Connect with us
Slider

Business

വാട്‌സ് ആപ്പിലൂടെ പണമിടപാട് നടത്താം; ഇന്ത്യയിൽ അനുമതിയായി

Published

on

 

പണം ഇടപാട് നടത്താൻ വാട്ട്‌സ്ആപ്പിന് ഇന്ത്യയിൽ അനുമതി. ആദ്യഘട്ടത്തിൽ 20 മില്യൺ ഉപഭോക്താക്കൾക്കാണ് വാട്‌സ്ആപ്പിന്റെ ഈ സേവനം നൽകാനാവുക. നാഷണൽ പെയ്‌മെന്റ് കോർപറേഷൻ ആണ് അനുമതി നൽകിയത്. വാട്‌സ് ആപ്പ് ഇന്ത്യയിൽ 400 മില്യൻ ഉപഭോക്താക്കൾ ആണ് ഉള്ളത്.

റിസർവ് ബാങ്കിൻറെ എല്ലാ ചട്ടങ്ങളും പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് വാട്‌സ് ആപ്പിന് അനുമതി ലഭിച്ചത്. ഫെബ്രുവരി 2018 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിൽ വാട്‌സ് ആപ്പ് ഈ സേവനം ലഭ്യമാക്കുന്നുണ്ടായിരുന്നു. ഇനി ബീറ്റാ മോഡിലുള്ള ഉപഭോക്താക്കൾക്ക് സേവനം ലഭ്യമായി തുടങ്ങും.

ഇന്ത്യയിൽ പ്രതിമാസം യുപിഐ വഴിയുള്ള പണമിടപാട് രണ്ട് ബില്യൺ കടന്നുവെന്ന് കഴിഞ്ഞ ദിവസം എൻപിസിഐ അറിയിച്ചിരുന്നു. വാട്‌സ് ആപ്പിന് യുപിഐ പണമിടപാടിന് അനുമതി നൽകുന്നത് ഡിജിറ്റൽ പേയമെന്റ് രംഗത്ത് പുതിയ ഉണർവ് നൽകുമെന്നാണ് വിലയിരുത്തൽ.

Business

ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് പണം ഇങ്ങോട്ട് ലഭിക്കുന്നു, ചെയ്യേണ്ടത് ഇങ്ങനെ

Published

on

എൽ‌പി‌ജി സിലിണ്ടറിന്റെ പേയ്മെന്റ് ആമസോണിലൂടെ നടത്തിയാൽ കാഷ്ബാക്ക് ഓഫർ. സിലിണ്ടർ ബുക്ക് ചെയ്ത് പണമടയ്ക്കുമ്പോൾ ആമസോൺ 50 രൂപ അധിക ക്യാഷ്ബാക്ക് ഓഫറാണ് വാ​ഗ്ദാനം ചെയ്യുന്നത്. വിപണന കമ്പനികളായ ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ്, ഇൻഡെയ്ൻ എന്നിവയിൽ നിന്ന് കിഴിവുകളൊന്നും ലഭിക്കുന്നില്ല ക്യാഷ്ബാക്ക് തുക ആമസോൺ തന്നെയാണ് വഹിക്കുന്നതെന്ന് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ മുമ്പ് വ്യക്തമാക്കിയിരുന്നു.

പ്ലാറ്റ്ഫോം വഴി ആദ്യമായി സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക. ഡിസംബര്‍ ഒന്ന് വരെയാണ് ഈ ആനുകൂല്യം ലഭിക്കുക.

സിലിണ്ടര്‍ ബുക്ക് ചെയ്ത് മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ ക്യാഷ്ബാക്ക് ലഭിക്കും. ആമസോണ്‍ പേ അക്കൗണ്ടിലേക്കാണ് ക്യാഷ്ബാക്ക് ലഭിക്കുക. തുക ക്രെഡിറ്റ് ചെയ്തുകഴിഞ്ഞാല്‍ അത് സ്ഥിരീകരിക്കുന്ന ഒരു എസ്‌എംഎസ് നിങ്ങള്‍ക്ക് ലഭിക്കും. ആമസോണ്‍ വഴി ഗ്യാസ് ബുക്ക് ചെയ്ത് കഴിഞ്ഞാല്‍ ഗ്യാസ് സിലിണ്ടര്‍ വീട്ടിലെത്താന്‍ ഏഴ് ദിവസം സമയമെടുക്കും.

ഇനി എല്‍പിജി സിലിണ്ടര്‍ ബുക്ക് ചെയ്യാനും ക്യാഷ്ബാക്ക് ഓഫര്‍ നേടാനും ചെയ്യേണ്ടത്

ആമസോണ്‍ വെബ്സൈറ്റ് അല്ലെങ്കില്‍ ആപ്പില്‍ പ്രവേശിക്കുക.
ആമസോണ്‍ പേ തിരഞ്ഞെടുക്കുക.
എല്‍പിജി സിലിണ്ടര്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
എല്‍‌പി‌ജി ദാതാവിനെ തിരഞ്ഞെടുക്കുക.
എല്‍‌പി‌ജി സിലിണ്ടര്‍ വിതരക്കാരുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്ബര്‍ അല്ലെങ്കില്‍ എല്‍‌പി‌ജി ഐഡി നല്‍കുക.
തന്നിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ സിലിണ്ടറുകള്‍ക്ക് പണം നല്‍കുക.

Continue Reading

Business

ഇനിമുതൽ രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ നല്‍കണം

Published

on

ഇനിമുതൽ ഒരു വ്യക്തിയിൽ നിന്ന് രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ നല്‍കേണ്ടതായി വരും. ആദായ വകുപ്പ് നിയമപ്രകാരമാണിത്. ആദായനികുതി നിയമം സെക്ഷന്‍ 269എസ്ടി ഇത് സംബന്ധിച്ച് അറിയിച്ച് നൽകിയിട്ടുണ്ട്.

രണ്ട് ലക്ഷമോ അതിലധികമോ തുക സ്വീകരിക്കേണ്ടതായുണ്ടെങ്കിൽ അത് ചെക്കായോ, ബാങ്ക് ഡ്രാഫ്റ്റായോ ഇലക്ട്രോണിക് ട്രാന്‍സ്ഫറായോ ആണ് നല്‍കേണ്ടത്. ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, ഐഎംപിഎസ്, യുപിഐ, എന്നിവ വഴിയുള്ള ഇടപാടുകളാണ് ഇലക്ട്രോണിക് ട്രാൻസ്ഫർ ആയി കണക്കാക്കുക.

2 ലക്ഷമോ അതിലധികമോ തുകയാണ് സ്വീകരിക്കുന്നതെങ്കിൽ അതേ തുക തന്നെ പിഴയായും നൽകേണ്ടതായി വരും. സ്വീകരിച്ച തുക എത്രയാണോ അതിന് തുല്യമായ തുകയാണ് പിഴയായി നല്‍കേണ്ടിവരിക. അതേസമയം, ഇടപാടിനു മതിയായ കാരണങ്ങളുണ്ടെന്ന് തെളിയിക്കാനായാൽ പിഴ നൽകേണ്ടതില്ല.

രാജ്യത്തുവൻതോതിൽ അനധികൃത പണമിടപാടുകൾ നടക്കുന്നതിനാലാണ് ആദായ നികുതി നിയമത്തിൽ ഇതുകൂടി ഉൾപ്പെടുത്തിയത്. വൻകിട ഭൂമിയിടപാടുകളിൽ ഉൾപ്പടെ കള്ളപ്പണമിടപാട് തടയുന്നതിന്റെ ഭാഗമായാണിത്.

എത്രതുക പിഴനൽകേണ്ടിവരും?
സ്വീകരിച്ചതുക എത്രയാണോ അതിന് തുല്യമായ തുകയാണ് പിഴയായി നൽകേണ്ടിവരിക. എന്നാൽ, ഇടപാടിന് മതിയായ കാരണങ്ങളുണ്ടെന്ന് തെളിയിക്കാനായാൽ പിഴ ഈടാക്കില്ല. ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് പണം സ്വീകരിക്കുന്നിന് ഈ നിയമം ബാധകമല്ല.

Continue Reading

Subscribe

Enter your email address

Featured

us news18 hours ago

U.S. Supreme Court Rules Against New York’s Restrictions On Religious Gatherings

The U.S. Supreme Court has temporarily barred New York from enforcing strict attendance limits on places of worship in areas...

Life19 hours ago

കർത്യമേശ പാത്രം വാങ്ങിയോ? ഈ വീഡിയോ കാണുക

 

Travel19 hours ago

കെ.എസ്​.ആർ.ടി.സി എ.സി ലോ ഫ്ലോർ ബസുകളിലും നിരക്കിളവ് ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ

തിരു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ സൂ​പ്പ​ർ ഫാ​സ്​​റ്റ്​ മു​ത​ലു​ള്ള ബ​സു​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന 25 ശ​ത​മാ​നം നി​ര​ക്കി​ള​വ് എ.​സി ലോ ​ഫ്ലോ​ർ ബ​സു​ക​ൾ​ക്കു​കൂ​ടി അ​നു​വ​ദി​ച്ചു. ചൊ​വ്വ, ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​ള​വ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്...

Media19 hours ago

ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന ബില്ല് ഓർഡിനൻസായി നിലവിൽ വന്നു

ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന ബില്ല് ഓർഡിനൻസായി നിലവിൽ വന്നു. രാവിലെ ഗവർണർ ബില്ല് ഒർഡിനൻസായി വിജ്ഞാപനം ചെയ്യുകയായിരുന്നു. ഏതൊരു വ്യക്തിയ്ക്ക് മതപരിവർത്തനം നടത്തണമെങ്കിലും മുൻ കൂട്ടി സർക്കാരിനെ...

Business20 hours ago

ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് പണം ഇങ്ങോട്ട് ലഭിക്കുന്നു, ചെയ്യേണ്ടത് ഇങ്ങനെ

എൽ‌പി‌ജി സിലിണ്ടറിന്റെ പേയ്മെന്റ് ആമസോണിലൂടെ നടത്തിയാൽ കാഷ്ബാക്ക് ഓഫർ. സിലിണ്ടർ ബുക്ക് ചെയ്ത് പണമടയ്ക്കുമ്പോൾ ആമസോൺ 50 രൂപ അധിക ക്യാഷ്ബാക്ക് ഓഫറാണ് വാ​ഗ്ദാനം ചെയ്യുന്നത്. വിപണന...

Travel2 days ago

വാഹനത്തിന്റെ ആർസി ബുക്കിൽ നോമിനിയേയും ചേർക്കാം.

  ന്യൂഡൽഹി∙ വാഹനം റജിസ്റ്റർ ചെയ്യുമ്പോൾ ഉടമയുടെ പേരിനൊപ്പം ആർസിയിൽ നോമിനിയെയും നിർദേശിക്കാവുന്നവിധം മോട്ടർ വാഹന നിയമത്തിൽ ഭേദഗതി വരത്തുന്നു. ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ വാഹനം നോമിനിയുടെ...

Trending