Life
സൊമാറ്റോയിലും സ്വിഗ്ഗിയിലും ഭക്ഷണം ഓർഡർ ചെയ്യാൻ ഇനി ചെലവേറും

ന്യൂഡൽഹി: പുതുവര്ഷത്തില് ഓണ്ലൈന് ഭക്ഷണ വിതരണശൃംഖലയിലൂടെ ഭക്ഷണം ഓര്ഡര് ചെയ്യുമ്പോള് ബില്ലില് മാറ്റം വരും. റസ്റ്ററന്റിൽനിന്ന് ഭക്ഷണം ഇ-കൊമേഴ്സ് സംവിധാനം വഴി ((സ്വിഗ്ഗി, സൊമാറ്റോ, റെസോയി) ഭക്ഷണം വാങ്ങുമ്പോള് അഞ്ചു ശതമാനം ജിഎസ്ടി ഈടാക്കുന്നത് ജനുവരി ഒന്നു മുതല് പ്രാബല്യത്തില് വരും.
2021 ഡിസംബർ 31 വരെ ജിഎസ്ടി ചുമത്തേണ്ട ബാധ്യത അതത് ഹോട്ടൽ, റസ്റ്ററന്റുകൾക്കായിരുന്നു. എന്നാൽ 2022 ജനുവരി ഒന്നുമുതൽ ഓണ്ലൈൻ ഭക്ഷണ വിതരണത്തിൻമേലുള്ള ചരക്കു സേവന നികുതി ചുമത്തേണ്ട ബാധ്യത ഇ-കൊമേഴ്സ് സേവനദാതാക്കൾക്കു മാത്രമായിരിക്കും.
പുതിയ ഭേദഗതി പ്രകാരം ഹോട്ടൽ, റസ്റ്ററന്റ് എന്നിവയിൽ പാകം ചെയ്ത ഭക്ഷണപദാർഥങ്ങൾക്കു മാത്രമേ ഇ-കൊമേഴ്സ് സംവിധാനങ്ങൾക്ക് നികുതി ചുമത്താൻ ബാധ്യതയുള്ളൂ. റസ്റ്ററന്റുകളിൽ വിൽക്കുന്ന (അവിടെ പാകം ചെയ്യാത്ത) പാക്കറ്റ് ഭക്ഷണങ്ങൾക്കു നികുതി ചുമത്തേണ്ട ബാധ്യത അതത് റസ്റ്ററന്റുകൾക്കു മാത്രമായിരിക്കും.
ചെറുകിട ഹോട്ടൽ, റസ്റ്ററന്റ് രംഗത്തുള്ളവർക്ക് ഇത്തരത്തിൽ ബില്ലുകൾ നൽകുന്നത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കും. രണ്ടു ബില്ലുകൾ വരുന്നതിനാൽ, ഉപഭോക്താവ് രണ്ടു ഡെലിവറി ചാർജ് നൽകേണ്ടിവരും. പാകം ചെയ്ത ഭക്ഷണത്തിനും പാക്കറ്റ് ഭക്ഷണത്തിനും രണ്ടു തരത്തിലുള്ള ജിഎസ്ടി ആയതിനാൽ, ഡെലിവറി ചാർജിലും മാറ്റം വരും. ഇക്കാര്യത്തിലൊന്നും പുതിയ ജിഎസ്ടി ഭേദഗതി വേണ്ടത്ര വ്യക്തത വരുത്തിയിട്ടില്ല.
Sources:globalindiannews
http://theendtimeradio.com
Life
ആധാറിലെ വിലാസം മാറ്റം കുടുംബാംഗത്തിന്റെ സഹായത്തോടെ; ചെയ്യേണ്ടത് ഇത്ര മാത്രം

ന്യൂഡൽഹി : ആധാറിലെ വിലാസം കുടുംബാംഗത്തിന്റെ സഹായത്തോടെ (myaadhaar.uidai.gov.in) അപ്ഡേറ്റ് ചെയ്യാം. വിലാസം അപ്ഡേറ്റ് ചെയ്യാൻ നിലവിൽ പുതിയ മേൽവിലാസം തെളിയിക്കുന്ന രേഖ നിർബന്ധമാണ്. അത്തരം രേഖകളില്ലാത്ത വ്യക്തിക്കും മറ്റൊരു കുടുംബാംഗത്തിന്റെ സഹായത്തോടെ വിലാസം അപ്ഡേറ്റ് ചെയ്യാം.
ഓൺലൈൻ ആധാർ സേവനത്തിലെ ‘ഹെഡ് ഓഫ് ഫാമിലി’ അധിഷ്ഠിത അപ്ഡേഷൻ സൗകര്യമാണ് ഇതിന് ഉപയോഗിക്കേണ്ടത്. 50 രൂപയാണ് അപേക്ഷാ ഫീസ്. ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന റേഷൻ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് തുടങ്ങിയ രേഖകളിലൊന്ന് സമർപ്പിക്കണം. ഒടിപി അടിസ്ഥാനമാക്കിയാകും ഈ സൗകര്യം ലഭ്യമാകുക.
വിലാസം അപ്ഡേറ്റ് ചെയ്തു കഴിയുമ്പോൾ, ഇക്കാര്യം എസ്എംഎസിലൂടെ അപേക്ഷകരെ അറിയിക്കും. എന്തെങ്കിലും കാരണവശാൽ അപേക്ഷ നിരസിക്കപ്പെട്ടാൽ, അപേക്ഷാ ഫീസ് തിരികെ നൽകില്ലെന്നും പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഒരാൾക്ക് പേര് രണ്ട് തവണയും ജെൻഡർ ഒരു തവണയും ജനനത്തീയതി ഒരു തവണയും മാത്രമേ ആധാറിൽ മാറ്റാനാകൂ.
Sources:mediamangalam
Life
ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ പ്രവർത്തനരഹിതമാകും

ന്യൂഡൽഹി: മാർച്ചിനകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ പ്രവർത്തനരഹിതമായി കണക്കാക്കുമെന്ന് ആദായനികുതിവകുപ്പ്. ഏപ്രിൽ ഒന്നുമുതൽ ഇതു കർശനമായി നടപ്പാക്കും.
ഇളവുള്ള വിഭാഗങ്ങളിൽപ്പെട്ടവരല്ലാത്തവരെല്ലാം പാൻകാർഡും ആധാറുമായി ബന്ധിപ്പിക്കണം. അസം, ജമ്മുകശ്മീർ, മേഘാലയ സംസ്ഥാനങ്ങളിൽ താമസിക്കുന്നവർ, 80 വയസ്സ് പൂർത്തിയായവർ, ഇന്ത്യൻ പൗരത്വമില്ലാത്തവർ തുടങ്ങിയവർക്കാണ് ആധാർ ബന്ധിപ്പിക്കുന്നതിൽനിന്ന് ഇളവ്.
പാൻനമ്പർ പ്രവർത്തനരഹിതമായിക്കഴിഞ്ഞാൽ ആദായനികുതിയുമായി ബന്ധപ്പെട്ട സേവനങ്ങളൊന്നും ലഭ്യമാകില്ല. ബാങ്കിങ് ഉൾപ്പെടെ സാമ്പത്തികമേഖലയിലെ സേവനങ്ങളും തടസ്സപ്പെടും.
Sources:globalindiannews
Life
ചന്ദ്രനെ വലംവച്ച് നാസയുടെ ഓറിയോൺ തിരിച്ചെത്തി

ചാന്ദ്ര ദൗത്യം പൂർത്തിയാക്കി ഓറിയോൺ പേടകം ഭൂമിയിലെത്തി. ഭൗമാന്തരീക്ഷത്തിലേക്ക് അതിവേഗം പ്രവേശിച്ച കാപ്സ്യൂൾ പാരച്യൂട്ടുകൾ വഴി വേഗത കുറഞ്ഞ് പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി പതിച്ചു. ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് മെക്സിക്കൻ ദ്വീപായ ഗ്വാഡലൂപ്പിലെ കടലിൽ യുഎസ് നേവിയുടെ കപ്പൽ പേടകം വീണ്ടെടുക്കും.
നാസയുടെ ചാന്ദ്ര പര്യവേഷണ ദൗത്യം ആർട്ടിമിസ് ഒന്നിന്റെ ഭാഗമാണ് ഓറിയോൺ. 25 ദിവസം നീണ്ട യാത്രയിൽ ചന്ദ്രോപരിതലത്തിന് 130 കിലോമീറ്റർ അകലെ വരെയാണ് ഓറിയോൺ എത്തിയത്. മണിക്കൂറിൽ നാൽപ്പതിനായിരം കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച പേടകത്തെ 32 കിലോമീറ്റർ വേഗതയിലേക്ക് കുറച്ച ശേഷം സുരക്ഷിതമായി ഇറക്കുകയായിരുന്നു.
Sources:globalindiannews
-
us news11 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National6 months ago
ക്രൈസ്തവ സംഗമം 2022
-
Movie11 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Life12 months ago
ഡിജിറ്റൽ ഐഡി കാർഡ്; എല്ലാ കാർഡുകളും ഒരു കുടക്കീഴിൽ
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
Movie10 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine