Connect with us

Life

500 ടൺ ഭാരമുള്ള ബഹിരാകാശ നിലയം ഇന്ത്യയ്‌ക്കോ , ചൈനയ്‌ക്കോ മുകളിൽ വീണേക്കാം

Published

on

റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനെതിരായ യുഎസ് ഉപരോധ പ്രഖ്യാപനത്തോട് പ്രതികരിച്ച് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ തലവൻ ദിമിത്രി റോഗോസിൻ .

‘ ഞങ്ങളുമായുള്ള സഹകരണം നിങ്ങൾ തടഞ്ഞാൽ, ആരാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിനെ അനിയന്ത്രിതമായ ഭ്രമണപഥത്തിൽ നിന്ന് , അത് അമേരിക്കയിലോ യൂറോപ്പിലോ വീഴുന്നതിൽ നിന്ന് രക്ഷിക്കുക, ? എന്നതാണ് ദിമിത്രിയുടെ ഒരു ട്വീറ്റ്

മറ്റൊരു ട്വീറ്റിൽ ഇന്ത്യയിലോ ചൈനയിലോ 500 ടൺ ഭാരമുള്ള ഈ ഘടന ഉപേക്ഷിക്കാനുള്ള അവസരമുണ്ടെന്നും ദിമിത്രി പറയുന്നു . ‘ ഇത്തരമൊരു സാധ്യത ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഐഎസ്എസ് റഷ്യയ്‌ക്ക് മുകളിലൂടെ പറക്കുന്നില്ല, അതിനാൽ എല്ലാ അപകടസാധ്യതകളും നിങ്ങളുടേതാണ്. ‘ ട്വീറ്റിൽ പറയുന്നു.

റഷ്യയുടെ ബഹിരാകാശ ഗവേഷണ വിക്ഷേപണ നിലയമായ റോസ്‌കോസ്‌മോസ് യൂറോപ്പിലെ എല്ലാ രാജ്യങ്ങളുമായി ഏർപ്പെട്ട കരാറുകൾ റദ്ദാക്കുകയാണ്. കൊയ്‌റോ കോസ്‌മോഡ്രോമിൽ നിന്നുള്ള റഷ്യയുടെ ഉപഗ്രഹങ്ങൾ ഇനി വിക്ഷേപിക്കില്ല. ഫ്രഞ്ച് ഗ്വിയാനയിൽ നിന്നും വിക്ഷേപണം ഇനി നടത്തില്ല. മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കുള്ള സാങ്കേതിക സഹായങ്ങളും നിർത്തലാക്കുകയാണ്.’എന്നും നേരത്തേ അറിയിച്ചിരുന്നു.

യുഎസ്, റഷ്യ, യൂറോപ്പ്, കാനഡ, ജപ്പാൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഐഎസ്എസ്, രാജ്യങ്ങളുടെ ബഹിരാകാശ സഹകരണത്തിന്റെ ഉദാഹരണമാണ്.ഈ ബഹിരാകാശ നിലയം ഒരു ഫുട്ബോൾ മൈതാനത്തിന്റെ വലിപ്പത്തിന് തുല്യമാണ്. ഭൂമിയിൽ നിന്ന് ഏകദേശം 250 മൈൽ (400 കി.മീ) ഉയരത്തിലാണ് ഇത് പരിക്രമണം ചെയ്യുന്നത്.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

http://theendtimeradio.com

Life

കണ്ടിരിക്കേണ്ട മനോഹര ദൃശ്യം; ആകാശത്ത് ഒരു നക്ഷത്രം പൊട്ടിത്തെറിക്കുന്നത് ഭൂമിയില്‍നിന്ന് നഗ്‌നനേത്രങ്ങളാല്‍ കാണാമെന്ന് വിദഗ്ധര്‍

Published

on

വാഷിങ്ടന്‍: ആകാശത്ത് ഒരു നക്ഷത്രം ഉടന്‍ പൊട്ടിത്തെറിക്കുകയും സംഭവത്തിന്റെ തെളിച്ചം ഭൂമിയില്‍ നിന്ന് കാണുകയും ചെയ്യാം. സ്‌ഫോടനം നഗ്‌നനേത്രങ്ങളാല്‍ കാണാന്‍ കഴിയും എന്നതാണ് കൂടുതല്‍ ആകര്‍ഷണീയമായ കാര്യം. നടക്കാന്‍ പോകുന്ന നക്ഷത്ര വിസ്‌ഫോടനം നഗരങ്ങളില്‍ നിന്ന് പോലും നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്നത്ര തിളക്കമുള്ള സംഭവമായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

നോവ കൊറോണ ബോറിയലിസ് (വടക്കന്‍ കിരീടം) നക്ഷത്രസമൂഹത്തിലാണ് പൊട്ടിത്തെറി നടക്കുകയെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. ഭൂമിയില്‍ നിന്ന് 3,000 പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ഒരു ബൈനറി സിസ്റ്റമാണ് ടി കോറോണെ ബൊറിയലിസ് (T CrB) എന്ന നക്ഷത്രം.

ചുവന്ന ഭീമനില്‍ നിന്നുള്ള ഹൈഡ്രജന്‍ വെളുത്ത കുള്ളന്റെ ഉപരിതലത്തിലേക്ക് വലിച്ചെടുക്കുപ്പെടുകയും കേന്ദ്രീകൃത പിണ്ഡത്തിലേക്ക് അടിഞ്ഞുകൂടുകയും ഒടുവില്‍ ഒരു തെര്‍മോ ന്യൂക്ലിയര്‍ സ്‌ഫോടനത്തിന് കാരണമാകുകയും ചെയ്യും. നാസയുടെ ഗോദാര്‍ഡ് സ്പേസ് ഫ്‌ലൈറ്റ് സെന്ററിലെ റെബേക ഹൗണ്‍സെല്‍ പറയുന്നത് ഇത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യമായിരിക്കുമെന്നാണ്.

സാധാരണയായി, നോവ പൊട്ടിത്തെറികള്‍ മങ്ങിയതും ദൂരെയുള്ളതുമായിരിക്കും. എന്നാല്‍, ഇത് വളരെ അടുത്തായിരിക്കുമെന്നും നാസ ഗൊദാര്‍ഡിലെ ആസ്‌ട്രോപാര്‍ടികിള്‍ ഫിസിക്‌സ് ലബോറടറിയുടെ ചീഫ് എലിസബത്ത് ഹെയ്‌സ് പറയുന്നു. പൊട്ടിത്തെറി ഹ്രസ്വമാകുമെങ്കിലും മനോഹര ദൃശ്യങ്ങളായിരിക്കും.

1946 ലാണ് അവസാനമായി ടി കോറോണെ ബൊറിയലിസ് പൊട്ടിത്തെറിച്ചത്. ആ സ്‌ഫോടനത്തിന് ഏകദേശം ഒരു വര്‍ഷം മുമ്പ്, നക്ഷത്രത്തിന് പെട്ടെന്ന് മങ്ങല്‍ അനുഭവപ്പെടുകയും ഈ അവസ്ഥയെ ജ്യോതിശാസ്ത്രജ്ഞര്‍ ‘പ്രീ-എറപ്ഷന്‍ ഡിപ്’ എന്ന് വിളിക്കുകയും ചെയ്തു.

ഇപ്പോള്‍ 2023-ലാണ് നക്ഷത്രം വീണ്ടും മങ്ങിയത്. 1946-ലെ ഘടനയാണ് ആവര്‍ത്തിക്കുന്നതെണെങ്കില്‍, ഇപ്പോള്‍ മുതല്‍ 2024 സെപ്തംബര്‍ വരെ സൂപന്‍ നോവ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജ്യോതിശാസ്ത്രജ്ഞരടക്കം അപൂര്‍വ സംഭവത്തിനായി ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Life

ആകാശത്ത് കാണാം ‘ഗ്രഹങ്ങളുടെ പരേഡ്’, ജൂണ്‍ മൂന്നിന് അപൂര്‍വ്വകാഴ്ച

Published

on

പൂര്‍ണ സൂര്യഗ്രഹണം മുതല്‍ ധ്രുവധീപ്തിവരെ അത്ഭുതം ജനിപ്പിക്കുന്ന ആകാശ പ്രതിഭാസങ്ങളാണ് ഈ വര്‍ഷമുണ്ടായത്. അക്കൂട്ടത്തിലേക്ക് മറ്റൊരു അപൂര്‍വ പ്രതിഭാസം കൂടി വരികയാണ്. ആറ് ഗ്രഹങ്ങള്‍ ഒന്നിച്ച് കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്. പ്ലാനറ്റ് പരേഡ് എന്നാണ് ഈ അപൂര്‍വ പ്രതിഭാസത്തെ വിളിക്കുന്നത്.

ബുധന്‍, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നീ ആറ് ഗ്രഹങ്ങള്‍ സൂര്യനെ ഒരു ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ ചുറ്റുമ്പോള്‍ അവ നേര്‍ രേഖയില്‍ കടന്നുപോവുന്നതായി ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ തോന്നും. ജൂണ്‍ 3 ന് വളരെ ചെറിയ സമയത്തേക്ക് മാത്രമേ ഇത് ദൃശ്യമാവൂ. ദൂരദര്‍ശിനി, ശക്തിയേറിയ ബൈനോക്കുലറുകള്‍ പോലുള്ള ഉപകരണങ്ങളുടെ സഹായത്തോടെ ഈ ഗ്രഹങ്ങളെയെല്ലാം വ്യക്തമായി കാണാനാവും.

ഭൂമിയിലുടനീളം ജൂണ്‍ മൂന്നിന് ഇത് കാണാന്‍ സാധിക്കുമെന്ന് സ്റ്റാര്‍വാക്ക്.സ്‌പേസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. സൂര്യോദയത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇത് കാണാനാവുക. ചില പ്രദേശങ്ങളില്‍ ജൂണ്‍ മൂന്നിന് മുമ്പോ ശേഷമോ ആയിരിക്കാം ഇത് കാണുക.

സാവോപോളോയില്‍ മേയ് 27 ന് തന്നെ അകാശത്ത് 43 ഡിഗ്രീ കോണില്‍ പ്ലാനറ്റ് പരേഡ് കാണാനാവും. സിഡ്‌നിയില്‍ മേയ് 28 ന് 59 ഡിഗ്രി കോണില്‍ പരേഡ് കാണാം. ന്യൂയോര്‍ക്കില്‍ ജൂണ്‍ 3 ന് ആണ് പ്ലാനറ്റ് പരേഡ് കാണാനാവുക.

ഓരോസ്ഥലത്തും ഗ്രഹങ്ങളുടെ സ്ഥാനം എവിടെയാണെന്നറിയാന്‍ സ്റ്റാര്‍വാക്കിന്റെ ഒരു ആപ്പ് ലഭ്യമാണ്. ഇത്തവണ ഇത് കാണാന്‍ സാധിച്ചില്ലെങ്കില്‍ ഓഗസ്റ്റ് 28 ന് വീണ്ടും പ്ലാനറ്റ് പരേഡ് കാണാനാവും. അതിന് ശേഷം 2025 ഫെബ്രുവരി 28 ന് ബുധന്‍, ശുക്രന്‍, ചൊവ്വ,വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നീ ഏഴ് ഗ്രഹങ്ങളെ ഒന്നിച്ച് കാണാം.

ഒന്നിലധികം ഗ്രഹങ്ങള്‍ സാധാരണയായി നിരയായി കാണപ്പെടാറുണ്ട്. എന്നാല്‍ ആറ് ഗ്രഹങ്ങള്‍ നിരയായി കാണപ്പെടുന്നു എന്നതാണ് ജൂണിലെ പ്ലാനറ്റ് പരേഡിന്റെ സവിശേഷത.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Life

ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ഐ എസ് ആർ ഒ

Published

on

ന്യൂഡൽഹി: ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ഐ എസ് ആർ ഒ. 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്. ആദ്യത്തെ രണ്ട് മീറ്ററുകളിലെ ഭൂഗര്‍ഭ ഹിമത്തിന്‌റെ അളവ് ഇരുധ്രുവങ്ങളിലെയും ഉപരിതലത്തെക്കാള്‍ അഞ്ച് മുതല്‍ എട്ട് മടങ്ങ് വരെ വലുതാണെന്ന് അടുത്തിടെ നടന്ന പഠനം സൂചിപ്പിക്കുന്നു.

ഐഐടി കാന്‍പൂര്‍, യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ, ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി, ഐഐടി ധന്‍ബാദ് എന്നിവിടങ്ങളിലെ ഗവേഷകരുമായി സഹകരിച്ച് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.വടക്കന്‍ ധ്രുവമേഖലയിലെ വാട്ടര്‍ ഐസിന്‌റെ വ്യാപ്തി ദക്ഷിണ ധ്രുവമേഖലയെക്കാളും ഇരട്ടിയാണെന്നും പഠനം സൂചിപ്പിക്കുന്നു.

ചന്ദ്രനിലെ വാട്ടര്‍ ഐസിന്‌റെ ഉത്ഭവവും വിതരണവും മനസിലാക്കാന്‍ ലൂണാര്‍ റിക്കണൈസന്‍സ് ഓര്‍ബിറ്ററില്‍ റഡാര്‍, ലേസര്‍, ഒപ്ടിക്കല്‍, ന്യൂട്രോണ്‍ സ്‌പെക്ട്രോമീറ്റര്‍, അള്‍ട്രാ വയലറ്റ് സ്പ്‌ക്ട്രോമീറ്റര്‍, തെര്‍മല്‍ റേഡിയോമീറ്റര്‍ എന്നിവ ഉള്‍പ്പെടുന്ന ഏഴ് ഉപകരണങ്ങള്‍ ഗവേഷകര്‍ ഉപയോഗിച്ചു. ചന്ദ്രനിലെ വാട്ടര്‍ ഐസിനെക്കുറിച്ചുള്ള സമഗ്രമായ അറിവ് ഐഎസ്‌ഐര്‍ഒയുടെ ഭാവിയിലെ ചാന്ദ്രപര്യവേക്ഷണ പദ്ധതികളെ പിന്തുണയ്ക്കുന്നതിലും നിര്‍ണായകമാണ്.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news58 mins ago

ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് രണ്ടു ലക്ഷത്തോളം ബൈബിള്‍; തയാറെടുപ്പുമായി ഫ്രഞ്ച് ബൈബിൾ സൊസൈറ്റി

പാരീസ്: ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് രണ്ടു ലക്ഷത്തോളം ബൈബിളിന്റെ വിതരണത്തിനായി തയാറെടുപ്പുമായി ഫ്രഞ്ച് ബൈബിൾ സൊസൈറ്റി. 140,000 ഫ്രഞ്ച് കോപ്പികളും 60,000 ഇംഗ്ലീഷിലുള്ള ബൈബിളും വിതരണം ചെയ്യാനാണ് സൊസൈറ്റി...

Travel1 hour ago

ഗൂഗിൾ മാപ്‌സിനെ വെല്ലുവിളിയായി ആപ്പിൾ മാപ്‌സ് ബ്രൗസറിൽ വരുന്നു

ആപ്പിൾ മാപ്പ്സ് പബ്ലിക്ക് ബീറ്റ വേർഷൻ വെബിൽ പുറത്തിറക്കി. വെബിലെ ആപ്പിൾ മാപ്‌സ് ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ അവരുടെ ബ്രൗസറുകളിൽ നിന്ന് നേരിട്ട് സേവനം ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നു....

us news1 hour ago

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്

ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു. ഗാ​യ​ക​നാ​യ കെ. ​ബി. ഇ​മ്മാ​നു​വ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന...

Travel1 hour ago

ഇനി കൊച്ചി വിമാനത്താവളത്തില്‍ താമസിക്കാം, വാടക മണിക്കൂറിന്

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസിക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. 42 മുറികളും 5 കോണ്‍ഫ്രറന്‍സ് ഹാളുകളും 4 സ്വീറ്റ് റൂമുകളും അടങ്ങുന്ന ട്രാന്‍സിറ്റ് ലോഞ്ച്...

us news1 day ago

‘God Had Big Plans’: Man’s Incredible Story of Escaping Abuse, Chaos to Find Jesus Christ

In a world of lies, David Hoffman is on a mission to deliver truth. Hoffman, author of “Relationships Over Rules:...

National1 day ago

തീവ്ര ഹിന്ദുത്വവാദികളുടെ ഭീഷണി: ഉത്തർപ്രദേശില്‍ ക്രൈസ്തവര്‍ പോലീസ് സംരക്ഷണം തേടി

ലക്നൌ: മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് വലതുപക്ഷ ഹിന്ദു സംഘടനകൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനത്തിലെ ക്രൈസ്തവര്‍ പോലീസ് സംരക്ഷണം തേടി. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന്...

Trending