Connect with us

Movie

കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു.

Published

on

 

തിരുവനന്തപുരം: പ്രശസ്ത കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്നു.

ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെത്തുടർന്ന് ആദ്യം മാവേലിക്കരയിലെയും പിന്നീട് കരു​ഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. പിന്നീട് ​ഗുരുതരാവസ്ഥയിലായതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പുറത്തുവരുന്ന വിവരം.

ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ ഉദയഭാനു- ദ്രൗപതി ദമ്പതികളുടെ മകനായി 1965 നവംബർ 20നാണ് അനിൽ പനച്ചൂരാന്റെ ജനനം. അനിൽകുമാർ പി.യു. എന്നാണ്‌ യഥാർത്ഥ പേര്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഭാര്യ: മായ, മകൾ:ഉണ്ണിമായ.

ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ അനിൽ പനച്ചൂരാനെ പ്രശസ്തിയിലേക്കുയർത്തിയവയാണ്.

Movie

തന്റെ ജീവിത വിജയത്തിന് പിന്നിലെ കാരണം ക്രൈസ്തവ വിശ്വാസം: ഹോളിവുഡ് നടൻ മാർക്ക് വാല്‍ബെർഗ്

Published

on

കാലിഫോർണിയ: തന്റെ ജീവിത വിജയത്തിന് പിന്നിലെ കാരണം തന്റെ ക്രൈസ്തവ വിശ്വാസമാണെന്നു പ്രമുഖ ഹോളിവുഡ് നടൻ മാർക്ക് വാല്‍ബെർഗ്. കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസ് ഡിജിറ്റലിനു അനുവദിച്ച അഭിമുഖത്തിലാണ് വാല്‍ബെർഗ് തന്റെ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്. എന്റെ വിശ്വാസവും എൻ്റെ കുടുംബവും നല്ല ബാലൻസ് കണ്ടെത്തുന്നു. എന്നാൽ തൻ്റെ എല്ലാ വിജയത്തിന് കാരണം ക്രൈസ്തവ വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലിഫോർണിയയിലെ ഹണ്ടിംഗ്ടൺ ബീച്ചിലെ തൻ്റെ മെക്സിക്കൻ റസ്റ്റോറൻ്റ് ഉദ്ഘാടന വേളയിലായിരിന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓറഞ്ച് രൂപതയിലെ കത്തോലിക്കാ ബിഷപ്പ് കെവിൻ ഡബ്ല്യു വാനെയും റസ്റ്റോറന്‍റ് വെഞ്ചിരിക്കുവാന്‍ വാല്‍ബെർഗ് ക്ഷണിച്ചിരുന്നു.

തൻ്റെ കത്തോലിക്കാ വിശ്വാസം എവിടെയും പരസ്യമായി പ്രഘോഷിക്കുന്നതില്‍ യാതൊരു മടിയുമില്ലാത്ത താരമാണ് വാല്‍ബെർഗ്. തൻ്റെ മക്കളെ കുറിച്ച് പറയുമ്പോൾ, തൻ്റെ കത്തോലിക്കാ വിശ്വാസം അവരുടെമേൽ അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ വിശ്വാസത്തിൽ നടക്കുന്നതിലൂടെ അവർക്ക് മാതൃകയാക്കാൻ കഴിയുന്ന ഒരു മാതൃക പകരാന്‍ തനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും താരം നേരത്തെ പറഞ്ഞിട്ടുണ്ട്. “ഞാൻ വിശ്വാസം എന്റെ കുട്ടികളിൽ നിർബന്ധിക്കാറില്ല. പക്ഷേ, എനിക്കു പ്രാർത്ഥനയില്ലാതെ ദിവസം ആരംഭിക്കാനാവില്ലെന്നും ദൈവവചന വായനയോ അനുദിന വിശുദ്ധ കുർബാനയോ കൂടാതെ ദിവസം ആരംഭിക്കാൻ കഴിയില്ലെന്ന് അവര്‍ക്ക് അറിയാമെന്നും” താരം അടുത്ത കാലത്ത് പറഞ്ഞിട്ടുണ്ട്.

‘ട്രാന്‍സ്ഫോര്‍മേഴ്സ് ലാസ്റ്റ് നൈറ്റ്’ എന്ന സയന്റിഫിക് ഫിക്ഷന്‍ ത്രീഡി ചിത്രത്തിന്റെ ഷൂട്ടിംഗ് മദ്ധ്യേ ഷൂട്ടിംഗ് നിര്‍ത്തി ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പോയതും, നോമ്പുകാലത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള ആഹ്വാനം നല്‍കിക്കൊണ്ട് സന്ദേശം പങ്കുവെച്ചതും അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ മഹനീയ സാക്ഷ്യങ്ങളാണ്. താരത്തിന്റെ ഭാര്യയും സുപ്രസിദ്ധ മോഡലുമായ റിയ ദര്‍ഹാം 2009­-ലാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Movie

‘ദി ചോസൺ’ണിലെ അഭിനയം തന്റെ ജീവിതത്തെ മാറ്റിയെന്ന വെളിപ്പെടുത്തി നടൻ പരാസ് പട്ടേൽ

Published

on

‘ദി ചോസൺ’ എന്ന ഹിറ്റ് സീരീസിന്റെ നാലാമത്തെ സീസൺ പുറത്തിറങ്ങിയിരിക്കുന്ന അവസരത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്, ‘എത്തി മാത്യു’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പരാസ് പട്ടേൽ എന്ന നടന്റെ വാക്കുകൾ.

“മാത്യുവിന്റെ കഥാപാത്രത്തിലൂടെ ജീവിതത്തിന്റെ അർത്ഥവും ഉദ്ദേശവും എന്താണെന്നു മനസിലാക്കാൻ തനിക്കു കഴിഞ്ഞു“ എന്നാണ് പട്ടേൽ പറയുന്നത്.

ദി ചോസൺ പരമ്പരയുടെ ഏറ്റവും പുതിയ സീസണിൽ മാത്യു എന്ന, ഓട്ടിസം ബാധിച്ച ഒരാളെയാണ് പട്ടേൽ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം അനേകരെ ആകർഷിച്ചതായി നിരവധി അഭിപ്രായങ്ങൾ വന്നിരുന്നു. ഈ അംഗീകാരം ഒരു കലാകാരനെന്ന നിലയിൽ എന്റെ ലക്ഷ്യങ്ങൾ എന്താണെന്നു വ്യക്തമാകാൻ സഹായിച്ചുവെന്ന് പട്ടേൽ വെളിപ്പെടുത്തി.

യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള ആദ്യത്തെ മൾട്ടി-സീസൺ ഷോയായിരുന്നു ദി ചോസൺ. ഇത് വൻവിജയമായിരുന്നു. സീസൺ 4, യേശുവിന്റെ ജറുസലേമിലേക്കുള്ള പ്രവേശനം വരെയുള്ള സമയത്തെയാണ് കേന്ദ്രീകരിക്കുന്നത്.
Sources:marianvibes

http://theendtimeradio.com

Continue Reading

Movie

യേശുവിനെ ഞാന്‍ നേരിട്ട് കണ്ടു.. അന്ന് ഹിന്ദു ദൈവത്തെ വിളിച്ച് കരയേണ്ട ഞാന്‍ ജീസസിനെ വിളിച്ച് കരഞ്ഞുപോയി; മതപരിവര്‍ത്തനത്തിന്റെ കാരണം പറഞ്ഞ് ജയസുധ

Published

on

ഇഷ്ടം’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് ജയസുധ. മുന്‍ എംപിയായ ജയസുധ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 2001ല്‍ നടി ക്രിസ്തുമതം സ്വീകരിച്ചിരുന്നു. താന്‍ യേശുവിനെ നേരിട്ട് കണ്ടിട്ടുണ്ടെന്നും അതിന് ശേഷമാണ് മതപരിവര്‍ത്തനം നടത്തിയതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ജയസുധ.

ഭര്‍ത്താവ്് നിഥിന്‍ കപൂറിനൊപ്പം 1985ല്‍ ഹണിമൂണിന് തായ്‌ലാന്‍ഡില്‍ പോയപ്പോഴായിരുന്നു യേശുവിനെ കണ്ടത് എന്നാണ് ജയസുധ പറയുന്നത്. യാത്രയില്‍ ഞങ്ങള്‍ ബീച്ചിലേക്ക് പോയി. വാട്ടര്‍ ആക്റ്റിവിറ്റീസിലെല്ലാം നിഥിന്‍ കയറി. വെള്ളം പേടിയായതിനാല്‍ ഞാന്‍ അതിലൊന്നും കയറിയില്ല. എനിക്ക് നീന്തല്‍ അറിയില്ലായിരുന്നു.

അവസാനം നിഥിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ജെറ്റ് സ്‌കീയില്‍ കയറാമെന്ന് ഞാന്‍ തീരുമാനിച്ചു. എന്നാല്‍ കടലില്‍ കുറച്ച് ദൂരം പോയപ്പോഴേക്കും ബാലന്‍സ് നഷ്ടപ്പെട്ട് ഞാന്‍ വെള്ളത്തില്‍ വീണു. കടലില്‍ വീണപ്പോഴെ ജീവിതം അവസാനിച്ചു എന്നാണ് ഞാന്‍ മനസില്‍ കരുതിയത്. പെട്ടന്ന് അലറി വിളിച്ചു.

ആ സമയം ഞാന്‍ കരയേണ്ടത് ഏതെങ്കിലും ഹിന്ദു ദൈവത്തെ വിളിച്ചാണ്. കാരണം അതാണ് എനിക്ക് അറിയാവുന്നത്. പക്ഷെ ഞാന്‍ ജീസസ് ക്രൈസ്റ്റിന്റെ പേരുവിളിച്ചാണ് അലറി കരഞ്ഞത്. ഞാന്‍ ശ്വാസം അടക്കിപ്പിടിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. കണ്ണുതുറന്നപ്പോള്‍, ഇടതുവശത്തും വലതുവശത്തും മെല്ലെ ഒഴുകുന്ന കടല്‍പ്പായലും സൂര്യകിരണങ്ങളും കണ്ടു.

സൂര്യകിരണങ്ങള്‍ക്ക് പിന്നില്‍ യേശുവും ഉണ്ടായിരുന്നു. യേശുവിന്റെ കണ്ണുകള്‍ കണ്ടപ്പോള്‍, ഒരു ദിവ്യമായ സമാധാനബോധം എന്നെ കീഴ്‌പ്പെടുത്തി. 25 വര്‍ഷം മുമ്പുള്ള ആ അനുഭവത്തിന് ശേഷം യേശു യഥാര്‍ത്ഥമാണെന്ന് ഞാന്‍ മനസിലാക്കി. പിന്നീട് ഒരുപാട് ബുദ്ധിമുട്ടിയാണ് മതപരിവര്‍ത്തനത്തിന് വീട്ടുകാരെ ബോധ്യപ്പെടുത്തിയത് എന്നാണ് ജയസുധ പറയുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news20 hours ago

Imprisonment of Two Christian Teenagers Approaches Five Year Mark

Pakistan — Sunny Mushtaq and Noman Asghar, both Christians, were arrested on June 29, 2019, in Pakistan on blasphemy charges...

National20 hours ago

11 Christians Detained under India’s Anti-Conversion Laws Released

India — A law firm in the state of Madhya Pradesh last week secured the release of 11 Christians who...

Movie21 hours ago

തന്റെ ജീവിത വിജയത്തിന് പിന്നിലെ കാരണം ക്രൈസ്തവ വിശ്വാസം: ഹോളിവുഡ് നടൻ മാർക്ക് വാല്‍ബെർഗ്

കാലിഫോർണിയ: തന്റെ ജീവിത വിജയത്തിന് പിന്നിലെ കാരണം തന്റെ ക്രൈസ്തവ വിശ്വാസമാണെന്നു പ്രമുഖ ഹോളിവുഡ് നടൻ മാർക്ക് വാല്‍ബെർഗ്. കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസ് ഡിജിറ്റലിനു അനുവദിച്ച...

us news21 hours ago

ശുഭ വാർത്ത: കുടിയേറ്റക്കാരായ അഞ്ച് ലക്ഷം പങ്കാളികൾക്ക് പൗരത്വം നൽകാൻ അമേരിക്ക

അമേരിക്കൻ പൗരന്മാരുടെ, കുടിയേറ്റക്കാരായ പങ്കാളികൾക്ക് പൗരത്വം നൽകാൻ ഒരുങ്ങി രാജ്യം. പ്രസിഡന്റ് ജോ ബൈഡൻ ആണ് അഞ്ച് ലക്ഷം പേ‌ർക്ക് പൗരത്വം നൽകുന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ...

National21 hours ago

റവ: സി. സി തോമസ് സാർ ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യന്‍ സൂപ്രണ്ടന്റായി നിയമിതനായി.

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പും ഓള്‍ ഇന്‍ഡ്യാ ഗവേണിംഗ് ബോഡി ചെയര്‍മാനുമായ റവ: സി. സി തോമസ് സാർ ചര്‍ച്ച് ഓഫ് ഗോഡ്...

world news2 days ago

കോംഗോയിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത് ഐസിസ്; കുറഞ്ഞത് 80 ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്

കിന്‍ഹാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ നിരവധി ഗ്രാമങ്ങളിൽ ദിവസങ്ങളോളം നീണ്ടുനിന്ന ആക്രമണങ്ങളിൽ നൂറുകണക്കിന് ആളുകളെ മൃഗീയമായി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്സ്. കൊല്ലപ്പെട്ടവരില്‍ കുറഞ്ഞത്...

Trending