Connect with us

breaking news

കേരളത്തില്‍ അതിവ്യാപനം, ഞായറാഴ്ചകളിൽ അവശ്യസർവ്വീസുകൾ മാത്രം; ഇനി നിയന്ത്രണം കാറ്റഗറി തിരിച്ച്

Published

on

തിരുവനന്തപുരം: കൊവിഡ് (Covid) വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ (Pinarayi Vijayan) അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. സർക്കാർ / സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, ക്യാൻസർ രോഗികൾ, തീവ്ര രോഗബാധിതർ എന്നിവർക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുവദിക്കുന്നതാണ്. ഇവർ ഡോക്‌ടർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

വ്യാപാരസ്ഥാപനങ്ങൾ, മാളുകൾ, ബീച്ചുകൾ, തീം പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കൊവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. ഇവിടങ്ങളിൽ നിശ്ചിത മീറ്ററിനകത്ത് സാനിറ്റൈസർ ലഭ്യമാക്കണം. ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ടിൽനിന്ന് 22 കോടി രൂപ ജില്ലകൾക്ക് അനുവദിച്ചിട്ടുണ്ട്.

ജില്ലാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ

ആശുപത്രികളിൽ അഡ്‌മിറ്റ്‌ ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യവകുപ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾക്ക് എല്ലാ വ്യാഴാഴ്ചകളിലും നൽകേണ്ടതാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി ജില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിക്കും. എല്ലാ വെള്ളിയാഴ്ചകളിലും ദുരന്തനിവാരണ അതോറിറ്റി ഇത് പ്രഖ്യാപിക്കും.

എ കാറ്റഗറിയിൽ സാമൂഹ്യ, സാംസ്കാരിക, മത-സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാവുന്നതാണ്.

ബി. കാറ്റഗറിയിൽ സാമൂഹ്യ, സാംസ്കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

സി കാറ്റഗറിയിൽ സാമൂഹ്യ, സാംസ്കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല.

ഇന്നത്തെ നില പ്രകാരം എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് എ കാറ്റഗറിയിൽ വരുന്നത്. പാലക്കാട്, ഇടുക്കി തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകളാണ് ബി കാറ്റഗറിയിൽ. സി കാറ്റഗറിയിൽ വരുന്ന ജില്ലകൾ ഇപ്പോൾ ഇല്ല.

അതിജാ​ഗ്രത അത്യാവശ്യം

പുതിയ വകഭേദമായ ഒമിക്രോൺ അതി വേഗതയിലാണ് വ്യാപിക്കുന്നതെന്നതിനാൽ സംസ്ഥാനത്താകെ നല്ല ജാഗ്രത ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗബാധിതർ കൂടുതലും വീടുകളിലാണുള്ളത്. അതിനാൽ ടെലിമെഡിസിൻ വ്യാപകമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിൽ പ്രധാന പങ്കു വഹിക്കാനാകും. വീടുകളിൽ കഴിയുന്നവർക്ക് ഗൃഹ പരിചരണം ഉറപ്പുവരുത്താൻ ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. വാർഡ്തല സമിതികൾ വീടുകൾ കേന്ദ്രീകരിച്ച് രോഗികളുടെ സൗകര്യങ്ങൾ ഉറപ്പാക്കണം.

മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതിന് കൃത്യമായ മാനദണ്ഡം നിശ്ചയിക്കണം. റഫർ ചെയ്യുന്ന ഗുരുതര രോഗാവസ്ഥയിലുള്ളവരെ മാത്രം പ്രവേശിപ്പിച്ചാൽ മതിയാകും. അവിടെ ഗുരുതര അവസ്ഥയിൽ എത്തുന്നവരെ മുതിർന്ന ഡോക്ടർമാർ കൂടി പരിശോധിക്കുന്ന നില ഉണ്ടാകണം.

നേരത്തെ കൊവിഡ് ബ്രിഗേഡിൽ സേവനമനുഷ്ഠിച്ചവരെ ആവശ്യാനുസരണം നിയമിക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി. സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പു വരുത്തണം. അവിടെ രോഗികളെ പ്രവേശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 108 ആംബുലൻസുകളുടെ ഉപയോഗം പരമാവധി ഉറപ്പു വരുത്തണം.

അധ്യാപകർ സ്കൂളിൽ തന്നെ ഉണ്ടാകണം

ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമ്പോൾ അധ്യാപകർ സ്കൂളിൽ തന്നെ ഉണ്ടാകണം. അധ്യയനവർഷത്തിന്റെ അവസാനഘട്ടമായതിനാൽ ഇത് പ്രധാനമാണ്. സ്പെഷൽ സ്കൂളുകൾ അടച്ചിടേണ്ടതില്ല. അവിടെ ക്ലസ്റ്റർ രൂപപ്പെട്ടാൽ മാത്രം അടക്കും.

കൊവിഡിതര രോഗികളുടെ കാര്യത്തിൽ കൃത്യമായ ക്രമീകരണം ഉണ്ടാക്കണം. സെക്രട്ടറിയേറ്റിൽ കൊവിഡ് വാർ റൂം പ്രവർത്തിക്കും. പ്രാഥമിക സമ്പർക്ക പട്ടികയിൽപെട്ടവർക്ക് നൽകുന്ന ഏഴു ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കേണ്ടതില്ല എന്ന് യോഗം തീരുമാനിച്ചു.

ജില്ലകളുടെ ആവശ്യമനുസരിച്ച് കരുതൽ വാസകേന്ദ്രങ്ങൾ ആരംഭിക്കാവുന്നതാണ്. മരുന്നുകൾക്കും ടെസ്റ്റിംഗ് കിറ്റുകൾക്കും ദൗർലഭ്യം ഉണ്ടാവരുത്. ക്ലസ്റ്ററുകൾ രൂപപ്പെടുന്ന സ്ഥലങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റ്മാരെ നിയോഗിക്കാം. നിർമ്മാണപ്രവർത്തനങ്ങൾ സാമൂഹ്യ അകലം പാലിച്ച് നടത്താം. ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ രോഗം പകരാതിരിക്കാൻ കോവിഡ് മാനദണ്ഡമനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തണം. എന്നാൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന് തടസ്സം നിൽക്കേണ്ടതില്ല. ജില്ലകളിൽ അതത് മേഖലകളുടെ സവിശേഷ സാഹചര്യങ്ങൾക്കനുസൃതമായി നിയന്ത്രണങ്ങൾ വരുത്താൻ ജില്ലാ കലക്ടർമാർക്ക് അധികാരം നൽകി. ചീഫ് സെക്രട്ടറിയുമായി ആലോചിച്ച് കലക്ടർമാർക്ക് ഇക്കാര്യം തീരുമാനിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

http://theendtimeradio.com

breaking news

ടൈറ്റനിലെ യാത്രിക്കാര്‍ മരിച്ചതായി കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചു

Published

on

ന്യൂഫൗണ്ട്‌ലാന്‍ഡ് കാനഡ: ടൈറ്റാനിക് കപ്പല്‍ കാണാന്‍ ആഴക്കടലിലേക്കു പോയ ‘ഓഷന്‍ഗേറ്റ് ടൈറ്റന്‍’ പേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചു

ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷന്‍ ഏവിയേഷന്‍ കമ്പനിയുടെ ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എന്‍ഗ്രോയുടെ വൈസ് ചെയര്‍മാനും ശതകോടീശ്വരനുമായ ഷഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരന്‍ പോള്‍ ഹെന്റി നാര്‍സലേ, ഓഷന്‍ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടന്‍ റഷ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഘം യാത്ര തിരിച്ചത്. ടൈറ്റാനിക് കാണാന്‍ ആഴക്കടലിലേക്കു പോയ യുഎസ് കമ്പനിയുടെ ‘ഓഷന്‍ ഗേറ്റ് ടൈറ്റന്‍’ പേടകത്തിന് ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചയ്ക്കു 3.30 നാണ് പേരന്റ് ഷിപ്പായ പോളാര്‍ പ്രിന്‍സ് കപ്പലുമായുള്ള ബന്ധം നഷ്ടമായത്.

ടൈറ്റന്‍ എവിടെയാണ് കിടക്കുന്നതെന്ന് വ്യക്തമായി അറിയാനായി തിരച്ചിലിന്റെ വ്യാപ്തി വര്‍ധിപ്പിച്ചിരുന്നു. സമുദ്രോപരിതലത്തില്‍നിന്ന് നാലു കിലോമീറ്റര്‍ താഴെയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടം സ്ഥിതി ചെയ്യുന്നത്. സമുദ്രപേടകം കടലിന്റെ ആഴത്തിലേക്കിറങ്ങി 1.45 മണിക്കൂര്‍ ആയപ്പോഴേക്കും ബന്ധം നഷ്ടമായിരുന്നു.

സമുദ്രോപരിതലത്തില്‍നിന്ന് 12,500 അടി താഴെയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടമുള്ളത്. 12,500 അടിയോളം താഴെ ചെന്ന് ടൈറ്റാനിക് കണ്ട് തിരികെ മുകളിലെത്താവുന്ന തരത്തിലാണ് ടൈറ്റന്‍ നിര്‍മിച്ചിരിക്കുന്നത്.
Sources:nerkazhcha

http://theendtimeradio.com

Continue Reading

breaking news

Catholic leaders condemn Israeli violence at funeral of Palestinian-American journalist

Published

on

JERUSALEM — The top Catholic clergyman in the Holy Land on Monday condemned the police beating of mourners carrying the casket of Al Jazeera journalist Shireen Abu Akleh, accusing the authorities of violating human rights and disrespecting the Catholic Church.

Latin Patriarch Pierbattista Pizzaballa told reporters at St. Joseph Hospital in Jerusalem that Friday’s incident, broadcast around the world, was a “disproportionate use of force” to the Palestinian flag-waving crowd of thousands proceeding from the hospital to a nearby Catholic church in Jerusalem’s Old City. The attack drew worldwide condemnation and added to the shock and outrage of Abu Akleh’s killing as she covered a shootout in the occupied West Bank.

The police attack, Pizzaballa told reporters, “is a severe violation of international norms and regulations, including the fundamental human right of freedom of religion, which must be observed also in a public space.” He spoke as the leaders and clergy of other Christian churches sat nearby.

On May 16, the Justice and Peace Commission of the Latin Patriarchate released a statement—entitled “Bloodshed Follows Bloodshed,” taken from a line in the book of Hosea—decrying the attacks.

“We mourn all the victims of this unending bloodshed, Jewish Israelis, Palestinian Arabs and others who have died,” the statement read. “We continue to cry out that violence is wrong and will not bring a solution but only more violence.”

“It needs to be repeated with unequivocal clarity: the root cause and primary context of the violence is the occupation of Palestine, an occupation that has gone on for fifty-five years,” it went on to say.

Israel and the Palestinians are locked in a war of narratives over Abu Akleh’s killing. The reporter, a Palestinian-American, a Catholic and a 25-year veteran of the satellite channel, was shot Wednesday while covering an Israeli military raid in the Jenin refugee camp. She was wearing a blue vest clearly marked “Press.” Abu Akleh was a household name across the Arab world, known for documenting the hardship of Palestinian life under Israeli rule.

Palestinian officials and witnesses, including journalists who were with her, say she was killed by army fire. The military, after initially saying Palestinian gunmen might have been responsible, later backtracked and now says it’s not clear who fired the deadly bullet.

The funeral violence caused another international uproar, with the United States and the United Nations among Israel’s critics.

Israeli police have claimed that they agreed with funeral arrangements ahead of time with Abu Akleh’s family, and that a crowd of mourners violated that agreement by marching with the coffin, instead of driving with it, and shouting nationalistic slogans.

But Abu Akleh’s brother, Anton, disputed those claims. He said Monday that the family had given the funeral arrangements to Israeli police, and said the police did not want slogans or Palestinian flags. But he said “this is something we cannot control.”

Anton, who was one of the pallbearers, said police also wanted to know the funeral route, and there was no other agreement. “We wanted to put the coffin in the car,” he said. “We were going to the car when they attacked us.”

Israeli police launched an investigation into the conduct of the officers who attacked the mourners, causing the pallbearers to nearly drop the casket.

Meanwhile, Israel and the Palestinians have continued to argue over the investigation into the shooting.

Israel has sought the bullet, saying it must be analyzed by ballistics experts to reach firm conclusions. Palestinian officials have refused, saying they don’t trust Israel. Human rights groups say Israel has a poor record of investigating wrongdoing by its security forces.

After earlier saying they would accept an outside partner, the Palestinians said late Sunday that they would handle the investigation alone and deliver results very soon.

“We also refused to have an international investigation because we trust our capabilities as a security institution,” Prime Minister Mohammed Shtayyeh announced. “We will not hand over any of the evidence to anyone because we know that these people are able to falsify the facts.”

Amid the wrangling, several research and human rights groups have launched their own investigations.

Bellingcat, a Dutch-based international consortium of researchers, published an analysis of video and audio evidence gathered on social media. The material came from both Palestinian and Israeli military sources, and the analysis looked at such factors as time stamps, the locations of the videos, shadows and a forensic audio analysis of gunshots.

The group found that while gunmen and Israeli soldiers were both in the area, the evidence supported witness accounts that Israeli fire killed Abu Akleh.

“Based on what we were able to review, the IDF Israeli soldiers were in the closest position and had the clearest line of sight to Abu Akleh,” said Giancarlo Fiorella, the lead researcher of the analysis.

Fiorella acknowledged that the analysis cannot be 100 percent certain without such evidence as the bullet, weapons used by the army and GPS locations of Israeli forces. But he said the emergence of additional evidence typically bolsters preliminary conclusions and almost never overturns them.
http://theendtimeradio.com

Continue Reading

breaking news

യുക്രൈനിൽ നിന്ന് തിരികെയെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം

Published

on

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്ര സർക്കാർ. വിദ്യാർഥികൾക്ക് മെഡിക്കൽ കോളജുകളിൽ പഠനം അനുവദിച്ച ബംഗാൾ സർക്കാരിന്റെ നീക്കം കേന്ദ്രസർക്കാർ തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവർക്ക് ഇന്ത്യയിൽ തുടർ പഠനം അനുവദിക്കാനാകില്ലെന്നും മെഡിക്കൽ കൗൺസിൽ ചട്ടം ഇത് അനുവദിക്കുന്നില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

യുക്രൈൻ യുദ്ധത്തിന് പിന്നാലെ മലയാളികൾ അടക്കം ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഇവരിൽ ഭൂരിപക്ഷവും മെഡിക്കൽ, ദന്തൽ വിദ്യാർഥികളാണ്. തുടർ പഠനത്തിനായി സർക്കാർ ഇടപെടൽ വേണമെന്ന് രക്ഷിതാക്കളും വിദ്യാർഥികളും ആവശ്യപ്പെട്ടിരുന്നു.

ലക്ഷങ്ങൾ വായ്പയെടുത്താണ് വിദ്യാർഥികളിൽ പലരും പഠനത്തിനായി യുക്രൈനിലേക്ക് പോയത്. യുദ്ധഭൂമിയിലേക്ക് ഇനി മടങ്ങാൻ സാഹചര്യമില്ലെന്നും രാജ്യത്തെ കോളജുകളിൽ പഠിക്കാൻ അവസരം നൽകണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news23 mins ago

കോറാ പള്ളി മോസ്‌കാക്കി മാറ്റിയതിന് എതിരെ വിമർശനവുമായി യൂറോപ്യന്‍ മെത്രാന്മാർ

കോറാ പള്ളി മോസ്‌കാക്കി മാറ്റിയതിന് എര്‍ദോഗന് യൂറോപ്യന്‍ മെത്രാന്മാരുടെ വിമര്‍ശനം. നാലാം നൂറ്റാണ്ടില്‍ ഇസ്താംബൂള്‍ നഗരപ്രാന്തത്തിലെ എദിര്‍ണേകാപ്പിയില്‍ സ്ഥാപിതമായ ദിവ്യരക്ഷകന്റെ പേരിലുള്ള പള്ളി മോസ്‌കാക്കി മാറ്റിയതിനെയാണ് യൂറോപ്യന്‍...

world news42 mins ago

പാക്കിസ്ഥാനിലെ ആൾക്കൂട്ട ആക്രമണം: പ്രതിഷേധം ശക്തമാക്കി ക്രൈസ്തവർ

സെൻട്രൽ പഞ്ചാബ് പ്രവിശ്യയിൽ മതനിന്ദയുടെ പേരിൽ ക്രൈസ്തവരെ കൂട്ടം ചേർന്ന് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾ. പഞ്ചാബിലെ സർഗോധ ജില്ലയിൽ രണ്ട് വീടുകൾക്കും ഷൂ ഫാക്ടറിക്കും...

world news23 hours ago

മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യൂ കെ (MPA UK) യൂത്ത് നാഷണൽ ലീഡർഷിപ്പിന് നവ നേതൃത്വം*

ലണ്ടൻ : മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യൂ കെ ക്ക് (MPA UK) പുതിയ നേതൃത്വം രൂപീകരിച്ചു. യൂത്ത് ലീഡർ ബ്രദർ ബെഞ്ചോ ചെറിയാൻ ഉൾപ്പെടുന്ന പത്തംഗ...

us news23 hours ago

Hope on Capitol Hill: ‘There Are a Great Number’ in Congress ‘Who Want to Bring Honor to God’

I stood in awe at what a wonderful opportunity the Reverend Billy Graham statue unveiling event proved to be in...

world news24 hours ago

25 people arrested, case against 450 for attacking Christians in Pakistan

Police in Pakistan’s Punjab province on Sunday booked over 450 people and arrested 25 of them under terrorism and other...

National1 day ago

ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭയുടെ പ്രഥമ വിദേശ മിഷണറിയും ബിലീവേഴ്സ് കൗൺസിലിന്റെ പ്രഥമ പ്രസിഡന്റുമായ പാസ്റ്റർ എം വി വർഗീസ് (100) നിത്യതയിൽ

  ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭയിലെ സീനിയർ ശുശ്രൂഷകനും വേദാധ്യാപകനും പ്രഭാഷകനുമായ പാസ്റ്റർ എം വി വർഗീസ് (100) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. ഐപിസി യുടെ പ്രഥമ...

Trending