Connect with us

Football

മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം; ബൈബിള്‍ വാക്യം ചൊല്ലി അമേരിക്കന്‍ താരം

Published

on

മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര ചടങ്ങില്‍ ബൈബിള്‍ വാക്യം ചൊല്ലി പ്രശസ്ത ഫുട്‌ബോള്‍ താരം റസ്സല്‍ വില്‍സണ്‍. നാഷണല്‍ ഫുട്‌ബോള്‍ ലീഗില്‍ ഉള്‍പ്പെട്ട പ്രൊഫഷണല്‍ അമേരിക്കന്‍ ഫുട്‌ബോള്‍ ക്ലബ് സിയാറ്റില്‍ സീഹോകസിന്റെ ക്വാര്‍ട്ടര്‍ ബാക്കും അതിലുപരി ഏവര്‍ക്കും പ്രിയപ്പെട്ട താരം കൂടിയാണ് റസ്സല്‍ വില്‍സണ്‍.ഞായറാഴ്ചത്തെ സൂപ്പര്‍ ബൗള്‍ മത്സരത്തിന് മുന്നോടിയായി നടന്ന സി ബി എസ് സൂപ്പര്‍ ബൗള്‍ പ്രീഗെയിം ഷോയില്‍ പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം നടത്തിയ പ്രസംഗത്തില്‍ 1 കൊരിന്ത്യര്‍ 13:4 വാക്യം ചൊല്ലികൊണ്ടായിരുന്നു. സ്‌നേഹം സ്പര്ഡദ്ധിക്കുന്നില്ല എന്ന വാക്യമാണ് അദ്ദേഹം ഏറ്റു ചൊല്ലിയത്. കളിക്കളത്തിലെ മികവിനും കളിക്കളത്തിന് പുറത്തുള്ള സാമൂഹ്യ സേവന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു കളിക്കാരന് നല്‍കുന്ന പുരസ്‌കാരമാണ് എക്കാലത്തേയും മികച്ച കളിക്കാരില്‍ ഒരാളായിരുന്ന വാള്‍ട്ടര്‍ പെയ്ട്ടണിന്റെ നാമത്തില്‍ ഏര്‍പ്പെടുത്തിയ ദി വാള്‍ട്ടര്‍ പെയ്ട്ടണ്‍ എന്‍ എഫ് എല്‍ മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

സന്തോഷ് ട്രോഫി; കേരളത്തിന് രണ്ടാം ജയം

Published

on

സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് കരുത്തരായ ബംഗാളിനെ കേരളം പരാജയപ്പെടുത്തി. കളിയുടെ 84-ാം മിനിറ്റിലും എക്സ്ട്രാ ടൈമിലുമാണ് കേരളം ഗോൾ നേടിയത്.

കേരളവും പശ്ചിമ ബംഗാളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആദ്യ പകുതിയിൽ കണ്ടത്. കേരളത്തിനായി നിജോ ഗില്‍ബര്‍ട്ട് മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ പകുതി അവസാനിക്കുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പ് ക്യാപ്റ്റന്‍ ജിജോ ജോസഫിന് മികച്ച അവസരം ലഭിച്ചു. എന്നാല്‍ ജിജോയുടെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തുപോയി.

രാജസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് മാറ്റവുമായാണ് കേരളം കളത്തിലിറങ്ങിയത്. മുന്നേറ്റത്തില്‍ സഫ്‌നാദിന് പകരം ബെംഗളുരൂ എഫ്‌സി താരം ശിഖില്‍ ഇടം നേടി.
Sources:globalindiannews

http://theendtimeradio.com

Continue Reading

Football

Messi joins PSG: Lionel Messi unveiled as a PSG player

Published

on

Lionel Messi is in Paris to be unveiled as Paris Saint-Germain’s latest superstar signing. The Argentine begrudgingly departed Barcelona in a flood of tears given the horrendous state of the La Liga club’s financial situation. Messi has opted to join friends Neymar and Angel Di Maria at the Parc des Princes, with compatriot Mauricio Pochettino welcoming him to the Ligue 1 giants.

PSG will possess a formidable attack with the 34-year-old joining Neymar and Kylian Mbappe to form one of the most mouth-watering tridents in European football history. Without a Champions League title in six years amid Barcelona’s demise, Messi will hope to help deliver the title that PSG covet most, following their semi-final exit at the hands of Pep Guardiola’s Manchester City.

While PSG had to pay €222m to sign Neymar from Barcelona in 2017, there will be no transfer fee for Messi, whose contract expired this summer at the Nou Camp. Instead Messi joins perhaps the greatest ever cast of free agents to arrive at one club, including Italian goalkeeper Gianluigi Donnarumma, former Real Madrid stalwart Sergio Ramos and former Liverpool midfielder Gini Wijnaldum.

Continue Reading

Football

ബാഴ്‌സയോട് വിടപറയുന്നു; വാര്‍ത്താസമ്മേളനത്തില്‍ കരച്ചിലടക്കാനാകാതെ മെസ്സി

Published

on

ബാഴ്സലോണ: ഒടുവിൽ അത് സംഭവിച്ചിരിക്കുന്നു. പരസ്പര പൂരകങ്ങളായി ഫുട്ബോൾ ലോകം കണ്ടിരുന്ന ലയണൽ മെസ്സിയെന്ന ഫുട്ബോൾ മാന്ത്രികനും അദ്ദേഹത്തെ ഇതിഹാസമാക്കി വളർത്തിയ ബാഴ്സലോണ എന്ന ക്ലബ്ബും വഴിപിരിയുന്നു.

യാത്രയയപ്പ് ചടങ്ങിൽ ബാഴ്സയുടെ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മെസ്സി താൻ ക്ലബ്ബ് വിടുന്ന കാര്യം ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചു. മൈക്കിനു മുന്നിൽ നിന്ന് കണ്ണീരടക്കാൻ പാടുപെടുന്ന മെസ്സിയുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

ഈ നഗരത്തിൽ ജീവിച്ചപ്പോൾ താൻ ചെയ്ത കാര്യങ്ങളിലെല്ലാം അഭിമാനം കൊള്ളുന്നുവെന്ന് മെസ്സി പറഞ്ഞു. വിദേശത്ത് എവിടെ കരിയർ അവസാനിപ്പിച്ചാലും ഇവിടേക്ക് തന്നെ മടങ്ങിവരുമെന്നും മെസ്സി കൂട്ടിച്ചേർത്തു.

ബാഴ്സ വിട്ട് എങ്ങോട്ടേക്കാണെന്ന ചോദ്യത്തിന് അക്കാര്യം ഇനിയും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ആരുമായും യാതൊരു തരത്തിലുള്ള ചർച്ചകളും നടന്നിട്ടില്ലെന്നും ഒരു വാഗ്ദാനവും നൽകിയിട്ടില്ലെന്നും മെസ്സി കൂട്ടിച്ചേർത്തു.

നേരത്തെ കഴിഞ്ഞ വർഷം ഓഗസ്റ്റ് അവസാന വാരത്തിലാണ് താൻ ബാഴ്സ വിടുകയാണെന്ന് മെസ്സി ആദ്യമായി അറിയിക്കുന്നത്. കരാർ പ്രകാരം ഓരോ സീസണിന്റെ അവസാനത്തിലും ഫ്രീ ട്രാൻസ്ഫറായി ക്ലബ്ബ് വിടാൻ മെസ്സിക്ക് കഴിയുമായിരുന്നു. എന്നാൽ ജൂൺ 10-നകം ഇക്കാര്യം ക്ലബ്ബിനെ അറിയിക്കണമായിരുന്നു. ഈ വ്യവസ്ഥ മെസ്സിക്ക് പാലിക്കാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബാഴ്സയും ലാലിഗയും റിലീസിങ് ക്ലോസ് തുകയിൽ മുറുകെപിടിച്ചതോടെ മെസ്സി ഈ സീസൺ കൂടി ക്ലബ്ബിൽ തുടരുകയായിരുന്നു.

എന്നാൽ ഈ സീസണ് ശേഷം മെസ്സിയുടെ ഉയർന്ന വേതനവും ലാ ലിഗയിലെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും ക്ലബ്ബിന് താരവുമായി പുതിയ കരാറിലെത്തുന്നതിന് തടസമാകുകയായിരുന്നു. 50 ശതമാനം പ്രതിഫലം കുറച്ച് മെസ്സി ക്ലബ്ബിൽ തുടരാൻ സന്നദ്ധനായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ലാ ലിഗയുടെ കർശനമായ സാമ്പത്തിക നിയന്ത്രണങ്ങൾ ഇതിന് തടസമായി.

ഇതോടെയാണ് ബാഴ്സലോണയുമായുള്ള രണ്ട് പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന പൊക്കിൾക്കൊടി ബന്ധം അറുത്തുമാറ്റാൻ താരത്തിന് തയ്യാറാകേണ്ടി വന്നത്.

2001-ൽ ബാഴ്സയുടെ യൂത്ത് ക്ലബിൽ കളിച്ചുതുടങ്ങിയതാണ് മെസ്സി. 2003-ൽ സി ടീമിലും 2004 മുതൽ 2005 വരെ ബി ടീമിലും കളിച്ചു. 2004-ലാണ് ഒന്നാം നിര ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടൊരു തിരിഞ്ഞുനോട്ടമുണ്ടായിട്ടില്ല. 485 കളികളിൽ നിന്ന് 444 ഗോളുകൾ. ഇതിനിടെ ആറ് ബാലൺദ്യോറും ആറ് യൂറോപ്പ്യൻ ഗോൾഡൻ ഷൂസും. പത്ത് ലാലീഗയും നാല് ചാമ്പ്യൻസ് ലീഗും ആറ് കോപ്പ ഡെൽ റെയും ഉൾപ്പടെ മുപ്പത്തിമൂന്ന് കിരീടങ്ങളാണ് ബാഴ്സയുടെ അലമാരയിലെത്തിച്ചത്.
കടപ്പാട് :കേരളാ ന്യൂസ്

Continue Reading
Advertisement The EndTime Radio

Featured

Movie59 minutes ago

A ‘Convinced Atheist’ Finds Jesus on the Sea of Galilee

A rising star in Swedish media, Ingrid Carlqvist worked as an investigative reporter and editor at some of the country’s...

Hot News1 hour ago

സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അനുബന്ധ സെക്രട്ടറിയായി സി. ബാരോൺ

സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയിലെ സുവിശേഷവത്കരണത്തിനും പുതിയ പ്രാദേശിക സഭകൾക്കും വേണ്ടിയുള്ള വിഭാഗത്തിന്റെ അനുബന്ധ സെക്രട്ടറിയായി സി. മേരി തെരേസ ബാരോണിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. പൊന്തിഫിക്കൽ മിഷൻ...

us news2 hours ago

Faith Christian Church to Celebrate 50th Anniversary on October 10

New York – Faith Christian Church, formerly known as Bronx Full Gospel Assembly, will celebrate its Golden Jubilee – 50th...

National2 hours ago

ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കി ചിറയിൽ കുടുംബം

തിരുവല്ല: ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് സൗജന്യ കിടപ്പാടം ഒരുക്കി ചിറയിൽ റവ. ചാക്കോ പുന്നൂസ്.തിരുവല്ല നഗരസഭ 11 -ാം വാർഡിൽ കറ്റോട് റോഡ് വശത്തുള്ള 50 സെൻ്റ്...

us news2 hours ago

ന്യൂജേഴ്സിയിൽ ചരിത്രമെഴുതി നാല് വയസ്സുകാരൻ; ഏറ്റവും പ്രായം കുറഞ്ഞ പുസ്തക രചയിതാവായി അദ്വൈത് ജെയിൻ

ന്യൂജേഴ്സി: ലോക റെക്കോർഡുകളിൽ ഇടംപിടിച്ച് നാല് വയസ്സുകാരൻ അദ്വൈത് ജെയിൻ. ഏറ്റവും പ്രായം കുറഞ്ഞ പുസ്തക രചയിതാവെന്ന ഗിന്നസ് ലോക റെക്കോർഡാണ് ന്യൂജേഴ്സിയിലെ സൗത്ത് ബ്രൺസ്വിക്കിൽ നിന്നുള്ള...

National1 day ago

ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി

നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള...

Trending

Copyright © 2019 The End Time News