Disease
Presence of ‘Brain-eating’ amoeba in drinking water in Texas, people panic.

Texas: The governor of Texas has issued a disaster declaration after the death of six-year-old boy infected with a brain-eating amoeba that was later found in his community’s water supply.
The child died on September 8 following an infection caused by the amoeba Naegleria fowleri, a microscopic organism that breeds in the warm, fresh water of lakes and rivers and of poorly maintained swimming pools, US media reports said.
The amoeba enters the body through the nasal membranes and penetrates to the brain, causing powerful migraine, hyperthermia, stiff neck and vomiting, then dizziness, extreme fatigue, confusion and hallucinations.
Testing revealed traces of the amoeba in the tap of the garden hose at the boy’s house, a spokesman for the town of Lake Jackson said, quoted by local media.
Traces were also found in a fountain in the town centre and in a fire hydrant in a town just one hour away from the major city of Houston, said Modesto Mundo, a city official.
Grandparents of Josiah McIntyre, the deceased child, told the Houston Chronicle that he might have been exposed to contaminated water while he was playing in a splash park downtown, shortly before he fell ill.
The splash park has since been closed and several towns in Brazoria county, where Lake Jackson is located, advised residents to avoid using tap water for drinking, bathing or cooking.
That advice has since been lifted but authorities are urging residents to boil water before using it.
Texas Governor Greg Abbott issued a disaster declaration on Sunday for Brazoria County, which includes Lake Jackson.
The declaration allows authorities to use extra state resources due to an emergency.
Between 1983 and 2010, Texan health authorities have attributed 28 deaths to the amoeba Naegleria fowleri.
Disease
കോവിഡിനേക്കാള്‍ മാരകമായ മറ്റൊരു വൈറസ് വരുന്നു ?; എബോളയേക്കാള്‍ വിനാശകാരിയെന്ന് വിദഗ്ധര്‍

ഡല്‍ഹി : കോവിഡ് മഹാമാരിയുടെ പിടിയില്‍ നിന്ന് മുക്തി നേടാമെന്ന ആശ്വാസത്തിനിടെ, വീണ്ടും ആശങ്കപ്പെടുത്തുന്ന മറ്റൊരു വാര്‍ത്തയെത്തുന്നു. അതിമാരകമായ മറ്റൊരു വൈറസ് ലോകമാകെ പൊട്ടിപ്പുറപ്പെടുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
കോവിഡ് പോലെ പെട്ടെന്ന് വ്യാപിക്കുന്നതും, എബോള വൈറസിനേക്കാള്‍ അതിവിനാശകാരിയുമാകും പുതിയ വൈറസ് എന്നാണ് മുന്നറിയിപ്പ്. ഡിസീസ് എക്സ് എന്നു പേരിട്ടിരിക്കുന്ന ഈ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് എബോള വൈറസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ്. 1976 ല്‍ പ്രൊഫസര്‍ ജീന്‍ ജാക്വസ് മുയംബെ താംഫും ആണ് അജ്ഞാത രോഗഹേതുവായ എബോള വൈറസിനെ കണ്ടെത്തിയത്.
പുതിയ വൈറസിന്റെ ഉത്ഭവം ആഫ്രിക്കയിലെ ട്രോപ്പിക്കല്‍ വനമേഖലയില്‍ നിന്നാകുമെന്നാണ് ജീന്‍ ജാക്വസിന്റെ മുന്നറിയിപ്പ്. കോവിഡിനേക്കാള്‍ വേഗം പടരുന്നതും മഹാദുരന്തത്തിന് വഴിവെക്കുന്നതുമാകും ഇതെന്ന് അദ്ദേഹം വിലയിരുത്തുന്നു. കൂടാതെ, മൃഗങ്ങളില്‍ നിന്നും പക്ഷികളില്‍ നിന്നും കൂടുതല്‍ മഹാമാരികള്‍ മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വര്‍ധിച്ചതായും ജീന്‍ ജാക്വസ് മുന്നറിയിപ്പ് നല്കുന്നു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് പുതിയ രോഗം ബാധിച്ചയാളെ കണ്ടെത്തിയത്. രക്തസ്രാവത്തോടുകൂടിയുള്ള പനിയായിരുന്നു രോഗലക്ഷണം. എബോള ടെസ്റ്റ് അടക്കം നടത്തിയെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. ഇതോടെയാണ് ഡിസീസ് എക്സ് ബോധിച്ച ആദ്യ രോഗിയാണ് ഇയാളെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നത്.
കോവിഡ് വളരെ വേഗം പടരുന്നതാണ്. എന്നാല്‍ എബോള വൈറസ് ബാധിച്ചാല്‍ 50 മുതല്‍ 90 ശതമാനം വരെയാണ് മരണം സംഭവിക്കുന്നത്. പുതിയ രോഗം ഡിസീസ് എക്സ് മഹാദുരന്തത്തിന് വഴിവെക്കുന്നതാണെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. മൃഗങ്ങളില്‍ നിന്നോ പക്ഷികളില്‍ നിന്നോ ആകും പുതിയ വൈറസും മനുഷ്യരിലേക്ക് എത്തുകയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
Sources:chandrikadaily
Disease
‘പാൻഡെമിക് സാധ്യതയുള്ള’ ഫ്ലൂ വൈറസ് ചൈനയിൽ കണ്ടെത്തി.

ലോകം കോവിഡ് 19 എന്ന മഹാമാരിയെ നേരിടുന്നതിനിടെ, ഇത്തരത്തില്‍ പടര്‍ന്നു പിടിക്കാന്‍ ശേഷിയുള്ള പുതിയൊരു തരം വൈറസിനെ ഗവേഷകര്‍ ചൈനയില്‍ കണ്ടെത്തി. നിലവില്‍ അത് ഭീഷണിയല്ലെങ്കിലും, അതിന് മനുഷ്യരില്‍ പകരാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. പന്നികളിലാണ് പുതിയ ഫ്ളൂ വൈറസ് വകഭേദം കണ്ടെത്തിയത്. ‘G4 EA H1N1’ എന്ന് ഗവേഷകര്‍ വിളിക്കുന്ന പുതിയ വൈറസ് വകഭേദത്തിന്, വ്യതിയാനം സംഭവിച്ച് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പടരാന്‍ ശേഷി ലഭിച്ചാല്‍,ആഗോളതലത്തില്‍ തന്നെ അത് ഭീഷണി സൃഷ്ടിച്ചേക്കാമെന്ന്, യു എസ് ഗവേഷണ ജേര്‍ണലായ ‘പ്രൊസീഡിങ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി’ല്‍ (PNAS) ‘പ്രൊസീഡിങ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി’ല്‍ (PNAS) പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍ ഈ വൈറസ് പുതിയതായതിനാല്‍ വൈറസിന് പ്രതിരോധശേഷി കുറവായിരിക്കാം. പന്നികളിലെ വൈറസ് നിയന്ത്രിക്കുന്നതിനും പന്നികളിലെ വ്യവസായത്തൊഴിലാളികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രൊസീഡിംഗ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലില്‍ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നുണ്ട്. അപകടകരമായ ജനിതക ഘടനയോട് കൂടിയതാണ് ഈ വൈറസ് എന്നതും ശാസ്ത്രഞ്ജര്‍ വ്യക്തമാക്കുന്നുണ്ട്.
നിലവിലെ കൊറോണ വൈറസ് പാന്‍ഡെമിക് അവസാനിപ്പിക്കാന്‍ ലോകം ശ്രമിക്കുമ്പോഴും വിദഗ്ധര്‍ കാത്തിരിക്കുന്ന പ്രധാന രോഗ ഭീഷണികളില്‍ ഒന്നാണ് ഇന്‍ഫ്ലുവന്‍സയുടെ വരവ്. കൃത്യമായ മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ ലോകം മുഴുവന്‍ പടര്‍ന്ന് പിടിക്കുന്നതിനുള്ള സാധ്യത ഉണ്ട് എന്ന് തന്നെയാണ് ഗവേഷകര്‍ ഉറപ്പിച്ച് പറയുന്നത്. ജി4 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. 2009-ല്‍ പടര്‍ന്ന് പിടിച്ച എച്ച്1 എന്‍1 വൈറസിനോട് സാമ്യമുള്ളതാണ് ഇപ്പോള്‍ കണ്ടെത്തിയ വൈറസ്.
ജി 4 ഇഎ എച്ച് 1 എന്‍ 1 എന്ന് ഗവേഷകര്‍ വിളിക്കുന്ന ഈ വൈറസിന് മനുഷ്യനിലേക്ക് വായുമാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്. എന്നാല്‍ ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതിന് ഉള്ള സാധ്യതയെ ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍ ഇത്തരത്തില്‍ സംഭവിച്ചാല്‍ അത് വളരെ വലിയ ഭീഷണിയായി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട. 2011 മുതല്‍ 2018 വരെയുള്ള ഡാറ്റ പരിശോധിച്ചപ്പോള്‍ ചൈനയിലെ അബാറ്റോയിറുകളിലും പന്നി വ്യവസായത്തിലും ജോലി ചെയ്തിരുന്ന ആളുകളില്‍ അടുത്തിടെയുള്ള അണുബാധയുടെ തെളിവുകള്‍ അവര്‍ കണ്ടെത്തി.
പന്നികളുമായി അടുത്തിടപഴകുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം എന്ന് തന്നെയാണ് ഗവേഷകാഭിപ്രായം. മാത്രമല്ല മനുഷ്യ ശരീരത്തില്‍ പെട്ടെന്ന് പടര്‍ന്ന് പിടിക്കാവുന്ന തരത്തിലാണ് ജി4ന്റെ ജനിതക ഘടന. അതുകൊണ്ട് തന്നെ ഇത് വളരെയധികം ആശങ്കയുണ്ടാക്കുന്നുണ്ടെന്നാണ് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷനിലെ ഗവേഷകര്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നത്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്.