Disease
ഡെൽറ്റയ്ക്കിടെ കാട്ടുതീ പോലെ ഒമിക്രോൺ, ‘ഇത് മൂന്നാം തരംഗം’, സ്ഥിരീകരിച്ച് സർക്കാർ

സംസ്ഥാനത്ത് ഇപ്പോഴുള്ളത് കൊവിഡ് മൂന്നാം തരംഗമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് സർക്കാർ. ഡെൽറ്റയുടെ രോഗവ്യാപനം കുറയുന്നതിന് മുമ്പേ വളരെ വേഗത്തിലാണ് ഒമിക്രോൺ പടരുന്നത്. സംസ്ഥാനത്തിപ്പോൾ ഡെൽറ്റ, ഒമിക്രോൺ വ്യാപനം ഉണ്ട്.
ജനങ്ങളിലെ അശ്രദ്ധയും ജാഗ്രതക്കുറവും ഈ രോഗവ്യാപനത്തിന് കാരണമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ മറ്റൊരു കാരണമാണ്. മൂന്നാഴ്ചയ്ക്കുള്ളിൽ ഈ രോഗവ്യാപനം അതിന്‍റെ ഉന്നതിയിൽ എത്തുമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. ഫെബ്രുവരി 15-നകം ഇത് പീക്കിൽ എത്തും. ഇനി വരാനിരിക്കുന്ന ഒരു മാസം നിർണായകമാണ്. പല ജില്ലകളിൽ പല തോതിൽ കേസുകൾ ഉയരും. സംസ്ഥാനസർക്കാർ ഒമിക്രോൺ ടെസ്റ്റ് കിറ്റിന് ടെൻഡർ നൽകിയിട്ടുണ്ടെന്നും, അത് ഉടനടി ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇനി ജനിതകശ്രേണി പരിശോധനയിൽ പ്രസക്തി ഇല്ല. പക്ഷേ പുതിയ വകഭേദങ്ങൾ ഉണ്ടോ എന്നറിയാൻ പരിശോധന തുടരും. ചിന്തിക്കുന്നതിനേക്കാൾ വേഗത്തിൽ തീവ്രവ്യാപനം നടക്കുന്നു. സമൂഹവ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യം വ്യക്തമാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഒമിക്രോൺ വൈറസ് സ്വാഭാവികമായി രോഗപ്രതിരോധശേഷി നൽകുന്ന രോഗബാധയാണെന്നും അത് വാക്സിനേഷന് തുല്യമാണെന്നും ഉള്ള തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ നടത്തിയാൽ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒമിക്രോൺ രോഗബാധ നിസ്സാരമായി കാണേണ്ട ഒന്നല്ല. സംസ്ഥാനത്തിപ്പോൾ ഡെൽറ്റയും ഒമിക്രോണും ഒരേപോലെ വലിയ രീതിയിൽ വ്യാപിക്കുന്നുണ്ടെന്നും, ഒമിക്രോൺ വളരെ വേഗത്തിലാണ് പടരുന്നതെന്നും വീണാ ജോർജ് വ്യക്തമാക്കി.
ഡെൽറ്റയേക്കാൾ 1.6 ഇരട്ടി വേഗത്തിലാണ് ഒമിക്രോൺ വ്യാപിക്കുന്നതെന്നാണ് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകുന്നത്. ആശുപത്രിയിലാകുന്ന രോഗികളുടെ എണ്ണം ഉയരുമെന്ന് തന്നെയാണ് സംസ്ഥാനസർക്കാർ കണക്ക് കൂട്ടുന്നത്. നിലവിൽ സംസ്ഥാനത്ത് ലഭ്യമായ സർക്കാർ, സ്വകാര്യമേഖലയിലെ ഐസിയു കിടക്കകളുടെ കണക്കും വെന്‍റിലേറ്ററുകളുടെ കണക്കും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ 3107 ഐസിയു കിടക്കകൾ ഉണ്ട്. സ്വകാര്യമേഖലയിൽ ഉള്ളത് 7468 ഐസിയു കിടക്കകളാണ്. സർക്കാർ മേഖലയിൽ 2293 വെന്‍റിലേറ്ററുകളും ലഭ്യമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
രുചിയും മണവും ഉണ്ടെന്ന് കരുതി മറ്റ് രോഗലക്ഷണങ്ങളുണ്ടെങ്കിൽ കൊവിഡ് ടെസ്റ്റ് ചെയ്യാതിരിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെടുന്നു. ഒമിക്രോണിൽ 17 ശതമാനം ആളുകൾക്ക് മാത്രമേ രുചിയും മണവും നഷ്ടമാകുന്നുള്ളൂ. ബാക്കിയെല്ലാവർക്കും രുചിയും മണവുമുണ്ട്. ഈ ഘട്ടത്തിൽ N 95 മാസ്കുകൾ തന്നെ ഉപയോഗിക്കണം. അതല്ലെങ്കിൽ ഡബിൾ മാസ്ക് ധരിക്കണം. ഒമിക്രോൺ രോഗവ്യാപനത്തിൽ ഡ്രോപ്‍ലെറ്റുകൾ വഴിയുള്ള രോഗബാധ വളരെക്കൂടുതലാണ്. മാസ്ക് കൃത്യമായി ധരിക്കുന്നതും വാക്സിനേഷനും പരമപ്രധാനമാണ്. ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് ഒഴിവാക്കണം. ഇതിനായി സ്ഥാപനങ്ങൾ ശ്രദ്ധിക്കണം. മുന്നറിയിപ്പുകൾ അവഗണിച്ചാൽ സ്ഥിതി വഷളാകുമെന്നും ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്.
ഐസിയുകളും വെന്‍റിലേറ്ററുകളും സജ്ജമാണെന്നതിനൊപ്പം സംസ്ഥാനത്ത് നിലവിൽ 71 മെട്രിക് ടൺ ഓക്സിജൻ ആവശ്യമുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതിനായി ഓക്സിജൻ ജനറേറ്ററുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.
ഒമിക്രോണിന്‍റെ വ്യാപനഘട്ടത്തിൽ മുന്നണിപ്പോരാളികൾക്ക് കൂടുതൽ കൊവിഡ് ബാധയുണ്ടാകുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. പൊലീസുകാർ അടക്കമുള്ളവർക്ക് കൂടുതൽ രോഗബാധയുണ്ടാകുന്നു. ജനുവരിയിൽ ഇത് വരെ മാത്രം 1508 ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് ബാധിച്ചത്. ആരോഗ്യപ്രവർത്തകർ ഉടൻ ബൂസ്റ്റർ ഡോസ് എടുക്കണം.
അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ പൊതുജനം ഒഴിവാക്കണം. അടിയന്തരമല്ലാത്ത ഡോക്ടർ സന്ദർശനം ഒഴിവാക്കി പകരം ടെലിമെഡിസിൻ വഴി ചികിത്സ തേടാം. ഹോം കെയർ കൊവിഡ് വ്യാപനഘട്ടത്തിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ്. പനിയടക്കമുള്ള ലക്ഷണങ്ങൾ അവഗണിക്കരുത്. അങ്ങനെ ഉള്ളവർ പൊതുസമൂഹത്തിലേക്ക് ഇറങ്ങരുത്. വീടുകളിൽ ഐസൊലേഷൻ ഉറപ്പാക്കണം. പ്രായമുള്ളവരും ഗുരുതരരോഗികളും വളരെ ശ്രദ്ധിക്കണം. വ്യക്തികളിൽ വൈറസ് ഉണ്ടാക്കുന്ന മാറ്റങ്ങൾ പല തരത്തിലാണ്. മൂന്നാഴ്ച കൊണ്ട് ഒമിക്രോൺ കേസുകളിൽ കുത്തനെയാണ് വർദ്ധനയുണ്ടായത്. രണ്ടാം തരംഗത്തേക്കാൾ പ്രതിദിന കേസുകൾ ഉണ്ടാകും എന്ന് തന്നെയാണ് ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നത്.
സംസ്ഥാനത്ത് ആവശ്യത്തിന് മരുന്ന് ലഭ്യത ഉണ്ടെന്നും, മരുന്ന് ക്ഷാമമുണ്ടെന്നത് തെറ്റായ വാർത്തയാണെന്നും വീണാ ജോർജ് പറയുന്നു. സ്വകാര്യമരുന്ന് കമ്പനികളുടെ സമ്മർദ്ദമാണോ ഇത്തരം വാർത്തകൾക്ക് പിന്നിലെന്ന് സംശയമുണ്ടെന്നും വീണാ ജോർജ്.
രോഗബാധ അതിന്‍റെ ഏറ്റവും ഉന്നതിയിൽ എത്തുന്നത് വൈകിപ്പിക്കുക എന്നതായിരുന്നു ആദ്യ രണ്ട് തരംഗങ്ങളിൽ സംസ്ഥാനം സ്വീകരിച്ച രീതി. സംസ്ഥാനത്ത് ഡെൽറ്റ വകഭേദം മൂലം ഉണ്ടായ വലിയ രോഗവ്യാപനത്തിന്‍റെ പീക്ക് അവസാനിക്കുന്നതിന് മുമ്പാണ് ഒമിക്രോൺ വ്യാപനമുണ്ടായതെന്ന് വീണാ ജോർജ് പറയുന്നു. അതിനാൽ ജാഗ്രത വേണം. ആദ്യരണ്ട് തരംഗങ്ങളിൽ നിന്ന് വിഭിന്നമാണ് ഇത്തവണ. തുടക്കത്തിൽത്തന്നെ അതിതീവ്രവ്യാപനമാണ് ഉണ്ടാകുന്നത്. അതിനാൽത്തന്നെ അതീവജാഗ്രത അത്യാവശ്യമാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കുന്നു.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ
Disease
ടാൻസാനിയയിൽ മാർബർഗ് വൈറസ് : അഞ്ച് മരണം

നെയ്റോബി : ആഫ്രിക്കൻ രാജ്യങ്ങളിൽ പിടിവിടാതെ വീണ്ടും മാർബർഗ് വൈറസ്. ടാൻസാനിയയിലെ വടക്ക് – പടിഞ്ഞാറൻ കഗേര മേഖലയിൽ അഞ്ച് പേർ മാർബർഗ് ബാധയെ തുടർന്ന് മരിച്ചു. അയൽരാജ്യമായ കെനിയയിലും ജാഗ്രതാ നിർദ്ദേശമുണ്ട്.
കഴിഞ്ഞ മാസം മദ്ധ്യാഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയിൽ ഒമ്പത് പേർ മാർബർഗ് ബാധയെ തുടർന്ന് മരിച്ചിരുന്നു. അതേ സമയം, ടാൻസാനിയയിൽ വൈറസ് വ്യാപനം നിയന്ത്രണവിധേയമായെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 2004 – 2005 കാലയളവിൽ അംഗോളയിൽ വൈറസ് ബാധിച്ച 252 പേരിൽ 227 പേരും മരിച്ചിരുന്നു എബോളയ്ക്ക് സമാനമായി വവ്വാലുകളിൽ നിന്ന് പകരുന്ന മാർബർഗ് വൈറസ് ബാധയ്ക്ക് 88 ശതമാനം വരെ മരണനിരക്കാണുള്ളത്.
ആഫ്രിക്കൻ പഴംതീനി വവ്വാലുകളിൽ നിന്നോ വൈറസ് വാഹകരായ മറ്റ് മൃഗങ്ങളിൽ നിന്നോ മനുഷ്യരിലേക്ക് പടരുന്നു. അംഗോള, ഡി.ആർ. കോംഗോ, കെനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട തുടങ്ങി ആഫ്രിക്കയുടെ പല ഭാഗത്തും മുമ്പ് മാർബർഗ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കും പടരുന്ന മാർബർഗ് വൈറസിന് നിലവിൽ ചികിത്സയോ വാക്സിനോ ഇല്ല. കടുത്ത പനി, തലവേദന, ശരീരവേദന, മസ്തിഷ്‌കജ്വരം, രക്തസ്രാവം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.
Sources:azchavattomonline
Disease
മറവിരോഗത്തെ പ്രതിരോധിക്കുന്ന ഘടകങ്ങൾ കണ്ടെത്തി ഗവേഷകർ

ലോകത്താകമാനം 5.5 കോടിയിലധികം ആളുകളെ മറവിരോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഓരോ വർഷം കഴിയുന്തോറും മറവിരോഗികളുടെ എണ്ണം കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രമേഹം, വിഷാദം, രക്താതിമർദ്ദം, അമിതമായ മദ്യപാനം, പുകവലി തുടങ്ങിയ ചില ഘടകങ്ങൾ മറവിരോഗം വർദ്ധിപ്പിക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ചില ശാരീരിക പ്രവർത്തനങ്ങളിലൂടെ മറവിരോഗം ഒരു പരിധിവരെ തടയാൻ കഴിയുമെന്ന് മുമ്പത്തെ ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഏത് ശാരീരിക പ്രവർത്തനങ്ങൾ ഡിമെൻഷ്യയെ തടയാൻ സഹായിക്കും എന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. ഇപ്പോഴിതാ അതിനുള്ള ഉത്തരവും ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. ന്യൂറോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
മാനസികമായും ശാരീരികമായും സജീവമായിരിക്കുന്നത് വഴി മറവിരോഗം ഒരു പരിധി വരെ തടയാൻ കഴിയുമെന്ന് പുതിയ പഠനം പറയുന്നു. വ്യായാമ ശീലം, വീട്ടുജോലികൾ, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം പങ്കിടൽ എന്നിവ ഡിമെൻഷ്യയുടെ അപകടസാധ്യത കുറയ്ക്കുമെന്ന് ഗവേഷകർ കണ്ടെത്തി. യുകെയിൽ നിന്നുള്ള 501,376 പേരെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. പഠനത്തിൽ പങ്കെടുത്തവർ 56 വയസ്സുളളവരായിരുന്നു. അവരുടെ പ്രവർത്തനങ്ങൾ 10 വർഷത്തോളം സൂക്ഷ്മമായി നിരീക്ഷിച്ചാണ് വിലയിരുത്തലിൽ എത്തിയത്.
പഠനത്തിന്‍റെ തുടക്കത്തിൽ, ഓരോ വ്യക്തിക്കും അവരുടെ ശാരീരിക പ്രവർത്തനങ്ങളെ കുറിച്ചും ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കായി സമയം ചെലവഴിക്കുന്നതിനെ കുറിച്ചും വീട്ടുജോലികളെ കുറിച്ചും ഉളള ചോദ്യങ്ങൾ നൽകിയിരുന്നു. പഠനത്തിൽ പങ്കെടുക്കുന്നവരുടെ കുടുംബ ചരിത്രം പരിശോധിച്ച് മറവിരോഗത്തിന്‍റെ അപകടസാധ്യതയും നിരീക്ഷിച്ചു. തുടർചികിത്സാ കാലയളവിൽ 5,185 പേർക്ക് ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ കണ്ടെത്തി. ഇവരിൽ ഭൂരിഭാഗവും പ്രായമായവരും പുരുഷൻമാരും ഹൈപ്പർടെൻഷൻ, ഹൈപ്പർലിപിഡെമിയ എന്നിവയുടെ ചരിത്രമുള്ളവരാണെന്ന് കണ്ടെത്തി. മാത്രമല്ല, ഈ ആളുകളിൽ സാമൂഹിക ഇടപെടലുകൾ കുറവാണെന്നും ബോഡി മാസ് ഇൻഡക്സ് കൂടുതലായും കണ്ടെത്തി.
Sources:Metro Journal
Disease
ചൈനയിൽ പുതിയ വൈറസ് രോഗം പടരുന്നു

ബെയ്ജിംഗ്: മൃഗങ്ങളിൽ നിന്ന് പടരുന്ന ഹെനിപാ വൈറസ് രോഗബാധയുടെ പുതിയ വകഭേദം ചൈനയിൽ കണ്ടെത്തി. ലംഗ്യ വൈറസ് (ലെയ് വി) ബാധിച്ച് 35-ഓളം പേരെ ഷാൻഡോംഗ്, ഹെനാൻ പ്രവിശ്യകളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ജന്തുജന്യ വൈറസാണ് ലംഗ്യ വൈറസ്. അതായത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ്. ഭക്ഷണം, വെള്ളം, പരിസ്ഥിതി എന്നിവയിലൂടെ വൈറസ് പടർന്ന് പിടിക്കാം.
വൈറസ് ബാധിച്ചവർക്ക് പനി, ചുമ, ക്ഷീണം, തലചുറ്റൽ എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നും രോഗബാധയ്ക്ക് പ്രത്യേക ചികിത്സാരീതി ലഭ്യമല്ലാത്തതിനാൽ ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ നീരിക്ഷണത്തിൽ വച്ചിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. വൈറ്റ് ബ്ലഡ് സെൽസിൽ കുറവ് , കരൾ, കിഡ്‌നി എന്നിവ തകരാറിലാവുക, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുക എന്നതും കണ്ടുവരുന്നു. രോഗം ഗുരുതരമല്ലെന്നും മരണത്തിലേക്ക് നയിക്കില്ലെന്നും വൈറോളജി വിദഗ്ധർ അറിയിച്ചു.
പുതുതായി കണ്ടെത്തിയ വൈറസായതുകൊണ്ട് തന്നെ തായ്വാനിലെ ലബോറട്ടറികളിൽ ഇവ കണ്ടെത്താനുള്ള ഫലപ്രദമായ ടെസ്റ്റിംഗ് രീതികൾ പരീക്ഷിച്ചുവരികയാണ്.
Sources:globalindiannews
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
world news2 weeks ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില് തീര്ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്
-
Sports3 months ago
ദൈവം എനിക്ക് തന്ന ഒരു ദാനമാണ് ആ കഴിവ്”; ഫുട്ബോള് ഇതിഹാസം പെലെ അന്ന് പറഞ്ഞ വാക്കുകൾ ഇന്നും ചർച്ചയാകുന്നു.