Sports
Dominic Theme US Open Men’s Champion; Historic achievement

New York: Austrian Dominic Thiem wins US Open men’s title. This is the theme’s first Grand Slam title. In the final, he defeated Alexander Swarevan of Germany to win the title. Swarevan was defeated by three sets to two. The theme’s dramatic comeback after losing the first two sets. The score was 2-6,4-6,6-4,6-3,7-6.
With this, the curtain is falling on the Grand Slam fights this time as well. Only the Australian Open took place this year. The French Open, which was supposed to start in the second week of May, was postponed to this month when Wimbledon was abandoned in the wake of the Kovid outbreak around the world.
Sports
ഗ്ലോറിയാ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കിരീടം തൃശൂരിന്

ആലുവ: കേരളാ സ്‌പോര്‍ട്‌സ് കോലിഷന്റെ ആഭിമുഖ്യത്തില്‍ മെയ് 18 മുതല്‍ 21 വരെ ആലുവ കീഴ്മാട് ബ്ലൈന്‍ഡ് സ്‌കൂള്‍ ഗ്രൈണ്ടില്‍ വെച്ച് നടന്ന ക്രിസ്ത്യന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തൃശൂര്‍ വിജയികളായി. ഫൈനല്‍ മത്സരത്തില്‍ ടൈം ബ്രേക്കറില്‍ തൃശൂര്‍ മലപ്പുറത്തെ തളച്ചു.കേരളതത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി 13 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് ഇന്ത്യന്‍ ഫുട്‌ബോള്‍താരം എന്‍ പി പ്ര ദീപ് ഉദ്ഘാടനം ചെയ്തു.വിജയികള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് താരം ടിനു യോഹന്നാന്‍ ദേശീയ സൈക്ലിങ് താരം കെസിയ വര്‍ഗീസ് എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.
തികച്ചും ഒരു ക്രിസ്തീയ യുവജന ക്യാമ്പ് ആയിട്ടാണ് ഈ ടൂര്‍ണമെന്റ് നടന്നുവരുന്നത്. നാലു ദിവസങ്ങളില്‍ ആയി നടന്ന ക്യാമ്പില്‍ ഇരുന്നൂറോളം യുവജനങ്ങള്‍ പങ്കെടുക്കുകയും കായിക ലോകത്ത് പേരെടുത്ത താരങ്ങള്‍ തങ്ങളുടെ അനുഭവ സാക്ഷ്യങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.കേരളാ സന്തോഷ് ട്രോഫി താരം ലാനെല്‍ തോമസ് തമിഴ്‌നാട് സന്തോഷ് ട്രോഫി താരം ജെസ്റ്റസ് ആന്റോ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
Sources:onlinegoodnews
Sports
2026ലെ ലോകകപ്പ് ലോഗോ പ്രകാശനം ചെയ്തു

ലോസ് ആഞ്ചൽസ്: 2026ലെ ലോകകപ്പ് ആവേശത്തിന് തുടക്കമിട്ട് ഫിഫ. ലോകകപ്പ് ലോഗോയും മുദ്രാവാക്യവും ഫിഫ പുറത്തുവിട്ടു. യു.എസ്, മെക്‌സിക്കോ, കാനഡ എന്നീ നോർത്ത് അമേരിക്കൻ രാജ്യങ്ങൾ സംയുക്തമായാണ് ടൂർണമെന്‍റിന് ആതിഥ്യംവഹിക്കുന്നത്.
ലോസ് ആഞ്ചൽസിലെ ഗ്രിഫിത്ത് ഒബ്‌സർവേറ്ററിയിൽ നടന്ന ചടങ്ങിലായിരുന്നു ലോഗോ അനാച്ഛാദനം. ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡോ അടക്കമുള്ള പ്രമുഖർ അതിഥികളായി പങ്കെടുത്ത ചടങ്ങിന് ഫിഫ അധ്യക്ഷൻ ജിയാന്നി ഇൻഫാന്റിനോയാണ് നേതൃത്വം നൽകിയത്.
ഇതാദ്യമായി ഫിഫ ലോകകപ്പ് കിരീടത്തിന്റെ മാതൃക കൂടി ചേർത്താണ് ലോഗോ തയാറാക്കിയത്. ഇതോടൊപ്പം ടൂർണമെന്റ് നടക്കുന്ന വർഷത്തെ സൂചിപ്പിച്ച് വെള്ള നിറത്തിൽ 26ഉം അതിനു മുകളിൽ ലോകകപ്പ് കിരീടവുമാണ് പ്രതിഷ്ഠിച്ചാണ് ലോഗോ തയാറാക്കിയത്. കറുപ്പ് നിറമാണ് പശ്ചാത്തലമായി നൽകിയിരിക്കുന്നത്.
പതിവുരീതിയിൽനിന്നു മാറിയ ആതിഥേയരാജ്യങ്ങളുടെ നിറം ഇത്തവണ ലോഗോയിൽ ചേർത്തിട്ടില്ല. ‘വീ ആർ 26′(നമ്മൾ 26) എന്നാണ് ലോകകപ്പ് മുദ്രാവാക്യം. ലോകത്തെ സ്വാഗതം ചെയ്യാൻ നമ്മൾ ഒറ്റക്കെട്ടാണെന്ന് ജിയാന്നി പറഞ്ഞു. ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ചതും വിശാലവുമായ ടൂർണമെന്റാണ് വരാൻ പോകുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന ഓരോ രാജ്യത്തിനും ആതിഥ്യമരുളുന്ന രാജ്യത്തിനും ഫിഫ ലോകകപ്പ് ചരിത്രത്തിൽ തങ്ങളുടേതായ അധ്യായം കുറിക്കാനുള്ള അവസരമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2026ൽ ടീമുകളുടെ എണ്ണം 32ൽനിന്ന് 48 ആയി ഉയരുമെന്ന പ്രത്യേകതയുണ്ട്. 16 നഗരങ്ങളിലായിരിക്കും കളി നടക്കുക. ഇതിൽ 11 എണ്ണം യു.എസിലും മൂന്നെണ്ണം മെക്‌സിക്കോയിലും രണ്ടെണ്ണം കാനഡയിലുമായിരിക്കും.
Sources:azchavattomonline
Cricket
മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രു സിമണ്ട്‌സ് വാഹനാപകടത്തിൽ മരിച്ചു

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമണ്ട്‌സ് (46) അന്തരിച്ചു. ആസ്‌ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സിമണ്ട്‌സ്.
ഓസ്ട്രേലിയക്കായി സിമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി കളത്തിലിറങ്ങി. ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് സൈമണ്ട്സിന്റെ വിയോഗം. 2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു സിമണ്ട്‌സ്.
198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സിമണ്ട്‌സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 1998 -ൽ പാകിസ്താനെതിരായിട്ടായിരുന്നു സിമണ്ട്‌സിന്റെ അരങ്ങേറ്റം. 2009-ൽ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും അദ്ദേഹം കളിച്ചത്.
Sources:globalindiannews
-
world news1 week ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
us news5 days ago
നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
-
us news2 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്
-
National1 week ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
us news2 days ago
ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ
-
world news1 week ago
Ancient Hebrew Financial Record Discovered on City of David’s Pilgrimage Road
-
National1 week ago
മണിപ്പൂരില്‍ അക്രമിക്കപ്പെട്ടത് 121 ക്രൈസ്തവ ദൈവാലയങ്ങൾ
-
world news2 weeks ago
Chinese Christians face hefty fines for ‘illegal gatherings’