Connect with us

Life

ഇന്ന് രസകരമായ ഗ്രഹചന്ദ്രസംഗമം നടക്കും

Published

on

കാക്കൂർ: തെക്കുപടിഞ്ഞാറൻ സന്ധ്യാമാനത്ത് വ്യാഴാഴ്ച രസകരമായ ഗ്രഹചന്ദ്രസംഗമം നടക്കും. ഹേമന്തപഞ്ചമിയിലെ ചന്ദ്രൻ, വ്യാഴം, ശനി എന്നീ ഗ്രഹഭീമന്മാരുടെ അരികെനിന്ന് രസകരമായ മൂക്കൂട്ട് സൃഷ്ടിക്കും. മേഘങ്ങൾ മറയ്ക്കാനില്ലെങ്കിൽ വെറും കണ്ണുകൊണ്ടുതന്നെ ഇത് മനോഹരമായി കാണാം. ഗ്രഹങ്ങളിൽ തിളക്കം കൂടുതൽ കാണുന്നത് വ്യാഴവും കുറഞ്ഞുകാണുന്നത് ശനിയുമായിരിക്കും. ഗ്രഹസംഗമം എന്നു പറയുന്നത് ഭൂമിയിൽനിന്നുള്ള ഒരു കാഴ്ച മാത്രമാണെന്ന് അമെച്ചർ വാനനിരീക്ഷകനായ സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു.

Life

മണിക്കൂറിൽ 30,381 കിമീ വേഗത, നീലത്തിമംഗലത്തോളം വലുപ്പം; ഛിന്നഗ്രഹത്തിന്‍റെ ലക്ഷ്യം ഭൂമി, മുന്നറിയിപ്പുമായി നാസ

Published

on

മണിക്കൂറിൽ 30,381 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന, നീലത്തിമിംഗലത്തോളം വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി വരുന്നെന്ന് നാസയുടെ മുന്നറിയിപ്പ്. ഛിന്നഗ്രഹം 2024 OR1 (Asteroid 2024 OR1) എന്നാണ് ഈ ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര്. ഏകദേശം 110 അടി വ്യാസമുള്ള മണിക്കൂറിൽ 30,381 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഈ കൂറ്റൻ ബഹിരാകാശ പാറ, നിലവിൽ ഭൂമിയോട് അടുപ്പിക്കുന്ന പാതയിലാണെന്നും നാസ മുന്നറിയിപ്പ് നല്‍കുന്നു. അപ്പോളോ ഗ്രൂപ്പിന്‍റെ ഭാഗമാണ് ഈ ഛിന്നഗ്രഹം. ഭൂമിയുടെ ഭ്രമണപഥത്തെ വിഭജിക്കുന്ന ഭ്രമണപഥങ്ങളുള്ള ഛിന്നഗ്രഹങ്ങളുടെ ഒരു വിഭാഗത്തില്‍പ്പെടുന്നു.

കാലിഫോർണിയയിലെ പസഡെനയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ (ജെപിഎൽ) നാസയുടെ സെന്‍റർ ഫോർ നിയർ എർത്ത് ഒബ്ജക്റ്റ് സ്റ്റഡീസ് ആണ് ഛിന്നഗ്രഹത്തെ ആദ്യം കണ്ടെത്തിയത്. ഭൂമിക്ക് അപകടകരമായേക്കാവുന്ന ഛിന്നഗ്രഹങ്ങളെ കുറിച്ചുള്ള നിരന്തര നിരീക്ഷണത്തിന്‍റെയും ട്രാക്കിംഗിന്‍റെയും ഭാഗമായാണ് നാസയുടെ പുതിയ കണ്ടെത്തൽ. 2024 OR1- ഭൂമിയോട് ഏറ്റവും അടുത്ത് വരുന്നത് 2024 ഓഗസ്റ്റ് 6-ന് വൈകീട്ട് ഏകദേശം 6:41 മണിക്കാണെന്നും നാസ അവകാശപ്പെടുന്നു. അതേസമയം ഈ ഛിന്നഗ്രഹം ഭൂമിക്ക് അപകടം സൃഷ്ടിക്കാന്‍ സാധ്യതയില്ലെന്നം ഭുമിയില്‍ നിന്ന് സുരക്ഷിതമായ അകലത്തില്‍ ഇത് കടന്ന് പോകുമെന്നും നാസ ചൂണ്ടിക്കാണിക്കുന്നു.

2024 OR1 പോലുള്ള ഛിന്നഗ്രഹങ്ങൾ ആദ്യകാല സൗരയൂഥത്തിൽ നിന്നുള്ള അവശിഷ്ടങ്ങളാണ്, പാറയും ലോഹവും മറ്റ് വസ്തുക്കളും ചേർന്നതാണിവ. അവ വലിപ്പത്തിലും ആകൃതിയിലും മറ്റ് ഛിന്നഗ്രഹങ്ങളില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു, ചിലത് ഉരുളൻ കല്ലുകൾ പോലെ ചെറുതും മറ്റുള്ളവ പർവതങ്ങൾ പോലെ വലുതുമാണ്. ഈ ആകാശ വസ്തുക്കളെക്കുറിച്ചുള്ള പഠനം നമ്മുടെ സൗരയൂഥത്തിന്‍റെ രൂപീകരണത്തെയും പരിണാമത്തെയും കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്നു. നാസയുടെ പ്ലാനറ്ററി ഡിഫൻസ് കോർഡിനേഷൻ ഓഫീസ് (PDCO) ഭൂമിയോട് അടുത്ത് വരുന്ന അപകടകരമായ ഛിന്നഗ്രഹങ്ങളെയും ധൂമകേതുക്കളെയും കണ്ടെത്തുന്നതിനും ട്രാക്കുചെയ്യുന്നതിനും സ്വഭാവരൂപീകരണത്തിനുമുള്ള ദൌത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനിടെ ഓഗസ്റ്റ് 1 ന്, 2024 OE, 2024 OO എന്നീ ഛിന്നഗ്രഹങ്ങളും 2024 ഓഗസ്റ്റ് 4 ന്, ഏകദേശം 410 അടി വലിപ്പമുള്ള 2024 OC എന്ന് പേരുള്ള ഒരു വലിയ ഛിന്നഗ്രഹവും ഭൂമിയുടെ സമീപത്ത് കൂടി കടന്ന് പോയെന്നും നാസ അവകാശപ്പെട്ടു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Life

കണ്ടിരിക്കേണ്ട മനോഹര ദൃശ്യം; ആകാശത്ത് ഒരു നക്ഷത്രം പൊട്ടിത്തെറിക്കുന്നത് ഭൂമിയില്‍നിന്ന് നഗ്‌നനേത്രങ്ങളാല്‍ കാണാമെന്ന് വിദഗ്ധര്‍

Published

on

വാഷിങ്ടന്‍: ആകാശത്ത് ഒരു നക്ഷത്രം ഉടന്‍ പൊട്ടിത്തെറിക്കുകയും സംഭവത്തിന്റെ തെളിച്ചം ഭൂമിയില്‍ നിന്ന് കാണുകയും ചെയ്യാം. സ്‌ഫോടനം നഗ്‌നനേത്രങ്ങളാല്‍ കാണാന്‍ കഴിയും എന്നതാണ് കൂടുതല്‍ ആകര്‍ഷണീയമായ കാര്യം. നടക്കാന്‍ പോകുന്ന നക്ഷത്ര വിസ്‌ഫോടനം നഗരങ്ങളില്‍ നിന്ന് പോലും നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്നത്ര തിളക്കമുള്ള സംഭവമായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

നോവ കൊറോണ ബോറിയലിസ് (വടക്കന്‍ കിരീടം) നക്ഷത്രസമൂഹത്തിലാണ് പൊട്ടിത്തെറി നടക്കുകയെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. ഭൂമിയില്‍ നിന്ന് 3,000 പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ഒരു ബൈനറി സിസ്റ്റമാണ് ടി കോറോണെ ബൊറിയലിസ് (T CrB) എന്ന നക്ഷത്രം.

ചുവന്ന ഭീമനില്‍ നിന്നുള്ള ഹൈഡ്രജന്‍ വെളുത്ത കുള്ളന്റെ ഉപരിതലത്തിലേക്ക് വലിച്ചെടുക്കുപ്പെടുകയും കേന്ദ്രീകൃത പിണ്ഡത്തിലേക്ക് അടിഞ്ഞുകൂടുകയും ഒടുവില്‍ ഒരു തെര്‍മോ ന്യൂക്ലിയര്‍ സ്‌ഫോടനത്തിന് കാരണമാകുകയും ചെയ്യും. നാസയുടെ ഗോദാര്‍ഡ് സ്പേസ് ഫ്‌ലൈറ്റ് സെന്ററിലെ റെബേക ഹൗണ്‍സെല്‍ പറയുന്നത് ഇത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യമായിരിക്കുമെന്നാണ്.

സാധാരണയായി, നോവ പൊട്ടിത്തെറികള്‍ മങ്ങിയതും ദൂരെയുള്ളതുമായിരിക്കും. എന്നാല്‍, ഇത് വളരെ അടുത്തായിരിക്കുമെന്നും നാസ ഗൊദാര്‍ഡിലെ ആസ്‌ട്രോപാര്‍ടികിള്‍ ഫിസിക്‌സ് ലബോറടറിയുടെ ചീഫ് എലിസബത്ത് ഹെയ്‌സ് പറയുന്നു. പൊട്ടിത്തെറി ഹ്രസ്വമാകുമെങ്കിലും മനോഹര ദൃശ്യങ്ങളായിരിക്കും.

1946 ലാണ് അവസാനമായി ടി കോറോണെ ബൊറിയലിസ് പൊട്ടിത്തെറിച്ചത്. ആ സ്‌ഫോടനത്തിന് ഏകദേശം ഒരു വര്‍ഷം മുമ്പ്, നക്ഷത്രത്തിന് പെട്ടെന്ന് മങ്ങല്‍ അനുഭവപ്പെടുകയും ഈ അവസ്ഥയെ ജ്യോതിശാസ്ത്രജ്ഞര്‍ ‘പ്രീ-എറപ്ഷന്‍ ഡിപ്’ എന്ന് വിളിക്കുകയും ചെയ്തു.

ഇപ്പോള്‍ 2023-ലാണ് നക്ഷത്രം വീണ്ടും മങ്ങിയത്. 1946-ലെ ഘടനയാണ് ആവര്‍ത്തിക്കുന്നതെണെങ്കില്‍, ഇപ്പോള്‍ മുതല്‍ 2024 സെപ്തംബര്‍ വരെ സൂപന്‍ നോവ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജ്യോതിശാസ്ത്രജ്ഞരടക്കം അപൂര്‍വ സംഭവത്തിനായി ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Life

ആകാശത്ത് കാണാം ‘ഗ്രഹങ്ങളുടെ പരേഡ്’, ജൂണ്‍ മൂന്നിന് അപൂര്‍വ്വകാഴ്ച

Published

on

പൂര്‍ണ സൂര്യഗ്രഹണം മുതല്‍ ധ്രുവധീപ്തിവരെ അത്ഭുതം ജനിപ്പിക്കുന്ന ആകാശ പ്രതിഭാസങ്ങളാണ് ഈ വര്‍ഷമുണ്ടായത്. അക്കൂട്ടത്തിലേക്ക് മറ്റൊരു അപൂര്‍വ പ്രതിഭാസം കൂടി വരികയാണ്. ആറ് ഗ്രഹങ്ങള്‍ ഒന്നിച്ച് കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്. പ്ലാനറ്റ് പരേഡ് എന്നാണ് ഈ അപൂര്‍വ പ്രതിഭാസത്തെ വിളിക്കുന്നത്.

ബുധന്‍, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നീ ആറ് ഗ്രഹങ്ങള്‍ സൂര്യനെ ഒരു ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ ചുറ്റുമ്പോള്‍ അവ നേര്‍ രേഖയില്‍ കടന്നുപോവുന്നതായി ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ തോന്നും. ജൂണ്‍ 3 ന് വളരെ ചെറിയ സമയത്തേക്ക് മാത്രമേ ഇത് ദൃശ്യമാവൂ. ദൂരദര്‍ശിനി, ശക്തിയേറിയ ബൈനോക്കുലറുകള്‍ പോലുള്ള ഉപകരണങ്ങളുടെ സഹായത്തോടെ ഈ ഗ്രഹങ്ങളെയെല്ലാം വ്യക്തമായി കാണാനാവും.

ഭൂമിയിലുടനീളം ജൂണ്‍ മൂന്നിന് ഇത് കാണാന്‍ സാധിക്കുമെന്ന് സ്റ്റാര്‍വാക്ക്.സ്‌പേസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. സൂര്യോദയത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇത് കാണാനാവുക. ചില പ്രദേശങ്ങളില്‍ ജൂണ്‍ മൂന്നിന് മുമ്പോ ശേഷമോ ആയിരിക്കാം ഇത് കാണുക.

സാവോപോളോയില്‍ മേയ് 27 ന് തന്നെ അകാശത്ത് 43 ഡിഗ്രീ കോണില്‍ പ്ലാനറ്റ് പരേഡ് കാണാനാവും. സിഡ്‌നിയില്‍ മേയ് 28 ന് 59 ഡിഗ്രി കോണില്‍ പരേഡ് കാണാം. ന്യൂയോര്‍ക്കില്‍ ജൂണ്‍ 3 ന് ആണ് പ്ലാനറ്റ് പരേഡ് കാണാനാവുക.

ഓരോസ്ഥലത്തും ഗ്രഹങ്ങളുടെ സ്ഥാനം എവിടെയാണെന്നറിയാന്‍ സ്റ്റാര്‍വാക്കിന്റെ ഒരു ആപ്പ് ലഭ്യമാണ്. ഇത്തവണ ഇത് കാണാന്‍ സാധിച്ചില്ലെങ്കില്‍ ഓഗസ്റ്റ് 28 ന് വീണ്ടും പ്ലാനറ്റ് പരേഡ് കാണാനാവും. അതിന് ശേഷം 2025 ഫെബ്രുവരി 28 ന് ബുധന്‍, ശുക്രന്‍, ചൊവ്വ,വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നീ ഏഴ് ഗ്രഹങ്ങളെ ഒന്നിച്ച് കാണാം.

ഒന്നിലധികം ഗ്രഹങ്ങള്‍ സാധാരണയായി നിരയായി കാണപ്പെടാറുണ്ട്. എന്നാല്‍ ആറ് ഗ്രഹങ്ങള്‍ നിരയായി കാണപ്പെടുന്നു എന്നതാണ് ജൂണിലെ പ്ലാനറ്റ് പരേഡിന്റെ സവിശേഷത.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie10 hours ago

Russell Brand Kneels in Prayer Against ‘Dark and Demonic Forces’ at Major Event

British-born actor Russell Brand has come a ways since his baptism by reality TV star Bear Grylls. The 49-year-old comedian...

National11 hours ago

ഐ.പി.സി വെമ്പായം ഹെബ്രോൻ പി.വൈ.പി.എ സെമിനാർ 13 ന്

ഐ.പി.സി വെമ്പായം ഹെബ്രോൻ സഭ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ യൂത്ത് സെമിനാർ 2024 സെപ്തംബർ 13 വെള്ളിയാഴ്ച വൈകിട്ട് 4-30 ന് ഐ.പി സി വെമ്പായം ഹെബ്രോൻ...

us news11 hours ago

പാസ്റ്ററെ പോലീസ് പിടികൂടി; കുറ്റം ലൈംഗിക ചൂഷണവും മനുഷ്യക്കടത്തും; പള്ളിയും സഭാ ആസ്ഥാനവും 75 ഏക്കറിൽ

മനില: ഫിലിപ്പീന്‍സിലെ പ്രമുഖ പാസ്റ്ററും ‘കിങ്ഡം ഓഫ് ജീസസ് ക്രൈസ്റ്റ്’ സ്ഥാപകനുമായ അപ്പോളോ ക്വിബ്‌ളോയി (74) യെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ചയിലേറെ നീണ്ട പോലീസ് നീക്കത്തിനൊടുവില്‍...

world news11 hours ago

സുരക്ഷിതമായ തൊഴിലവസരങ്ങൾ തേടി സ്വന്തം നാടുവിട്ട് ഇറാഖി ക്രൈസ്തവർ

ഇറാഖി ക്രൈസ്തവർ വീണ്ടും അവരുടെ ജന്മനാട്ടിൽനിന്നും പലായനം ചെയ്യുകയാണ്. നിരവധി കുടുംബങ്ങൾ രാജ്യംവിട്ട് ഓസ്‌ട്രേലിയ പോലുള്ള വിദൂരസ്ഥലങ്ങളിലേക്കു പോകുന്നു. അതിനുമുൻപായി താൽക്കാലികമായി ഇപ്പോൾ അഭയം പ്രാപിച്ചിരിക്കുന്നത് അയൽരാജ്യങ്ങളിലാണ്....

world news11 hours ago

അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയുടെ 50 വർഷത്തെ ഗോൾഡൻ ജുബിലീ ആഘോഷങ്ങളുടെ സമാപന സമ്മേളനം 2024 സെപ്റ്റംബർ 12 വ്യായാഴ്ച്ച നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ വച്ച് നടക്കും.

കുവൈറ്റ്‌ സിറ്റി : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ കീഴിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയുടെ 50 വർഷത്തെ ആത്മിക മുന്നേറ്റത്തിന്റെ...

us news1 day ago

5 American myths of successful churches and ministries

In studying the word of God over the past five decades, I have noticed a keen difference between the biblical...

Trending