Connect with us
Slider

Health

ചൂട് നാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

Published

on

 

നാരങ്ങ വെള്ളത്തിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കഴിവ് വളരെ കൂടുതലാണ്.  സ്ഥിരമായി അല്‍പം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാക്കുന്നു എന്ന് നോക്കാം.

ശരീരഭാരം കുറക്കാൻ സഹായകം
നിങ്ങൾ ശരീരഭാരം കൂടുതലുള്ളവരാണെങ്കിൽ പ്രഭാതങ്ങൾ ​ക്ലേശകരമായിരിക്കും. അമിതഭാരം കുറക്കാൻ പറ്റിയ ഏറ്റവും മികച്ച സമയം രാവിലെയാണ്​. തിളപ്പിച്ചാറിയ വെള്ളത്തിൽ ഏതാനും തുള്ളി നാരങ്ങ നീര്​ കലർത്തി കുടിക്കാം. ശരീരത്തി​ന്‍റെ പോഷണ പ്രവർത്തനം നന്നായി ഉയരുമെന്ന്​ വിദഗ്​ദർ അഭിപ്രായപ്പെടുന്നു. ശരീരത്തിൽ നിന്ന്​ കൂടുതൽ ​കലോറി എരിഞ്ഞുപോയാൽ മാത്രമേ അമിതഭാരം കുറയാൻ സഹായകമാവുകയുള്ളൂ.

ആന്‍റി ഓക്​സിഡന്‍റ്​ ഗുണങ്ങൾ
രാവിലെ നാരങ്ങാവെള്ളം കുടിക്കുന്നത്​ ശരീരത്തിലെ ആന്‍റി ഓക്​സിഡന്‍റ്​ പ്രവർത്തനങ്ങൾക്ക്​ ശക്​തി പകരും. നാരങ്ങ വിറ്റാമിൻ സി യാൽ സമ്പന്നമാണ്​. ഇത്​ ആന്‍റി ഒാക്​സിഡന്‍റ്​ പ്രവർത്തനങ്ങളെ സഹായിക്കുകയും ചർമ സംരക്ഷണം, രോഗപ്രതിരോധ ശേഷി, ഡി.എൻ.എ​യെ നാശത്തിൽ നിന്ന്​ സംരക്ഷിക്കൽ എന്നിവക്ക്​ ഫലപ്രദമാണ്​. നിങ്ങളിലെ പ്രായമാകൽ പ്ര​ക്രിയയെ ഇത്​ മന്ദഗതിയിലാക്കും. കാൻസർ, ഹദ്രോഗസാധ്യതകൾ എന്നിവയിൽ നിന്ന്​ പ്രതിരോധമൊരുക്കാനും രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.

വൃക്കയിലെ കല്ലുകൾ നിയന്ത്രിക്കും
ഒ​ട്ടേറെ പഠനങ്ങളിൽ നാരങ്ങാവെള്ളം രാവിലെ കുടിക്കുന്നത്​ വൃക്കയിലെ കല്ലിന്​ നിയന്ത്രണം വരുത്താൻ സാധിക്കുമെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. മൂത്രമൊഴിക്കുന്നതിലുണ്ടാകുന്ന പ്രശ്​നങ്ങൾ വൃക്കയിൽ കല്ലുണ്ടാകാനുള്ള കാരണങ്ങളിലൊന്നാണ്​. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക്​ ആസിഡ്​ മൂത്രത്തെ ശരീരത്തിൽ നിന്ന്​ പൂർണമായും ഒഴിവാക്കുന്നതിനും അതുവഴി വൃക്കയിൽ കല്ലുണ്ടാകുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.

രോഗപ്രതിരോധ ശേഷി
വെറ്റമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ നാരങ്ങ. അതുകൊണ്ട് തന്നെ ചെറുനാരങ്ങ ഇളം ചൂടുവെള്ളത്തില്‍ കലക്കി അല്‍പം ഉപ്പും ചേര്‍ത്ത് കുടിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. മാത്രമല്ല ഏത് രോഗത്തേയും പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

വൈറല്‍ ഇന്‍ഫക്ഷന്‍ പ്രതിവിധി
എത്ര വലിയ പനിയും ജലദോഷവും ആണെങ്കിലും ഒരുഗ്ലാസ്സ് ചൂടുള്ള നാരങ്ങ വെള്ളം കഴിച്ചാല്‍ അത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫെക്ഷനെയും കൊല്ലാന്‍ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മതി. കഫം, ജലദോഷം, പനി എന്നിവയ്ക്ക് മികച്ച മരുന്നാണിത്.

ടോക്‌സിനെ പുറന്തള്ളുന്നു
നിങ്ങളുടെ ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തില്‍ ചെറു ചൂടുള്ള നാരങ്ങ വെള്ളം കഴിക്കേണ്ടത് അത്യാവശ്യമാണ്. നാരങ്ങയിലെ അമ്ലത്വം നിങ്ങളുടെ ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാൻ സഹായകമാണ്​. നാരങ്ങാവെള്ളം കരളിനെ കൂടുതൽ പിത്തരസം ഉൽപ്പാദിപ്പിക്കാൻ സഹായിക്കുകയും അതുവഴി ദഹനം വേഗത്തിലാക്കുകയും ചെയ്യും. നെഞ്ചരിച്ചിൽ, പുളിച്ചുതികട്ടൽ, വയർ വീർക്കുന്നത്​ എന്നിവക്കെല്ലാം നാരങ്ങാവെള്ളം പ്രതിവിധിയാണ്​. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുക. മാത്രമല്ല ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.

സിട്രസ്
സിട്രസ് പഴമായ ചെറുനാരങ്ങ ശരീരത്തില്‍ സിട്രിക് ആസിഡ് നല്‍കുന്നു. ഇത് വയര്‍ മുഴുവനായും വൃത്തിയാക്കുന്നു. ശരീരത്തിന്റെ പിഎച്ച് ബാലന്‍സ് മെച്ചപ്പെടുന്നു. കുടലിലെ ഏത് തരം പ്രശ്‌നത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

വായ്‌നാറ്റം ഇല്ലാതാക്കുന്നു
വായ് നാറ്റം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറു ചൂടുള്ള നാരങ്ങ വെള്ളം. ഇത് വായിലെ ബാക്ടീരിയകളെയൊക്കെ നശിപ്പിച്ച് പ്രശ്‌നത്തെ പരിഹരിക്കുന്നു. കിടക്കാന്‍ പോകുന്നതിനു മുന്‍പ് ഇത് ശീലമാക്കാം.

Health

കിടപ്പുരോഗികള്‍ക്ക് 199 രൂപ ദിവസ വാടകയ്ക്ക് ഓട്ടോമാറ്റിക് ഇലക്ട്രിക് കിടക്കയുമായി എംബെഡ് കെയര്‍

Published

on

കൊച്ചി: കിടപ്പുരോഗികള്‍ക്കും വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും 199 രൂപ ദിവസ വാടക നിരക്കില്‍ ഓട്ടോമാറ്റിക് ഇലക്ട്രിക് കിടക്കകളുമായി എംബെഡ് കെയര്‍. രോഗികളെ വീട്ടില്‍ പരിചരിക്കുന്നവര്‍ക്കും ക്ലിനിക്കുകള്‍ക്കും ആശുപത്രികള്‍ക്കും ആവശ്യാനുസരണം കുറഞ്ഞ നിരക്കില്‍ ഓട്ടോമാറ്റിക് ഇലക്ട്രിക് കിടക്കകള്‍ ലഭ്യമാക്കുകയാണ് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എംബെഡ് കെയറിന്റെ ലക്ഷ്യം.

കിടക്കയ്ക്ക് ഒപ്പം നടക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ചലന സഹായക ഉപകരണങ്ങളായ അത്യാധുനിക ഊന്നുവടി, ആധുനിക വാക്കര്‍, ഇരുന്ന് കുളിക്കാന്‍ ഉപയോഗിക്കുന്ന ഷവര്‍ ബെഞ്ച് എന്നിവയിലേതെങ്കിലും ഒരെണ്ണവും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

രോഗിക്ക് പരസഹായം കൂടാതെ കിടക്കയുടെ പൊക്കം ക്രമീകരിക്കാനും തല ഭാഗം 90 ഡിഗ്രി വരെ ഉയര്‍ത്താനും റിമോട്ടിന്റെ സഹായത്തോടെ സാധിക്കുമെന്നത് ഇതിന്റെ പ്രത്യേകതയാണെന്ന് എംബെഡ് കെയര്‍ എംഡി ജോണ്‍ നിസ്സി ഐപ്പ് പറഞ്ഞു. കൂടാതെ, രോഗിയെ പരിചരിക്കുന്നവര്‍ക്കായി മറ്റൊരു റിമോട്ടും കിടക്കയില്‍ ഘടിപ്പിച്ചിട്ടുണ്ട്. നാലു വീലുകളും 360 ഡിഗ്രിയില്‍ തിരിക്കാന്‍ സാധിക്കുന്നതിനാല്‍ ഏത് ദിശയിലേക്ക് വേണമെങ്കിലും കിടക്ക ചലിപ്പിക്കാനും സാധിക്കും.

കൂടാതെ, വ്യത്യസ്ത രീതിയില്‍ പ്രയോജനപ്പെടുത്താവുന്ന ടേബിളും കിടക്കയ്ക്ക് ഒപ്പം ലഭ്യമാണ്. രോഗികള്‍ക്ക് വളരെയെളുപ്പം ഉയര്‍ത്താന്‍ സാധിക്കുന്ന സൈഡ് ടേബിള്‍ ആഹാരം കഴിക്കാനും വായനയ്ക്കായും ഉപയോഗിക്കാന്‍ സാധിക്കും. മരുന്നുകളും മറ്റും സൂക്ഷിക്കാനുള്ള ഡ്രോയറും ടേബിളില്‍ ഉണ്ടാകും. ഇത്തരത്തില്‍ കിടപ്പുരോഗികള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കിടക്കയുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 7994949999, 79949 45555 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Sources:globalindiannews

Continue Reading

Health

കോവിഷീല്‍ഡ് വാക്‌സിന് 16 യൂറാപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം

Published

on

ന്യുഡല്‍ഹി: സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്‌സിന് 16 യൂറാപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം. യൂറാപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ 16 ഇടത്ത് അംഗീകാരം ലഭിച്ചുവെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ഓസ്ട്രിയ, ഫ്രാന്‍സ്, ബെല്‍ജിയം, ബള്‍ഗേറിയ, ഫിന്‍ലന്റ്, ജര്‍മനി, ഗ്രീസ് തുടങ്ങി 16 രാജ്യങ്ങളാണ് കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയിരിക്കുന്നത്. കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ഈ രാജ്യങ്ങളിലേക്ക് ഇനി പ്രവേശനാനുമതി ലഭ്യമാകും.

‘യൂറോപ്യന്‍ യൂണിയനിലെ 27 അംഗങ്ങളില്‍ 16 രാജ്യങ്ങള്‍ ഇതിനകം കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ അപേക്ഷ നല്‍കിയിട്ടല്ല ഈ രാജ്യങ്ങളൊന്നും വാക്‌സിന് അനുമതി നല്‍കിയിരിക്കുന്നത്. കോവിഷീല്‍ഡ് വാക്‌സിന്‍ നിലവാരമുള്ളതാണെന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ളതിനാല്‍ യൂറോപ്പും യു.എസും മറ്റെല്ലാ രാജ്യങ്ങളും ഇത് അംഗീകരിക്കേണ്ടതുണ്ട്.’, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനവാല പറഞ്ഞു.

കോവിഷീല്‍ഡിന്റെ അംഗീകാരത്തിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്ന് യൂറാപ്യന്‍ മെഡിസിന്‍സ് ഏജന്‍സി നേരത്തെ വ്യക്തമാക്കിയിരുന്നു. ഫൈസര്‍, മോഡേണ, അസ്ട്രാസെനെക്ക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ വാക്‌സിനുകളാണ് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്.

Continue Reading

Subscribe

Enter your email address

Featured

Media16 hours ago

സഫറേഴ്സ് വോയ്സ് ഇന്ത്യ ഒരുക്കുന്ന സൗജന്യ രക്തദാന കൂട്ടായ്മ

ക്രിസ്തുയേശുവിൻ്റെ നാമത്തിൽ സ്നേഹവന്ദനം. കോവിഡിൻ്റെ ഈ പ്രത്യേക സാഹചര്യത്തിൽ ദാതാക്കളുടെ അഭാവം മൂലം ആശുപത്രികളിലും Blood bank കളിലും രക്തശേഖരം വളരെ കുറവായിരിക്കുന്നു. ഇക്കാരണത്താൽ ഇതിനോടകം അടിയന്തിരമായി...

us news16 hours ago

Chinese authorities raid Zoom church service, order pastor to stop preaching

Police officers and Chinese Communist Party officials raided a church in Guangdong Province, which advocates for justice in China, while...

Media16 hours ago

ഒമാനിലും നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണം: രക്ഷിതാക്കൾ പ്രധാനമന്ത്രിക്ക് അപേക്ഷ നൽകി

മസ്‍കത്ത്: ഒമാനിലും നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യവുമായി പരീക്ഷാർത്ഥികളും രക്ഷിതാക്കളും. സെപ്‍തംബർ 12ന് നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷക്ക് ഒമാനിലും സെന്റര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒമാനിലെ രക്ഷിതാക്കൾ പ്രധാനമന്ത്രി...

Media17 hours ago

ഫിന്‍ലന്‍ഡിലേക്ക് ജൂലൈ 26 മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ അനുമതി

ഫിന്‍ലന്‍ഡിലേക്ക് ജൂലൈ 26 മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ അനുമതി.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാക്‌സീന്‍ രണ്ട് ഡോസും സ്വീകരിച്ച സഞ്ചാരികള്‍ക്കാണ് പ്രവേശനം. കുറഞ്ഞത് 14 ദിവസം മുമ്ബ് വാക്‌സീന്‍...

us news17 hours ago

മൂന്നാമതൊരു ബൂസ്റ്റര്‍ ഡോസ് കൂടി അനിവാര്യമാണോ?

ഹൂസ്റ്റൻ : രണ്ടു ഡോസ് വാക്‌സിനേഷന്‍ എടുത്തവർക്ക് മൂന്നാമതൊരു ബൂസ്റ്റര്‍ ഡോസ് കൂടി അനിവാര്യമാണെന്ന വാദം അമേരിക്കയിൽ ശക്തമായി. കുട്ടികള്‍ക്ക് വേണ്ടിയുള്ള വാക്‌സിനേഷന്‍ പരീക്ഷണം ഫലപ്രദമായി നടക്കുന്നതിനിടയിലാണ്...

us news17 hours ago

New corona variant found in UK, 16 cases detected so far

Public Health England has recently identified a new strain of coronavirus which is now being investigated after 16 confirmed cases...

Trending