Connect with us

Media

വൈറസ് രണ്ടാം വരവ്: ലോകം ഭീതിയുടെ മുള്‍മുനയില്‍, അതിര്‍ത്തികള്‍ അടയ്ക്കുന്നു

Published

on

ന്യൂയോര്‍ക്ക്: തീവ്രവ്യാപന ശേഷിയുള്ള കോറോണ വൈറസിന്റെ രൂപമാറ്റം ലോക രാഷ്ട്രങ്ങളെ വീണ്ടും ഭീതിയുടെ മുള്‍മുനയിലാക്കി. നിലവിലെ വൈറസിനെ അപേക്ഷിച്ച് വളരെവേഗം വ്യാപിക്കാനുള്ള ശേഷി പുതിയതിന് ഉണ്ടെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ കാലയളവ് നിലനില്‍ക്കാനുള്ള അതിജീവന ശേഷിയുമുണ്ട്. മുന്‍ വൈറസിനേക്കാള്‍ 70 ശതമാനം വേഗത്തിലാണ് പുതിയത് വ്യാപിക്കുന്നത്. ഇതോടെ ജനം വീണ്ടും ഭീതിയിലായിരിക്കുകയാണ്. പല രാജ്യങ്ങളും ബ്രിട്ടനിലേക്കുള്ള വിമാന സര്‍വിസ് അനിശ്ചിതമായി നിര്‍ത്തിവെച്ചു. കഴിഞ്ഞദിവസങ്ങളില്‍ ഇതിനെക്കുറിച്ച് ആളുകള്‍ സെര്‍ച്ച് ചെയ്യുന്നത് വര്‍ധിച്ചതായി ഗൂഗിള്‍ കണക്കുകളും വ്യക്തമാക്കുന്നു.

പുതിയ വൈറസില്‍ 23 മാറ്റങ്ങളാണ് വന്നിരിക്കുന്നത്. വൈറസ് ഉല്‍പ്പാദിപ്പിച്ച പ്രോട്ടീനിലാണ് കാര്യമായ മാറ്റങ്ങളുള്ളത്. സെപ്റ്റംബറില്‍ ഇംഗ്ലണ്ടിലെ രോഗബാധിതരില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍നിന്നാണ് പുതിയ വകഭേദത്തെ കുറിച്ച് ഗവേഷകര്‍ക്ക് സൂചന ലഭിക്കുന്നത്. ഇറ്റലി, ആസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ സൗത്ത് ആഫ്രിക്ക, ആസ്‌ട്രേലിയ എന്നിവിടങ്ങളിലും ഇതിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

കോവിഡ് വീണ്ടും ദ്രുതഗതിയില്‍ വ്യാപിച്ചതോടെ യു.എസ്.എ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍, യൂറോപ്യന്‍ യൂനിയന്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയെല്ലാം ബ്രിട്ടനില്‍നിന്നുള്ള എല്ലാ വിമാന സര്‍വിസുകളും വിലക്കി. ഗള്‍ഫ് നാടുകളിലേക്ക് യൂറോപ്പില്‍നിന്ന് വരുന്നവര്‍ക്ക് 15 ദിവസം ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടനില്‍നിന്ന് വരുന്നവര്‍ ക്വാറന്‍റീനില്‍ കഴിയണമെന്ന് ഇറ്റാലിയന്‍ സര്‍ക്കാറും അറിയിച്ചു. സൗദി അറേബ്യ ഒരാഴ്ചത്തേക്ക് എല്ലാ അതിര്‍ത്തികളും അടച്ചിടുകയും ചെയ്തു. റഷ്യയിലും തായ്‌ലാന്‍ഡിലുമെല്ലാം ആഴ്ചകള്‍ക്കുശേഷം കോവിഡ് കേസുകള്‍ കൂടുന്ന കാഴ്ചയാണ് കഴിഞ്ഞിദിവസങ്ങളില്‍ കാണുന്നത്.

തീവ്രവ്യാപന ശേഷിയുള്ള പുതിയ കോവിഡ് വൈറസ് കണ്ടെത്തിതോടെ ബ്രിട്ടനില്‍ നിന്നുള്ള എല്ലാ വിമാന സര്‍വിസുകളും ഡിസംബര്‍ 31 വരെ ഇന്ത്യയും വിലക്കിയിട്ടുണ്ട്. അവിടേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചു. ബുധനാഴ്ച മുതലാണ് വിലക്ക് നടപ്പാവുക. അതിനിടയില്‍ അവിടെനിന്ന് വരുന്ന യാത്രക്കാരെ വിമാനത്താവളത്തില്‍ ആര്‍.ടിപി.സി.ആര്‍ പരിശോധനക്ക് വിധേയരാക്കും. കോവിഡ് പോസിറ്റീവെന്ന് കാണുന്നവരെ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലാക്കും. ആ വിമാനത്തിലെ മറ്റു യാത്രക്കാര്‍ ഏഴു ദിവസം വീടിനുള്ളില്‍ ക്വാറന്‍റീനില്‍ കഴിയണം.

Articles

പ്രകാശത്തിന്റെ ജീവൻ ഉൾക്കൊണ്ട് നന്മയുടെയും സത്യത്തിന്റെയും നീതിയുടെയും ഫലം പുറപ്പെടുവിക്കുന്നവരാകാനുള്ള കൃപയ്ക്കായി നമുക്കും പ്രാർത്ഥിക്കാം

Published

on

ജീവിതത്തിൽ പലപ്പോഴും പ്രകാശത്തിലാണെന്ന് അഹങ്കരിക്കുകയും എന്നാൽ ഇരുളിൽ ജീവിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. രൂപങ്ങൾക്കും ഭാവങ്ങൾക്കും വ്യക്തത പ്രദാനം ചെയ്ത്, ദൈവമക്കളെ സത്യത്തിന്റെ പാതയിലൂടെ നിത്യജീവനിലേക്ക്‌ നയിക്കുന്നതാണ് പ്രകാശം. എന്നാൽ ഇരുട്ടാകട്ടെ, മനുഷ്യരിൽ ആശയക്കുഴപ്പവും സംഭ്രാന്തിയും സൃഷ്ടിക്കുന്നു. കേവലം പകലിലും രാത്രിയിലും മാത്രം ഒതുങ്ങി നിൽക്കുന്ന ബാഹ്യമായ അവസ്ഥകളല്ല ഇരുളും വെളിച്ചവും. നമ്മിലോരോരുത്തരിലും ഉണ്ട് ജീവദായകമായ പ്രകാശവും, നശീകരണ ശേഷിയുള്ള പാപാന്ധകാരവും. ലോകസുഖങ്ങളിൽ മതിമറന്ന് ദൈവത്തിന്റെ പ്രകാശത്തിൽ നിന്നും നമ്മൾ പലപ്പോഴും അകന്നു പോകാറുണ്ട്.

അന്ധകാരത്തിന്റെ അടിമകളായവർ ഇരുട്ടിൽ തങ്ങൾ ചെയ്യുന്ന പാപങ്ങൾ ഒരിക്കലും വെളിച്ചത്തു വരികയില്ലെന്ന വ്യർത്ഥചിന്തയുടെ വക്താക്കളാണ്. എന്നാൽ, “ദുഷ്ടരുടെ മാർഗ്ഗം തമസ്സു പോലെയാണ്; എവിടെ തട്ടിവീഴുമെന്ന് അവർക്കറിഞ്ഞുകൂടാ (സുഭാഷിതങ്ങൾ 4:19). അന്ധകാരത്തിലൂടെ മുന്നോട്ടു നീങ്ങുന്ന ഒരു വ്യക്തിയും തന്റെ ലക്ഷ്യസ്ഥാനത്തെത്തുന്നില്ല, കാരണം “ഇരുട്ട് അവന്റെ കണ്ണുകളെ അന്ധമാക്കിയതിനാൽ എവിടേക്കാണ് പോകുന്നതെന്ന് അവൻ അറിയുന്നില്ല” (1 യോഹന്നാൻ 2:11). ലോകത്തിന്റെ പ്രകാശമായ യേശുക്രിസ്തുവിനെ രക്ഷകനായി ഏറ്റുപറഞ്ഞ്, അവിടുത്തെ വചനം പാലിക്കാത്ത ഏതൊരാളും അന്ധകാരത്തിലാണ്.

ദൈവത്തിന്റെ വചനം ആകുന്ന പ്രകാശം നമ്മിൽ പ്രതിഫലിക്കുമ്പോൾ, അത് നമ്മുടെ ആത്മാവിന്റെ ഇരുളടഞ്ഞ ഇടങ്ങളിൽ വെളിച്ചം വീശി, നമ്മിലെ പാപങ്ങൾ നമുക്കുതന്നെ വെളിപ്പെടുത്തി തരുന്നു. ആ വെളിച്ചത്തെ സ്വീകരിച്ച് പാപങ്ങൾ ഉപേക്ഷിക്കുവാൻ നമ്മൾ തയ്യാറായാൽ, ജീവദായകമായ യേശു എന്ന പ്രകാശം നമ്മുടെ ആത്മാവിനും ശരീരത്തിനും സൗഖ്യദായകമാകുന്നു. പ്രപഞ്ചത്തിൽ ജീവൻ നിലനിർത്താൻ സൂര്യപ്രകാശം സഹായിക്കുന്നതുപോലെ, ദൈവത്തിൽ നിന്നുള്ള പ്രകാശം നമ്മുടെ ആത്മാവിനു പുതുജീവൻ പകർന്നുനൽകി അതിനെ വളർത്തുന്നു. പ്രകാശത്തിന്റെ ജീവൻ ഉൾക്കൊണ്ട് നന്മയുടെയും സത്യത്തിന്റെയും നീതിയുടെയും ഫലം പുറപ്പെടുവിക്കുന്നവരാകാനുള്ള കൃപയ്ക്കായി നമുക്കും പ്രാർത്ഥിക്കാം.
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

നമ്മുടെ പ്രവർത്തികൾ കാണുമ്പോൾ മറ്റുള്ളവർ പറയണം നാം ഒരോരുത്തരും ജീവിക്കുന്ന വചനം ആണെന്ന്.

Published

on

ക്രിസ്തുവിനെ അനുകരിക്കുന്ന ക്രിസ്ത്യാനികളായ നാം ഒരോരുത്തരും ജീവിതത്തിൽ അനുകരിക്കുന്ന പ്രവർത്തികൾ, വചനത്തിനും പരിശുദ്ധാൽമാവിന്റെ ഫലത്തിനും യോജിച്ചത് ആയിരിക്കണം. നമ്മുടെ പ്രവർത്തികൾ കാണുമ്പോൾ മറ്റുള്ളവർ പറയണം നാം ഒരോരുത്തരും ജീവിക്കുന്ന വചനം ആണെന്ന്. നാം ഓരോരുത്തരുടെയും ഹൃദയങ്ങളെ ഭരിക്കേണ്ടത്, ക്രിസ്തുവിൻറെ സമാധാനമാണ് മറിച്ച് സാത്താനിക ചിന്തകൾ അല്ല. പാപ ചിന്തയിൽ നാം തകർന്നു പോകാതെ ഒരിക്കലും അണയാത്ത ദൈവത്തിന്റെ പ്രകാശം രക്ഷകനായ യേശുക്രിസ്തുവിലൂടെ ഇന്ന് നമ്മുടെ ഇടയിൽ സദാ പ്രകാശിക്കുന്നുണ്ട്.

ഒരു യഥാർത്ഥ ക്രിസ്തുശിഷ്യന് സത്യവും കള്ളവും തമ്മിൽ വെളുപ്പും കറുപ്പും എന്നപോലെ വ്യക്തമായ വേർതിരിവുണ്ടായിരിക്കണം. അവന്റെ സംസാരവും പ്രവർത്തിയും ഒരിക്കലും സത്യവും കള്ളവും കൂടിക്കലർന്ന, നിഴൽവീണ ഇടങ്ങളിലാവരുത്. ദൈവത്തോടും മറ്റുള്ളവരോടും തന്നോടുതന്നെയും, മറ്റുള്ളവരോടും സത്യം പറയുവാനും, ദൈവവചനത്തിന് അനുസ്യതമായി പ്രവർത്തിക്കുവാനും നമുക്കാവണം. ഇങ്ങനെയുള്ള ഒരു ജീവിതത്തിൽനിന്നു നമ്മെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന ഭയത്തിന്റെ ആത്മാവിനെ നാം തിരിച്ചറിയുകയും വെറുത്തുപേക്ഷിക്കുകയും ചെയ്യണം.

നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്ന വ്യക്തികളായി മാറാൻ ഒരു രാത്രികൊണ്ട്‌ ആർക്കും സാധിക്കില്ല. സത്യത്തിന്റെ പാതയിൽ സഞ്ചരിക്കുവാനുള്ള ഒരു തീരുമാനമെടുക്കുകയാണ് നമ്മൾ ചെയ്യേണ്ട ആദ്യപടി. പ്രലോഭനങ്ങളും പാപസാഹചര്യങ്ങളും ഉണ്ടാകുമ്പോൾ ചെറുത്തു നിൽക്കാൻ കഴിവില്ലാത്ത നമ്മുടെ ബലഹീനതയെ മനസ്സിലാക്കി, ദൈവത്തിന്റെ ശക്തിയിൽ ശരണം വയ്ക്കാൻ തുടങ്ങുമ്പോൾ, ചീത്ത ഫലം പുറപ്പെടുവിക്കുന്ന നമ്മിലെ അവസ്ഥകളെ നീക്കി നമ്മെ ശക്തിപ്പെടുത്താൻ, ദൈവം പരിശുദ്ധാത്മാവിലൂടെ ധാരാളമായി നമ്മിലേക്ക്‌ ചൊരിയുന്ന കൃപകൾക്കാവും. നാം ഓരോരുത്തർക്കും ദൈവത്തിന്റെ വഴിയെ സഞ്ചരിക്കാം
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

യേശുക്രിസ്തു നമ്മുടെ ഉള്ളിൽ ജീവിക്കുന്നു, കർത്താവിന്റെ ആലയം എന്നു പറയുന്നത് നമ്മുടെ ഹ്യദയങ്ങളാണ്

Published

on

കര്‍ത്താവിനു യോജിച്ചതും അവിടുത്തേക്കു തികച്ചും പ്രീതിജനകവുമായ ജീവിതം നയിക്കാൻ നാം ഒരോരുത്തർക്കും സ്വന്തം കഴിവിനാൽ അല്ല, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ മാത്രമേ സാധിക്കുകയുള്ളു. കാരണം കർത്താവ് തന്റെ ശുശ്രൂഷാ ദൗത്യം എൽപ്പിച്ചിരിക്കുന്നത് മാലാഖമാരെയല്ല, കുറവുകളും ബലഹീനതകളുമുള്ള സാധാരണ മനുഷ്യരെയാണ്. നമ്മുടെ ബലഹീനതകളും പാപാവസ്ഥകളും നമ്മേക്കാൾ നന്നായി അറിയുന്ന പിതാവായ ദൈവം, പുത്രനായ യേശുവിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവിലൂടെ, നമുക്കെല്ലാവർക്കും പരിപൂർണ്ണതയുടെ വഴിയിലൂടെ സഞ്ചരിച്ച് അവിടുത്തെ മകനും മകളും ആകുവാൻ ആവശ്യമായ എല്ലാ കൃപകളും പരിശുദ്ധാൽമാവിലൂടെ ദാനമായി നൽകുന്നുണ്ട്.

ക്രിസ്തുവിലൂടെ രക്ഷ പ്രാപിക്കാൻ, നാം പൂർണ്ണ ഹൃദയത്തോടെയും, പൂർണ്ണ മനസോടെയും യേശുവിൽ വിശ്വസിക്കുക. തിരുവചനത്തിൽ പറയുന്നതു പോലെ നമ്മുടെ പാപങ്ങൾക്കുവേണ്ടി യേശു തന്റെ ജീവൻ ക്രൂശിൽ ബലിയായി നൽകിയെന്നു നമ്മൾ വിശ്വസിക്കണം. ഒരുപക്ഷേ മുൻകാലങ്ങളിൽ നിങ്ങൾ എന്തെങ്കിലും തെറ്റായ കാര്യങ്ങൾ ചെയ്‌തിട്ടുണ്ടാകാം. അല്ലെങ്കിൽ തെറ്റായ ഒരു ചിന്താഗതി നിങ്ങൾക്ക്‌ ഉണ്ടായിരുന്നിരിക്കാം. ജീവിതത്തിൽ കര്‍ത്താവിനു യോജിച്ച ജീവിതം നയിക്കാൻ ആ കാര്യങ്ങളെക്കുറിച്ച്‌ ഓർത്ത്‌ നിങ്ങൾ ആത്മാർഥമായി പശ്ചാത്തപിച്ച്‌, മാനസാന്തരപ്പെടുകയും, വിശുദ്ധി പ്രാപിക്കുകയും യേശുവിൽ രക്ഷ പ്രാപിക്കുകയും ചെയ്യുക.

ഭൂമിയിലെ പിതാക്കൻമാർ പോലും സ്വന്തം മക്കൾ നേരായ വഴിയിൽ നടക്കുവാനും, അപകടത്തിൽപ്പെടാതിരിക്കുവാനും, നല്ലൊരു ഭാവി ലഭിക്കുവാനും, നൻമ പരിശീലിപ്പിക്കുന്നു. അപ്പോൾ സ്വർഗ്ഗീയ പിതാവ് ദൈവ മക്കളായ നമ്മളുടെ കാര്യത്തിൽ എത്രത്തോളം ശ്രദ്ധാലുവായിരിക്കും. യേശുക്രിസ്തു നമ്മളുടെ ഉള്ളിൽ ജീവിക്കുന്നു, കർത്താവിന്റെ ആലയം എന്നു പറയുന്നത് നമ്മുടെ ഹ്യദയങ്ങളാണ്. യേശു നമ്മളുടെ ഉള്ളിൽ വസിക്കുമ്പോൾ നാം നൻമയുടെയും, വിശുദ്ധിയുടെയും പങ്കുകാർ ആകണം.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news7 hours ago

Chinese Government Cracks Down on Leading Christian Prayer App, Bans It From Download

In China, the Bible is not safe. In fact, even Christian apps are on the chopping block. The latest app...

Tech7 hours ago

വാട്സ്ആപ്പിലെ ഈ സേവനം ഉടൻ നിർത്തലാക്കും: അറിയിപ്പ് ഇങ്ങനെ

ഉപഭോക്താക്കൾക്ക് നിരവധി ഫീച്ചറുകൾ വാഗ്ദാനം ചെയ്യുക മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അതുകൊണ്ടുതന്നെ ലോകമെമ്പാടും വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ഒട്ടനവധിയാണ്. ഇപ്പോഴിതാ ഉപഭോക്തൃ സുരക്ഷ കൂടുതൽ ഉറപ്പുവരുത്താൻ വാട്സ്ആപ്പിലെ ഒരു...

world news7 hours ago

ഇന്ത്യക്കാരേ ഇങ്ങുപോരേ… സൗജന്യ വീസ നൽകാൻ സൗദി അറേബ്യ

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ കൂടുതലായി ആകർഷിക്കാൻ പദ്ധതിയുമായി സൗദി അറേബ്യ. സൗദി എയര്‍ലൈന്‍സ് അല്ലെങ്കില്‍ ഫ്‌ലൈനാസ് വഴി യാത്ര ചെയ്യുന്നവര്‍ക്ക് 96 മണിക്കൂര്‍ ‘സ്റ്റോപ്പ് ഓവർ’ സൗജന്യ...

Business8 hours ago

ഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു, തിയ്യതി കുറിച്ചു; ഗൂഗിളിന്റെ നിർണായക തീരുമാനം അമേരിക്കയടക്കം രാജ്യങ്ങളിൽ

ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാൽ ഗൂഗിൾ പേ എന്നാകും നമ്മുടെ ഉത്തരം. ബിൽ പേയ്മെന്റ്, ഓൺലൈൻ ഷോപ്പിംഗ് മുതൽ ഹോട്ടലിൽ കേറിയാൽ പോലും...

world news1 day ago

യു.പി. എഫ്. കെ പുതിയ നേതൃത്വം’ വാർഷിക കൺവൻഷൻ 2024 ഒക്ടോബർ 15 മുതൽ 18 വരെ

നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിലും അഹമ്മദി സെൻ്റെ പോൾസ് ചർച്ചിലും ഉൾപ്പെട്ട 18 സഭകളുടെ കൂട്ടായ്മയായ യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പ് ഇൻ കുവൈറ്റ് (യു.പി. എഫ്. കെ UPFK)യുടെ...

Articles1 day ago

പ്രകാശത്തിന്റെ ജീവൻ ഉൾക്കൊണ്ട് നന്മയുടെയും സത്യത്തിന്റെയും നീതിയുടെയും ഫലം പുറപ്പെടുവിക്കുന്നവരാകാനുള്ള കൃപയ്ക്കായി നമുക്കും പ്രാർത്ഥിക്കാം

ജീവിതത്തിൽ പലപ്പോഴും പ്രകാശത്തിലാണെന്ന് അഹങ്കരിക്കുകയും എന്നാൽ ഇരുളിൽ ജീവിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. രൂപങ്ങൾക്കും ഭാവങ്ങൾക്കും വ്യക്തത പ്രദാനം ചെയ്ത്, ദൈവമക്കളെ സത്യത്തിന്റെ പാതയിലൂടെ നിത്യജീവനിലേക്ക്‌ നയിക്കുന്നതാണ് പ്രകാശം....

Trending