Connect with us

Tech

പൊതു വൈ-ഫൈ ശൃംഖല ‘പി.എം. വാണി’ വരുന്നു

Published

on

ന്യൂഡൽഹി:രാജ്യത്തിന്റെ മുക്കിലും മൂലയിലും പൊതു വൈ-ഫൈ ശൃംഖല എത്തിക്കാനുള്ള ‘പി.എം. വാണി’ പദ്ധതിക്ക് (പബ്ലിക് വൈ-ഫൈ ആക്സസ് നെറ്റ്വർക്ക് ഇന്റർഫെയ്സ്) കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. പബ്ലിക് ഡേറ്റ ഓഫീസുകൾ, പബ്ലിക് ഡേറ്റ ഓഫീസ് അഗ്രിഗേറ്റേഴ്സ് (പി.ഡി.ഒ.എ.), ആപ് പ്രൊവൈഡർ എന്നിവർ മുഖേനയാണ് ഡേറ്റ ലഭ്യമാക്കുക.

വൈ-ഫൈ കണക്ഷൻ നൽകാനുള്ള പബ്ലിക് ഡേറ്റ ഓഫീസ് (പി.ഡി.ഒ.) എല്ലായിടത്തും സ്ഥാപിക്കും. ചെറുതും വലുതുമായ ഏതു കടയ്ക്കും പി.ഡി.ഒ. ആയി പ്രവർത്തിക്കുന്നതിന് അപേക്ഷിക്കാം. പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ല. ലൈസൻസ് ഫീസും വേണ്ടാ. ‘വാണി’യുമായി ബന്ധിപ്പിക്കുന്ന വൈ-ഫൈ ആക്സസ് പോയന്റുകൾ സ്ഥാപിച്ച് പി.ഡി.ഒ.കൾക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ഉപഭോക്താക്കൾക്ക് നൽകാം.

ഒട്ടേറെ പി.ഡി.ഒ.കളെ ഒന്നിപ്പിക്കൽ, അക്കൗണ്ടിങ് തുടങ്ങിയവയായിരിക്കും പി.ഡി.ഒ. അഗ്രിഗേറ്റർമാരുടെ ചുമതല. ഉപഭോക്താക്കളെ ആപ് മുഖേന രജിസ്റ്റർചെയ്ത് വാണിയുമായി ചേർന്നുപ്രവർത്തിക്കാവുന്ന വൈ-ഫൈ ഹോട്സ്പോട്ടുകൾ ചുറ്റുവട്ടത്തുനിന്നും ശേഖരിച്ച് അത് ആപ്പിലൂടെ കാണിക്കാൻ ആപ് പ്രൊവൈഡർമാർ ഉണ്ടാകും.

വർഷങ്ങൾക്കുമുൻപ് എല്ലായിടങ്ങളിലും എസ്.ടി.ഡി. ബൂത്തുകൾ തുടങ്ങിയതുപോലെ ഇന്റർനെറ്റ് രംഗത്ത് വലിയ വിപ്ലവമാണ് ഇതു കൊണ്ടുവരുകയെന്ന് ഐ.ടി. മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. 4-ജി മൊബൈൽ കവറേജ് ഇല്ലാത്ത ഇടങ്ങളിലും പൊതു വൈ-ഫൈ ലഭിക്കും. ഒട്ടേറെപേർക്കു ജോലി ലഭിക്കാനും വൈ-ഫൈയുടെ വ്യാപനത്തോടെ ബിസിനസും വരുമാനവും വർധിപ്പിക്കാനും പി.എം.വാണി വഴി സാധിക്കും.

പി.ഡി.ഒ., പി.ഡി.ഒ.എ., ആപ് പ്രൊവൈഡർമാർ എന്നിവരായി പ്രവർത്തിക്കാൻ പ്രത്യേക രജിസ്ട്രേഷൻ വേണ്ടാ. ടെലികോം വകുപ്പിന്റെ ‘സരൾ സഞ്ചാർ’ പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ മതി.

Tech

ഗൂഗിളിന്റെ ചാറ്റ് ബോട്ട് ‘ബാര്‍ഡ്’ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി

Published

on

ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയുമായെത്തിയ മൈക്രോസോഫ്റ്റിനെ നേരിടാനായി ഗൂഗിള്‍ അവതരിപ്പിച്ച ബാര്‍ഡ് എന്ന ചാറ്റ് ബോട്ട് ഇപ്പോള്‍ കൂടുതല്‍ ആളുകളിലേക്ക്. ബാര്‍ഡ് ഉപയോഗിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇപ്പോള്‍ അതിന് സാധിക്കും. ചാറ്റ് ജിപിടി ചെയ്തത് പോലെ ലോഗിന്‍ ചെയ്യുന്നവരെ വെയ്റ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് ബാര്‍ഡ് സേവനം തുറന്നുകൊടുക്കുന്നത്.

ഇതുവരെ ഗൂഗിള്‍ തിരഞ്ഞെടുത്ത പരിമിതമായ ചിലയാളുകള്‍ക്കിടയില്‍ മാത്രമാണ് ബാര്‍ഡ് ലഭ്യമാക്കിയിരുന്നത്. യുഎസിലും യുകെയിലുമുള്ളവര്‍ക്കാണ് ആദ്യം ബാര്‍ഡ് ഉപയോഗിക്കാനാവുക. എത്രപേര്‍ക്കാണ് ഇത് ലഭിക്കുക എന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല.

അതേസമയം ആദ്യമായി അവതരിപ്പിക്കുന്നതിനിടെ ബാര്‍ഡ് വരുത്തിയ പിഴവ് കമ്പനിക്ക് വലിയ തിരിച്ചടിയായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ വളരെ ശ്രദ്ധിച്ചായിരിക്കും ബാര്‍ഡ് ജനങ്ങളിലേക്ക് എത്തിക്കുക.

എതിരാളിയായ മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ ഓപ്പണ്‍ എഐ നിര്‍മിച്ച ചാറ്റ് ജിപിടി സേവനം ഇതിനകം ജനശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ എഡ്ജ് ബ്രൗസറിലും ഗൂഗിള്‍ സെര്‍ച്ചിന്റെ എതിരാളിയായ ബിങ് ബ്രൗസറിലും ജിപിടി-4 അടിസ്ഥാനമാക്കിയുള്ള ചാറ്റ് ബോട്ടുകള്‍ ഇതിനകം അവതരിപ്പിച്ചുകഴിഞ്ഞു. ഇത് ഗൂഗിളിന്റെ പ്രധാന വരുമാന സ്രോതസ്സായ ഗൂഗിള്‍ സെര്‍ച്ച്, ക്രോം ബ്രൗസര്‍ എന്നിവയെ ബാധിച്ചേക്കാമെന്ന ഭീഷണി നിലനില്‍ക്കെയാണ് ബാര്‍ഡുമായുള്ള രംഗപ്രവേശം.
Sources:globalindiannews

http://theendtimeradio.com

Continue Reading

Tech

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഒരേസമയം നാല് ഉപകരണങ്ങളിലൂടെ അക്കൗണ്ട് ഉപയോഗിക്കാം

Published

on

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഒരേസമയം നാല് ഉപകരണങ്ങളിലൂടെ അക്കൗണ്ട് ഉപയോഗിക്കാം. മെറ്റ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് വിൻഡോസിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആപ്ലിക്കേഷനാണ് ഇതിനായി പുറത്തിറക്കിയിരിക്കുന്നത്. വേഗതയിലും എളുപ്പത്തിലും ഉപയോഗിക്കാൻ ഇതിലൂടെ കഴിയും.

ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് ഉപകരണങ്ങളുമായി ലിങ്ക് ചെയ്യാൻ കഴിയും. ഫോൺ ഓഫ്‌ലൈനിലാണെങ്കിൽ പോലും വിവിധ ഉപകരണങ്ങളിൽ വാട്‌സ്ആപ്പ് പ്രവർത്തിപ്പിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. വിൻഡോസ് ഡെസ്‌ക്ടോപ്പിൽ വാട്‌സ്ആപ്പ് അപ്ഡേറ്റ് ചെയ്താൽ വീഡിയോ, വോയ്സ് കോളിംഗ് ഓപ്ഷനുകൾ ഉൾപ്പെടെ എല്ലാ സേവനങ്ങളും മറ്റ് ഉപകരണങ്ങളിലും ഉപയോക്താക്കൾക്ക് ലഭിക്കും.

നിങ്ങൾക്ക് നാല് ഉപകരണങ്ങൾ വരെ ഒരുമിച്ച് ലിങ്ക് ചെയ്യാം. ലിങ്ക് ചെയ്ത ഉപകരണങ്ങളിൽ ഇന്റർനെറ്റ് കണക്ട് ചെയ്തിരിക്കുന്ന അത്രയും കാലം നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടുമായി അവ ബന്ധപ്പെട്ടിരിക്കും. വാട്‌സ്ആപ്പിൽ നിന്ന് ലോഗ് ഔട്ട് ചെയ്ത് ഏത് സമയത്തും നിങ്ങൾക്ക് ഉപകരണം അൺലിങ്ക് ചെയ്യാനും കഴിയും. ഒരേസമയം നാല് ലിങ്ക് ചെയ്ത ഉപകരണങ്ങളും ഒരു ഫോണും നിങ്ങൾക്ക് ഉപയോഗിക്കാം.

ലിങ്ക് ചെയ്ത ഉപകരണങ്ങളിൽ വാട്‌സ്ആപ്പ് ഉപയോഗിക്കാൻ നിങ്ങളുടെ ഫോൺ ഓൺലൈനിൽ തുടരേണ്ടതില്ലെന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും 14 ദിവസത്തിൽ കൂടുതൽ ഫോൺ ഉപയോഗിക്കുന്നില്ലെങ്കിൽ ലിങ്ക് ചെയ്ത ഉപകരണങ്ങൾ ലോഗ് ഔട്ട് ചെയ്യപ്പെടും. കൂടാതെ, നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് രജിസ്റ്റർ ചെയ്യുന്നതിനും പുതിയ ഉപകരണങ്ങൾ ലിങ്ക് ചെയ്യുന്നതിനും നിങ്ങളുടെ പ്രാഥമിക ഫോൺ ആവശ്യമാണ്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Tech

അഡ്മിന് കൂടുതൽ ചുമതലകൾ നൽകി വാട്‌സ്ആപ്പ്; ഇനിമുതൽ ആരെല്ലാം ഗ്രൂപ്പിൽ ജോയിൻ ചെയ്യണമെന്ന് അഡ്മിൻ തീരുമാനിക്കും

Published

on

അഡ്മിൻമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന അപ്‌ഡേറ്റുകളുമായി വാട്‌സ്ആപ്പ്. മെറ്റ കമ്പനിയുടെ സിഇഒ മാർക്ക് സക്കൻബെർഗാണ് ഇൻസ്റ്റാഗ്രാം ബ്രൊഡ്കാസ്റ്റ് ചാനലിലൂടെ വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറിനെപ്പറ്റി പ്രഖ്യാപിച്ചത്.

അഡ്മിൻമാർക്ക് കൂടുതൽ അധികാരം നൽകുന്നതിലൂടെ ഗ്രൂപ്പിലേക്ക് പുതിയ അംഗങ്ങളെ എത്തിക്കുന്ന പ്രക്രിയ കൂടുതൽ ലളിതമാകും. വാട്‌സ്ആപ്പിൽ ഗ്രൂപ്പുകൾ എന്നത് വളരെ പ്രധാനപ്പെട്ടതും ഉപയോഗം കൂടുതലുള്ളതുമായ സംവിധാനമാണ്. നേരത്തെ ഗ്രൂപ്പുകളിൽ ഉൾക്കൊള്ളിക്കാവുന്ന അംഗങ്ങളുടെ എണ്ണത്തിന്റെ പരിധി വർദ്ധിപ്പിച്ചിരുന്നു. കൂടാതെ ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുള്ള അംഗങ്ങളുടെ മെസ്സേജുകൾ ഡിലീറ്റ് ചെയ്യുന്നതിനുള്ള അധികാരവും അഡ്മിന് നൽകിയിരുന്നു.

പുതിയ അപ്‌ഡേറ്റിലൂടെ ഗ്രൂപ്പിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനുള്ള ലക്ഷ്യമാണ് വാട്‌സ്ആപ്പ് മുന്നോട്ട് വച്ചിരിക്കുന്നത്. മുമ്പ് ഗ്രൂപ്പിന്റെ ലിങ്കിലൂടെ ആർക്കും ജോയിൻ ചെയ്യാൻ സാധിക്കുമായിരുന്നു. എന്നാൽ പുതിയ അപ്‌ഡേറ്റ് നിലവിൽ വരുന്നതോടെ ആരെല്ലാം ഗ്രൂപ്പിൽ ജോയിൻ ചെയ്യണമെന്ന് അഡ്മിൻ തീരുമാനിക്കും. ലിങ്കിലൂടെ കയറി ഗ്രൂപ്പ് ദുരുപയോഗം ചെയ്യുന്നത് പുതിയ സംവിധാനത്തിലൂടെ തടയാനാവും. മറ്റ് പല സംവിധാനങ്ങളും പരീക്ഷണ ഘട്ടത്തിലാണെന്നും കമ്പനി അധികൃതർ അറിയിച്ചു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Hot News

Hot News2 weeks ago

West Virginia Governor Signs Law to Protect Religious Freedom from Government Interference

The governor of West Virginia has signed a law to protect religious freedom across his state. On Thursday, Republican Gov....

Hot News1 month ago

Pastor, congregation stop gunmen in church with prayer

A gang of armed young men who allegedly entered the All Creation Northview Holiness Family Church in Ferguson, Missouri, to...

Hot News4 months ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News5 months ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News5 months ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News5 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News6 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News6 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News6 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News7 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Trending