Connect with us

Life

വിരലനക്കാതെ, കീബോർഡ് ഇല്ലാതെ, ചിന്തകളെ ട്വീറ്റ് ചെയ്ത് തളർവാതരോഗി

Published

on

ചലനശേഷി നഷ്ടമായ, സംസാരശേഷി നഷ്ടമായ ആളുകൾ പലപ്പോഴും തങ്ങളുടെ ഉള്ളിലുള്ളത് മറ്റുള്ളവരോട് പറയാൻ സാധിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. എന്നാൽ, ഇനി മുതൽ അവർക്ക് ശബ്ദത്തിന്റെയോ, കൈകളുടെയോ സഹായമില്ലാതെ തന്നെ സംസാരിക്കാം, തന്റെ ഉള്ളിലുള്ള കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാം. അവർ മനസ്സിൽ വെറുതെ ഒന്ന് ചിന്തിച്ചാൽ മതി, അത് സന്ദേശങ്ങളായി പുറത്ത് വരും. ഓസ്‌ട്രേലിയയിലെ ഒരു തളർവാതരോഗിയ്ക്ക് സ്വയം എഴുതാൻ സാധിക്കില്ല. എന്നാൽ, ഇപ്പോൾ അദ്ദേഹം മനസ്സിൽ ചിന്തിക്കുന്നത് സന്ദേശമായി ട്വീറ്റ് ചെയ്യപ്പെടുന്നു. ഇതെങ്ങനെയാണ് സാധിക്കുന്നത് എന്നല്ലേ? ഒരു പേപ്പർക്ലിപ്പിന്റെ അത്രയും വലിപ്പമുള്ള ഒരു ബ്രെയിൻ ഇംപ്ലാന്റ്(Tiny brain implant) വഴിയാണ് ഇത് സാധ്യമാക്കിയത്. ലോകത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു സംവിധാനത്തിലൂടെ സന്ദേശം കൈമാറുന്നത്.

ഓസ്‌ട്രേലിയയിൽ താമസിക്കുന്ന 62 -കാരനായ ഫിലിപ്പ് ഓ’കീഫ് (Philip O’Keefe) കഴിഞ്ഞ ഏഴ് വർഷമായി അസുഖബാധിതനാണ്. അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (എഎൽഎസ്) എന്ന രോഗമാണ് അദ്ദേഹത്തിന്. 2015 -ലാണ് അദ്ദേഹത്തിന് രോഗം ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന്, അദ്ദേഹത്തിന് സംസാരിക്കാനും, ഭക്ഷണം കഴിക്കാനും, ചലിക്കാനുമുള്ള കഴിവ് നഷ്‌ടമായി. എന്നാൽ, ഇപ്പോൾ ചെറുവിരൽ പോലും അനക്കാതെ അദ്ദേഹത്തിന് സ്വന്തമായി സന്ദേശങ്ങൾ ട്വീറ്റ് ചെയ്യാൻ സാധിക്കും. ‘ഇപ്പോൾ കീബോർഡിൽ ടൈപ്പുചെയ്യേണ്ട ആവശ്യമില്ല, ചിന്തിച്ചാണ് ഞാൻ ഈ ട്വീറ്റ് ചെയ്യുന്നത്’ അദ്ദേഹം എഴുതി.

ഡിസംബർ 23 -നാണ് ആദ്യമായി ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ് (ബിസിഐ) ഉപയോഗിച്ച് അദ്ദേഹം തന്റെ ചിന്തകളെ ടെക്സ്റ്റാക്കി മാറ്റിയത്. സിങ്ക്രോൺ എന്ന കമ്പനിയാണ് ഇത് സാധ്യമാക്കിയത്. അതിന്റെ സിഇഒ തോമസ് ഓക്‌സ്‌ലിയുടെ ട്വിറ്റർ ഹാൻഡിലൂടെയാണ് ഫിലിപ്പ് ആദ്യമായി സന്ദേശം അയച്ചത്. #HelloWorldBCI എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചായിരുന്നു ട്വീറ്റ്. മനസ്സിലെ ചിന്തകളെ സന്ദേശങ്ങളാക്കി മാറ്റുന്ന ഈ ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസിനെ ‘സ്റ്റെൻട്രോഡ്’ എന്നാണ് വിളിക്കുന്നത്. 2020 -ലാണ് അദ്ദേഹത്തിന്റെ തലച്ചോറിൽ ഇത് സ്ഥാപിച്ചത്. “ഇപ്പോൾ, കമ്പ്യൂട്ടറിൽ എനിക്കിഷ്ടമുള്ളതെല്ലാം ചെയ്യാം. ഇമെയിൽ ചെയ്യാനും, ബാങ്ക് ഇടപാടുകൾ നടത്താനും, ഷോപ്പുചെയ്യാനും, ട്വിറ്റർ വഴി ലോകത്തിന് സന്ദേശം അയയ്‌ക്കാനും എല്ലാം എനിക്കിപ്പോൾ കഴിയും” ഓ’കീഫ് സന്ദേശത്തിലൂടെ പറഞ്ഞു.

ഈ സാങ്കേതികവിദ്യയെക്കുറിച്ച് ആദ്യം കേട്ടപ്പോൾ, വല്ലാത്തൊരു ആശ്വാസമായിരുന്നു തനിക്കെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയും നാൾ ആഗ്രഹിച്ച സ്വാതന്ത്ര്യമാണ് അദ്ദേഹത്തിന് ഇപ്പോൾ തിരിച്ച് കിട്ടിയിരിക്കുന്നത്. ഇത് ഒരു ബൈക്ക് ഓടിക്കാൻ പഠിക്കുന്നത് പോലെയാണെന്നും, ഇതിന് പരിശീലനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് തന്നെ പോലുള്ളവർക്ക് ഒരു വലിയ സഹായമാകുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.
Sources:globalindiannews

http://theendtimeradio.com

Life

നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി: ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം വരുന്നു

Published

on

നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം ഏപ്രില്‍ ആദ്യവാരം നടക്കും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഹ്രണമാണ് ഏപ്രില്‍ എട്ടിന് നടക്കുക. വടക്കേ അമേരിക്കയിലായിരിക്കും ഇത്തവണ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകുക. 2017 ഓഗസ്റ്റ് 21ന് അമേരിക്കയില്‍ അനുഭവപ്പെട്ട സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ശേഷം ആറു വര്‍ഷങ്ങള്‍ക്കും ഏഴ് മാസവും 18 ദിവസത്തിനും ശേഷമാണ് അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണം എത്തുന്നത്.

സൂര്യനും ഭൂമിക്കും ഇടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണു സമ്പൂര്‍ണ സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെട്ടിട്ടുള്ളൂ.

ഗ്രഹണ ദിവസം ഭൂമിയും ചന്ദ്രനും സൂര്യനിൽ നിന്ന് ശരാശരി 150 ദശലക്ഷം കിലോമീറ്റർ ദൂരം നിലനിർത്തിയായിരിക്കും സ്ഥിതി ചെയ്യുക. ഇത് 7.5 മിനിറ്റ് നേരത്തേക്ക് സൂര്യനെ പൂര്‍ണമായി മറയ്ക്കും. ഇത്രയും സമയം അപൂർവ സംഭവമാണെന്നാണ് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത്. ഇതിന് മുന്‍പ് 1973 ലാണ് ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണം നടന്നത്. ഗ്രഹണത്തിന് തൊട്ടുമുമ്പുള്ള ദിവസം ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമ്പോൾ സാധാരണ കാണുന്നതിനേക്കാള്‍ വലിപ്പത്തില്‍ ചന്ദ്രനെ ആകാശത്ത് കാണാനാകും. വെറും 3,60,000 കിലോമീറ്റർ മാത്രം അകലെയായിരിക്കും ചന്ദ്രന്‍ ആ ദിവസം.
Sources:globalindiannews

http://theendtimeradio.com

Continue Reading

Life

ചന്ദ്രനിൽ റോഡുകൾ നിർമിക്കാൻ യൂറോപ്യൻ ബഹിരാകാശ ഏജൻസി

Published

on

ചന്ദ്രനിൽ റോഡുകൾ നിർമിക്കാൻ ഇഎസ്എ. ചന്ദ്രോപരിതലത്തെ കൂടുതൽ വാസയോഗ്യവും സഞ്ചാരയോഗ്യവുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസി പദ്ധതി ആസൂത്രണം ചെയ്യുന്നത്. 100 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലാൻഡിംഗ് പാഡ് രണ്ട് സെന്റീമീറ്റർ കനത്തിൽ 115 ദിവസം കൊണ്ട് നിർമ്മിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. ചന്ദ്രനിൽ ഗതാഗതയോഗ്യമായ പ്രതലങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. PAVER എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ലേസർ ഉപയോഗിച്ച് ചന്ദ്രന്റെ പൊടി ഉരുക്കി റോഡുകളും ലാൻഡിംഗ് പാഡുകളും ഉൾപ്പെടെ ചന്ദ്രനിലെ പ്രവർത്തന മേഖലകൾ വികസിപ്പിച്ചെടുക്കുക എന്നതാണ് ലക്ഷ്യം.
Sources:gospelmirror

http://theendtimeradio.com

Continue Reading

Life

മനുഷ്യന് താമസിക്കാന്‍ ചന്ദ്രനില്‍ വീടുകള്‍; നാസ 3ഡി പ്രിന്ററുകള്‍ ചന്ദ്രനിലേക്കയക്കും

Published

on

നാസയുടെ എക്കാലത്തേയും മഹത്തായ ബഹിരാകാശ ദൗത്യങ്ങളിലൊന്നാണ് അപ്പോളോ. സോവിയറ്റ് യൂണിയനുമായുള്ള ബഹിരാകാശ മത്സര കാലത്ത് ഇരു രാജ്യങ്ങളും മത്സരിച്ച് മുന്നേറിയ ചാന്ദ്ര പര്യവേക്ഷണ ദൗത്യങ്ങള്‍ ആരിലും ആവേശമുണര്‍ത്തുന്നവയാണ്.

അപ്പോളോ 17 ദൗത്യത്തില്‍ 75 മണിക്കൂര്‍ നേരമാണ് മനുഷ്യര്‍ ചന്ദ്രനില്‍ ചെലവഴിച്ചത് ലൂണാര്‍ റോവറില്‍ ചന്ദ്രനില്‍ സഞ്ചരിക്കുകയും ചെയ്തു. ഈ കാഴ്ചകള്‍ അന്ന് ഭൂമിയിലെ ടിവികളിലൂടെ ആളുകള്‍ കണ്ടു. 1972 ല്‍ പസഫിക് സമുദ്രത്തില്‍ ഈ ദൗത്യ പേടകം വന്നിറങ്ങിയതിന് ശേഷം പിന്നീടാരും തന്നെ ചന്ദ്രനില്‍ പോയിട്ടില്ല.

ഇപ്പോഴിതാ നാസ വീണ്ടും ചാന്ദ്ര പര്യവേക്ഷണ ദൗത്യങ്ങള്‍ക്ക് ഒരുങ്ങുകയാണ്. അപ്പോളോ 17 ദൗത്യത്തിന് 50 വര്‍ഷങ്ങള്‍ക്കിപ്പുറം ആര്‍ട്ടെമിസ് ദൗത്യങ്ങളിലൂടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ശ്രമത്തിലാണ് നാസ. ഇത്തവണ പക്ഷെ, ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍ പലതാണ്.

ചന്ദ്രനില്‍ മനുഷ്യവാസത്തിനുതകുന്ന വീടുകള്‍ നിര്‍മിക്കുകയാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. വിവിധ ശാസ്ത്ര ദൗത്യങ്ങളുമായെത്തുന്ന ബഹിരാകാശ സഞ്ചാരികള്‍ക്കും വിനോദ സഞ്ചാരിയായെത്തുന്ന സാധാരണ മനുഷ്യര്‍ക്കും ഇവിടെ താമസിക്കാനാവും. 2040 ഓടു കൂടി ഇത് സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനായി നാസ 3ഡി പ്രിന്ററുകള്‍ ചന്ദ്രനിലേക്കയക്കുകയും അവിടെ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്യും. ചന്ദ്രോപരിതലത്തിലെ പാറക്കല്ലുകളും ധാതുക്കളും ഉപയോഗിച്ചുള്ള സിമന്റ് കൊണ്ട് കെട്ടിടങ്ങള്‍ പ്രിന്റ് ചെയ്‌തെടുക്കാനാണ് പദ്ധതി.

ഇതിന്റെ ഭാഗമായി ടെക്‌സാസിലെ ഓസ്റ്റിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐക്കണ്‍ (ICON) എന്ന കമ്പനിയുമായി സഹകരിച്ചുവരികയാണ് നാസ. 2020 ലാണ് ഐക്കണിന് നാസയില്‍ നിന്നും ആദ്യമായി ഫണ്ട് ലഭിച്ചത്. 2022 ല്‍ 6 കോടി ഡോളര്‍ കൂടി നാസ പ്രഖ്യാപിച്ചു. ഭൂമിക്ക് പുറത്ത്, അവിടെ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് റോക്കറ്റ് ലാന്‍ഡിങ് പാഡ് മുതല്‍ മനുഷ്യന്‍ താമസിക്കാനുള്ള കെട്ടിടങ്ങള്‍ വരെ നിര്‍മിക്കാന്‍ സാധിക്കുന്ന നിര്‍മാണ സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് ഐക്കണിന്റെ ചുമതല. 2040 ഓടു കൂടി ത്രിഡി പ്രിന്റര്‍ സാങ്കേതിക വിദ്യ സാധ്യമാക്കുകയാണ് ഐക്കണിന്റെ ലക്ഷ്യം. വടക്കേ അമേരിക്കയില്‍ ആദ്യമായി ത്രിഡി പ്രിന്റ് ചെയ്ത വീടുകള്‍നിര്‍മിച്ച വുള്‍ക്കാന്‍ റോബോട്ടിക് ലാര്‍ജ് സ്‌കെയില്‍ കണ്‍സ്ട്രക്ഷന്‍ സംവിധാനത്തിന്‍റെ സ്രഷ്ടാക്കളാണ് ഐക്കണ്‍.

ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലിരിക്കുന്ന ഈ ത്രീഡി പ്രിന്ററുകള്‍ ആദ്യ പരീക്ഷണത്തിനായി 2024 ഫെബ്രുവരിയില്‍ ചന്ദ്രനിലയക്കും. എങ്കിലും ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ മനുഷ്യനെ വിജയകരമായി ചന്ദ്രനില്‍ എത്തിച്ചതിന് ശേഷമായിരിക്കും ഇത്. നാല് പേരാണ് ആര്‍ട്ടെമിസ് 2 ദൗത്യത്തിലുണ്ടാവുക. 2025 ലോ 2026 ലോ വിക്ഷേപിക്കുന്ന ആര്‍ട്ടെമിസ് 3 ദൗത്യത്തില്‍ മനുഷ്യര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങും. സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിലാവും ഈ യാത്ര.

ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിര വാസം സാധ്യമാക്കുക എന്നത് ആര്‍ട്ടെമിസ് ദൗത്യങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ചന്ദ്രനിലെ തന്നെ വിഭവങ്ങള്‍ ഇതിനായി പ്രയോജനപ്പെടത്താനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഭൂമിയെ ഭ്രമണം ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സമാനമായി ചന്ദ്രനില്‍ താമസിച്ചുകൊണ്ട് ശാസ്ത്ര ഗവേഷണങ്ങള്‍ നടത്താനാകുന്ന ഒരിടമായിരിക്കും അത്.

സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് പോലെ വലിയ അളവില്‍ സാധന സാമഗ്രികള്‍ വഹിക്കാനാകുന്ന വിക്ഷേപണ വാഹനങ്ങളും അപകടരഹിതമായ മൂണ്‍ലാന്‍ഡിങ് സാങ്കേതിക വിദ്യകളും ഇതിനായി ആവശ്യമുണ്ട്. ഒപ്പം ചന്ദ്രനിലെ നിര്‍മാണം, ഗതാഗതം, ജലലഭ്യത, ഓക്‌സിജന്‍ ലഭ്യത എന്നിവയെല്ലാം സാധ്യമാക്കുന്നതിനുള്ള ദ്രുതഗതിയിലുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്.
Sources:azchavattomonline

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National21 hours ago

District authorities allow peaceful religious congregations in Uttar Pradesh

The District Magistrate of Azamgarh, Uttar Pradesh has issued a positive order allowing prayer meetings and church services to be...

National21 hours ago

പ്രാർത്ഥനാ യോഗങ്ങളും ശുശ്രൂഷകളും തടസ്സമില്ലാതെ നടത്താൻ അനുവദിച്ചുകൊണ്ട് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചു, അസംഗഢ് ജില്ലാ മജിസ്‌ട്രേറ്റ്

അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ച്, ഉത്തർപ്രദേശിലെ അസംഗഢ് ജില്ലാ മജിസ്‌ട്രേറ്റ്, അസംഗഡ് ജില്ലയിൽ പ്രാർത്ഥനാ യോഗങ്ങളും ശുശ്രൂഷകളും തടസ്സമില്ലാതെ നടത്താൻ അനുവദിച്ചുകൊണ്ട് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ...

National21 hours ago

ഇന്ത്യൻ ജനസംഖ്യ 144.17 കോടി: ലോകത്ത് ഒന്നാമത്

ന്യൂഡൽഹി: ഇന്ത്യൻ ജനസംഖ്യ 144.17 കോടിയിലെത്തിയെന്ന് യുനൈറ്റഡ് നേഷൻസ് പോപുലേഷൻ ഫണ്ട് (യു.എൻ.എഫ്.പി.എ) റിപ്പോർട്ട്. 142.5 കോടിയുമായി ചൈനയാണ് തൊട്ടു പിറകിൽ. ഇതോടെ ഏറ്റവുമധികം ജനങ്ങൾ പാർക്കുന്ന...

National22 hours ago

തെലങ്കാനയിൽ കത്തോലിക്കാ സ്‌കൂളിൽ ആക്രമണം; വൈദികനെ മർദ്ദിച്ചു

തെലങ്കാനയിലെ ലക്ഷിറ്റിപേട്ടുള്ള മദർ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ തീവ്ര ഹിന്ദു സംഘടനയുടെ നേതൃത്വത്തിൽ ആക്രമണം നടന്നു. സ്‌കൂൾ യൂണിഫോമിനു പകരം മതപരമായ വസ്ത്രങ്ങൾ ധരിച്ചുവന്ന കുട്ടികളോടു...

world news22 hours ago

സമൂഹമാധ്യമമായ ‘എക്സ്’ നിരോധിച്ച് പാക്കിസ്താൻ

സമൂഹമാധ്യമമായ ‘എക്സ്’നിരോധിച്ച് പാക്കിസ്താൻ. രാജ്യസുരക്ഷ സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് പാക്ക് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ബുധനാഴ്ച കോടതിയിൽ എഴുതി നൽകിയ സത്യവാങ്മൂലത്തിലാണ് എക്സിന്റെ നിരോധനത്തെപ്പറ്റി...

us news2 days ago

12,000 Souls Baptized in France Reporting ‘a Personal Encounter with Christ’

More than 12,000 people were baptized in France on Easter Sunday – a record number for the country where about...

Trending