Connect with us
Slider

Media

ദിനകരന്റെ ജീസസ് കോൾസ് (യേശു വിളിക്കുന്നു) മിനിസ്ട്രിക്കു കീഴിലുള്ള 28 ഇടങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

Published

on

 

ചെന്നൈ: സുവിശേഷ പ്രസംഗകൻ പോൾ ദിനകരൻ നേതൃത്വം നൽകുന്ന ജീസസ് കോൾസ് (യേശു വിളിക്കുന്നു ) മിനിസ്ട്രിക്കു കീഴിലുള്ള 28 ഇടങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട സുവിശേഷ സ്ഥാപനമാണ് ഇത് .അഡയാറിലെ ആസ്ഥാനം, ചെന്നൈ ജീവരത്ന നഗറിലെ പോൾ ദിനകരന്റെ വീട്, കോയമ്പത്തൂരിലെ കാരുണ്യ സർവകലാശാല, ചാരിറ്റി സ്ഥാപനമായ സീഷ എന്നിവിടങ്ങളിലായിരുന്നു പരിശോധന. നികുതി വെട്ടിപ്പു നടത്തിയെന്ന പരാതിയെ തുടർന്നാണു നടപടിയെന്നു ആദായനികുതി വകുപ്പ് അറിയിച്ചു. പോൾ ദിനകരൻ വിദേശത്താണ്.

കാരുണ്യ പ്രവർത്തനത്തിന് വാങ്ങുന്ന ഫണ്ട് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നാണ് പ്രധാന പരാതി. ജീസസ് കാൾസ് സഭ സ്ഥാപകൻ ഡി ജി എസ് ദിനകരന്റെ മകനാണ് പോൾ ദിനകരൻ. കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ചാൻസലറാണ് പോൾ ദിനകരൻ. ചെന്നൈ ലയോള കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി സ്വർണ്ണ മെഡൽ ജേതാവായി വ്യക്തിയാണ് പോൾ ദിനകരൻ. അതിന് ശേഷം എംബിഎ പൂർത്തിയാക്കി മാനേജ്മെന്റിൽ പിഎച്ച്ഡി നേടി. തുടർന്നാണ് ആത്മീയ സുവേശേഷത്തിലേക്ക് കടന്നത്.

ഇദ്ദേഹത്തിന്റെ ജീസസ് വിളിക്കുന്നു അഥവാ ജീസസ് കോൾസ് മിനിസ്ട്രി രാജ്യത്തെ ഏറ്റവും വലിയ ആത്മീയ പരിവർത്തന സ്ഥാപനമാണ് . വിദേശത്തും ശാഖകളുണ്ടായിരുന്നു. ഇവിടെ നിന്നെല്ലാം ഫണ്ട് ഇന്ത്യയിലേക്ക് എത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിലായിരുന്നു ഇത്.

Media

വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരില്‍ നാട്ടില്‍ സ്വത്തുക്കള്‍ ഉണ്ടോ ? എങ്കില്‍ അതു വില്‍ക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം

Published

on

വിദേശ പൗരത്വം എടുത്തിട്ടുള്ള ഇന്ത്യാക്കാർക്ക് ഇനി നാട്ടിലുള്ള സ്വത്തുക്കൾ ക്രയവിക്രയം ചെയ്യുവാനും പണയപ്പെടുത്തുവാനുമൊക്കെ ഇനിമുതൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി ആവശ്യമായി വരും. ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ട് (ഫെറ) 1973 ലെ സെക്ഷൻ 31 ഉയർത്തിപ്പിടിച്ചാണ് ജസ്റ്റിസ് എ എം ഖാൻവില്ക്കർ അദ്ധ്യക്ഷം വഹിച്ച സുപ്രീം കോടതി ബഞ്ചിന്റെ വിധി. ഇതനുസരിച്ച്, ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് ഇന്ത്യയിലെ സ്വത്തുക്കൾ വിൽക്കുവാനോ പണയപ്പെടുത്തുവാനോ റിസർവ് ബാങ്കിന്റെ പ്രത്യേകാനുമതി ആവശ്യമാണ്.

ഇത്തരത്തിലുള്ള സ്വത്തുക്കൾ കൈമാറ്റം ചെയ്യുമ്പോൾ, റിസർവ് ബാങ്ക് അനുമതി നൽകുന്നതുവരെ കൈമാറ്റത്തിന് നിയമപരമായ സാധുത ലഭിക്കുകയില്ല എന്നും ജസ്റ്റിസ് ഇന്ദു മൽഹോത്ര, അജയ് രസ്തോഗി എന്നിവർ ഉൾപ്പെട്ട ബഞ്ച വ്യക്തമാക്കി. എന്നിരുന്നാലും, ഇതുവരെ നടന്ന ഇടപാടുകൾ വീണ്ടും പുനപരിശോധിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ബെങ്കലൂരുവിലെ ഒരു സ്വത്തുകൈമാറ്റവുമായി ബന്ധപ്പെടുത്തി നടന്ന കേസിലാണ് ഈ സുപ്രധാന വിധി വന്നത്. 1977-ൽ ചാൾസ് റൈറ്റ് എന്നൊരു വിദേശിയുടെ വിധവ റിസർവ് ബാങ്ക് അനുമതി വാങ്ങാതെ സ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട കേസായിരുന്നു അത്. അനുമതി വേണമെന്ന് ഉറപ്പിച്ചു പറയുമ്പോഴും പഴയ കാര്യങ്ങൾ കുത്തിപ്പൊക്കേണ്ടതില്ല എന്നതീരുമാനത്തിൽ ഈ സ്ഥലത്തിന്റെ ഇടപാട് നിയമവിധേയമാക്കുകയും ചെയ്തു.

ഒ സി ഐ കാർഡുള്ള ഇന്ത്യാക്കാരുടെ പല അവകാശങ്ങളും എടുത്തുകളഞ്ഞ് സർക്കാർ പുതിയ നിയമം കൊണ്ടുവരുന്ന ഘട്ടത്തിൽ തന്നെയാണ് വിദേശ ഇന്ത്യാക്കാർക്ക് മറ്റൊരു തിരിച്ചടിയായി ഈ വിധി വന്നിരിക്കുന്നത്. ഇതനുസരിച്ച്, നിങ്ങൾ വിദേശ പൗരത്വം എടുത്തിട്ടുണ്ടെങ്കിൽ , നാട്ടിലെ സ്വത്തിൽ എന്തെങ്കിലും ക്രയവിക്രയങ്ങൾ നടത്തുന്നതിനു മുൻപായി റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി എടുത്തിരിക്കണം. അത് എടുക്കാതിരിക്കുന്നിടത്തോളം കാലം ഈ സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് നിയമപരമായ സാധുത ഉണ്ടായിരിക്കില്ല.

നിരവധി മലയാളികളെ നേരിട്ട് ബാധിക്കുന്ന ഒരു കാര്യം തന്നെയാണിത്, പ്രത്യേകിച്ച് മദ്ധ്യ കേരളത്തിൽ. ഗൾഫ് മലയാളികൾക്ക് അവിടങ്ങളിലെ പൗരത്വമില്ലാത്തതിനാൽ എൻ ആർ ഐ സ്റ്റാറ്റസ് ആണ് ഉള്ളത്. എന്നാൽ, അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിൽ എത്തിച്ചേർന്നവർ, ഒരു നിശ്ചിത കാലാവധി തീരുമ്പോൾ അവിടത്തെ പൗരന്മാരായി മറുകയാണ് പതിവ്. ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ എന്ന പ്രത്യേക സ്റ്റാറ്റസ് ആയിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്.

ഇരട്ടപൗരത്വം എന്ന ആശയം ചർച്ചയിൽ നിൽക്കുന്ന സമയത്ത് ഒ സി ഐ കാർഡുള്ളവർക്ക് ഇന്ത്യൻ പൗരന്മാര്ക്കുള്ള എല്ലാ അവകാശങ്ങളും, വോട്ടവകാശം ഒഴികെ, നൽകിയിരുന്നു. ഇതനുസരിച്ച്, നാട്ടിൽ സ്ഥലം വാങ്ങിക്കൂട്ടിയിട്ടുള്ളവർനിരവധിയാണ്. ഇനി സ്വത്തുക്കളുടെ കാര്യത്തിൽ മുന്നോട്ട് പോവുക ഇവരെ സംബന്ധിച്ചിടത്തോളം പ്രയാസമേറിയ കാര്യമാകും, പ്രത്യേകിച്ച് റിസർവ് ബാങ്കിന്റെ അനുമതിയൊക്കെ വാങ്ങുക എന്ന കാര്യമുള്ളപ്പോൾ. . തീർച്ചയായും ഇത് കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരു തിരിച്ചടിക്ക് കാരണമായേക്കാം.
കടപ്പാട് :മറുനാടൻ മലയാളി

Continue Reading

Media

കുവൈത്ത് കര്‍ഫ്യൂ; നിയമലംഘകര്‍ക്ക് കടുത്ത പിഴയും തടവും ശിക്ഷ

Published

on

കുവൈറ്റ് സിറ്റി : കുവൈത്തിൽ കർഫ്യു നിയമലംഘകർക്ക് കടുത്ത പിഴയും തടവും ശിക്ഷ. ഞായറാഴ്ച്ച വൈകിട്ട് അഞ്ചു മണി മുതലാണ് കുവൈത്തിൽ ഭാഗിക കർഫ്യൂ പ്രാബല്യത്തിലാവുന്നത്. കർഫ്യുവിൽ നിന്നും 23 വിഭാഗങ്ങളെ ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയം സുരക്ഷാ വിഭാഗമാണ് ഇതു സംബന്ധിച്ച പട്ടിക പുറത്തു വിട്ടത്.

ജഡ്ജിമാർ, അറ്റോർണി ജനറൽ, അറ്റോർണി ജനറലിന്റെ സഹായികൾ, പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടർമാർ, ജനപ്രതിനിധികളുടെ അഭിഭാഷകർ. മന്ത്രിമാർ, ദേശീയ അസംബ്ലി സ്പീക്കറും ദേശീയ അസംബ്ലി അംഗങ്ങളും, കൂടാതെ കുവൈറ്റ് ആർമി, നാഷണൽ ഗാഡ്, ജനറൽ ഫയർ ഫോഴ്സ്, തൊഴിൽ, ഗതാഗത മന്ത്രാലയം, ലാൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി എന്നിവയുമായി കരാർ ചെയ്യുന്ന കരാർ കമ്പനികളിലെ തൊഴിലാളികൾ, ക്ലീനിംഗ് കമ്പനികളുടെ പ്രോജക്റ്റുകളുടെ മാനേജർമാരും സൂപ്പർവൈസർമാരും, കുവൈറ്റ് മുനിസിപ്പാലിറ്റിയുമായി കരാർ ഉള്ള ക്ലീനിംഗ് കമ്പനികളുടെ തൊഴിലാളികൾ, ശുചിത്വ സംവിധാനങ്ങൾ, സെമിത്തേരി ജീവനക്കാർ, സഹകരണ സംഘങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ, പച്ചക്കറികൾ, എന്നിവയുടെ എല്ലാ വിതരണക്കാരും, അബ്ദലി, വഫ്ര ഫാമുകളിൽ നിന്ന് പച്ചക്കറികളും പഴങ്ങളും സഹകരണ സംഘങ്ങളിലേക്ക് കൊണ്ടുപോകുന്നവർ, മാർക്കറ്റിംഗ് സേവനങ്ങൾക്കായി വഫർ കമ്പനിയിലെ തൊഴിലാളികൾ, കുവൈറ്റ് ഫ്ളവർ മിൽസ്, ഫ്ളവർ ആൻഡ് ബേക്കറീസ് കമ്പനി, കുവൈറ്റ് കാറ്ററിംഗ് കമ്പനി, എല്ലാ ഗവർണറേറ്റുകളിലെയും വാട്ടർ പമ്പിംഗ് സ്റ്റേഷനുകൾ ജീവനക്കാർ, സർക്കാർ ഏജൻസികളുമായി കരാറുള്ള മലിനജല നിർമ്മാർജ്ജന ജോലിക്കാർ മിനിസ്ട്രി ഓഫ് വർക്സ് ആൻഡ് പബ്ലിക് അതോറിറ്റി ഫോർ റോഡ് ആൻഡ് ട്രാസ്പോർട്ട് മന്ത്രാലയത്തിന്റെയും പൊതു അതോറിറ്റിയുടെയും എഞ്ചിനീയർമാർ മിനിസ്ട്രി ഓഫ് വാട്ടർ ആൻഡ് എലെക്ട്രിസിറ്റി മന്ത്രാലയത്തിലെ ജീവനക്കാരും, കുവൈറ്റ് തുറമുഖ കോർപ്പറേഷനിലെ തൊഴിലാളികൾ, കുവൈറ്റ് എയർവേയ്സ് ജീവനക്കാർ, തുടങ്ങിയ 23 വിഭാഗങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് കനത്ത സുരക്ഷാ നടപടികൾ കർഫ്യൂവിന്റെ ഭാഗമായി ഒരുക്കുന്നത്. ഇത് സംബന്ധിച്ചു ആഭ്യന്തര മന്ത്രാലയവും നാഷണൽ ഗാർഡും സംയുക്തമായിട്ടാണ് പദ്ധതികൾ ആവിഷ്കരിച്ചിട്ടുള്ളത്.

കർഫ്യൂ സമയത്ത് ഇറങ്ങി നടക്കാനോ സൈക്കിൾ ഉപയോഗിക്കാനോ ആരെയും അനുവദിക്കില്ല. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കാൻ പ്രത്യേക സുരക്ഷാ ടീമുകളെയും അധികൃതർ നിയോഗിച്ചിട്ടുണ്ട്. കർഫ്യൂ ലംഘിച്ചാൽ തടവും പതിനായിരം ദിനാർ വരെ പിഴ ശിക്ഷയും ഏർപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ കോവിഡ് കേസുകൾ കുതിച്ചുയർന്നതോടെയാണ് അധികൃതർ കർഫ്യൂ അടക്കമുള്ള കർശന നടപടികളിലേക്ക് കടക്കുന്നത് എന്നും സർക്കാർ വക്താവ് അറിയിച്ചു.
കടപ്പാട് :കേരളാ ന്യൂസ്

Continue Reading

Subscribe

Enter your email address

Featured

Media22 hours ago

വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരില്‍ നാട്ടില്‍ സ്വത്തുക്കള്‍ ഉണ്ടോ ? എങ്കില്‍ അതു വില്‍ക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം

വിദേശ പൗരത്വം എടുത്തിട്ടുള്ള ഇന്ത്യാക്കാർക്ക് ഇനി നാട്ടിലുള്ള സ്വത്തുക്കൾ ക്രയവിക്രയം ചെയ്യുവാനും പണയപ്പെടുത്തുവാനുമൊക്കെ ഇനിമുതൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി ആവശ്യമായി വരും. ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ...

us news22 hours ago

Helicopter crash: French billionaire and MP Olivier Dassault dies

French President Emmanuel Macron has paid tribute to billionaire and conservative politician Olivier Dassault, 69, who died in a helicopter...

Sports23 hours ago

Two gold medals in two weeks; Wrestler Vinesh Phogat has made India proud

Living up to the expectations, star Indian wrestler Vinesh Phogat won her second gold medal in as many weeks with...

us news23 hours ago

Pope Francis raises concerns over Christian safety

Pope Francis arrived in Baghdad on Friday for a three-day visit to Iraq, undeterred by suggestions that his trip might...

Media23 hours ago

കുവൈത്ത് കര്‍ഫ്യൂ; നിയമലംഘകര്‍ക്ക് കടുത്ത പിഴയും തടവും ശിക്ഷ

കുവൈറ്റ് സിറ്റി : കുവൈത്തിൽ കർഫ്യു നിയമലംഘകർക്ക് കടുത്ത പിഴയും തടവും ശിക്ഷ. ഞായറാഴ്ച്ച വൈകിട്ട് അഞ്ചു മണി മുതലാണ് കുവൈത്തിൽ ഭാഗിക കർഫ്യൂ പ്രാബല്യത്തിലാവുന്നത്. കർഫ്യുവിൽ...

Media24 hours ago

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 98-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 11 മുതല്‍ 13 വരെ

മുളക്കുഴ: 2021 മാര്‍ച്ച് 11 മുതല്‍ 13 (വ്യാഴം, വെള്ളി, ശനി) വരെ മുളക്കുഴ സീയോന്‍ കുന്നില്‍ നടക്കുന്ന ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ...

Trending