Connect with us

Life

പാഷന്‍ ഫ്രൂട്ട്

Published

on

വള്ളി നട്ട്‌ സുഗമമായി വളര്‍ത്താവുന്ന ഫല സസ്യമാണിത്‌. കേരളത്തില്‍ ഹൈറേഞ്ച്‌ പ്രദേശങ്ങളില്‍” ഇതു കൂടുതലായി കാണപ്പെടുന്നു. പാലക്കാട്ടെ നെല്ലിയാമ്പതിയിലുള്ള “ഓറഞ്ച്‌ ആന്‍ഡ്‌ വെജിറ്റബ്ല്‌ ഫാമില്‍” കോണ്‍ക്രീറ്റ്‌ തൂണുകളില്‍ പടര്‍ത്തി പാഷന്‍ ഫ്രൂട്ട്‌ വളര്‍ത്തുന്നു.
പാഷന്‍ ഫ്രൂട്ടില്‍ രണ്ടിനങ്ങളാണ്‌ സാധാരണം. പഴുക്കുമ്പോള്‍ മഞ്ഞ നിറത്തിലുള്ള പഴങ്ങളുണ്ടാകുന്ന ഇനം സമതല പ്രദേശങ്ങള്‍ക്കും പര്‍പ്പിള്‍ നിറമുള്ളത്‌ ഹൈറേഞ്ചിനും യോജിച്ചതാണ്‌. ഈ രണ്ടിനങ്ങള്‍ തമ്മില്‍ സങ്കരണം നടത്തി ‘ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹോട്ടികള്‍ച്ചറല്‍ റിസര്‍ച്ച്‌ ‘ വികസിപ്പിച്ച ഇനമാണ്‌ ‘കാവേരി”. ഇതിന്റെ കായ്കള്‍ക്കു പര്‍പ്പിള്‍ നിറമാണ്‌. മജ്ജക്കു മധുരം കൂടുതലായിരിക്കും. ഫല മജ്ജയില്‍ 33.47 ശതമാനത്തോളം മധുരാംശവും 100 ഗ്രാമില്‍ 40.8 മില്ലി ഗ്രാം അംളതയും ഉണ്ടാകും. ഇലപ്പുള്ളീ ,വേരുചീയല്‍ തുടങ്ങി ഫാഷന്‍ ഫ്രൂട്ടിനെ ബാധിക്കുന്ന രോഗങ്ങളെ ചെറുക്കാന്‍ കഴിവുള്ള ഇനമാണ്‌ കാവേരി.

മേയ്‌- ജൂണ്‍ മാസങ്ങളിലും സെപ്റ്റമ്പര്‍ ഒക്ടോബര്‍ മാസങ്ങളിലും പാഷന്‍ ഫ്രൂട്ട്‌ കായ്ക്കുന്നു. നട്ട്‌ ഒരു വര്‍ഷം മതി കായ്ക്കാന്‍. പുളിരസം കൂടിയതാണ്‌ പാഷന്‍ ഫ്രുട്ടിന്റെ ഫല മജ്ജ. ഇതു പഞ്ചസാര ചേര്‍ത്ത്‌ നേരിട്ടും വെള്ളം ചേര്‍ത്തു ജ്യൂസാക്കിയും കുടിക്കുന്നു.
സ്ക്വാഷ്‌, കോര്‍ഡിയാല്‍, സിറപ്പ്‌. ജെല്ലി എന്നിവയും പാഷന്‍ ഫ്രൂട്ടില്‍ നിന്ന്‌ ഉണ്ടാക്കാം. നെല്ലിയാമ്പതി ഫാം പാഷന്‍ ഫ്രൂട്ട്‌ ഉപയോഗിച്ച്‌ സ്ക്വാഷ്‌ ഉണ്ടാക്കി വിപണനം ചെയ്യുന്നുണ്ട്‌. ‘ഫ്രൂട്ട്നെപ്പ്‌’ എന്നാണിതിന്റെ ബ്രാന്‍ഡ്‌ നെയിം.

വിറ്റാമിന്‍ C യും വിറ്റമിന്‍ A യും പഷന്‍ ഫ്രുട്ടിന്റെ ഫല മജ്ജയില്‍ നല്ല തോതിലുണ്ടാവും. 100 ഗ്രാം പഷന്‍ ഫ്രൂട്ടില്‍ 25 മില്ലി ഗ്രാം വിറ്റാമിന്‍ Cയും 54 മൈക്രോ ഗ്രാം വിറ്റാമിന്‍ A യുമാണ്‌ കാണപ്പെടുക. കാര്‍ബോ ഹൈഡ്രേറ്റിന്റെ തോത്‌ 12.4 ഗ്രാമും മാംസ്യത്തിന്റേത്‌ 0.9 ഗ്രാമുമാണ്‌. 60 മില്ലി ഗ്രാം ഫോസ്ഫറസ്‌ ,10 മില്ലി ഗ്രാം കാല്‍സ്യം, 189 മില്ലി ഗ്രാം പൊട്ടാസ്യം, 15 മില്ലിഗ്രാം സോഡിയം, 2 മില്ലിഗ്രാം ഇരുമ്പ്‌ എന്നിവയിലുണ്ടാവും.ഒൌ‍ഷധമേന്‍മയും ഈ ഫലത്തിനുണ്ട്‌.

ഇതിലുള്ള ഘടകങ്ങള്‍ക്ക്‌ ഉറക്കമില്ലായ്മ, മന:സംഘര്‍ഷം എന്നിവയെ കുറക്കാനാവും. പാഷന്‍ ഫ്രൂട്ട്‌ ജ്യൂസ്‌ പുരാതന കാലം മുതല്‍ ഉറക്കകുറവിനുള്ള ഒൌ‍ഷധമായി ഉപയോഗിക്കുന്നു. അമേരിക്കയില്‍ 19 നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ നാഡീസംഘര്‍ഷത്തിന്റെയും ആമാശയത്തിലെ കോച്ചിപിടുത്തത്തിന്റെയും ചികിത്സക്ക്‌ പാഷന്‍ ഫ്രൂട്ട്‌ ഉപയോഗിക്കുന്നുണ്ട്‌. ഇതില്‍ നിന്നുണ്ടാക്കുന്ന ഒൌ‍ഷധങ്ങള്‍ യൂറോപ്പില്‍ ആകാംക്ഷാരോഗത്തിന്റെ ചികിത്സക്ക്‌ ഉപയോഗിച്ചു പോരുന്നു. ശരീരകോശങ്ങള്‍ക്ക്‌ ഓജസ്സ്‌ പകരുന്ന നിരോക്സീകാരികളുടെ നല്ല ശേഖരവുമാണ്‌ പാഷന്‍ഫ്രൂട്ട്‌.

Life

എവറസ്റ്റ് കൊടുമുടി വേഗത്തില്‍ വളരുന്നതിന്റെ ഉത്തരം നല്‍കി ചൈനീസ് ശാസ്ത്രജ്ഞന്‍

Published

on

ബീജിങ്: സമുദ്രനിരപ്പില്‍ നിന്ന് 5.5 മൈല്‍ (8.85 കി.മീ) ഉയരമുള്ള ലോകത്തിലെ ഏറ്റവും പൊക്കമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണെന്ന് ശാസ്ത്രലോകം. എവറസ്റ്റ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ വളരുകയാണെന്നും അതിനുള്ള കാരണം കണ്ടെത്തിയെന്നും ചൈനീസ് ശാസ്ത്രജ്ഞര്‍ പറയുന്നു. സമീപത്തുള്ള രണ്ട് നദീതടങ്ങളുടെ സംഗമവുമായി ബന്ധപ്പെട്ടാണ് എവറസ്റ്റിന്റെ വളര്‍ച്ചയുടെ വേഗമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

89,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോസി നദി അരുണ്‍ നദിയുമായി ലയിച്ചതോടെ എവറസ്റ്റിന് ഏകദേശം 49-164 അടി (1,550 മീറ്റര്‍) ഉയരം ലഭിച്ചുവെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. നദികള്‍ കാലക്രമേണ ഗതി മാറിയതിനാല്‍ കോസി അരുണിനെ കീഴടക്കുകയും ത്വരിതഗതിയിലുള്ള മണ്ണൊലിപ്പിന് കാരണമാകുകയും ചെയ്തു.

ഓരോ വര്‍ഷവും ഏകദേശം 0.01-0.02 ഇഞ്ച് (0.20.5 മില്ലിമീറ്റര്‍) എന്ന തോതില്‍ എവറസ്റ്റ് വളരുകയാണ്. ഈ ഭൂമിശാസ്ത്രപരമായ പ്രക്രിയയെ ഐസോസ്റ്റാറ്റിക് റീബൗണ്ട് എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. ഈ പ്രക്രിയ എവറസ്റ്റിനടുത്തുള്ള പ്രദേശത്തെ ഭാരം കുറയാന്‍ കാരണമായെന്നാണ് ബീജിംഗിലെ ചൈന യൂണിവേഴ്സിറ്റി ഓഫ് ജിയോസയന്‍സസിലെ ജിയോ സയന്റിസ്റ്റ് ജിന്‍-ജെന്‍ ഡായ് പറയുന്നത്. ഭൗമോപരിതലത്തില്‍ നിന്ന് ഐസോ അല്ലെങ്കില്‍ ഉരുകിയ പാറകള്‍പോലുള്ള കനത്ത ഭാരം നീക്കം ചെയ്യുമ്പോള്‍ അതിനടിയിലുള്ള ഭൂമി പതുക്കെ ഉയരുമെന്നും ഡായ് കൂട്ടിച്ചേര്‍ത്തു.

എവറസ്റ്റിന്റെ വാര്‍ഷിക ഉയര്‍ച്ച നിരക്കിന്റെ ഏകദേശം 10% ഐസോസ്റ്റാറ്റിക് റീബൗണ്ട് ആണെന്ന് കണക്കാക്കുന്നു. മണ്ണൊലിപ്പ് തുടരുന്നതിനാല്‍, ഐസോസ്റ്റാറ്റിക് റീബൗണ്ട് കാരണമുള്ള എവറസ്റ്റിന്റെ ഉയര്‍ച്ച നിരക്ക് ഇനിയും വര്‍ധിച്ചേക്കാം. ഇന്ത്യന്‍ ഉപഭൂഖണ്ഡം ഏകദേശം 50 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് യുറേഷ്യയുമായി കൂട്ടിയിടിച്ചപ്പോഴാണ് എവറസ്റ്റ് ഉള്‍പ്പെടുന്ന ഹിമാലയന്‍ പര്‍വതനിരകള്‍ ജന്മമെടുത്തത്.
Sources:Metro Journal

http://theendtimeradio.com

Continue Reading

Life

വൈദ്യുതിബന്ധം നിലയ്ക്കും, ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറാകും; ഭൂമിയെ ലക്ഷ്യമിട്ട് സൗരക്കാറ്റ്

Published

on

ന്യൂയോര്‍ക്ക്: ഭൂമിയെ ലക്ഷ്യമിട്ട് സൗരക്കാറ്റ് എത്തുന്നുവെന്ന് നാസ. ഇലക്ട്രോണിക് ആശയവിനിമ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. ഇന്ത്യയിലും സോളാര്‍ കൊടുങ്കാറ്റ് ബാധിക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

വരാനിരിക്കുന്ന സോളാര്‍ കൊടുങ്കാറ്റ് ടെലികമ്മ്യൂണിക്കേഷനെയും ഉപഗ്രഹങ്ങളെയും തടസ്സപ്പെടുത്തിയേക്കാമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ ഡയറക്ടര്‍ ഡോ.അന്നപൂര്‍ണി സുബ്രഹ്മണ്യന്‍ പറഞ്ഞു. ശാസ്ത്രജ്ഞര്‍ ഇത് നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഉപഗ്രഹ ഓപ്പറേറ്റര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇസ്രോയിലെ വിദഗ്ധര്‍ അറിയിച്ചു.

വരുന്ന കുറച്ച് ദിവസങ്ങള്‍ ഭൂമിക്ക് നിര്‍ണായകമാണ്. സൗരക്കാറ്റ് ഭൂമിയില്‍ പതിക്കാന്‍ കുറച്ച് ദിവസങ്ങള്‍ എടുക്കും. കാന്തികമണ്ഡലത്തില്‍ എന്തെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഡോ.അന്നപൂര്‍ണി പറഞ്ഞു. സൂര്യനില്‍ നിന്ന് സൗരയൂഥത്തിലേക്ക് കണങ്ങളും കാന്തികക്ഷേത്രങ്ങളും മറ്റ് വസ്തുക്കളും പൊട്ടിത്തെറിച്ചുണ്ടാകുന്ന സ്‌ഫോടനത്തെയാണ് സൗരക്കാറ്റ് എന്ന് വിളിക്കുന്നത്.

സൗരക്കാറ്റ് ഭൂമിയെ ലക്ഷ്യമിട്ടെത്തുമ്പോള്‍ ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ ജിയോമാഗ്‌നെറ്റിക് കൊടുങ്കാറ്റ് എന്ന പ്രതിഭാസം സൃഷ്ടിക്കുന്നു. ഇത് വൈദ്യുതിബന്ധം നിലയ്ക്കാനും ആശയവിനിമയ സംവിധാനങ്ങളെ തകരാറിലാക്കാനും കാരണമാകും. അറോറകളും ദൃശ്യമാകും. ഭൂമിയുടെ കാന്തിക മണ്ഡലവും അന്തരീക്ഷവും സൗരക്കാറ്റില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനാല്‍ തന്നെ ഇവ ഭൂമിയിലെ ജീവജാലങ്ങളെ നേരിട്ട് ബാധിക്കില്ലെന്നതും ശ്രദ്ധയേമാണ്.

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഭൂമിയില്‍ പതിച്ച സൗരക്കാറ്റിന്റെ ഫലമായി വടക്കന്‍ അര്‍ദ്ധഗോളത്തില്‍ ഉടനീളം അറോറ ഡിസ്‌പ്ലേകള്‍ സൃഷ്ടിച്ചിരുന്നു. സൗരകണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷവുമായി ഇടപഴകുമ്പോള്‍ ഉണ്ടാകുന്ന പ്രകാശത്തെയാണ് അറോറ ഡിസ്‌പ്ലേ എന്നുവിളിക്കുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Life

ചന്ദ്രന്‍ ഇനി തനിച്ചല്ല! പങ്കാളിയായി ‘മിനി മൂണ്‍’

Published

on

ചന്ദ്രന് കൂട്ടായി ഛിന്നഗ്രഹം ‘മിനി മൂണ്‍’ എത്തുന്നു. താത്കാലികമായി എത്തുന്ന മിനി മൂണ്‍ സെപ്റ്റംബര്‍ 29 മുതല്‍ നവംബര്‍ 25 വരെ രണ്ട് മാസത്തേക്ക് ഭൂമിയെ വലം വെയ്ക്കും. 2024 പിറ്റി 5 എന്ന് വിളിക്കപ്പെടുന്ന ഛിന്നഗ്രഹത്തിന് 33 അടിയോളം നീളമുണ്ട്.

നാസയുടെ ധനസഹായത്തോടെയുള്ള ഛിന്നഗ്രഹ നിരീക്ഷണ സംവിധാനമായ ആസ്റ്ററോയ്ഡ് ടെറസ്ട്രിയല്‍-ഇംപാക്റ്റ് ലാസ്റ്റ് അലര്‍ട്ട് സിസ്റ്റത്തിലെ ഗവേഷകര്‍, ദക്ഷിണാഫ്രിക്കയിലെ സതര്‍ലാന്‍ഡില്‍ സ്ഥാപിച്ച നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഇതിനെ 2024 PT5 എന്നാണ് പേരിട്ടിരിക്കുന്നത്.

ഓരോ വര്‍ഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ ഭ്രമണപഥത്തിന് സമീപത്തുകൂടി കടന്നു പോകാറുണ്ട്. പക്ഷേ 2024 പിറ്റി5 ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്താല്‍ ആകര്‍ഷിക്കപ്പെടുമെന്നതാണ് പ്രത്യേകത.

ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാത്ത ഛിന്നഗ്രഹത്തെ ‘മിനി മൂണ്‍’ എന്ന് വിളിക്കുന്നു. അതേസമയം ഛിന്നഗ്രഹം 2024 PT5 സാങ്കേതികമായി ഒരു ചെറിയ ചന്ദ്രനല്ലെന്നും, കാരണം അത് ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഒരു പൂര്‍ണ്ണ ഭ്രമണം പൂര്‍ത്തിയാക്കുന്നില്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

എന്തായാലും ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്താല്‍ ആകര്‍ഷിക്കപ്പെടുന്ന ഒരു ഛിന്നഗ്രഹം കാണുന്നത് വളരെ അപൂര്‍വമാണ്. മിക്ക സംഭവങ്ങളിലും ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ കടന്നുപോകുകയോ അല്ലെങ്കില്‍ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ കത്തുകയോ ചെയ്യുന്നതാണ് പതിവ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news9 hours ago

‘Bible before boots’: Natalie Grant helps launch Museum of Christian & Gospel Music in Nashville

When the Museum of Christian & Gospel Music opens its doors this October in downtown Nashville, award-winning singer-songwriter Natalie Grant...

National9 hours ago

ആവേശം വാനോളം ; കേരളത്തിലെ ഏറ്റവും വലിയ ബൈബിൾ ക്വിസിന് അനുഗ്രഹ സമാപ്തി

കുമ്പനാട് : PYPA കേരളാ സ്‌റ്റേറ്റും, ഗുഡ്ന്യൂസ്‌ വീക്കിലിയും, CTW മീഡിയ പ്രൊഡക്ഷൻസും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ അറിവ് 2k25 ബൈബിൾ ക്വിസിന്റെ രണ്ടാം പതിപ്പിന് അനുഗ്രഹ...

world news9 hours ago

യാത്ര മുടങ്ങിയാൽ എന്ത് ചെയ്യും? യുഎഇ യാത്രക്കാർക്ക് ഒരു ഗൈഡ്, ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

യുഎഇ: മധ്യേഷ്യയിലെ സംഘർഷങ്ങൾ വർധിച്ച സാഹചര്യത്തിലും ഇറാൻ, ഇറാഖ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലെ വ്യോമപാതകൾ അടച്ചതുമൂലം യുഎഇയിലെ എയർലൈനുകൾ നിരവധി വിമാനങ്ങൾ റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തു എന്നാണ്...

us news10 hours ago

പ്രാർഥനയ്ക്കിടെ മിഷിഗണ്‍ പള്ളിയില്‍ വെടിവയ്പ്പ്; തോക്കുധാരിയായ യുവാവിനെ ഇടവകാംഗം ട്രക്ക് കൊണ്ട് ഇടിച്ചിട്ടു, സെക്യൂരിറ്റി വെടി വച്ച് കൊന്നു: ഒഴിവായത് കൂട്ടക്കൊല

വെയിൻ: മിഷിഗണിലെ വെയിനിൽ പ്രദേശവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ച മിഷിഗണ്‍ പള്ളിയില്‍ വെടിവയ്പ്പ് നടത്തിയ പ്രതിയെ തോക്കുധാരിയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവച്ചു കൊന്നു. ഞായറാഴ്ച രാവിലെയാണ് ഡെട്രോയിറ്റിന്റെ പ്രാന്തപ്രദേശത്തുള്ള...

Movie10 hours ago

കുരിശിനെ അവഹേളിച്ച് ഇന്ത്യൻ വംശജയായ കനേഡിയൻ റാപ്പർ

ഒട്ടാവ: കുരിശിനെ അവഹേളിച്ച് ഇന്ത്യൻ വംശജയായ കനേഡിയൻ റാപ്പർ പങ്കുവെച്ച മ്യൂസിക് വീഡിയോയ്ക്കു എതിരെ പ്രതിഷേധം കനക്കുന്നു. ജെനസിസ് യാസ്‌മിൻ മോഹൻരാജ് എന്ന ടോമി ജെനസിസിന്റെ സംഗീത...

Movie1 day ago

Somali mother of 3 loses home, rejected by husband for accepting Christ after watching ‘Jesus Film’

Kenya — A mother of three children in Somalia is struggling to survive after her Muslim relatives drove her from...

Trending

Copyright © 2019 The End Time News