us news
അകാരണമായി തടവിലാക്കപ്പെട്ട 70 ക്രിസ്തീയ വിശ്വാസികളെ വിട്ടയച്ചു

എറിത്രിയ: വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ അധികമായി പീഢിപ്പിക്കപ്പെടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒന്നായ എറിത്രിയയുടെ തലസ്ഥാനമായ നഗരമായ അസ്കാരയ്ക്ക് സമീപമുള്ള മൂന്നോളം ജയിലുകളില്‍ നിന്നായി 27 സ്ത്രീകളേയും 43 പുരഷന്മാരേയും ഫെബ്രുവരി 1 ന് വിട്ടയച്ചു. തെരുവിലൂടെ നടന്നപ്പോള്‍ പരസ്യമായി ദൈവത്തെ ആരാധിച്ചതിന് തടവിലാക്കപ്പെട്ട 6 സ്ത്രീ തടവുകാരെ ജനുവരി 27 ന് മോചിപ്പിച്ചിരുന്നു. 2 മുതല്‍ 12 വര്‍ഷം വരെ കുറ്റമോ വിചാരണയോ കൂടാതെ തടനിലാക്കപ്പെട്ടിരിക്കയായിരുന്നു ഇവര്‍.
മതസ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. വിശ്വാസം അഥവാ മതം കാരണം ഏകപക്ഷീയമായി തടങ്കലിലാക്കിയ എല്ലാവരേയും ഉടനടി നിരുപാധികമായി മോചിപ്പിക്കാന്‍ എറിത്രിയയെ സമ്മര്‍ദ്ദത്തിലാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്ന് സി എസ് ഡബ്ളിയുവിന്റെ സ്ഥാപക പ്രസിഡന്റ് മെര്വിന് തോമസ് വെളിപ്പെ
ടുത്തിയിരുന്നു.
us news
അമേരിക്കയെ നടുക്കി വീണ്ടും വെടിവയ്പ്പ്;ഇല്ലിനോയിയിലുണ്ടായ വെടിവയ്പ്പില്‍ ആറു മരണം

ന്യൂയോര്‍ക്ക്: അമേരിക്കയെ നടുക്കി വീണ്ടും ഒരു വെടിവയ്പ്പു വാര്‍ത്ത. ഇല്ലിനോയിയിലുണ്ടായ വെടിവയ്പ്പില്‍ ആറു മരണം. 16 പേര്‍ക്കു പരുക്ക്. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിന്റെ ഭാഗമായി ഹൈലാന്‍ഡ് പാര്‍ക്കില്‍ നടന്ന പരേഡിനിടെയായിരുന്നു വെടിവയ്പ്പ്.
റോഡിനിരുവശവും അണിനിരന്ന നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കിയായിരുന്നു വാദ്യഘോഷങ്ങളടക്കം പരേഡ് നടന്നത്. ഇതിനിടയിലായിരുന്നു വെടിവയ്പ്പ്. ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിച്ചതാണെന്നായിരുന്നു ആദ്യം കരുതിയത്. പോലീസ് ഉള്‍പ്പെടെ സുരക്ഷാസേനാംഗങ്ങള്‍ കുതിച്ചെത്തിയതോടെയാണു വെടിവയ്പ്പാണെന്നു മനസിലായത്.
ഇതോടെ പരേഡില്‍ അണിനിരന്നവരും കാഴ്ചക്കാരും ചിതറിയോടി. വെടിയേറ്റു വീണവരെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആറു പേര് മരിച്ചു. പരുക്കേറ്റവരില്‍ ഏതാനും പേരുടെ നില ഗുരുതരമാണ്. സംഭവസ്ഥലത്തെത്തിയ പോലീസിനെ കബളിപ്പിച്ച് അക്രമി രക്ഷപ്പെട്ടതായാണു വിവരം. 18-20 വയസുകാരനാണ് വെടിയുതിര്‍ത്തതെന്നും ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു.
http://theendtimeradio.com
us news
ഐ.പി.സി കുടുംബ സംഗമം ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ഒക്കലഹോമ : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ 18 മത് നോർത്തമേരിക്കൻ കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രയർ ലൈനും പ്രമോഷണൽ യോഗങ്ങളും നടന്നുവരുന്നു. പാസ്റ്റർ പോൾ തോമസ് (ഉദയ്പുർ), പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ), പാസ്റ്റർ സാം സ്റ്റോസ് (യു.എസ്.എ), ഡോ. എയ്ഞ്ചലാ സ്റ്റിവെൻസൻ, ഡോ. മറിയാമ്മ സ്റ്റീഫൻ എന്നിവരായിരിക്കും മുഖ്യ പ്രഭാഷകർ.
റവ. ഡോ. പോൾ തോമസ് മാത്യൂസ്, രാജസ്ഥാനിലെ ഉദയ്പൂരിലുള്ള രാജസ്ഥാൻ പെന്തക്കോസ്ത് ചർച്ചിന്റെ സീനിയർ പാസ്റ്ററും ഫിലാഡൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ നാഷണൽ ഓവർസിയറുമാണ്. തന്റെ പിതാവ് പരേതനായ ഡോ. തോമസ് മാത്യൂസ് ഉദയ്പൂർ ആരംഭിച്ച ആത്മീയ പ്രവർത്തനനങ്ങളുടെ പിൻഗാമിയായി തുടരുന്ന ഡോ. പോൾ, സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ബാംഗ്ലൂരിലെ സതേൺ ഏഷ്യ ബൈബിൾ കോളേജിൽ നിന്ന് എം.ഡിവും ബാംഗ്ലൂരിലെ സതേൺ ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ക്രിസ്ത്യൻ സ്റ്റഡീസിൽ നിന്നും പുതിയ നിയമ പഠനത്തിൽ ദൈവശാസ്ത്രത്തിൽ (M. Th) ബിരുദവും നേടിയ പാസ്റ്റർ ജോ തോമസ്, ഒരു അനുഗ്രഹീത കൺവെൻഷൻ പ്രസംഗകനും അധ്യാപകനുമാണ്. മറ്റ് പ്രസംഗികരെ കൂടാതെ ഇൻഡ്യാ പെന്തക്കോസ്ത് ദൈവ സഭയിലെ സീനിയർ ശുശ്രുഷകന്മാരും ദൈവ വചനം പ്രസംഗിക്കും.
ഭാരവാഹികളായ പാസ്റ്റർ പി.സി.ജേക്കബ് (നാഷണൽ ചെയർമാൻ), ബ്രദർ ജോർജ് തോമസ് (നാഷണൽ സെക്രട്ടറി), ബ്രദർ തോമസ് കെ. വർഗീസ് (നാഷണൽ ട്രഷറാർ), സിസ്റ്റർ ഗ്രേസ് സാമുവേൽ (ലേഡീസ് കോർഡിനേറ്റർ), ബ്രദർ ജസ്റ്റിൻ ഫിലിപ്പ് (യൂത്ത് കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.
2022 ആഗസ്റ്റ് 4 മുതൽ 7 വരെ ഒക്കലഹോമയിൽ നോർമൻ എംബസി സ്യൂട്ട് ഹോട്ടലിൽ വെച്ചാണ് കോൺഫ്രൻസ് നടത്തപ്പെടുക. മെച്ചമായ താമസ്സ സൗകര്യം ആഗ്രഹിക്കുന്നവര്‍ക്ക് ഒരു രാത്രിയ്ക്ക് 99 ഡോളര്‍ നിരക്കില്‍ മുറികള്‍ ഇപ്പോൾ ലഭ്യമാണ്. പരിമിതമായ മുറികള്‍ മാത്രമേ ഈ നിരക്കില്‍ ലഭിക്കൂ എന്നതിനാല്‍ മുറികള്‍ ആവശ്യമുള്ളവര്‍ മെയ് 15 നകം പ്രതിനിധികളുമായി ബന്ധപ്പെടുകയോ വെബ്ബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യേണ്ടതാണ്.
ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ക്രെഡിറ്റ്കാര്‍ഡ് വഴിയും, പേപാല്‍ അക്കൌണ്ട് വഴിയും തുക അടക്കുവാനുള്ള സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ipcfamilyconference.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വാർത്ത: നിബു വെള്ളവന്താനം
http://theendtimeradio.com
us news
ട്രാഫിക്ക് പരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് ഓടിച്ചുപോയ കറുത്ത വർഗക്കാരനു നേരെ പൊലീസ് നിറയൊഴിച്ചതു 90 തവണ

അക്രറോൺ: ട്രാഫിക്ക് പരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് ഓടിച്ചുപോയ വാഹനത്തിന്റെ ഡ്രൈവറും കറുത്തവർഗക്കാരനുമായ ജെയ്ലാന്റ് വാക്കറിനു (25) നേരെ കുറഞ്ഞതു 90 തവണ പൊലീസ് വെടിയുതിർത്തു. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പൊലീസ് ഉദ്യോഗസ്ഥരെ ശമ്പളത്തോടു കൂടിയ അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ പ്രവേശിപ്പിച്ചു.
50 മൈൽ വേഗതയിൽ പോയിരുന്ന വാഹനത്തെയാണു പൊലീസ് പിന്തുടർന്നത്. പൊലീസിനെ കണ്ടതോടെ വേഗത 15 മൈലായി കുറച്ചെങ്കിലും വാഹനം നിർത്താത്തതിനെ തുടർന്നു പൊലീസ് നിറയൊഴിക്കുകയായിരുന്നു. കുറച്ചു ദൂരം പിന്നിട്ടശേഷം കാറിൽ നിന്നിറങ്ങി അക്രോൺ പാർക്കിങ് ലോട്ടിനടുത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ എട്ടു പൊലീസ് ഉദ്യോഗസ്ഥർ ചേർന്നു തൊണ്ണൂറോളം റൗണ്ട് വെടിയുതിർത്തു കൊലപ്പെടുത്തുകയായിരുന്നു.
കാറിലിരുന്ന പൊലിസീനു നേരെ ജയ്ലാന്റ് വെടിയുതിർത്തുവെന്ന വാദം തെറ്റാണെന്നു തെളിഞ്ഞു. പ്രതിയുടെ കയ്യിൽ തോക്കുണ്ടായിരിക്കാം എന്നു കരുതിയാണു നിറയൊഴിച്ചതെന്നും എന്നാൽ ഇല്ലായിരുന്നുവെന്നും പിന്നീട് കണ്ടെത്തി. ജോർജ് ഫ്ലോയ്ഡിനു ശേഷം ക്രൂരമായി കൊല്ലപ്പെടുന്ന കറുത്ത വർഗക്കാരനാണ് ജയ്ലാന്റ്. സംഭവത്തിനുശേഷം കാർ പരിശോധിച്ച പൊലിസ് ഒരു ഹാൻഡ് ഗണ്ണും മാഗസിനും കണ്ടെടുത്തിരുന്നു. പൊലിസ് മേധാവിയും അക്രോൺ സിറ്റി മേയറും നടത്തിയ പത്രസമ്മേളനത്തിലാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്. ജയ്ലാന്റിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു വൻ പ്രകടനങ്ങളാണു വിവിധ ഭാഗങ്ങളിൽ നടന്നുവരുന്നത്.
http://theendtimeradio.com
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media8 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media8 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news12 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news12 months ago
Covid-19 fourth wave in France: Health pass system to be introduced in the country
-
us news11 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news9 months ago
Trump to launch new social media platform