Connect with us

us news

ബൈഡന്റെ ജീവിതത്തിലെ 77 വര്‍ഷങ്ങള്‍;ദുരന്തങ്ങള്‍ വേട്ടയാടിയ വ്യക്തിജീവിതം,അരനൂറ്റാണ്ടോളം പൊതുപ്രവര്‍ത്തനം

Published

on

ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി ജോ ബൈഡന്‍ അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത് അര നൂറ്റാണ്ടോളം നീണ്ട പൊതുപ്രവര്‍ത്തന രംഗത്തെ അനുഭവ സമ്ബത്തുമായി. 1942 ല്‍ പെന്‍സില്‍വാനിയയില്‍ ജനിച്ച അദ്ദേഹം ആദ്യമായി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് 1972 ല്‍. അതിനുശേഷം ആറു തവണയാണ് അദ്ദേഹം വീണ്ടും സെനറ്റിലെത്തിയത്.

രാഷ്ട്രീയ രംഗത്ത് ഒരു പരിചയവുമില്ലാതെ അധികാരത്തിലേറിയ ഡോണള്‍ഡ് ട്രംപിനെ തോല്‍പ്പിച്ച ജോ ബൈഡന്‍, അരനൂറ്റാണ്ടിന്റെ അനുഭവ സമ്ബത്തുമായാണ് വൈറ്റ്ഹൌസിലെത്തുന്നത്. രാഷ്ട്രീയത്തിലും സ്വകാര്യ ജീവിതത്തിലും കൈപ്പുള്ള നിരവധി അനുഭവങ്ങളെ അതിജീവിച്ചിട്ടുണ്ട് ജോ ബൈഡന്‍.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാകും ബൈഡന്‍. തീക്ഷ്ണമായിരുന്നു ബൈഡന്റെ ജീവിതത്തിലെ 77 വര്‍ഷങ്ങള്‍. ബൈഡന് വിജയം സമ്മാനിച്ച പെന്‍സില്‍വേനിയയിലെ സ്ക്രാന്റന്‍ പട്ടണത്തിലാണ് 1942ല്‍ ബൈഡന്‍ ജനിക്കുന്നത്.

ദുരന്തങ്ങള്‍ വേട്ടയാടിയ വ്യക്തിജീവിതം, രാഷ്ട്രീയത്തില്‍ അരനൂറ്റാണ്ടിന്‍റെ അനുഭവ സമ്ബത്ത്
29മത്തെ വയസ്സില്‍ സെനറ്റിലെത്തി. പക്ഷേ സത്യപ്രതിജ്ഞ ചെയ്തത് ആശുപത്രിയിലായിരുന്നു. ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഡിസംബറില്‍ ക്രിസ്മസ് ട്രീ വാങ്ങാന്‍ കാറില്‍പോവുകയായിരുന്നു ബൈ‍ഡന്റെ ഭാര്യ നീലിയയും മക്കളും. കാര്‍ ട്രക്കിലിടിച്ച്‌ ഭാര്യയും മകളും മരിച്ചു. രണ്ട് മക്കള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായി.

1987ല്‍ പ്രസിഡന്റ് പദത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി. പക്ഷേ പ്രസംഗം മോഷ്ടിച്ചു എന്ന ആരോപണത്തില്‍ തട്ടി ആ പ്രതീക്ഷ. 2007ലും പ്രസിഡന്റ് പദത്തിലേക്ക് ഒരു കൈ നോക്കി. ഒടുവില്‍ ഒബാമക്കായി പിന്മാറി. ഒടുവില്‍ ഒബാമ തന്റെ വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചു. അതോടെ ലോകം അറിയപ്പെടുന്ന നേതാവായി ബൈഡന്‍ മാറി.

യു.എസ് സെനറ്റില്‍ അദ്ദേഹം ഉണ്ടായിരുന്നത് 36 വര്‍ഷം. 1988 ലും 2008 ലും പ്രസിഡന്റ് സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിച്ച ബൈഡന്‍ ഒബാമയുടെ ഭരണകാലത്ത് വൈസ് പ്രസിഡന്റായിരുന്നു. പൊതുപ്രവര്‍ത്തന രംഗത്ത് ദീര്‍ഘകാലം നിറഞ്ഞുനിന്ന ബൈഡന്റ് വ്യക്തിജീവിതത്തിന്റെ അധികം ആര്‍ക്കുമറിയാത്ത 11 കാര്യങ്ങള്‍ അദ്ദേഹംതന്നെ അടുത്തിടെ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.

ടെലിവിഷനിലും സാമൂഹ്യ മാധ്യമങ്ങളിലൂടെയും കാണുന്ന ജനങ്ങള്‍ക്ക് തന്റെ വ്യക്തിജീവിതത്തെക്കുറിച്ച്‌ പലകാര്യങ്ങളും അറിയാനിടയില്ലെന്നും താന്‍തന്നെ അവ വെളിപ്പെടുത്താമെന്നും പറഞ്ഞുകൊണ്ടാണ് ബൈഡന്‍ 11 കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സ്‌കൂളിലെ ഫുട്‌ബോള്‍ ടീം അംഗമായിരുന്ന കാലത്തെ വിവരങ്ങളും തന്റെ ജര്‍മന്‍ ഷെപ്പേഡ് നായകളെക്കുറിച്ചുപോലും അദ്ദേഹം വെളിപ്പെടുത്തി.

വലിയ വാഹന പ്രേമിയാണ് ബൈഡന്‍. പിതാവില്‍നിന്ന് കിട്ടിയ 67 കോര്‍വെറ്റ് സ്റ്റിങ്‌റേ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. 1972 ഡിസംബറില്‍ അദ്ദേഹത്തിന്റെ ആദ്യഭാര്യ നീലിയ ഹണ്ടറും ഒരു വയസുള്ള മകളും വാഹനാപകടത്തില്‍ മരിച്ചു. രണ്ട് മക്കള്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. 1977ല്‍ ജില്‍ ബൈഡനെ അദ്ദേഹം വിവാഹം കഴിച്ചു. സെനറ്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും വാഷിങ്ടണിലേക്ക് താമസം മാറ്റുന്നതിനു പകരം വില്‍മിങ്ടണില്‍നിന്ന് എല്ലാ ദിവസവും യാത്രചെയ്ത് എത്താനാണ് അദ്ദേഹം തീരുമാനിച്ചത്. മക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ ആഗ്രഹമുള്ളതുകൊണ്ടായിരുന്നു ഇത്.

us news

ശുഭ വാർത്ത: കുടിയേറ്റക്കാരായ അഞ്ച് ലക്ഷം പങ്കാളികൾക്ക് പൗരത്വം നൽകാൻ അമേരിക്ക

Published

on

അമേരിക്കൻ പൗരന്മാരുടെ, കുടിയേറ്റക്കാരായ പങ്കാളികൾക്ക് പൗരത്വം നൽകാൻ ഒരുങ്ങി രാജ്യം. പ്രസിഡന്റ് ജോ ബൈഡൻ ആണ് അഞ്ച് ലക്ഷം പേ‌ർക്ക് പൗരത്വം നൽകുന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ഇമിഗ്രേഷൻ നിയമങ്ങൾ കാരണം വേർപിരിഞ്ഞ് താമസിക്കേണ്ടി വരുന്ന കുടുംബങ്ങൾക്ക് സഹായമാവുകയാണ് ലക്ഷ്യം. നിയമവിരുദ്ധമായി അതിർത്തി കടന്നെത്തിയവർ സ്വന്തം രാജ്യത്തേക്ക് മടങ്ങി ​ഗ്രീൻ കാർഡ് നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.

പുതിയ നയത്തിന്‍റെ ഗുണഫലം അഞ്ച് ലക്ഷത്തോളം കുടിയേറ്റക്കാര്‍ക്കാണ് ലഭിക്കുക. കുടിയേറ്റക്കാർ 2024 ജൂൺ 17 ന് അമേരിക്കയിൽ താമസം ആരംഭിച്ചിട്ട് 10 വർഷമെങ്കിലും ആയിരിക്കണം എന്നതാണ് പൗരത്വത്തിന് യോ​ഗ്യത നേടാനുള്ള പ്രധാന മാനദണ്ഡം. ഇവര്‍ അമേരിക്കൻ പൗരനെ വിവാഹം കഴിച്ചിരിക്കണം.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

us news

NACOG 2024:ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു; പാസ്റ്റര്‍ അനീഷ് തോമസും പ്രസംഗിക്കും

Published

on

നോര്‍ത്ത് കരോലിന: ഷാര്‍ലെറ്റ് പട്ടണത്തില്‍ NACOG കൂട്ടായ്മയുടെ 27മത് വാര്‍ഷിക സമ്മേളനം ജൂലൈ 11 മുതല്‍ 14 വരെ ഹില്‍ട്ടണ്‍ ഷാര്‍ലെറ്റ് എയര്‍പോര്‍ട്ട് ഹോട്ടലില്‍ നടക്കുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി പ്രസിഡന്റ് പാസ്റ്റര്‍ സൈമണ്‍ ഫിലിപ്പ്, സെക്രട്ടറി വിജു തോമസ്, ട്രഷറര്‍ ടിനു മാത്യൂ എന്നിവര്‍ അറിയിച്ചു. ഷാര്‍ലറ്റിലെ ബെഥേല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ദൈവസഭയുടെ നേതൃത്വത്തിലാണ് യോഗങ്ങള്‍ ക്രമീകരിക്കുന്നത്.
“Empowered by the immeasurable power of God” “ദൈവത്തിന്റെ അളക്കുവാന്‍ കഴിയാത്ത അത്യന്ത ശക്തിയാല്‍ നിറയുക ”എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി നടക്കുന്ന ആത്മീയ കൂടിവരവില്‍ പരിശുദ്ധാത്മ നിറവില്‍ വചനം ശുശ്രൂഷിക്കപ്പെടുന്നതിനായി ദൈവം ഈ കാലഘട്ടത്തില്‍ ശക്തമായി ഉപയോഗിക്കുന്ന പ്രസംഗകരും, ആരാധനയ്ക്ക് നേതൃത്വം നല്‍കുന്നതിനായി തിരഞ്ഞടുക്കപ്പെട്ടവരും പ്രാര്‍ത്ഥനാപൂര്‍വ്വം തയ്യാറെടുപ്പുകള്‍ നടത്തിവരുന്നു.അഭിഷേകത്തോടെ ദൈവവചനം പ്രഘോഷിക്കുന്ന പ്രസംഗകരുടെ നല്ല നിര തന്നെ ഒരുക്കുന്നതില്‍ നേതൃത്വം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. പവര്‍ വിഷന്‍ പ്രസംഗകന്‍ പാസ്റ്റര്‍ അനീഷ് തോമസ് സമ്മേളനത്തില്‍ പ്രസംഗിക്കും.
Sources:onlinegoodnews

http://theendtimeradio.com

Continue Reading

us news

ക്രിസ്ത്യന്‍ കേന്ദ്രീകൃത റേഡിയോ സ്ഥാപകന്‍ എ ഐ ക്രെസ്റ്റ വിടവാങ്ങി

Published

on

മിഷിഗണ്‍: പ്രമുഖ ക്രിസ്ത്യന്‍ റേഡിയോ അവതാരകനും എഴുത്തുകാരനും സ്ഥാപകനും പ്രസിഡന്റുമായ എ ഐ ക്രെസ്റ്റ വിടവാങ്ങി.കരള്‍ അര്‍ബുദ രോഗബാധിതനായ അദ്ദേഹത്തിനു 72 വയസ്സായിരുന്നു. മിഷിഗണിലെ വസതിയിലായിരുന്നു അന്തരിച്ചത്. എ ഐ ക്രെസ്റ്റ വിശ്വാസത്തിലേക്ക് വന്നതിന് ശേഷം ക്രെസ്റ്റയുടെ ശബ്ദം ഇ ഡബ്‌ള്യൂ ടി എന്‍ കാത്തലിക് റേഡിയോ ഉള്‍പ്പെടെ നൂറുകണക്കിന് റേഡിയോ സ്റ്റേഷനുകളില്‍ നിന്ന് സംപ്രേക്ഷണം ചെയ്തിരുന്നുവെന്നത് ശ്രദ്ധേയമാണ്. റേഡിയോ അവതരണത്തിലൂടെ അദ്ദേഹം അനേകരെ വിശ്വാസത്തിലേക്ക് കൊണ്ടുവരുവാന്‍ ശ്രമിച്ചിരുന്നു. ക്രെസ്റ്രയുടെ വേര്‍പാട് ക്രിസ്ത്യന്‍ സമൂഹത്തിന് കനത്ത നഷ്ടമാണെന്ന് ഇ ഡബ്‌ള്യൂ ടി എന്‍ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഡഗ് കെക്ക് പറഞ്ഞു.
Sources:onlinegoodnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news21 hours ago

Imprisonment of Two Christian Teenagers Approaches Five Year Mark

Pakistan — Sunny Mushtaq and Noman Asghar, both Christians, were arrested on June 29, 2019, in Pakistan on blasphemy charges...

National21 hours ago

11 Christians Detained under India’s Anti-Conversion Laws Released

India — A law firm in the state of Madhya Pradesh last week secured the release of 11 Christians who...

Movie22 hours ago

തന്റെ ജീവിത വിജയത്തിന് പിന്നിലെ കാരണം ക്രൈസ്തവ വിശ്വാസം: ഹോളിവുഡ് നടൻ മാർക്ക് വാല്‍ബെർഗ്

കാലിഫോർണിയ: തന്റെ ജീവിത വിജയത്തിന് പിന്നിലെ കാരണം തന്റെ ക്രൈസ്തവ വിശ്വാസമാണെന്നു പ്രമുഖ ഹോളിവുഡ് നടൻ മാർക്ക് വാല്‍ബെർഗ്. കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസ് ഡിജിറ്റലിനു അനുവദിച്ച...

us news22 hours ago

ശുഭ വാർത്ത: കുടിയേറ്റക്കാരായ അഞ്ച് ലക്ഷം പങ്കാളികൾക്ക് പൗരത്വം നൽകാൻ അമേരിക്ക

അമേരിക്കൻ പൗരന്മാരുടെ, കുടിയേറ്റക്കാരായ പങ്കാളികൾക്ക് പൗരത്വം നൽകാൻ ഒരുങ്ങി രാജ്യം. പ്രസിഡന്റ് ജോ ബൈഡൻ ആണ് അഞ്ച് ലക്ഷം പേ‌ർക്ക് പൗരത്വം നൽകുന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ...

National22 hours ago

റവ: സി. സി തോമസ് സാർ ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യന്‍ സൂപ്രണ്ടന്റായി നിയമിതനായി.

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പും ഓള്‍ ഇന്‍ഡ്യാ ഗവേണിംഗ് ബോഡി ചെയര്‍മാനുമായ റവ: സി. സി തോമസ് സാർ ചര്‍ച്ച് ഓഫ് ഗോഡ്...

world news2 days ago

കോംഗോയിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത് ഐസിസ്; കുറഞ്ഞത് 80 ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്

കിന്‍ഹാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ നിരവധി ഗ്രാമങ്ങളിൽ ദിവസങ്ങളോളം നീണ്ടുനിന്ന ആക്രമണങ്ങളിൽ നൂറുകണക്കിന് ആളുകളെ മൃഗീയമായി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്സ്. കൊല്ലപ്പെട്ടവരില്‍ കുറഞ്ഞത്...

Trending