Connect with us

us news

പാവങ്ങളുടെ കണ്ണീരൊപ്പിയ മിഷ്ണറി വൈദികന് ദക്ഷിണ കൊറിയയുടെ ‘ഇമിഗ്രന്റ് ഓഫ് ദ ഇയർ’ അവാർഡ്

Published

on

സിയോള്‍: രാജ്യത്തിന് സേവനം ചെയ്ത കുടിയേറ്റക്കാർക്ക് ദക്ഷിണ കൊറിയ എല്ലാവർഷവും നൽകി വരുന്ന ‘ഇമിഗ്രന്റ് ഓഫ് ദ ഇയർ’ അവാർഡ് ഐറിഷ് മിഷ്ണറി വൈദികനായ ഫാ. ഡൊണാൾ ഒകഫേയ്ക്ക്. ചേരികളിൽ ജീവിക്കുന്ന പാവപ്പെട്ടവരായ ജോലിക്കാരുടെ ഇടയിൽ 40 വർഷമായി ചെയ്തുവരുന്ന നിസ്വാർത്ഥമായ സേവനം പരിഗണിച്ചാണ് ദക്ഷിണ കൊറിയൻ സർക്കാർ ഫാ. ഒകഫേയ്ക്കു അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. പട്ടാളത്തിന്റെ ഏകാധിപത്യ ഭരണകാലത്താണ് അദ്ദേഹം കൊറിയയിൽ എത്തിയത്. സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിക്കാൻ വിദ്യാഭ്യാസം ഒരു യോഗ്യതയായി ജനങ്ങൾ കണ്ടിരുന്നു. ഇത് മനസ്സിലാക്കി ചേരികളിൽ നിന്ന് നഗരങ്ങളിലേക്ക് കുടിയേറുന്ന താഴെത്തട്ടിലുള്ള ജോലിക്കാർക്ക് സഹായങ്ങൾ ചെയ്തു നൽകാൻ ഫാ. ഡൊണാൾ ഒകഫേ ഇടപെടല്‍ ആരംഭിക്കുകയായിരിന്നു.

മിഷ്ണറി പ്രവർത്തനങ്ങൾക്ക് വലിയ നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന സമയത്ത് ദേവാലയങ്ങളിൽ മാത്രമാണ് ആളുകൾക്ക് ഒത്തുകൂടാൻ സാധിച്ചിരുന്നത്. തിരുഹൃദയ സന്യാസിനി സഭയിലെ സന്യാസികൾക്ക് ഒപ്പം ജോലിക്കാരുടെ പ്രശ്നങ്ങൾ കേൾക്കാനും, അവർക്കാവശ്യമായ സേവനങ്ങൾ നൽകാനും ഒരു സ്ഥാപനത്തിന് തന്നെ അദ്ദേഹം തുടക്കമിട്ടു. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരായിരുന്നു ഭൂരിഭാഗവും. വിദ്യാഭ്യാസം കുറവായിരുന്നതു കൊണ്ട് അവർക്ക് അപകർഷതാബോധം ഉണ്ടായിരുന്നു. ഇതിനെ മറികടക്കാനായി വ്യക്തിത്വ വികസനത്തിന് വേണ്ടിയുള്ള നിരവധി പദ്ധതികൾ അദ്ദേഹം ആവിഷ്കരിച്ചു. 1988ലെ സിയോൾ ഒളിമ്പിക്സിനു മുന്നോടിയായി നിരവധി മാറ്റങ്ങൾ രാജ്യത്ത് നടപ്പിലായി. ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു.

1987ൽ ദക്ഷിണ കൊറിയയിൽ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് നടന്നു. ഇതോടുകൂടി സാമ്പത്തിക ഭദ്രതയുള്ള ഒരു സ്വതന്ത്രരാജ്യമായി ദക്ഷിണ കൊറിയ മാറി. 1990കളിലെ സാമ്പത്തിക വളർച്ചയുടെ ഇടയിൽ നഗരത്തിൽ ജീവിച്ചിരുന്ന ആളുകൾ നഗരാതിർത്തിയിലുളള പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ ആരംഭിച്ചു. വലിയ കെട്ടിടങ്ങൾ പണിയാനായി അവിടെ നേരത്തെ താമസിച്ചുകൊണ്ടിരുന്ന ദരിദ്രരായ ജനങ്ങൾ ആട്ടിപ്പായിക്കപെട്ടുവെന്ന് ഫാ. ഒകഫേ സ്മരിച്ചു. ആളുകളുടെ സാമൂഹ്യ ബന്ധത്തിലും വിള്ളലുകൾ ഉണ്ടായി. പലരുടെയും ജീവിതം ഏകാന്തതയിലേക്ക് വഴുതിമാറിയെന്നും അദ്ദേഹം സ്മരിച്ചു. ഇത്തരത്തില്‍ പ്രതിസന്ധികളില്‍ പതറുന്ന അനേകര്‍ക്ക് ബലമേകുകയാണ് ഈ വൈദികന്‍.
കടപ്പാട് :പ്രവാചക ശബ്ദം

us news

കാലിഫോര്‍ണിയയിലെ പ്രൈമറി സ്കൂളില്‍ പൈശാചികത വിതയ്ക്കാന്‍ സാത്താന്‍ ക്ലബ്; അനുമതി നല്കിയതില്‍ വ്യാപക പ്രതിഷേധവുമായി രക്ഷിതാക്കള്‍

Published

on

കാലിഫോര്‍ണിയ: കുഞ്ഞു മനസ്സുകളില്‍ പൈശാചിക വിഷം കുത്തിനിറയ്ക്കുക എന്ന പരോക്ഷമായ ലക്ഷ്യത്തോടെ അമേരിക്കയിലെ കാലിഫോര്‍ണിയയിലെ പ്രൈമറി വിദ്യാലയത്തില്‍ പുതിയ സാത്താന്‍ ക്ലബ്ബിന് പ്രവര്‍ത്തനാനുമതി ലഭിച്ചതില്‍ രോഷാകുലരായി രക്ഷിതാക്കള്‍. “ആഫ്റ്റര്‍ സ്കൂള്‍ സാത്താന്‍ ക്ലബ്” സ്ഥാപിക്കാന്‍ അനുമതി നല്‍കിയ കാലിഫോര്‍ണിയയിലെ ടെഹാചാപിയിലെ ഗോള്‍ഡന്‍ ഹില്‍സ് എലിമെന്ററി സ്കൂളിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. നിരവധി പ്രാദേശിക ഫേസ്ബുക്ക് ഗ്രൂപ്പുകളും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

സാത്താനിക് ടെംപിള്‍, റീസണ്‍ അലയന്‍സ് എന്നിവര്‍ സംയുക്തമായാണ് പുതിയ സാത്താനിക ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് സുവിശേഷ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്ന ‘Good News Club’ പോലെയുള്ള ക്രിസ്ത്യന്‍ ക്ലബ്ബുകള്‍ക്ക് ബദലായിട്ടാണ് ഈ നീക്കം. കുഞ്ഞുങ്ങളില്‍ തിന്മ വിതയ്ക്കാനുള്ള നീക്കത്തെ രക്ഷിതാക്കള്‍ അപലപിച്ചു. മാസംതോറും യോഗം ചേരുവാനാണ് സാത്താനിക് ക്ലബ്ബിന്റെ പദ്ധതി. അതേസമയം നടപടി വിവാദമായ സാഹചര്യത്തില്‍ തങ്ങളുടെ നീക്കത്തെ പ്രതിരോധിച്ചുകൊണ്ട് ആഫ്റ്റര്‍ സ്കൂള്‍ സാത്താനിക് ക്ലബ്ബിന്റെ ഔദ്യോഗിക വക്താവായ ലൂസിയന്‍ ഗ്രീവ്സ് രംഗത്ത് വന്നിട്ടുണ്ട്.

തങ്ങളുടേത് മതപരമായ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുന്ന പരിപാടിയല്ലായെന്നും മറിച്ച് കുട്ടികള്‍ക്ക് താല്‍പ്പര്യമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയാണെന്നുമാണ് ഇദ്ദേഹത്തിന്റെ ന്യായീകരണം. ഡിസംബറില്‍ ക്ലബ്ബിന്റെ കൂടിക്കാഴ്ചകള്‍ ആരംഭിക്കുമെന്നും, ക്ലബ്ബില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ രക്ഷിതാക്കളുടേയോ, സംരക്ഷകരുടേയോ അനുമതി പത്രം ഹാജരാക്കണമെന്നും ഗ്രീവ്സ് കൂട്ടിച്ചേര്‍ത്തു. 5 വയസ്സ് പ്രായമുള്ള കുട്ടികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സാത്താനിക ക്ലബ്ബ്, സ്കൂളുകളില്‍ സാത്താനിക ആരാധന വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് രൂപീകരിക്കപ്പെട്ടിരിക്കുന്നതെന്നാണ് ഭൂരിഭാഗം രക്ഷിതാക്കളും പറയുന്നത്.

ക്ലബ്ബില്‍ കുട്ടികള്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുവാന്‍ പോലും കഴിയുന്നില്ലായെന്ന് മാതാപിതാക്കളില്‍ ഒരാള്‍ പറഞ്ഞു. ടെഹാചാപി അസ്ക്സ്, റാന്റ്സ്, റാവെസ് തുടങ്ങിയ ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ നിരവധി പേരാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതാദ്യമായല്ല സാത്താനിക് ടെംപിള്‍ സ്കൂളുകള്‍ ലക്ഷ്യമാക്കി തങ്ങളുടെ വലവിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ പെനിസില്‍വാനിയയിലെ പ്രാഥമിക സ്കൂളില്‍ ഇത്തരമൊരു ക്ലബ്ബ് ആരംഭിക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷ സ്കൂള്‍ അധികാരികള്‍ നിരസിച്ചിരുന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

us news

അമേരിക്ക ഉൾപ്പെടെ വിദേശത്ത് നിന്ന് വരുന്നവര്‍ക്കു ഇനി എയര്‍ സുവിധ രജിസ്‌ട്രേഷന്‍ ആവശ്യമില്ല

Published

on

ഡാളസ് : അമേരിക്ക ഉൾപ്പെടെ വിദേശത്ത് നിന്ന് ഇന്ത്യയിലേക്കു വരുന്നവര്‍ക്കു ഇനിമുതൽ എയര്‍ സുവിധ രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്നു കേന്ദ്രസര്‍ക്കാര്‍ .ആഗോള തലത്തിൽ കോവിഡ് കേസുകള്‍ ഗണ്യമായി കുറയുകയോ , ഇല്ലാതാകുകയോ ചെയ്തതിനെ തുടർന്നാണ് പുതിയ തീരുമാനം.അടിയന്തിര സാഹചര്യങ്ങളിൽ യാത്ര ചെയുന്നവർക് ഈ തീരുമാനം വളരെ ആശ്വാസകരമാണ്

പ്രതിരോധത്തിന്റെ ഭാഗമായി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനും, രോഗവാഹകരല്ല എന്നു സ്വയം നിരീക്ഷിച്ചു ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.സുഗമമായ യാത്രയ്ക്ക് തടസമാകുകയും സാങ്കേതിക ചടങ്ങെന്നതില്‍ കവിഞ്ഞ് നിലവില്‍ ഇതുകൊണ്ട് യാതൊരു ഉപയോഗവും ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് കേന്ദ്രം യാത്രക്കാരുടെ മാര്‍ഗനിര്‍ദ്ദേശം പുതുക്കിയത്.

കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ വിവരശേഖരണത്തിന് വേണ്ടിയാണ് എയര്‍ സുവിധ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയിരുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച് പുതുക്കിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.

കൊവിഡ് കാലത്ത് യാത്രക്കാരെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനും രോഗ വ്യാപനം നിയന്ത്രിക്കുവാനും വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ എയര്‍ സുവിധ പോര്‍ട്ടല്‍ നടപ്പിലാക്കിയത്. വാക്‌സിനേഷന്‍ സ്റ്റാറ്റസ്, വാക്‌സിന്‍ ഡോസുകള്‍, തിയതികള്‍ അടക്കമുള്ള വിവരങ്ങളാണ് പോര്‍ട്ടലില്‍ ചേര്‍ക്കേണ്ടത്. നിയമം എടുത്തുമാറ്റിയെങ്കിലും വാക്‌സിനെടുക്കണമെന്നാണ് യാത്രക്കാരോട് നിര്‍ദേശിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.വിമാനത്തിൽ യാത്ര ചെയ്യുന്നവർ മാസ്ക് ധരിക്കുന്നതു കൂടുതൽ സംരക്ഷണം ഉറപ്പാക്കുമെന്നും അറിയിപ്പിൽ പറയുന്നു
Sources:globalindiannews

http://theendtimeradio.com

Continue Reading

us news

നിക്ഷേപകരെ വഞ്ചിച്ചു: അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിക്ക് തടവുശിക്ഷ

Published

on

നിക്ഷേപകരെ വഞ്ചിച്ച കുറ്റത്തിന് 11 വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ച് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി. സിലിക്കണ്‍വാലിയിലെ സ്റ്റാര്‍ട്ട് അപ്പായിരുന്ന തെറാനോസിന്‍റെ സ്ഥാപകയും സിഇഒയും ആയിരുന്ന എലിസബത്ത് ഹോംസിനാണ് 38ാം വയസില്‍ 11 വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചത്. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ടെക് തട്ടിപ്പിനാണ് അടുത്ത സ്റ്റീവ് ജോബ്സ് എന്ന് വരെ പേര് കേട്ട എലിസബത്ത് ശിക്ഷിക്കപ്പെടുന്നത്.

രക്ത പരിശോധനാ രംഗത്തെ വിപ്ലവം എന്ന് വരെ പേര് കേട്ട സ്റ്റാര്‍ട്ട് അപ്പ് പരാജയപ്പെട്ടതിന് പിന്നാലെയാണ് നിക്ഷേപകരെ പറ്റിച്ചതിന് എലിസബത്ത് ഹോംസിന് ശിക്ഷ ലഭിക്കുന്നത്. എഡിസന്‍ മെഷീന്‍ എന്ന പരിശോധനയാണ് എലിസബത്ത് മുന്നോട്ട് വച്ചത്. ഒരു തുള്ളി ചോര പരിശോധിക്കുന്നതിലൂടെ കൊളസ്ട്രോള്‍ മുതല്‍ ക്യാന്‍സര്‍ വരെയുള്ള സകല രോഗങ്ങളും കണ്ടെത്താന്‍ ഈ പരിശോധനയിലൂടെ സാധിക്കുമെന്നായിരുന്നു എലിസബത്തിന്‍റെ തെറാനോസ് എന്ന സ്റ്റാര്‍ട്ട് അപ്പ് അവകാശപ്പെട്ടിരുന്നത്.

240പരിശോധനകളാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ സംരംഭം നടത്തിയിരുന്ന പരിശോധനാഫലങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു. 19ാം വയസിലാണ് എലിസബത്ത് സ്റ്റാര്‍ട്ട് അപ്പ് ആരംഭിച്ചത്. 2003ല്‍ ആരംഭിച്ച സ്ഥാപനം എലിസബത്തിന്‍റെ കള്ളി വെളിച്ചത്തായതോടെ 2018ല്‍ അടച്ച് പൂട്ടുകയായിരുന്നു. 2015ല്‍ വാള്‍സ്ട്രീറ്റ് ജേണല്‍ നടത്തിയ പരിശോധനയാണ് കമ്പനിയുടെ തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്.

15 വര്‍ഷത്തെ ശിക്ഷയാണ് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ എലിസബത്ത് ഗര്‍ഭിണിയാണെന്ന കാരണത്താല്‍ അത് 135 മാസത്തെ ശിക്ഷയാക്കുകയായിരുന്നു. ഒരു ദശാബ്ദത്തോളം എലിസബത്ത് തട്ടിപ്പ് കമ്പനിയുടെ പേരില്‍ വലുതും ചെറുതുമായ നിക്ഷേപകരെ പറ്റിച്ചുവെന്ന് കോടതി വിശദമാക്കി. വാള്‍മാര്‍ട്ട് അടക്കമുള്ള നിക്ഷേപകരെയാണ് എലിസബത്ത് സമര്‍ത്ഥമായി പറ്റിച്ചത്. 2023 ഏപ്രില്‍ 27 നുള്ളില്‍ കീഴടങ്ങാനാണ് കോടതി എലിസബത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ചയാണ് സാന്‍ ജോസിലെ കോടതി എലിസബത്തിന് ശിക്ഷ വിധിച്ചത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Latest News

National9 hours ago

ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധനഡിസംബർ 3ന്

കുമ്പനാട് :ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന കുമ്പനാട് ഹെബ്രോൻപുരത്ത് വച്ച് ഡിസംബർ 3ശനി രാവിലെ 8.30മുതല്‍ നടക്കും .ഡപ്യുട്ടി ഡയറക്ടർ ബെന്നി പൂള്ളോലിക്കലിന്റെ...

National9 hours ago

ദളിത് വിഭാഗത്തിൽപ്പെട്ട ക്രൈസ്തവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു : ദളിത് ക്രിസ്ത്യൻ സംയുക്ത സമിതി

ദ​ളി​ത് ക്രൈ​സ്ത​വ​രു​ടെ സാ​മ്പത്തി​ക​വും രാ​ഷ്ട്രീ​യ​വു​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് ദ​ളി​ത് ക്രി​സ്ത്യ​ൻ സം​യു​ക്ത​സ​മി​തി. ഏ​റ്റ​വും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന സാ​മൂ​ഹി​ക​ വി​ഭാ​ഗ​മാ​ണ് ദ​ളി​ത് ക്രൈ​സ്ത​വ​ർ. ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വും...

Movie10 hours ago

ജനപ്രിയ ബൈബിള്‍ പരമ്പര ‘ദി ചോസണ്‍’ മൂന്നാം സീസണും ബോക്സോഫീസില്‍ ഹിറ്റ്

വാഷിംഗ്ടണ്‍ ഡി‌.സി: ക്രിസ്തുവിന്റെ പരസ്യജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ‘ദി ചോസണ്‍’ എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പരക്ക് തീയേറ്ററുകളില്‍ മികച്ച പ്രതികരണം. പരമ്പരയുടെ മൂന്നാം സീസണിലെ ആദ്യ രണ്ട്...

Sports10 hours ago

വിജയം കുറിച്ച മത്സരത്തിന് മുന്‍പേ ക്രിസ്തു വിശ്വാസവും ബൈബിള്‍ വചനവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നെയ്മർ

ദോഹ: ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിലെ ബ്രസീലിന്റെ ആദ്യ മത്സരത്തിനു മണിക്കൂറുകള്‍ക്ക് മുന്‍പ് സൂപ്പര്‍ താരം നെയ്മര്‍ ക്രിസ്തു വിശ്വാസത്തില്‍ ആശ്രയിച്ചുക്കൊണ്ടു പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് തരംഗമാകുന്നു....

breaking news10 hours ago

കീഴടക്കിയത് 48 കൊടുമുടികൾ; പർവതാരോഹണത്തിനിടെ വഴിതെറ്റി, 19-കാരിക്ക്‌ ദാരുണാന്ത്യം

വാഷിങ്ടണ്‍: ന്യൂ ഹാംഷയറിന് സമീപം പർവതാരോഹണത്തിനിടെ ഞായറാഴ്ച കാണാതായ പത്തൊന്‍പതുകാരി എമിലി സോറ്റെലോയെ മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത് വയസ് തികയുന്നതിന് മുമ്പ് യുഎസിലെ 48 കൊടുമുടികളും...

world news10 hours ago

Youth for Christ Celebrates 7,323 Kids Deciding to Follow Jesus, Doubled Since Last Year

The Youth for Christ (YFC) organization has announced twice as many kids and teens made the decision to follow Jesus...

Movie1 day ago

അമിതമായി വെള്ളം കുടിച്ചതാകാം 32-ാം വയസിൽ ബ്രൂസ് ലീയുടെ അകാല മൃത്യുവിനു കാരണമായതെന്ന പഠനവുമായി ശാസ്ത്രജ്ഞർ

അമിതമായി വെള്ളം കുടിച്ചതാകാം 32-ാം വയസിൽ ബ്രൂസ് ലീയുടെ അകാല മൃത്യുവിനു കാരണമായതെന്ന പഠനവുമായി ശാസ്ത്രജ്ഞർ. ലീ മരിച്ച് ഏകദേശം 50 വർഷങ്ങൾക്ക് ശേഷമാണ് ലീയുടെ മരണകാരണത്തിലേക്ക്...

Movie1 day ago

ദൈവത്തിൽ പൂർണ്ണമായും ശരണപ്പെടാനാണ് “ചോസൻ” എന്നെ പഠിപ്പിച്ചത് : ജൊനാഥൻ റൂമി

ദൈവത്തിൽ പൂർണ്ണമായും ശരണപ്പെടാനാണ് ചോസൻ എന്ന പരമ്പര തന്നെ പഠിപ്പിച്ചതെന്ന് നടൻ ജൊനാഥൻ റൂമി. പരമ്പരയിൽ ക്രിസ്തുവിന്റെ വേഷമാണ് ഇദ്ദേഹം അഭിനയിക്കുന്നത്. നാലു വർഷം മുമ്പാണ് താൻ...

Crime1 day ago

ക്രൂരമായ ശാരീരിക പീഡനം, പിതാവിന്റെ കഴുത്തറത്തത് കണ്‍മുന്നില്‍, എങ്കിലും അവരോടു ക്ഷമിക്കുന്നു: ബൊക്കോഹറാമില്‍ നിന്ന് രക്ഷപ്പെട്ട നൈജീരിയന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടി

മൈദുഗുരി (നൈജിരിയ): ബൊക്കോഹറാം തീവ്രവാദികളുടെ ഇടയിൽ നിന്ന് അതിക്രൂരമായ വിധത്തിൽ നേരിട്ട പീഡനത്തിന്റെ വ്യാപ്തി വിവരിച്ച നൈജീരിയന്‍ ക്രിസ്ത്യൻ പെൺകുട്ടിയുടെ അനുഭവകഥ നൊമ്പരമാകുന്നു. തന്റെ പിതാവിനെ ശിരഛേദം...

Sports1 day ago

ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ പുരുഷ താരം

ദോഹ: ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ചരിത്രം കുറിച്ച് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് ലോകകപ്പുകളിലും ഗോൾ നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ്...

Tech1 day ago

മെയിൽ സൂക്ഷിച്ച് ഓപ്പൺ ചെയ്യണേ, ഇല്ലെങ്കിൽ കാശ് പോവും; ​ഗൂ​ഗിളിന്റെ മുന്നറിയിപ്പ്

ഇടയ്ക്കിടെ മെയിൽ ചെക്ക് ചെയ്യാത്തവർ ചുരുക്കമായിരിക്കും. സ്പാം മെയിലിനെ കൂടാതെ ഇൻബോക്സിൽ വന്ന് കിടക്കുന്ന മെയിൽ ഓപ്പൺ ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ജിമെയിൽ മുഖേനയുള്ള തട്ടിപ്പുകൾ...

National2 days ago

മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി

ഡൽഹി :സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റല്‍വാദിന്‍റെ എന്‍ജിഒ ആയ ജസ്റ്റീസ് ആന്‍റ് പീസ് ഹര്‍ജി...

Trending