Media
സ്വര്‍ണത്തില്‍ തീര്‍ത്ത ശില്‍പ്പവുമായി വരുന്നു മറഡോണ മ്യൂസിയം; പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍

ഇതിഹാസ കായിക താരം ഡീഗോ മറഡോണക്ക് ആദരമായി ലോകോത്തര മ്യൂസിയം പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്മാന് ബോബി ചെമ്മണ്ണൂര്‍. ‘ദൈവത്തിന്റെ കൈ’ എന്നറിയപ്പെടുന്ന ഗോള്‍ അടിക്കുന്ന മറഡോണയുടെ സ്വര്‍ണത്തില്‍ തീര്‍ത്ത പൂര്‍ണകായ ശില്‍പ്പമായിരിക്കും മ്യൂസിയത്തിന്റെ മുഖ്യആകര്‍ഷണം. കൊല്‍ക്കത്തയിലോ ദക്ഷിണേന്ത്യയിലോ ആണ് മ്യൂസിയം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ബോബി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
1986ല്‍ അര്ജൻന്റീനക്ക് കിരീടം നേടിക്കൊടുത്ത മറഡോണയുടെ വ്യക്തി ജീവിതവും ഫുട്ബാള്‍ ജീവിതവും ഇതിവൃത്തമായ മ്യൂസിയത്തില്‍ ആധുനിക കലാ-സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. മറഡോണയോടുള്ള തന്റെ ആദരവിന്റെ പ്രതീകമായിരിക്കും നിരവധി ഏക്കറുകള്‍ വലുപ്പമുണ്ടാകുന്ന മ്യൂസിയം. ദുബൈയിലെ ചെമ്മണ്ണൂര്‍ ജ്വല്ലറി 2011ല്‍ ഉദ്ഘാടനം ചെയ്തത് മറഡോണയാണ്. ‘ദൈവത്തിന്റെ കൈ’യുടെ സ്വര്‍ണത്തിലുള്ള പൂര്‍ണകായ ശില്പം ഉണ്ടാക്കണമെന്ന ആഗ്രഹം അന്ന് മറഡോണ പ്രകടിപ്പിച്ചിരുന്നു. ഈ ആഗ്രഹം സഫലീകരിക്കാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷവാനാണെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സ്ഥാപക ട്രസ്റ്റിയും പ്രശസ്ത കലാകാരനുമായ ബോണി തോമസാണ് മ്യൂസിയത്തിന്റെ ക്യൂറേറ്റര്‍.
മാര്‍ച്ച് 2018 മുതലാണ് മറഡോണ ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡറാകുന്നത്. എട്ട് വര്‍ഷം മുമ്പ് കണ്ണൂരിലെ ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ഉദ്ഘാടനത്തിനും മറഡോണ എത്തിയിരുന്നു.
Media
കുവൈത്തിൽ വിദേശികൾക്ക് റസിഡൻസ് കാർഡ് ഏർപ്പെടുത്തുന്നു

കുവൈത്തിൽ വിദേശികൾക്ക് സിവിൽ ഐഡി കാർഡിന് പകരം റെസിഡൻസ് കാർഡ് ഏർപ്പെടുത്താനൊരുങ്ങുന്നതായി റിപ്പോർട്ട് . സിവിൽ ഐഡി കാർഡ് സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് നീക്കം.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വകുപ്പാണ് റെസിഡൻഷ്യൽ കാർഡ് തയാറാക്കി നൽകുക. വിവിധ രാജ്യങ്ങളിൽ ഇത്തരത്തിലുള്ള റെസിഡൻഷ്യൽ നിലവിലുള്ളത് വിലയിരുത്തിയാണ് സമഗ്ര പഠനത്തിന് ശേഷം കുവൈത്തിലും ഈ രീതി നടപ്പാക്കാൻ തീരുമാനിച്ചത്.
പ്രവാസികളുടെ എല്ലാ വിവരങ്ങളും അടങ്ങുന്ന റെസിഡൻഷ്യൽ കാർഡുകൾ വിവിധ മന്ത്രാലയങ്ങളിലും ഏജൻസികളിലും ഉപയോഗപ്പെടുത്താനാവും. സിവിൽ ഇൻഫർമേഷൻ അതോറിറ്റി നൽകുന്ന തിരിച്ചറിയൽ കാർഡുകൾ നിർത്തുന്നതോടെ അതോറിറ്റി ആസ്ഥാനത്തെ തിരക്ക് ഗണ്യമായി കുറക്കാൻ കഴിയും. . സിവിൽഐഡിയുടെ അതേ സ്വഭാവത്തിൽ ഉള്ളതായിരിക്കില്ല റെസിഡൻഷ്യൽ കാർഡ്.
സ്ഥിരമായോ താൽക്കാലികമായോ കുവൈത്ത് വിടുകയോ താമസം മാറുകയോ ചെയ്യുന്ന പ്രവാസികൾ സിവിൽ ഐഡി കാർഡ് ദുരുപയോഗം ചെയ്യുന്നതായി പരാതിയുണ്ട്. റെസിഡൻഷ്യൽ കാർഡുകൾ ഇത്തരം ദുരുപയോഗം തടയും. ഇഖാമ റദ്ദാക്കി വിദേശികൾ നാടുവിടുന്നു സാഹചര്യങ്ങളിൽ റെസിഡൻഷ്യൽ കാർഡുകൾ സ്വാഭാവികമായി റദ്ദാകുകയും ഉപയോഗ ശൂന്യമാകുകയും ചെയ്യും. അതിനിടെ സിവിൽ ഇൻഫർമേഷൻ അതോറിറ്റി സ്ഥാപിതമായ ശേഷം 30 ദശലക്ഷം സിവിൽ ഐഡി കാർഡുകൾ വിദേശികൾക്ക് വിതരണം ചെയ്തതായി പാസി അറിയിച്ചു.
കടപ്പാട് :കേരളാ ന്യൂസ്
Media
വാടക വീട്ടിലുള്ളവര്‍ക്കും ഇനി റേഷന്‍ കാര്‍ഡ് : ഭക്ഷ്യവകുപ്പു മന്ത്രി പി തിലോത്തമന്

തൃശൂര്‍: സംസ്ഥാനത്ത് ഇനി മുതല്‍ വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്കും റേഷന്‍ കാര്‍ഡ്. കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ വാടകക്കരാര്‍ കാണിച്ച് അപേക്ഷിച്ചാല്‍ കാര്‍ഡ് ലഭ്യമാകും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന് നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
വാടക വീട്ടില്‍ താമസിക്കുന്നവര്‍ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ഈ വീട്ടുനമ്പര്‍ ഉപയോഗിച്ച് മറ്റൊരു കുടുംബം റേഷന്‍ കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കാത്ത സാഹചര്യം നിലവിലുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിയമസഭയില്‍ സബ് മിഷന് അവതരിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് മന്ത്രി വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്കും വാടകക്കരാറുണ്ടെങ്കില്‍ റേഷന്‍ കാര്‍ഡ് ലഭിക്കുമെന്ന് അറിയിച്ചത്.
ഇതിനു പുറമെ പുറമ്പോക്കിലും റോഡ് വക്കിലും ഷെഡ് കെട്ടി താമസിക്കുന്ന വീട്ടുനമ്പറില്ലാത്ത കുടുംബങ്ങള്‍ക്ക് ” 00″ എന്ന രീതിയില്‍ വീട്ടുനമ്പര്‍ നല്‍കുന്നത് പുന:സ്ഥാപിക്കുവാനും തീരുമാനിച്ചു. കൂടാതെ ഒരു വീട്ടില്‍ത്തന്നെ ഒന്നിലധികം കുടുംബങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേകം റേഷന്‍ കാര്‍ഡുകളും അനുവദിക്കും. താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ പ്രത്യേക അന്വേഷണം നടത്തിയാണ് ഇതിന് വേണ്ടിയുള്ള കാര്‍ഡ് അനുവദിക്കുക.