Family
മൂന്ന് മാസത്തിനിടെ കോവിഡ് ബാധിച്ചവരെങ്കിൽ ഇനി ക്വാറന്റീൻ വേണ്ട
തിരുവനന്തപുരം : വീട്ടിൽ കോവിഡ് ബാധിതരുണ്ടെങ്കിലും 3 മാസത്തിനിടെ കോവിഡ് ബാധിച്ച കുടുംബാംഗങ്ങൾക്കു ക്വാറന്റീൻ ബാധകമല്ലെന്നു സർക്കാർ അറിയിച്ചു. കോവിഡ് ബാധിതർ റൂം ക്വാറന്റീനിൽ കഴിയുന്നുണ്ടെങ്കിൽ മാത്രമേ ഈ ഇളവുള്ളൂ. സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ 3 മാസത്തിനിടെ കോവിഡ് ബാധിച്ചവർക്കും ഇതേ വ്യവസ്ഥ ബാധകമാണ്. ഈ ജീവനക്കാർ സ്വയം നിരീക്ഷണത്തിലാണു ജോലി ചെയ്യേണ്ടത്.
ഓഫിസുകളിലും വീടുകളിലും പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർ 7 ദിവസം ക്വാറന്റീനിൽ കഴിയണം. സമ്പർക്കത്തിലുള്ളവർ ലക്ഷണമുണ്ടെങ്കിൽ മാത്രം പരിശോധന നടത്തിയാൽ മതി. പോസിറ്റീവാണെങ്കിൽ ആ ദിവസം മുതൽ 7 ദിവസം കൂടി ക്വാറന്റീൻ തുടരണം.
ക്വാറന്റീനിൽ കഴിയുന്നവർ വിവരം സമീപത്തെ ആശാ വർക്കർമാരെ അറിയിക്കണം. ക്വാറന്റീനിൽ കഴിയുന്ന ജീവനക്കാർക്ക് ഓഫിസിൽ ഹാജരാക്കാൻ ജാഗ്രതാ പോർട്ടലിൽനിന്നു സർട്ടിഫിക്കറ്റ് ലഭ്യമാകും.
Sources:globalindiannews
-
Travel6 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Tech4 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National8 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie8 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National8 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Hot News7 months ago
3 key evidences of Jesus’ return from the grave
-
Articles5 months ago
8 ways the Kingdom connects us back to the Garden of Eden