Life
ബ്രഡ് പോക്കറ്റ് ഷവർമ Recipe

ചേരുവകൾ:
ബ്രഡ്-10 Silces
മുട്ട വെള്ള-2
റൊട്ടി പൊടി – ആവശ്യത്തിന്
എണ്ണാ- ആവശ്യത്തിന്
Grated Carrot- 1/2Cup
വെള്ളരി (Cucumber) – 1/2cup
Tomato – 1/2cup
സവോള – 1/2cup
ചിക്കെൻ വേവിച്ചത് -1/2 Cup
Mayonnaise -3 tablespoon
തയ്യാറാക്കുന്ന വിധം
രണ്ടു Slice ബ്രഡ് ഒരുമിച്ച് ചേർത്ത് ഒരു ഗ്ലാസ്സ് വെച്ച് വട്ടത്തിൽ മുറിച്ചെടുക്കുക
അങ്ങനെ എല്ലാം sliceum ചെയ്ക
പിന്നെ അരിഞ്ഞു വെച്ചിരുക്കുന്ന പച്ചകറികളും ചിക്കെനും Mayonnaiseum ഉപ്പും ഒരുമിച്ച് ചേർത്ത് ഇളക്കുക
പിന്നീട് വറുത്തുവെച്ചിരിക്കുന്ന ബ്രഡ് രണ്ടായി മുറിക്കുക എപ്പോൾ ബ്രഡ് പോക്കറ്റ് പോലെ കിട്ടും
അതിലേക്ക് തയറക്കിവച്ചിരികുന്ന ഫില്ലിംഗ് നിറക്കുക
ഏറ്റവും രുചികരമായ ബ്രഡ് പോക്കറ്റ് ഷവർമ റെഡി
Life
കെട്ടിടത്തിന്റെ നികുതി നിശ്ചയിച്ച ശേഷം വരുത്തുന്ന തരം മാറ്റങ്ങൾ 30 ദിവസത്തിനുള്ളിൽ അറിയിക്കാത്ത വസ്തു ഉടമകൾക്ക് കെട്ടിട നികുതി പിഴയായി ഈടാക്കും

കെട്ടിടത്തിന്റെ നികുതി നിശ്ചയിച്ച ശേഷം വരുത്തുന്ന തരം മാറ്റങ്ങൾ 30 ദിവസത്തിനുള്ളിൽ അറിയിക്കാത്ത വസ്തു ഉടമകൾക്ക് കെട്ടിട നികുതി പിഴയായി ഈടാക്കും. സംസ്ഥാനത്തെ കെട്ടിടനികുതി വർഷം തോറും അഞ്ച് ശതമാനം വർധിപ്പിച്ച് പിരിച്ചെടുക്കാൻ തദ്ദേശവകുപ്പ് പുറത്തിറക്കിയ മാർഗനിർദ്ദേശത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശമുള്ളത്.
വസ്തുനികുതി നിർണയിച്ച ശേഷം തറവിസ്തീർണത്തിലോ,ഉപയോഗത്തിലോ വരുത്തുന്ന മാറ്റം 30ദിവസത്തിനുള്ളിൽ തദ്ദേശസ്ഥാപന സെക്രട്ടറിയെ അറിയിച്ചില്ലെങ്കിൽ പുതിയ നികുതിയാകും ബാധകമാകുക. നിലവിൽ വർഷങ്ങളായി താമസിക്കുന്ന വീട്ടിൽ അറ്റകുറ്റപണി നടത്തിയവർ 15 ദിവസത്തിനുള്ളിൽ അറിയിച്ചില്ലെങ്കിൽ പരമാവധി 500 രൂപ പിഴ ചുമത്താനും നിർദ്ദേശമുണ്ട്. നേരത്തെ കെട്ടിടം തരം മാറ്റി ഉപയോഗിച്ചാലും അറ്റകുറ്റപണി നടത്തിയാലും കണ്ടെത്തി പിഴ ചുമത്തേണ്ടത് തദ്ദേശസ്ഥാപനത്തിന്റെ ചുമതലയായിരുന്നു. പുതിയ ഭേദഗതിയോടെ ഇത് ഉടമയുടെ ഉത്തരവാദിത്വമായി.
മുൻകാലങ്ങളിൽ ഇത്തരത്തിൽ നികുതി നിർണയത്തിന് ശേഷം തരം മാറ്റം വരുത്തിയവരും അറ്റകുറ്റപണി നടത്തിയവർക്കും മേയ് 15വരെ തദ്ദേശസ്ഥാപനത്തെ അറിയിച്ചാൽ പിഴയിൽ നിന്ന് ഒഴിവാകാം. കെട്ടിട ഉടമകൾ അറിയിച്ചാലും ഇല്ലെങ്കിലും ഇക്കാര്യങ്ങൾ ഫീൽഡ് തല പരിശോധന നടത്തി ഉറപ്പാക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ജൂൺ മാസം 30ന് മുമ്പ് പരിശോധന പൂർത്തിയാക്കണമെന്നും നിർദ്ദേശമുണ്ട്. കെട്ടിട നികുതി വർഷം തോറും അഞ്ച് ശതമാനം വർദ്ധിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്ന ധനകാര്യ ബിൽ കഴിഞ്ഞ ദിവസം നിയമസഭ പാസാക്കിയതിന് പിന്നാലെയാണ് നികുതി പിരിച്ചെടുക്കാൻ മാർഗനിർദ്ദേശമായത്.
Sources:twentyfournews
Life
സൂര്യനില്‍ നിന്ന് ഒരു ഭാഗം അടര്‍ന്നുപോയെന്ന് ശാസ്ത്രലോകം

സൂര്യനില്‍ നിന്ന് ഒരു ഭാഗം അടര്‍ന്നുപോയെന്ന് ശാസ്ത്രലോകം. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി- നാസയുടെ ജയിംസ് വെബ് ടെലിസ്‌കോപ്പ് പകര്‍ത്തിയ ദൃശ്യങ്ങളാണ് ശാസ്ത്രജ്ഞരെ അമ്ബരപ്പിക്കുന്നത്. വടക്കന്‍ ധ്രുവത്തില്‍ ചുഴലിക്കാറ്റിന് സമാനമായ സ്ഥിതിയാണ് ഇപ്പോള്‍ ഉളളത്. പുതിയ പ്രതിഭാസത്തിന് പിന്നിലെ കാരണങ്ങള്‍ വിശകലനം ചെയ്ത് വരികയാണ് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
സൂര്യന്‍ തുടര്‍ച്ചയായി സൗരജ്വാലകള്‍ പ്രത്യക്ഷമാക്കാറുണ്ട്. ഇത് കാരണം ചിലപ്പോഴെങ്കിലും ഭൂമിയില്‍ വാര്‍ത്താവിതരണത്തെ ബാധിക്കാറുണ്ട്. സൂര്യനില്‍ നിന്ന് അടര്‍ന്നുപോയ വലിയ ഭാഗം വടക്കന്‍ ധ്രുവത്തെ പ്രദക്ഷിണം ചെയ്യാന്‍ ഏകദേശം എട്ടുമണിക്കൂറാണ് എടുക്കുക. അപ്പോള്‍ ചുഴലിക്കാറ്റിന്റെ വേഗത സെക്കന്‍ഡില്‍ 96 കിലോമീറ്ററാണെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.
ഡോക്ടര്‍ സ്‌കോവാണ് ട്വിറ്ററിലൂടെ ഈ വിവരങ്ങള്‍ പുറത്ത് വിട്ടത്. നാസയുടെ അഭിപ്രായത്തില്‍ , ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ മുമ്ബും ഉണ്ടായിട്ടുണ്ട്. എന്നാല്‍ പുതിയ സംഭവം ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ്. ഈ സവിശേഷ പ്രതിഭാസത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്ന തിരക്കിലാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍. 24 മണിക്കൂറും സൂര്യനെ അവര്‍ നിരീക്ഷിച്ചുവരികയാണ്.
Sources:nerkazhcha
Life
ആധാറിലെ വിലാസം മാറ്റം കുടുംബാംഗത്തിന്റെ സഹായത്തോടെ; ചെയ്യേണ്ടത് ഇത്ര മാത്രം

ന്യൂഡൽഹി : ആധാറിലെ വിലാസം കുടുംബാംഗത്തിന്റെ സഹായത്തോടെ (myaadhaar.uidai.gov.in) അപ്ഡേറ്റ് ചെയ്യാം. വിലാസം അപ്ഡേറ്റ് ചെയ്യാൻ നിലവിൽ പുതിയ മേൽവിലാസം തെളിയിക്കുന്ന രേഖ നിർബന്ധമാണ്. അത്തരം രേഖകളില്ലാത്ത വ്യക്തിക്കും മറ്റൊരു കുടുംബാംഗത്തിന്റെ സഹായത്തോടെ വിലാസം അപ്ഡേറ്റ് ചെയ്യാം.
ഓൺലൈൻ ആധാർ സേവനത്തിലെ ‘ഹെഡ് ഓഫ് ഫാമിലി’ അധിഷ്ഠിത അപ്ഡേഷൻ സൗകര്യമാണ് ഇതിന് ഉപയോഗിക്കേണ്ടത്. 50 രൂപയാണ് അപേക്ഷാ ഫീസ്. ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന റേഷൻ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് തുടങ്ങിയ രേഖകളിലൊന്ന് സമർപ്പിക്കണം. ഒടിപി അടിസ്ഥാനമാക്കിയാകും ഈ സൗകര്യം ലഭ്യമാകുക.
വിലാസം അപ്ഡേറ്റ് ചെയ്തു കഴിയുമ്പോൾ, ഇക്കാര്യം എസ്എംഎസിലൂടെ അപേക്ഷകരെ അറിയിക്കും. എന്തെങ്കിലും കാരണവശാൽ അപേക്ഷ നിരസിക്കപ്പെട്ടാൽ, അപേക്ഷാ ഫീസ് തിരികെ നൽകില്ലെന്നും പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഒരാൾക്ക് പേര് രണ്ട് തവണയും ജെൻഡർ ഒരു തവണയും ജനനത്തീയതി ഒരു തവണയും മാത്രമേ ആധാറിൽ മാറ്റാനാകൂ.
Sources:mediamangalam
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
world news7 days ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്