Connect with us
Slider

Media

ആസിഫിന് നീതി ലഭിക്കാന്‍ പാക്കിസ്ഥാനില്‍ ക്രൈസ്തവരുടെ നിരാഹാര സമരം

Published

on

ലാഹോര്‍: പാക്കിസ്ഥാനില്‍ നടന്നു വരുന്ന മതനിന്ദാ കുറ്റം എന്ന നിയമത്തിനെതിരെ നാഷണല്‍ ക്രിസ്ത്യന്‍ പാര്‍ട്ടി നിരാഹാര സമരം നടത്തി തങ്ങളുടെ പ്രതിഷേധം അതിശക്തമായി അറിയിച്ചു. സംഘടനയുടെ ചെയര്‍മാന്‍ ഷാബീര്‍ ഷഫ്ക്കാത്തിന്റെ നേതൃത്വത്തിലാണ് രാജ്യത്തുള്ള നല്ല ഒരു ശതമാനം ക്രൈസ്തവര്‍ ചേര്‍ന്ന് കഴിഞ്ഞ സെപ്്റ്റംബര്‍ 9 ന് കറാച്ചിയില്‍ നിരാഹാര സമരം നടത്തിയത്. വ്യാജ മതനിന്ദാ കേസിന്റെ പേരില്‍ ക്രൈസ്തവ വിശ്വാസിയായ ആസിഫ് പെര്‍വേസ് മസീഹ് എന്ന യുവാവിനെ വധശിക്ഷയക്ക് വിധിച്ച സാഹചര്യത്തിലാണ് ക്രൈസ്തവരുടെ നിരാഹാര സമരം. ഇസ്ലാം മതം സ്വീകരിക്കുവാന്‍ വിസമ്മതിച്ചതിനാണ് വ്യാജ മതനിന്ദാ കേസ് ആരോപിക്കപ്പെട്ടതെന്ന് ആസിഫിന്റെ അഭിഭാഷകന്‍ പ്രസ്താവിച്ചു. ആസിഫ് പെര്‍വേസിന് വധശിക്ഷ വിധിച്ചതിന്റെ തൊട്ടടുത്ത ദിവസം ഒരു സംഘം ക്രൈസ്തവരുമായി പ്രസ് ക്ലബ്ബിലെത്തിയ ഷഫ്ക്കാത്ത് നിരാഹാരമിരിക്കയായിരുന്നു. തീവ്ര നിലപാടുള്ള ഇസ്ലാം മതസ്ഥരില്‍ നിന്നും നേരിടേണ്ടി വരുന്ന കടുത്ത സമ്മര്‍ദ്ദത്തെ ഭയന്നിട്ടാണ് കോടതി വിധിയെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. പാക്കിസ്ഥാനിലെ മതനിന്ദാ നിയമം രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന ആരോപണം ആഗോളതലത്തില്‍ തന്നെ ശക്തമാണ്. യു എന്‍ മനുഷ്യാവകാശ കാര്യാലയം ഇതിനെതിരെ പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഈ നിലപാടില്‍ ഉറച്ചാണ് രാജ്യത്തെ സര്‍ക്കാര്‍.

Media

വാടക വീട്ടിലുള്ളവര്‍ക്കും ഇനി റേഷന്‍ കാര്‍ഡ് : ഭക്ഷ്യവകുപ്പു മന്ത്രി പി തിലോത്തമന്‍

Published

on

തൃശൂര്‍: സംസ്ഥാനത്ത് ഇനി മുതല്‍ വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്കും റേഷന്‍ കാര്‍ഡ്. കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ വാടകക്കരാര്‍ കാണിച്ച്‌ അപേക്ഷിച്ചാല്‍ കാര്‍ഡ് ലഭ്യമാകും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

വാടക വീട്ടില്‍ താമസിക്കുന്നവര്‍ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ഈ വീട്ടുനമ്പര്‍ ഉപയോഗിച്ച്‌ മറ്റൊരു കുടുംബം റേഷന്‍ കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കാത്ത സാഹചര്യം നിലവിലുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിയമസഭയില്‍ സബ് മിഷന്‍ അവതരിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് മന്ത്രി വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്കും വാടകക്കരാറുണ്ടെങ്കില്‍ റേഷന്‍ കാര്‍ഡ് ലഭിക്കുമെന്ന് അറിയിച്ചത്.

ഇതിനു പുറമെ പുറമ്പോക്കിലും റോഡ് വക്കിലും ഷെഡ് കെട്ടി താമസിക്കുന്ന വീട്ടുനമ്പറില്ലാത്ത കുടുംബങ്ങള്‍ക്ക് ” 00″ എന്ന രീതിയില്‍ വീട്ടുനമ്പര്‍ നല്‍കുന്നത് പുന:സ്ഥാപിക്കുവാനും തീരുമാനിച്ചു. കൂടാതെ ഒരു വീട്ടില്‍ത്തന്നെ ഒന്നിലധികം കുടുംബങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേകം റേഷന്‍ കാര്‍ഡുകളും അനുവദിക്കും. താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ പ്രത്യേക അന്വേഷണം നടത്തിയാണ് ഇതിന് വേണ്ടിയുള്ള കാര്‍ഡ് അനുവദിക്കുക.

Continue Reading

Media

പാസ്റ്റര്‍ ഒ എം രാജുക്കുട്ടിയുടെ നേതൃത്വത്തില്‍ പെന്തക്കോസ്ത് സഭാ നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

Published

on

തിരുവനന്തപുരം: പെന്തക്കോസ്ത് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സഭാ നേതാക്കള്‍ ജനു.21 ന് മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തി. ഐപിസി, ഡബ്ലിയു എം ഇ, ശാരോന്‍ ഫെലോഷിപ്പ്, ചര്‍ച്ച് ഓഫ് ഗോഡ് എന്നീ സഭകളെ പ്രതിനിധീകരിച്ച് പാസ്റ്റര്‍മാരായ ഒ എം രാജുക്കുട്ടി, എം പി ജോര്‍ജ്ജ്കുട്ടി, ജോണ്‍സണ്‍ കെ സാമുവേല്‍, കെ സി സണ്ണിക്കുട്ടി, ജോസ് ബേബി,ഡോ.എം കെ സുരേഷ്, സതീഷ് തങ്കച്ചന്‍,ജെറിന്‍ രാജുക്കുട്ടി, സജീവ് റ്റി രാജന്‍ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. രാജു എബ്രഹാം എംഎല്‍എ നേതൃത്വം വഹിച്ചു.

പെന്തക്കോസ്ത് സഭകള്‍ക്ക് ആര്‍ട്‌സ് കോളേജ് അനുവദിക്കുക, സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ക്രിസ്ത്യന്‍ പെന്തക്കോസ്ത് എന്ന് രേഖപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുക, പെന്തക്കോസ്ത് ആരാധനാലയങ്ങളും സെമിത്തേരികളും സംരക്ഷിക്കുവാന്‍ നടപടി സ്വീകരിക്കുക, ആരാധനാലയ നിര്‍മ്മാണ ലൈസന്‍സിലുള്ള തടസ്സം നീക്കുക, പഞ്ചായത്ത് സെമി്‌ത്തേരികളില്‍ പെന്തക്കോസ്ത് വിഭാഗത്തിന് പ്രത്യേക സെല്‍ പണിയാന്‍ അനുമതി നല്‍കുക, ആരാധനാലയങ്ങള്‍ പുതുക്കി പണിയുന്നതിന് അനുമതി നല്‍കുക, പെന്തക്കോസ്ത് സഭകളിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ സംവരണ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉള്‍പ്പെടുന്ന നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി. ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി പാസ്റ്റര്‍ ഒ എം രാജുക്കുട്ടി പറഞ്ഞു.

Continue Reading

Subscribe

Enter your email address

Featured

us news2 hours ago

Police in Pakistan Drop Charges Against Men Accused of Abducting 12-Year-Old Christian Girl

Pakistan – According to the Daily Mail, police in Pakistan dropped criminal charges against three Muslim men accused of kidnapping...

Mobile3 hours ago

Google Says New Law Would Be the End of Search Services In Australia

The Australian government is considering a mandatory code of conduct for bargaining between Aussie news media and large digital platforms....

us news3 hours ago

1,500-year-old ‘Christ, born of Mary’ inscription discovered in Israel

A 1,500-year-old plaque that reads ‘Christ, born of Mary’ in ancient Greek that once sat above a doorway to ward...

Health4 hours ago

ആരോഗ്യ സേതു ആപ്പിലൂടെ വാക്സിൻ സ്വീകരണത്തിന് സ്വയം രജിസ്ട്രേഷൻ സൗകര്യം

ആരോഗ്യ സേതു ആപ്പിലൂടെ വാക്സിൻ സ്വീകരണത്തിന് സ്വയം രജിസ്ട്രേഷൻ സൗകര്യം. അരോഗ്യപ്രവർത്തകർക്കുള്ള വാക്സിനുകൾ വിതരണം ചെയ്തുകഴിഞ്ഞാൽ പൊതുജനങ്ങൾക്ക് ആപ്പിലൂടെ വാക്സിനു വേണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കും. എംപവേർഡ്...

us news4 hours ago

Hungary to seize tech companies restricting Christian faith

The minister said she would meet the Hungarian competition watchdog this week to discuss possible penalties for what she described...

Media4 hours ago

വാടക വീട്ടിലുള്ളവര്‍ക്കും ഇനി റേഷന്‍ കാര്‍ഡ് : ഭക്ഷ്യവകുപ്പു മന്ത്രി പി തിലോത്തമന്‍

തൃശൂര്‍: സംസ്ഥാനത്ത് ഇനി മുതല്‍ വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്കും റേഷന്‍ കാര്‍ഡ്. കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ വാടകക്കരാര്‍ കാണിച്ച്‌ അപേക്ഷിച്ചാല്‍ കാര്‍ഡ് ലഭ്യമാകും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി...

Trending