് ഫീല്‍ഡ് ചാംപ്യന്‍ഷിപ്പ്, 1999 ലെ സാഫ് ഗെയിംസ് എന്നിവയില്‍ ഇന്ത്യയുടെ പരിശീലകനായിരുന്നു.

Cricket

Sreesanth makes a comeback after a gap of seven years

Published

on

Mumbai: Sreesanth made a comeback after a gap of seven years. Sreesanth bowled for Kerala after a long absence in the first match of the Syed Mushtaq Ali Trophy. The 2011 World Cup winner was returning to competitive action after more than 7 years during which he had a tumultuous time battling allegations of spot-fixing Indian Premier League games in 2013.

After conceding 9 runs in his first over Puducherry won the toss and opted to bat. However, the 37-year-old came back storming in his second over, picking up the wicket of Fabid Ahmed. Sreesanth took one wicket for 29 runs in four overs. Sreesanth conceded 9 runs in the first over, six runs in the second over, 10 runs in the third over and four runs in the fourth over. Sreesanth was unable to control his emotions as he looked up to the sky before celebrating the wicket with his teammates.

Continue Reading

Cricket

ഹൃദയാഘാതം; സൗരവ് ഗാംഗുലിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിച്ചു;

Published

on

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗാംഗുലി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി എന്നാണ് സൂചന. കൊല്‍ക്കത്ത വുഡ്‌ലാന്‍ഡ് ആശുപത്രിയിലാണിപ്പോള്‍ താരം. വീട്ടിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തു കൊണ്ടിരിക്കെയാണ് താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.

ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം ഗാംഗുലിയെ ശനിയാഴ്ച തന്നെ ഡിസ്ചാര്‍ജ് ചെയ്തു.

Continue Reading

Subscribe

Enter your email address

Featured

Media19 hours ago

പാസ്റ്റര്‍ ഒ എം രാജുക്കുട്ടിയുടെ നേതൃത്വത്തില്‍ പെന്തക്കോസ്ത് സഭാ നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: പെന്തക്കോസ്ത് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സഭാ നേതാക്കള്‍ ജനു.21 ന് മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തി. ഐപിസി, ഡബ്ലിയു എം ഇ, ശാരോന്‍ ഫെലോഷിപ്പ്, ചര്‍ച്ച്...

Media20 hours ago

Independent Church in Southern India Destroyed by Mob of Radicals

India – Local sources report an under-construction church was demolished by a mob of radical Hindu nationalists in India’s Telangana...

Media21 hours ago

എൻ.ഐ.എ സ്വതന്ത്ര സംഘം; സ്റ്റാൻ സ്വാമിയുടെ പ്രശ്നത്തിൽ ഇടപെടാനാകില്ലെന്ന് ക്രിസ്ത്യൻ പ്രതിനിധികളോട് മോദി

കഴിഞ്ഞ വർഷം ഒക്ടോബർ 8നാണ് പാർക്കിൻസൺസ് രോഗിയായ ഫാദർ സ്റ്റാൻ സ്വാമിയെ അറസ്റ് ചെയ്യുന്നത് ഭീമ കൊറെഗാവോൺ കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിയുന്ന ഫാദർ സ്റ്റാൻ സ്വാമിയുടെ...

Tech21 hours ago

Facebook, Twitter to face Parliamentary panel on Jan 21, social media misuse in focus

  A parliamentary committee has summoned officials of social media giants Facebook and Twitter to discuss the issues related to...

Media22 hours ago

കേരള സർക്കാരിന്റെ മികച്ച പച്ചക്കറി കർഷകനുള്ള ഹരിതമിത്ര അവാർഡ് കരസ്ഥമാക്കി പാസ്റ്റർ ജേക്കബ് ജോസഫ്

ഇരവിപേരൂർ: സംസ്ഥാന സർക്കാരിന്റെ മികച്ച പച്ചക്കറി കർഷകനുള്ള ഹരിതമിത്ര അവാർഡ് നേടി പാസ്റ്റർ ജേക്കബ് ജോസഫ് ഗിൽഗാൽ ഇരവിപേരൂർ ആശ്വാസ ഭവനിലെ ഡയറക്ടരാണ് പാസ്റ്റർ ജേക്കബ് ജോസഫ്...

Media22 hours ago

കൊവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം അഞ്ച് മരണം

കൊവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായ തിപിടുത്തത്തില്‍ അഞ്ച് മരണം. കൊവിഡ് വാക്‌സിനേഷന്‍ രാജ്യത്ത് കൂടുതല്‍ വേഗത്തില്‍ നടത്താന്‍ തിരുമാനിച്ചതിന് പിന്നാലെ ഉണ്ടായ തീപിടുത്തം വലിയ...

Trending