Connect with us

Tech

ചന്ദ്രനിൽ ഓടുന്ന എസ്‌യുവി നിർമിക്കാൻ ടൊയോട്ട

Published

on

ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ട വാഹനങ്ങളുടെ പേരും പെരുമയും ലോകത്തെവിടെയുമുണ്ട്. ഇപ്പോഴിതാ ഭൂമിക്ക് പുറത്തേക്ക് കൂടി തങ്ങളുടെ ഖ്യാതി വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടൊയോട്ട. ജാപ്പനീസ് ബഹിരാകാശ ഏജന്‍സിയുമായി(JAXA) ചേര്‍ന്ന് ചന്ദ്രനില്‍ പര്യവേഷണത്തിനായി ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനം നിര്‍മിക്കുകയാണ് കമ്പനി. അവര്‍ നിര്‍മിക്കുന്ന അന്യഗ്രഹ വാഹനം 2040 ആകുമ്പോഴേക്കും ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലൂണാര്‍ ക്രൂസര്‍ എന്നാണ് ജാക്‌സയുമായി ചേര്‍ന്ന് ടൊയോട്ട നിര്‍മിക്കുന്ന വാഹനത്തിന് പേരിട്ടിരിക്കുന്നത്. ടൊയോട്ട ലാന്‍ഡ് ക്രൂസറിനുള്ള ബഹുമാനാര്‍ഥമാണ് ഈ പേര് നല്‍കിയിരിക്കുന്നത്. ഒരു ആര്‍വി(recreational vehicle) വാഹനത്തിനോട് സമാനമായ രൂപകല്‍പനയാണ് ലൂണാര്‍ ക്രൂസറിനുമുള്ളത്. ചന്ദ്രന്റെ ഉപരിതലത്തില്‍ സഞ്ചരിച്ചുകൊണ്ടു തന്നെ രണ്ടു പേര്‍ക്ക് 14 ദിവസം ജോലിയെടുക്കാനും ജീവിക്കാനും സാധിക്കും വിധമാണ് ഈ വാഹനത്തിന്റെ രൂപകല്‍പന. വാഹനം സഞ്ചരിക്കുമ്പോള്‍ തന്നെ അകത്തുള്ളവര്‍ക്ക് സുരക്ഷിതമായി ഭക്ഷണം കഴിക്കാനും ജോലി ചെയ്യാനും ഉറങ്ങാനും ആശയവിനിമയത്തിനുമെല്ലാം സാധിക്കും.

‘നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മാറ്റമാണ് ഭൂമിക്ക് പുറത്തേക്കുള്ള ഞങ്ങളുടെ വാഹനത്തിന്റെ സഞ്ചാരം. ബഹിരാകാശത്തിനപ്പുറം പോവുന്നതിലൂടെ വാര്‍ത്താവിനിമയം അടക്കമുള്ള പല മേഖലകളിലും മനുഷ്യ പുരോഗതിക്ക് വേണ്ട മുന്നേറ്റങ്ങളുടെ ഭാഗമാകാന്‍ ഞങ്ങള്‍ക്കും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’ ലൂണാര്‍ ക്രൂസര്‍ പദ്ധതിയുടെ തലപ്പത്തുള്ള തകാവോ സാട്ടോ പറയുന്നു.

ലൂണാര്‍ ക്രൂസറിന്റെ ഭാഗമായുള്ള റോബോട്ടിക് കൈ രൂപകല്‍പന ചെയ്തിരിക്കുന്നത് ജിറ്റായ് ജപ്പാന്‍ എന്ന കമ്പനിയാണ്. വാഹനത്തിന്റെ പരിശോധനയും അറ്റകുറ്റപണികളും ചെയ്യുന്നതിന് ഈ റോബോട്ടിക് കയ്യുടെ സഹായം ആവശ്യമാണ്. ഈ കയ്യുടെ അറ്റത്തെ ഭാഗം മാറ്റാനാകും. അതുവഴി കുഴി കോരുക, എന്തെങ്കിലും വസ്തുക്കള്‍ പൊക്കുക, തൂത്തുമാറ്റുക തുടങ്ങി പല പണികളും ഈ യന്ത്രക്കൈ ഉപയോഗിച്ച് എളുപ്പം ചെയ്യാനാകും.
Sources:globalindiannews

http://theendtimeradio.com

Tech

ഗൂഗിളിന് വെല്ലുവിളി ! സെര്‍ച്ച് ജിപിടി അവതരിപ്പിച്ച് ഓപ്പണ്‍ എഐ

Published

on

ഗൂഗിള്‍ സെര്‍ച്ചിനെ വെല്ലുവിളിച്ചുകൊണ്ട് പുതിയ വെബ് സെര്‍ച്ച് എഞ്ചിനുമായി ഓപ്പണ്‍ എ.ഐ.

ചാറ്റ് ജിപിടി സെര്‍ച്ച് എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ വെബ് സെര്‍ച്ച് പ്ലാറ്റ്‌ഫോം ഉപയോക്താക്കളുടെ അന്വേഷണങ്ങള്‍ക്ക്‌ കൂടുതല്‍ വേഗത്തിലും കൃത്യതയോടെയും മറുപടി നല്‍കുമെന്നാണ് ഈ ഓപ്പണ്‍ എ.ഐയുടെ അവകാശവാദം.

വരും മാസങ്ങളില്‍ സൗജന്യ ചാറ്റ് ജിപിടി ഉപയോക്താക്കളിലേക്കും ജിപിടി സെര്‍ച്ച് ഓപ്ഷന്‍ എത്തുമെന്നും ഓപ്പണ്‍ എ.ഐ വ്യക്തമാക്കിയിട്ടുണ്ട്.

ഉപയോക്താവ് ചോദിക്കുന്നതിന് അനുസരിച്ച് ചാറ്റ് ജി.പി.ടി തന്നെ വെബ് സെര്‍ച്ച് നടത്തും. അല്ലെങ്കില്‍ വെബ് സെര്‍ച്ച് ഐക്കണില്‍ ക്ലിക്ക് ചെയ്ത് നേരിട്ട് തന്നെ വെബ് സര്‍ച്ചിലേക്ക് പോകാം.

ചാറ്റ് ജി.പി.ടി പ്ലസ്‌, ടീം ഉപയോക്താക്കള്‍ക്ക് ഈ സംവിധാനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. എന്റര്‍പ്രൈസ്, എഡ്യു ഉപയോക്താക്കള്‍ക്ക് വരും ദിവസങ്ങളില്‍ ഈ അപ്‌ഡേഷന്‍ ലഭിക്കും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Tech

ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് കിടിലന്‍ ഫീച്ചറുകളുമായി യൂട്യൂബ്

Published

on

ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് കിടിലന്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി യൂട്യൂബ്. യൂട്യൂബില്‍ പ്ലേ ബാക്ക് സ്പീഡ് ക്രമീകരണവും സ്ലീപ്പര്‍ ടൈമര്‍ ഫീച്ചറുമാണ് അവതരിപ്പിക്കുന്നത്. വൈകാതെ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സി ജി എസ് എം അരീന റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ 0.25 ആണ് ഏറ്റവും കുറഞ്ഞ പ്ലേബാക്ക് സ്പീഡ്. ഇത് 0.05 ആക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സ്ലീപ് ടൈമര്‍ നേരത്തെ പ്രീമിയം സബ്‌സ്‌ക്രൈബേഴ്‌സിന് മാത്രമായിട്ടായിരുന്നു. എന്നാല്‍ ഇനി ഇത് എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നിശ്ചിത സമയത്തിന് ശേഷം വീഡിയോ സ്വമേധയാ സ്റ്റോപ് ആകുന്ന ഫീച്ചറാണ് വരാന്‍ പോകുന്നത്. ഇതിനായി, എപ്പോഴാണ് വീഡിയോ സ്റ്റോപ് ആകേണ്ടത് എന്നനുസരിച്ച് നേരത്തെ തന്നെ നിങ്ങള്‍ക്ക് ടൈമര്‍ സെറ്റ് ചെയ്ത് വെക്കാം. നേരത്തെ പ്രീമിയം സബ്‌സ്‌ക്രൈബര്‍മാരില്‍ ഈ ഫീച്ചര്‍ പരീക്ഷിച്ചു വന്നിരുന്നു.

പ്ലേ ബാക്ക് മെനുവിലായിരിക്കും സ്ലീപ്പ് ടൈമര്‍ ഓപ്ഷന്‍ ഉണ്ടാകുക. 10, 15, 20, 45 മിനിറ്റായോ അല്ലെങ്കില്‍ ഒരു മണിക്കൂറായോ സെറ്റ് ചെയ്ത് വെക്കാന്‍ സാധിക്കും. വീഡിയോയുടെ അവസാനത്തില്‍ ടൈമര്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ടാകും. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നേരം വീഡിയോ കാണണമെന്നുണ്ടെങ്കില്‍ പോപ്പ് അപ്പിലൂടെ ടൈമര്‍ നീട്ടാന്‍ സാധിക്കും. ഇനി അങ്ങനെ അല്ലെങ്കില്‍ പ്ലേ ബാക്ക് താത്ക്കാലികമായി സ്റ്റോപ് ആകും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Tech

ജിമെയിലില്‍ റിക്കവറി റിക്വസ്റ്റ് വന്നോ?; ക്ലിക്ക് ചെയ്താല്‍ എട്ടിന്റെ പണി ഉറപ്പ്

Published

on

ഓരോ ദിവസവും നാം ചിന്തിക്കാത്ത രീതിയിലുള്ള സൈബര്‍ തട്ടിപ്പുകളുടെ കഥയാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ജിമെയില്‍ റിക്കവറി റിക്വസ്റ്റിന്റെ മറവിലൂടെയാണ് തട്ടിപ്പുകാരുടെ രംഗപ്രവേശനം. ജിമെയില്‍ വഴി വ്യാജ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അയക്കുന്ന സൈബര്‍ തട്ടിപ്പാണ് വ്യാപകമാകുന്നത്.

എഐ ടൂള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നതെന്നതിനാല്‍ ജിമെയില്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കേണ്ടതാണ്. ജിമെയില്‍ റിക്കവര്‍ റിക്വസ്റ്റ് വരുന്ന മെയില്‍ ഐഡി കൃത്യമായി പരിശോധിക്കുക. ജിമെയില്‍ അക്കൗണ്ട് സെക്യൂരിറ്റി ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക. മറ്റാരെങ്കിലും ലോഗിന്‍ ചെയ്യുന്നുണ്ടോ എന്ന് ഇതിലൂടെ അറിയാനാവുമെന്നതിനാല്‍ തട്ടിപ്പില്‍ വീഴാതെ രക്ഷപ്പെടാം.

നിങ്ങള്‍ ജിമെയില്‍ അക്കൗണ്ട് റിക്കവറി ആവശ്യപ്പെടാതെയാണ് വ്യാജ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് ജിമെയില്‍ വഴി അയച്ച് തട്ടിപ്പ് സംഘം നമ്മെ സമീപിക്കുക. ജിമെയില്‍ അക്കൗണ്ട് റിക്കവറി ചോദിച്ചുകൊണ്ട് ഒരു നോട്ടിഫിക്കേഷന്‍ ഫോണിലോ, മെയിലിലോ ലഭിക്കുന്നതിലാണ് തുടക്കം. ജിമെയില്‍ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്യാന്‍ സൈബര്‍ തട്ടിപ്പ് സംഘം ആവശ്യപ്പെടും. ഇന്ത്യയില്‍ നിന്നല്ല, മറ്റേതെങ്കിലും രാജ്യത്ത് നിന്നായിരിക്കും ഇത്തരത്തില്‍ അഭ്യര്‍ത്ഥന മിക്കവാറും വരിക. ലഭിച്ച ലിങ്കില്‍ അബദ്ധത്തില്‍ ക്ലിക്ക് ചെയ്ത് പോയാല്‍ വ്യക്തിപരമായ വിവരങ്ങളെല്ലാം തട്ടിപ്പ് സംഘത്തിലേക്കെത്തും.

മനുഷ്യന്റെ നിത്യജീവിതത്തില്‍ ഏത് കാര്യത്തിനും സാമൂഹിക മാധ്യമങ്ങള്‍ അത്യാവശ്യമായി വന്നിരിക്കുന്ന കാലമാണിത്. ആശയവിനിമയത്തിനും ബന്ധങ്ങള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനും പ്രമോഷനുകള്‍ സാധ്യമാക്കാനുമെല്ലാം സോഷ്യല്‍മീഡിയ ആപ്പുകളെയാണ് നാം ആശ്രയിക്കുന്നത്. ഇതാണ് ഇത്തരക്കാര്‍ സൗകര്യപൂര്‍വം ചൂഷണത്തിനും തട്ടിപ്പിനും ഉപയോഗിക്കുന്നത്.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Travel13 hours ago

ഇനി ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പറക്കാം

ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാന്‍ പുതിയ നീക്കവുമായി റഷ്യ. 2025ഓടെ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ റഷ്യ സന്ദര്‍ശിക്കാന്‍ കഴിയുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മോസ്‌കോ സിറ്റി ടൂറിസം...

world news14 hours ago

ബഹ്റൈൻ എജി ചർച്ച് കൺവൻഷൻ നവം.11 മുതൽ

ബഹ്റൈൻ എജി വാർഷിക കൺവൻഷൻ സെഗയായിലുള്ള ബി എം സി ഓഡിറ്റോറിയത്തിൽ നവംബർ 11, 12 തീയതികളിൽ വൈകിട്ട് 7.15 ന് നടക്കും. ഡോ. കെ മുരളീധർ...

Tech14 hours ago

ഗൂഗിളിന് വെല്ലുവിളി ! സെര്‍ച്ച് ജിപിടി അവതരിപ്പിച്ച് ഓപ്പണ്‍ എഐ

ഗൂഗിള്‍ സെര്‍ച്ചിനെ വെല്ലുവിളിച്ചുകൊണ്ട് പുതിയ വെബ് സെര്‍ച്ച് എഞ്ചിനുമായി ഓപ്പണ്‍ എ.ഐ. ചാറ്റ് ജിപിടി സെര്‍ച്ച് എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ വെബ് സെര്‍ച്ച് പ്ലാറ്റ്‌ഫോം ഉപയോക്താക്കളുടെ...

Travel2 days ago

ഇന്ത്യൻ പൗരന്മാർക്കുള്ള വീസ രഹിത പ്രവേശന നയം അനിശ്ചിതകാലത്തേക്ക് നീട്ടി തായ്‌ലൻഡ്

ബാങ്കോക്ക് : ഇന്ത്യൻ പൗരന്മാർക്കുള്ള വീസ രഹിത പ്രവേശന നയം അനിശ്ചിതകാലത്തേക്ക് നീട്ടി തായ്‌ലൻഡ്. ടൂറിസം അതോറിറ്റി ഓഫ് തായ്‌ലൻഡ് (ടിഎടി) ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ...

National2 days ago

വ്യാപക വിമർശനം: മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി പൊളിച്ച് പണിയാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: വ്യാപക വിമർശനങ്ങൾക്കൊടുവിൽ സർക്കാർ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് പൊളിച്ച് പണിയാൻ സർക്കാർ തീരുമാനം. നിലവിലുള്ള പാളിച്ചകൾ തിരുത്തി, ജീവനക്കാർക്ക് കൂടുതൽ ഗുണപ്രദമായ രീതിയിൽ...

National2 days ago

കൊല്ലം ന്യൂ ഇന്ത്യ ദൈവസഭയിൽ ലീഡർഷിപ്പ് കോൺഫറൻസ്

ന്യൂ ഇന്ത്യ ദൈവസഭ(NICOG)യുടെ ആഭിമുഖ്യത്തിൽ നവം.11 വ്യാഴം രാവിലെ 9.30 മുതൽ കൊല്ലം അഷ്ടമുടിയിൽ ലീഡർഷിപ്പ് കോൺഫറൻസ് നടക്കും . സെന്ററിലെ പാസ്റ്റേഴ്സ്, സൺഡേസ്കൂൾ , വൈ...

Trending

Copyright © 2019 The End Time News