Connect with us

Tech

സംസാരിക്കും, കേൾക്കും, മറുപടി നൽകും; മനുഷ്യസമാന അനുഭവവുമായി OpenAIയുടെ പുതിയ GPT-Live

Published

on

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് പുതിയ മുന്നേറ്റവുമായി ഓപ്പൺഎഐ. ചാറ്റ്ജിപിടിയുമായുള്ള സംഭാഷണങ്ങൾ കൂടുതൽ സ്വാഭാവികമാക്കാൻ രൂപകൽപ്പന ചെയ്ത പുതിയ വോയിസ് എഐ മോഡലായ GPT-Live കമ്പനി പുറത്തിറക്കി. ഉപയോക്താവ് സംസാരിച്ച് തീരുന്നതുവരെ കാത്തിരുന്ന ശേഷം മാത്രം മറുപടി നൽകുന്ന പഴയ രീതിക്ക് പകരം, മനുഷ്യർ തമ്മിലുള്ള സംഭാഷണത്തിന് സമാനമായി ഒരേസമയം കേൾക്കാനും സംസാരിക്കാനും കഴിയുന്ന സംവിധാനമാണ് പുതിയ മോഡലിന്റെ പ്രധാന പ്രത്യേകത.

സംഭാഷണത്തിനിടെ ഉപയോക്താവിന്റെ ഇടപെടലുകൾ മനസിലാക്കി പ്രതികരിക്കാനും, ചിന്തിക്കാൻ സമയം എടുക്കുമ്പോൾ കാത്തിരിക്കാനും, ആവശ്യമെങ്കിൽ സ്വാഭാവികമായി സംഭാഷണത്തിൽ ഇടപെടാനും GPT-Live-ന് സാധിക്കുമെന്ന് ഓപ്പൺഎഐ അറിയിച്ചു. വെബ് സെർച്ച് പോലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിലും സംഭാഷണം തുടരാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.

ലോകമെമ്പാടും ലഭ്യം

iOS, Android, ChatGPT.com പ്ലാറ്റ്‌ഫോമുകളിൽ GPT-Live വോയിസ് മോഡൽ ആഗോളതലത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. Go, Plus, Pro സബ്‌സ്‌ക്രൈബർമാർക്ക് GPT-Live-1 ഡിഫോൾട്ട് വോയിസ് മോഡലായിരിക്കും. സൗജന്യ ഉപയോക്താക്കൾക്ക് GPT-Live-1 mini പതിപ്പാണ് ലഭിക്കുക.

സംഭാഷണത്തിന് പുതിയ അനുഭവം

മുൻകാലത്തെ ടേൺ-ബേസ്ഡ് വോയിസ് സംവിധാനങ്ങളിൽ ഉപയോക്താവ് സംസാരിച്ച് പൂർത്തിയാക്കിയതിന് ശേഷമാണ് എഐ പ്രതികരിച്ചിരുന്നത്. എന്നാൽ GPT-Live കൂടുതൽ വേഗതയേറിയതും സ്വാഭാവികവുമായ ആശയവിനിമയമാണ് ലക്ഷ്യമിടുന്നത്.

സംഭാഷണത്തിനിടെ ചെറിയ പ്രതികരണങ്ങൾ നൽകാനും, ഉപയോക്താവ് പറയുന്നത് മുഴുവൻ കേൾക്കാനും, ശബ്ദത്തിലെ വ്യത്യാസങ്ങൾ മനസിലാക്കാനും പുതിയ മോഡലിന് കഴിയും. സംസാരത്തിന്റെ വേഗത നിയന്ത്രിക്കാനും, ഉടൻ മറുപടി നൽകാതെ കൂടുതൽ വിശദമായി കേൾക്കാൻ ആവശ്യപ്പെടാനും ഉപയോക്താക്കൾക്ക് സാധിക്കും.

കാലാവസ്ഥ മുതൽ ഓഹരിവിപണി വരെ

കാലാവസ്ഥ, ഓഹരിവിപണി, കായികം തുടങ്ങിയ തത്സമയ വിവരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മെച്ചപ്പെട്ട പ്രതികരണവും പുതിയ വിഷ്വൽ കാർഡ് പിന്തുണയും ChatGPT വോയിസിൽ ഉൾപ്പെടുത്തിയതായി ഓപ്പൺഎഐ വ്യക്തമാക്കി.

പശ്ചാത്തല ശബ്ദങ്ങൾ ഒഴിവാക്കി സംസാരിക്കുന്ന വ്യക്തിയുടെ ശബ്ദത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിലാണ് സംവിധാനത്തിന്റെ രൂപകൽപ്പന. അതോടൊപ്പം സുരക്ഷാ സംവിധാനങ്ങളും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. അപകടകരമായ സംഭാഷണങ്ങൾ തിരിച്ചറിയാനും ആവശ്യമായ സാഹചര്യങ്ങളിൽ സഹായ വിവരങ്ങൾ നൽകാനും സിസ്റ്റത്തിന് കഴിയുമെന്ന് കമ്പനി അറിയിച്ചു.

സുരക്ഷയ്ക്ക് മുൻഗണന

കൗമാരപ്രായക്കാരുടെ സുരക്ഷയ്ക്കായി അധിക നിയന്ത്രണ സംവിധാനങ്ങളും GPT-Live-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യഥാർഥ വ്യക്തികളുടെ ശബ്ദം അനുകരിക്കുന്നത് തടയുന്ന സംവിധാനവും ഇതിലുണ്ട്. അതേസമയം വീഡിയോ, സ്ക്രീൻ പങ്കുവെക്കൽ തുടങ്ങിയ സൗകര്യങ്ങൾ നിലവിൽ പിന്തുണയ്ക്കില്ലെന്നും ഓപ്പൺഎഐ വ്യക്തമാക്കി.
Sources:mediamangalam

http://theendtimeradio.com

OpenAI has introduced its next generation OpenAI voice models, bringing a major upgrade to how users interact with ChatGPT. The company has launched GPT Live, a new voice system that makes conversations sound more natural and human. According to OpenAI, the updated voice experience reduces awkward pauses, improves real time responses, and allows ChatGPT to continue speaking while processing complex tasks in the background.

OpenAI CEO Sam Altman also praised the new technology, saying GPT Live feels “real” and “magical.” He added that the improved experience may even change how people use ChatGPT, encouraging more voice conversations instead of typing.

The latest OpenAI voice models include two versions: GPT Live 1 and GPT Live 1 Mini. These models replace ChatGPT’s older Advanced Voice Mode and are designed to create smoother, faster, and more natural conversations.

Also Read: OpenAI Releases GPT 5.1: What’s New & Why It Matters!

Key features of GPT Live:

Full duplex architecture that listens and speaks at the same time
Fewer interruptions during conversations
Real time responses with natural expressions like “yeah” and “got it”
Background processing for complex tasks without stopping the conversation
Supports live translation while users continue speaking
Displays visual cards for weather, sports, and stock updates
Works with search, memory, image uploads, and file uploads
Unlike older voice assistants that waited for users to finish speaking before replying, GPT Live can continuously process speech and respond more naturally.

Availability, Performance, And Safety Features
OpenAI says the new voice models perform better than the previous Advanced Voice Mode. In internal testing, GPT Live 1 achieved a 75.7 per cent preference rate, while GPT Live 1 Mini scored 69.2 per cent, showing strong improvements in overall conversation quality.

GPT Live is now rolling out across iOS, Android, and the web.

Availability:

GPT Live 1 for ChatGPT Go, Plus, and Pro users
GPT Live 1 Mini for free users
API access for developers coming soon

OpenAI has also expanded its safety measures. The company says the models include safeguards for sensitive topics such as self harm, violence, and emotional dependence. Additional protections have been added for teenage users, including age appropriate responses and parental controls. GPT Live also uses predefined voices to prevent impersonation of real people.

At launch, the new voice mode does not support video or screen sharing. Those features will continue to be available through ChatGPT’s older voice modes.

With the launch of the new OpenAI voice models, ChatGPT moves closer to offering conversations that feel more natural, making AI interactions smoother for millions of users worldwide.

Are you still browsing through your broken screen? Don’t worry! Book at-home mobile phone screen repair with Cashify—an affordable and one-stop destination for all your mobile phone needs. In case you break your screen within 1 month of repair, we will replace your screen again—for FREE.
 http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Tech

മറ്റുള്ളവർ ടാഗ് ചെയ്ത പോസ്റ്റുകൾ ഇനി സ്വന്തം പ്രൊഫൈൽ ഗ്രിഡിൽ; ഇൻസ്റ്റഗ്രാമിന്റെ പുതിയ ഫീച്ചർ എത്തി

Published

on

ഇൻസ്റ്റഗ്രാമിൽ മറ്റുള്ളവർ പങ്കുവെച്ച് നമ്മളെ ടാഗ് ചെയ്ത പോസ്റ്റുകൾ സ്വന്തം പ്രൊഫൈലിൽ കൂടുതൽ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കാനുള്ള അവസരം ഇനി ഉപയോക്താക്കൾക്ക്. ടാഗ് ചെയ്ത പോസ്റ്റുകൾ നേരിട്ട് പ്രൊഫൈൽ ഗ്രിഡിൽ ഉൾപ്പെടുത്താൻ കഴിയുന്ന പുതിയ ഫീച്ചർ ഇൻസ്റ്റഗ്രാം മേധാവി ആദം മൊസ്സേരി ആഗോളതലത്തിൽ അവതരിപ്പിച്ചു.

ടാഗ് ചെയ്യപ്പെടുന്ന പോസ്റ്റുകൾ പ്രൊഫൈലിന്റെ പ്രധാന ഗ്രിഡിലേക്ക് ചേർക്കാൻ മൂന്ന് മാർഗങ്ങളാണ് ഇൻസ്റ്റഗ്രാം ഒരുക്കിയിരിക്കുന്നത്.
1 . ടാഗ് ചെയ്തതായി ലഭിക്കുന്ന ഡയറക്റ്റ് മെസേജ് നോട്ടിഫിക്കേഷനിൽനിന്ന് നേരിട്ട് പോസ്റ്റ് ഗ്രിഡിലേക്ക് ചേർക്കാം.
2. ടാഗ് ചെയ്ത പോസ്റ്റിലെ ത്രീ-ഡോട്ട് മെനുവിലൂടെ.
3. ‘ടാഗ്ഡ്’ ടാബിൽ പോസ്റ്റ് അമർത്തിപ്പിടിച്ചും ഈ ഓപ്ഷൻ ഉപയോഗിക്കാം.

പോസ്റ്റ് പ്രധാന പ്രൊഫൈൽ ഗ്രിഡിലേക്ക് ചേർത്താലും യഥാർത്ഥ പോസ്റ്റിന് മാറ്റമുണ്ടാകില്ല. അതുപോലെ തന്നെ പ്രൊഫൈലിലെ ‘ടാഗ്ഡ്’ സെക്ഷനിലും പോസ്റ്റ് തുടരും. പിന്നീട് പ്രധാന ഗ്രിഡിൽനിന്ന് ഒരു പോസ്റ്റ് നീക്കം ചെയ്താലും അത് യഥാർത്ഥമായി അപ്‌ലോഡ് ചെയ്ത വ്യക്തിയുടെ പോസ്റ്റിൽനിന്ന് ഡിലീറ്റ് ചെയ്യപ്പെടില്ല.

പുതുതായി ഗ്രിഡിൽ ചേർക്കുന്ന ടാഗ് ചെയ്ത പോസ്റ്റുകൾ ഡിഫോൾട്ടായി റിവേഴ്സ്-ക്രോണോളജിക്കൽ ക്രമത്തിലാണ് ദൃശ്യമാകുക. അതേസമയം, നേരത്തെ തന്നെ സ്വന്തം പ്രൊഫൈൽ ഗ്രിഡിന്റെ ലേഔട്ട് ക്രമീകരിച്ചിട്ടുള്ള ഉപയോക്താക്കളുടെ നിലവിലെ ലേഔട്ടിൽ ഈ ഫീച്ചർ സ്വമേധയാ മാറ്റം വരുത്തില്ല.

ക്രിയേറ്റർ കൊളാബറേഷനുകൾ, സുഹൃത്തുക്കൾ പങ്കുവെക്കുന്ന ഗ്രൂപ്പ് ചിത്രങ്ങൾ, മറ്റ് ടാഗ് ചെയ്ത കണ്ടന്റുകൾ എന്നിവ സ്വന്തം പ്രൊഫൈൽ ഗ്രിഡിൽ പ്രദർശിപ്പിക്കാൻ പുതിയ ഫീച്ചർ സഹായിക്കും. ഇതിലൂടെ ഇത്തരം പോസ്റ്റുകൾ സ്വന്തം ഫോളോവർമാരിലേക്കും കൂടുതൽ എളുപ്പത്തിൽ എത്തിക്കാനാകും. പ്രൊഫൈലിൽ കാണിക്കേണ്ട ടാഗ് ചെയ്ത പോസ്റ്റുകൾ തിരഞ്ഞെടുക്കാനുള്ള കൂടുതൽ നിയന്ത്രണമാണ് പുതിയ ഫീച്ചറിലൂടെ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.
Sources:mediamangalam

http://theendtimeradio.com

Instagram is making it easier to customise how your profile looks with a new feature. Users can now bring posts they are tagged in directly to their main profile grid instead of keeping them only in the dedicated Tagged section. The feature is rolling out globally and can be useful for group photos, collaborations, and other shared moments.

How to add tagged posts to your Instagram grid
There are three ways to add a tagged post to the main profile grid. Users can do it directly from the DM notification received after being tagged, open the three-dot menu on the tagged post, or press and hold the post from the Tagged tab on their profile.

Once added, the post will appear on the main grid based on the original post’s date, with the newest content generally appearing first. However, users who have customised their profile arrangement can place the tagged post according to their preferred grid layout.

The feature also gives users the flexibility to change their minds later. A tagged post can be removed from the main grid at any time without deleting the original post. It will also remain available in the user’s Tagged section after being removed from the primary grid.

More ways to customise Instagram profiles
The new option could be particularly useful for creators who want to showcase collaborations without uploading the same content again. It can also help people bring memorable group photos, holiday pictures, and other posts shared by friends into their main profile.

Instagram has been adding more profile and content management tools in recent months. In June, the platform introduced the ability to reorder posts on the main grid, giving users more control over the arrangement of their profile. It has also added editing tools such as First Draft for Reels and Replace Audio for changing music on existing posts.

The tagged-post feature is now rolling out globally, giving users another way to decide what appears on their profiles.
 http://theendtimeradio.com

Continue Reading

Tech

സിം കാര്‍ഡിന്റെ ഒരു മൂലയില്‍ എന്തിനാണ് ആ വെട്ട്? 99 ശതമാനം പേര്‍ക്കും അറിയാത്ത കാര്യം…

Published

on

സിം കാര്‍ഡിന്റെ നാലുമൂലകളില്‍ ഒരു മൂലയില്‍ ഒരു വെട്ട് കണ്ടിട്ടില്ലേ? അതെന്തിനാണെന്ന് അറിയാമോ? ചില കാര്യങ്ങള്‍ അങ്ങനെയാണ് നിത്യമുപയോഗിക്കുന്ന പല സംഗതികളുടെയും കൃത്യമായ ഒരു ചിത്രം നമുക്ക് അറിയില്ല. മുറിഞ്ഞുപോയ പോലെ കാണുന്ന ആ ഡിസൈനിന് പിന്നിൽ ഒരു കാരണമുണ്ട്. അത് എന്തിനാണെന്ന് 99 ശതമാനം പേര്‍ക്കും അറിയില്ല. അതറിയാൻ ആണെങ്കിൽ നമ്മൾ ശ്രമിച്ചിട്ടുമില്ല.
സിം കാർഡ് ഈ രീതിയിൽ രൂപകൽപന ചെയ്തതിന് പിന്നിലെ കാരണം പറയുകയാണ് സാങ്കേതിക വിദഗ്ധര്‍.

ഫോണിൽ കൃത്യമായി ഫിറ്റാകാൻ വേണ്ടിയാണ് സിം കാർഡിന്‍റെ ഒരു കോൺ മുറിച്ചിരിക്കുന്നത്. ഇതിലൂടെ സിം കാർഡ് നേരെയാണോ അതോ തലതിരിച്ചാണോ ഇടുന്നത് എന്ന് ആളുകൾക്ക് എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്നു. സിം കാർഡ് തലതിരിച്ചാണ് ഇടുന്നതെങ്കിൽ അത് പ്രവർത്തിക്കുകയില്ല. ഇത് മൊബൈലിൽ നെറ്റ്‌വർക്ക് കിട്ടുന്നത് തടയുകയും സിം കാർഡിന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത ഉണ്ടാക്കുകയും ചെയ്യും. SIMCards

ആദ്യകാലങ്ങളിൽ ക്രെഡിറ്റ് കാർഡിന്‍റെ വലിപ്പത്തിലുള്ള വലിയ സിം കാർഡുകളാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് മൊബൈൽ ഫോണുകൾ ചെറുതാകുകയും മിനി മൈക്രോ, നാനോ സിം കാർഡുകളിലേക്ക് മാറുകയും ചെയ്തപ്പോഴാണ് ഉപയോക്താക്കളുടെ എളുപ്പത്തിനായി ഈ അസിമിട്രിക് ഡിസൈൻ കൊണ്ടുവന്നത്.

‘സബ്സ്ക്രൈബർ ഐഡന്റിറ്റി മോഡ്യൂൾ’ എന്നാണ് സിം കാര്‍ഡിന്‍റെ പൂര്‍ണരൂപം. മൊബൈൽ ഉപകരണത്തെ സെല്ലുലാർ നെറ്റ്‌വർക്കിലേക്ക് ബന്ധിപ്പിക്കുകയാണ് ഇതിന്റെ ചുമതല. ഇന്റർനാഷണൽ മൊബൈൽ സബ്സ്ക്രൈബർ ഐഡന്റിറ്റി (IMSI) നമ്പറും അതുമായി ബന്ധപ്പെട്ട കീകളും ഇതിൽ സൂക്ഷിച്ചുവെക്കുന്നു. ഇവയുടെ സഹായത്തോടെയാണ് ഒരു മൊബൈൽ നെറ്റ്‌വർക്ക് ഉപയോക്താവിനെ തിരിച്ചറിയുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നത്.

ഫോൺ സ്വിച്ച് ഓൺ ചെയ്ത ശേഷം, മൊബൈൽ സിം കാർഡിലെ ഡാറ്റ വായിക്കുകയും അത് മൊബൈൽ നെറ്റ്‌വർക്കിലേക്ക് കൈമാറുകയും ചെയ്യുന്നു. ഈ പ്രക്രിയയ്ക്ക് ശേഷം, നെറ്റ്‌വർക്ക് ഉപയോക്താവിന്റെ ഐഡന്റിറ്റി പരിശോധിച്ചു ഉറപ്പുവരുത്തുന്നു. ഉപയോക്താവിന് നെറ്റ്‌വർക്ക് ഉപയോഗിക്കാൻ അനുമതിയുണ്ടോ എന്ന് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും. ഈ കാരണം കൊണ്ടാണ് ഒരു കമ്പനിയുടെ സിം കാർഡിന് മറ്റൊരു കമ്പനിയുടെ നെറ്റ്‌വർക്കിലേക്ക് കണക്റ്റ് ചെയ്യാൻ സാധിക്കാത്തത്.
Sources:mediamangalam

http://theendtimeradio.com

Why SIM card has cut on corner: Have you ever noticed that small cut on one corner of your SIM card and wondered why it’s there? It may look like a minor design detail, but it plays a crucial role in how your phone works every day. The cut corner on a SIM card is known as a “key.” Its main purpose is to ensure that the card is inserted into a phone in the correct direction. Since SIM cards are small and can easily be placed the wrong way, this angled edge acts as a guide. It matches a specific slot shape inside the phone, preventing incorrect insertion.

Without this design, smartphone users could accidentally insert the SIM card the wrong way, which might damage the card or the phone’s internal connectors. The cut corner reduces this risk significantly. It ensures proper alignment of the metallic contacts on the SIM card with the pins inside the SIM tray which allows smooth communication between the device and the network.

A universal standard
This feature is not limited to one brand or model. The cut corner design follows global telecom standards, making SIM cards compatible with phones worldwide. Whether it’s a standard SIM, micro SIM, or nano SIM, the same angled corner exists across all formats.

A practical solution
Apart from ease of use, the design also helps manufacturers streamline production. With a fixed orientation system, device makers can design SIM slots more efficiently, reducing errors during manufacturing and improving overall reliability.

While it may seem like a small detail, the cut corner on a SIM card is a smart and practical solution. It prevents user mistakes, protects devices, and ensures seamless connectivity. The next time you insert your SIM card, that tiny angled edge will remind you how thoughtful design can quietly power everyday technology.
 http://theendtimeradio.com

Continue Reading

Tech

ഇനി പിഡിഎഫ് എഡിറ്റ് ചെയ്യാൻ ആപ്പ് മാറേണ്ട; അഡോബിയുടെ പുതിയ ഫീച്ചർ എത്തി

Published

on

വാട്സാപ്പിലൂടെ ലഭിക്കുന്ന പിഡിഎഫ് (PDF) ഫയലുകൾ കാണാനും എഡിറ്റ് ചെയ്യാനും ഇനി മറ്റ് തേഡ് പാർട്ടി ആപ്പുകളെ ആശ്രയിക്കേണ്ടതില്ല. വാട്സാപ്പിൽ നിന്ന് പുറത്തുപോകാതെ തന്നെ പിഡിഎഫുകൾ കൈകാര്യം ചെയ്യാനുള്ള പുതിയ ഫീച്ചറുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ സോഫ്റ്റ്‌വേർ കമ്പനിയായ അഡോബി (Adobe). നിലവിൽ വാട്സാപ്പ് വെബ്ബിലും വിൻഡോസിലുമാണ് ഈ സേവനം ലഭ്യമാകുന്നത്.

ഈ പുതിയ സംവിധാനം വഴി ഉപഭോക്താക്കൾക്ക് പിഡിഎഫ് ഫയലുകൾ കാണാനും ടെക്സ്റ്റ് ഹൈലൈറ്റ് ചെയ്യാനും അണ്ടർലൈൻ ചെയ്യാനും സ്ട്രൈക്ക് ത്രൂ ചെയ്യാനും മറ്റ് ചെറിയ മാറ്റങ്ങൾ വരുത്താനും വാട്സാപ്പിൽ തന്നെ സാധിക്കും.

മുമ്പ് ഒരു പിഡിഎഫ് ലഭിക്കുമ്പോൾ അത് വായിക്കുന്നതിനായി ആ ഫയൽ നിർബന്ധമായും ഡൗൺലോഡ് ചെയ്യണമായിരുന്നു. എന്നാൽ, ഇനി മുതൽ ഫയലുകൾ വാട്സാപ്പിൽതന്നെ സൂം ചെയ്യാനും സ്ക്രോൾ ചെയ്യാനും കഴിയും. വെറുതെ വായിക്കാൻ മാത്രമല്ല, അക്രോബാറ്റ് ടൂളുകൾ ഉപയോഗിച്ച് ചാറ്റിൽ തന്നെ ഡോക്യുമെന്റുകളിൽ വരയ്ക്കാനും ഫീഡ്ബാക്കുകൾ നൽകാനും ഈ ഫീച്ചർ സഹായിക്കുന്നു.

ഈ പുതിയ സംവിധാനത്തിൽ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ‘അക്രോബാറ്റ് ട്രസ്റ്റിന്റെ’ പിന്തുണയുള്ളതിനാൽ പാസ്‌വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയ ഫയലുകൾ ഉദ്ദേശിച്ച വ്യക്തികൾക്ക് മാത്രമേ തുറക്കാൻ സാധിക്കൂ. വാട്സാപ്പിലെ മറ്റ് സന്ദേശങ്ങളെപ്പോലെ തന്നെ ഡോക്യുമെന്റുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കുമെന്ന് അഡോബി വ്യക്തമാക്കുന്നു.

ചെറുകിട ബിസിനസ്സുകാർക്ക് ഇൻവോയ്‌സുകളും കരാറുകളും പരിശോധിക്കാനും, വിദ്യാർഥികൾക്ക് അവരുടെ അസൈൻമെന്റുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും സാധാരണക്കാർക്ക് രസീതുകളും യാത്രാ രേഖകളും പരിശോധിക്കാനും ഇത് ഏറെ സഹായകമാകും.

ക്രോം, മൈക്രോസോഫ്റ്റ് 360, കോപൈലറ്റ്, ചാറ്റ്ജിപിടി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്ക് അഡോബിയുടെ പിഡിഎഫ് സാങ്കേതികവിദ്യ വ്യാപിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വാട്സാപ്പിലെ ഈ പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഓരോ വർഷവും 400 ബില്യണിലധികം ഡോക്യുമെന്റുകൾ അക്രോബാറ്റിലൂടെ പങ്കുവെക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ പുതിയ അപ്ഡേറ്റ് വഴി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് അവരുടെ ഔദ്യോഗിക കാര്യങ്ങൾ കൂടുതൽ വേഗത്തിൽ ചെയ്യാൻ സാധിക്കും.
Sources:mediamangalam

http://theendtimeradio.com

Technology is making life easier, but what if you have to edit a crucial document shared over WhatsApp? Adobe perhaps has the best solution. The software giant, on Wednesday, July 22, introduced an integration with WhatsApp Web and Windows, making it easier to review and collaborate on PDFs without needing to leave the messaging application. With the latest integration, users will now be able to view, highlight text, strike through sections, and make other lightweight markups, all within WhatsApp.

Prior to the integration, when receiving a PDF via WhatsApp, users were compelled to download it to view. But, with the latest announcement, they can view documents without leaving the app. They can now simply scroll and zoom every PDF, just the way it was designed to be read.

According to Adobe, large screens are where most WhatsApp users work. Small businesses and entrepreneurs share invoices and review contracts, and consumers receive receipts through the application. Moreover, they also review offers on their homes, submit forms, and share travel plans with friends and family. For students, perhaps it’s where they connect over assignments.

The update is not limited to viewing; users can also annotate and add feedback right in chat. They can also use Acrobat tools to draw, highlight, underline, and strikethrough text. “Circle a clause you want someone to double-check, cross out an outdated line, or underline the details that matter most. Your markups are ready to share right when you make them, keeping the conversation moving,” Adobe said in its release.

When it comes to security, the new experience also comes with Acrobat Trust, meaning password-protected files will stay secure by only allowing access for the intended recipient. Adobe says that documents shared within a user’s chats will remain end-to-end encrypted just like all other personal WhatsApp messages. This means that documents will not be read by anyone without access to them.

According to the company, each year people share over 400 billion documents in Acrobat. With the integration between Acrobat and WhatsApp, millions more people across the globe will be able to do their business and professional work faster and more effectively.

Adobe said that this integration is part of a growing strategy where it is bringing the industry standard in PDF technology to where billions of people work across Adobe’s own ecosystem and other platforms like Chrome, Microsoft 360, Copilot, ChatGPT, Workday, and many more.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National5 minutes ago

പ്രവാസികൾക്ക് ആശ്വാസം; എംബസിയുമായി ബന്ധപ്പെടാൻ അതിവേഗ സംവിധാനം

കോഴിക്കോട്: ഇന്ത്യൻ എംബസികളുമായി വേഗത്തിൽ ബന്ധപ്പെടാനുള്ള സംവിധാനം സാധാരണക്കാർക്ക് ഒരുക്കാൻ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി യോഗത്തിൽ തീരുമാനമായി. പ്രവാസികൾ അവധിക്കായി നാട്ടിലെത്തുന്ന ചെറിയ...

world news31 minutes ago

പി.വൈ.പി.എ യു.എ.ഇ റീജിയന് പുതിയ നേതൃത്വം

ഷാർജ : ഒക്ടോബർ 5, തിങ്കളാഴ്ച വൈകിട്ട് ഷാർജ വർഷിപ്പ് സെന്ററിൽ വച്ച് ഐ.പി.സി യു.എ.ഇ റീജിയൻ പി.വൈ.പി.എയുടെ 2026–2030 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ...

Business59 minutes ago

ജെമിനി ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒക്ടോബർ 9 മുതൽ സൗജന്യ സേവനത്തിൽ വൻ മാറ്റം

ജെമിനിയിൽ സൗജന്യമായി ലഭിക്കുന്ന എഐ സൗകര്യങ്ങൾ ഉപയോഗിക്കുന്നവരുടെ അനുഭവത്തിൽ നിർണായക മാറ്റത്തിന് ഒരുങ്ങി ഗൂഗിൾ. ഒക്ടോബർ 9 മുതൽ സൗജന്യ ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന മോഡലുകളിൽ നിയന്ത്രണം ഏർപ്പെടുത്താനാണ്...

us news1 hour ago

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി പീറ്ററിന്റെയും ഓർമ്മക്കായി ഡാളസിൽ സംഗീത സായാഹ്നം

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത സംഗീതജ്ഞൻ ഇവാ. ജെ. വി. പീറ്ററിന്റെയും അദ്ദേഹത്തിന്റെ മകൻ സാങ്കി പീറ്ററിന്റെയും സ്മരണാർത്ഥം ഡാളസിൽ പ്രത്യേക...

us news24 hours ago

Man Convinced He’s Found Noah’s Ark Delivers Message For Critics

An independent researcher who has devoted his life to exploring a site near Mount Ararat, believed by some to be...

us news1 day ago

Bible Study Teacher Gets Test of Her Life, and It Leads to Something Profound: ‘God Did a Miracle’

Bible Study teacher and author Christine Hoover didn’t realize she would face a severe personal test while writing a study...

Trending

Copyright © 2019 The End Time News