Connect with us

News

ക്രൈസ്തവ ന്യൂനപക്ഷ സംരക്ഷകന്‍ ഷഹബാസ് ഭട്ടിയുടെ ഓര്‍മ്മയില്‍ പാക്ക് ക്രൈസ്തവര്‍

Published

on

ലാഹോര്‍: ക്രൈസ്തവര്‍ അടക്കമുള്ള പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ വിശ്വാസ സംരക്ഷണത്തിനും ഭീകരവാദത്തിനുമെതിരേ പോരാടിയ രാജ്യത്തെ ഏക ക്രൈസ്തവ മന്ത്രി ഷഹബാസ് ഭട്ടിയുടെ ഓര്‍മ്മയില്‍ പാക്ക് ക്രൈസ്തവര്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 2-നായിരുന്നു അദ്ദേഹത്തിന്റെ പതിനൊന്നാമത് ചരമവാര്‍ഷികം. ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ ക്രൈസ്തവരും, പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. മൂന്ന്‍ ദിവസത്തെ സന്ദര്‍ശനത്തിനായി പാക്കിസ്ഥാനില്‍ എത്തിയ കാന്റര്‍ബറി മെത്രാപ്പോലീത്ത ജസ്റ്റിന്‍ വെല്‍ബി ഓള്‍ സെയിന്റ്സ് ദേവാലയത്തിലെത്തി ഷഹബാസ് ഭാട്ടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പാക്കിസ്ഥാനിലെ മതന്യൂനപക്ഷ വകുപ്പ് മന്ത്രിയായിരുന്ന ഭട്ടി 2011 മാര്‍ച്ച് 2-നാണ് കൊല്ലപ്പെടുന്നത്.

അടിയുറച്ച കത്തോലിക്ക വിശ്വാസിയായിരുന്നു ഭട്ടി, പാക്കിസ്ഥാനിലെ മതന്യൂനപക്ഷ, മനുഷ്യാവകാശ സംരക്ഷണത്തിന്റെ ശക്തനായ വക്താവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നിലപാടുകളും, മതനിന്ദ ആരോപിക്കപ്പെട്ടു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസിയ ബീബിക്കു വേണ്ടി ശബ്ദമുയര്‍ത്തിയതും ശരിഅത്ത് നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെതിരേ പ്രതികരിച്ചതും അദ്ദേഹത്തെ ഇസ്ലാമിക തീവ്രവാദികളുടെ കണ്ണിലെ കരടാക്കി മാറ്റുകയായിരിന്നു. അധികം വൈകാതെ അധികാരത്തില്‍ കയറിയതിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ തെഹരിക് ഐ താലിബാന്‍ എന്ന ഭീകര സംഘടന അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തുകയായിരിന്നു.

നിരവധി തവണ ഭീഷണിയുണ്ടായിട്ടും അദ്ദേഹം സധൈര്യമാണ് തന്റെ പോരാട്ടം തുടര്‍ന്നത്. താന്‍ യേശുക്രിസ്തുവിലാണ് വിശ്വസിക്കുന്നതെന്നും ക്രൈസ്തവര്‍ക്കു വേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ താന്‍ തയാറാണെന്നും അദ്ദേഹം തുറന്ന്‍ പറഞ്ഞിട്ടുണ്ട്. അനുസ്മരണ ചടങ്ങില്‍ ‘വോയിസ് ഓഫ് ജസ്റ്റിസ്’ പ്രസിഡന്റ് ജോസഫ് ജാന്‍സന്‍, അവകാശ സംരക്ഷണത്തിന് വേണ്ടിയും, തീവ്രവാദവും വിവേചനവും ഇല്ലാതാക്കുന്നതിനും ഭാട്ടി നടത്തിയ ശ്രമങ്ങളെ കുറിച്ച് പ്രഭാഷണം നടത്തി.ഷഹബാസ് ഭാട്ടിയെ ഇല്ലാതാക്കിയവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു.

സെനറ്റില്‍ കൂടുതല്‍ ന്യൂനപക്ഷ പ്രാതിനിധ്യം, സര്‍ക്കാര്‍ ജോലികളില്‍ 5% ന്യൂനപക്ഷ സംവരണം, ഓഗസ്റ്റ് 11 ന്യൂനപക്ഷ ദിനമായി പ്രഖ്യാപിക്കല്‍ തുടങ്ങി മന്ത്രിയായിരുന്ന കാലത്ത് ഭട്ടി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നു ചടങ്ങില്‍ പങ്കെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകനായ അഷ്കിനാസ് ഖോഖാര്‍ പറഞ്ഞു. ‘തീവ്രവാദത്തിനെതിരേയുള്ള പോരാട്ടവും, ജിന്നയുടെ വീക്ഷണത്തിലുണ്ടായിരുന്ന പാക്കിസ്ഥാന് വേണ്ടിയുള്ള ശ്രമങ്ങളും ഇരട്ടിയാക്കുക’ എന്നതാണ് ഭാട്ടിയെ ഓര്‍മ്മിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് ചടങ്ങില്‍ പങ്കെടുത്ത ബിഷപ്പ് ജോണ്‍സണ്‍ റോബര്‍ട്ട് പറഞ്ഞു. പാക്കിസ്ഥാനില്‍ നിരവധി ന്യൂനപക്ഷ സംഘടനകള്‍ക്ക് അടിത്തറയിട്ട വ്യക്തികൂടിയാണ് ഭട്ടി. 2016-ല്‍ ഷഹബാസ് ഭാട്ടിയുടെ നാമകരണ നടപടികള്‍ക്ക് ഇസ്ലാമാബാദ്-റാവല്‍പിണ്ടി രൂപത തുടക്കം കുറിച്ചിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

National

കരിയംപ്ലാവിൽ ഡബ്ല്യുഎംഇ സൺഡേ സ്കൂൾ മിനിസ്ട്രിയുടെ അനുമോദന സമ്മേളനവും സംഗീത വിരുന്നും

Published

on

കരിയംപ്ലാവ് : ഡബ്ല്യുഎംഇ സൺഡേ സ്കൂൾ മിനിസ്ട്രിയുടെ അനുമോദന സമ്മേളനവും സംഗീത വിരുന്നുംഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടിന് കരിയംപ്ളാവ് സെൻട്രൽ ചർച്ചിൽ നടക്കും.

സൺഡേ സ്കൂൾ സ്റ്റേറ്റ് തല പരീക്ഷയിലെ റാങ്ക് ജേതാക്കളേയും പത്ത്, പ്ലസ് ടൂ ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും സഭാ പ്ലാറ്റിനം ജൂബിലി കൺവൻഷനിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെയുമാണ് അനുമോദിക്കുന്നത്.

റാന്നി നിയോജക മണ്ഡലം എംഎൽഎ അഡ്വ. പ്രമോദ് നാരായണൻ മുഖ്യാതിഥിയായിരിക്കും. സഭാദേശിയ ചെയർമാൻ റവ. ഡോ. ഒ എം രാജുക്കുട്ടി അനുഗ്രഹ പ്രഭാഷണം നടത്തും. സൺഡേ സ്കൂൾ സ്റ്റേറ്റ് ഡയറക്ടർ അസി. പ്രഫ. ഷാനോ പി രാജിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന മീറ്റിംഗിൽ സൺഡേ സ്കൂൾ സ്റ്റേറ്റ് സെക്രട്ടറി ബ്രദർ സുബിൻ എം.കെ സ്വാഗതം അറിയിക്കും. സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ ജെയിംസ് വി ഫിലിപ്പ് ലേഡിസ് ഫെലോഷിപ്പ് ചെയർപേഴ്സൺ സിസ്റ്റർ സൂസൻ രാജുക്കുട്ടി യൂത്ത് ഫെലോഷിപ്പ് സ്റ്റേറ്റ് ഡയറക്ടർ പ്രഫ. ഡോ. എം.കെ സുരേഷ് ഓഫീസ് സെക്രട്ടറി പാസ്റ്റർ സി.പി . ഐസക് യൂത്ത് ഫെലോഷിപ്പ് സ്റ്റേറ്റ് സെക്രട്ടറി ഇവാ. ജേക്കബ് മാത്യൂ ലേഡിസ് ഫെലോഷിപ്പ് സ്റ്റേറ്റ് സെക്രട്ടറി മദർ കുഞ്ഞുമോൾ തോമസ് എന്നിവർ ആശംസകൾ അറിയിക്കും.

പത്തനംതിട്ട ഹെവൻലി വോയിസ്, വാഴൂർ സെഹിയോൻ വോയ്സ്, എഴുമറ്റൂർ തെഹില്ലിം വോയ്സ് എന്നിവർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading

National

വേദ വിരുദ്ധ പ്രവണതകളെ സഭ അംഗീകരിക്കുന്നില്ല.ഐ.പി.സി.

Published

on

വേദപുസ്തക ഉപദേശങ്ങളിൽ നിലനിൽക്കുന്ന സഭയാണ് ഇൻഡ്യാ പെന്തക്കോസ്തു സഭ . എഴുതപ്പെട്ട ദൈവ വചനത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളേയും പ്രവണതകളേയും സഭ അംഗീകരിക്കുകയോ പ്രോൽസാഹിപ്പിക്കുകയോ ചെയ്യുകയില്ലെന്ന് ഐപിസി ജനറൽ എക്സിക്യൂട്ടിവ് പ്രമേയത്തിൽ ചുണ്ടിക്കാട്ടി. അപ്പോസ്ത്തോലിക കാലം മുതൽ സഭക്കുള്ളിൽ ദുരുപദേശം കടന്നു കയറിയിട്ടുണ്ട്. അവർ അതിനെതിരെ താക്കീതു നൽകിയിട്ടുണ്ട്. ദുരുപദേശങ്ങളെ ചെറുക്കേണ്ടത് സഭയുടെ കർത്തവ്യമാണ്.
പരിശുദ്ധത്മാവിന്റെ പേരിൽ നടത്തുന്ന ലിക്യുഡ് ഫയർ, ഫയർ പറഞ്ഞുള്ള വീഴ്ത്തൽ, പകർച്ച, വ്യാജ പ്രവചനങ്ങൾ എന്നിവ വേദ വിപരീതമാണ് . ഇങ്ങനെയുള്ള യോഗങ്ങളിൽ വിശ്വാസികൾ പങ്കെടുക്കുകയോ, ഇതിനെ പ്രോത്സാഹിപ്പിക്കുന്നവരെ ശുശ്രൂഷകൾക്ക് വിളിക്കുകയോ ചെയ്യരുതെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. ക്രിസ്തുയേശുവിനെകുറിച്ചുള്ള പരിജ്ഞാനത്തിലും ആത്മിയ പക്വതയിലും ഐ പി സി സഭയും വിശ്വാസ സമൂഹവും വളർച്ച കൈവരിക്കണമെന്നതാണ് സഭയുടെ ലക്ഷ്യം .പരിശുദ്ധാത്മാവിനാൽ മാത്രം നിയന്ത്രിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യേണ്ട വിശ്വാസ സമൂഹം വ്യാജപ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
പാസ്റ്റർ വൽസൻ ഏബ്രഹാമിെൻറ അധ്യക്ഷതയിൽ 20-6-24 ൽ കൂടിയ മിറ്റിംഗിൽ പാസ്റ്റർ ഫിലിപ്പ് പി തോമസ് പ്രമേയം അവതരിപ്പിച്ചു. പാസ്റ്റർ ബേബി വർഗീസ് , പാസ്റ്റർ തോമസ് ജോർജ് , കാച്ചാണത്ത് വർക്കി ഏബ്രഹാം , ജോൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.
Sources:gospelmirror

http://theendtimeradio.com

Continue Reading

world news

യുദ്ധം ആത്മീയ ചോദ്യമായി: പുതിയ നിയമ ബൈബിള്‍ കരസ്ഥമാക്കുന്ന യഹൂദരുടെ എണ്ണത്തിൽ വർദ്ധനവ്

Published

on

സാൻ ഫ്രാൻസിസ്കോ: കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിനുശേഷം പുതിയ നിയമ ബൈബിള്‍ തേടുന്ന യഹൂദരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി ജ്വൂസ് ഫോര്‍ ജീസസ് എന്ന സംഘടനയുടെ വെളിപ്പെടുത്തല്‍. യഹൂദ വിശ്വാസമുള്ള ആളുകളുമായി സുവിശേഷം പങ്കിടുന്ന വിശ്വാസാധിഷ്ഠിത ലാഭേച്ഛയില്ലാത്ത സംഘടനയാണിത്. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായ സംഘടനയ്ക്കു ന്യൂയോർക്ക്, ലണ്ടൻ, ടെൽ അവീവ്, ജറുസലേം എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നഗരങ്ങളിൽ ശാഖകളുണ്ട്.

യുദ്ധം ആരംഭിച്ചതിന് ശേഷം 1230 പുതിയനിയമ ബൈബിളുകള്‍ യഹൂദര്‍ സ്വന്തമാക്കിയതായി സംഘടന പറയുന്നു. സംഘടനയുടെയും ശുശ്രൂഷ പങ്കാളികളുടെ സൈറ്റുകളിലൂടെയും ഇസ്രായേലികൾക്ക് പുതിയ നിയമം സൗജന്യമായാണ് നല്‍കുന്നത്. ഒക്‌ടോബർ 7-ന് ഹമാസിൻ്റെ അധിനിവേശ ആക്രമണത്തിന് ശേഷം ഇസ്രായേലി സ്വദേശികള്‍ നിരവധി ആത്മീയ ചോദ്യങ്ങള്‍ നേരിടുന്നുണ്ടെന്നും ഇതാണ് അഭ്യർത്ഥനകൾ വർദ്ധിക്കുന്നതിനുള്ള കാരണമെന്ന് ജ്വൂസ് ഫോര്‍ ജീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ആരോൺ അബ്രാംസൺ ക്രിസ്ത്യന്‍ പോസ്റ്റിനോട് പറഞ്ഞു.

‘ഞങ്ങൾ ഇവിടെ നിന്ന് എവിടേക്ക് പോകും?’ എന്ന ചോദ്യമാണ് പലരെയും വിശ്വാസത്തിലേക്ക് അടുപ്പിക്കാന്‍ കാരണമാകുന്നതെന്നും ആരോൺ അബ്രാംസൺ പരോക്ഷമായി ചൂണ്ടിക്കാട്ടി. ഹമാസ് ഇസ്രായേലിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ കിബ്ബൂട്ട്സിം നിവാസികളെ മാറ്റിപ്പാർപ്പിക്കാനും അവര്‍ക്ക് ഭക്ഷണം ലഭ്യമാക്കാനും യഹൂദര്‍ക്കു മറ്റ് സഹായങ്ങള്‍ ലഭ്യമാക്കാനും സംഘടന മുന്‍പന്തിയില്‍ ഉണ്ടായിരിന്നു. ദൈവപുത്രനായ ക്രിസ്തുവിൽ വിശ്വസിക്കാത്ത യഹൂദരെ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടുവരുവാന്‍ സഹായിക്കാൻ സമർപ്പിത സംഘടനയാണ് മെസ്സിയാനിക് യഹൂദ പ്രസ്ഥാനവുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ‘ജ്വൂസ് ഫോര്‍ ജീസസ്’.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National10 hours ago

കരിയംപ്ലാവിൽ ഡബ്ല്യുഎംഇ സൺഡേ സ്കൂൾ മിനിസ്ട്രിയുടെ അനുമോദന സമ്മേളനവും സംഗീത വിരുന്നും

കരിയംപ്ലാവ് : ഡബ്ല്യുഎംഇ സൺഡേ സ്കൂൾ മിനിസ്ട്രിയുടെ അനുമോദന സമ്മേളനവും സംഗീത വിരുന്നുംഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടിന് കരിയംപ്ളാവ് സെൻട്രൽ ചർച്ചിൽ നടക്കും. സൺഡേ സ്കൂൾ സ്റ്റേറ്റ് തല...

National10 hours ago

വേദ വിരുദ്ധ പ്രവണതകളെ സഭ അംഗീകരിക്കുന്നില്ല.ഐ.പി.സി.

വേദപുസ്തക ഉപദേശങ്ങളിൽ നിലനിൽക്കുന്ന സഭയാണ് ഇൻഡ്യാ പെന്തക്കോസ്തു സഭ . എഴുതപ്പെട്ട ദൈവ വചനത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളേയും പ്രവണതകളേയും സഭ അംഗീകരിക്കുകയോ പ്രോൽസാഹിപ്പിക്കുകയോ ചെയ്യുകയില്ലെന്ന് ഐപിസി ജനറൽ...

world news10 hours ago

യുദ്ധം ആത്മീയ ചോദ്യമായി: പുതിയ നിയമ ബൈബിള്‍ കരസ്ഥമാക്കുന്ന യഹൂദരുടെ എണ്ണത്തിൽ വർദ്ധനവ്

സാൻ ഫ്രാൻസിസ്കോ: കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിനുശേഷം പുതിയ നിയമ ബൈബിള്‍ തേടുന്ന യഹൂദരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി ജ്വൂസ് ഫോര്‍ ജീസസ് എന്ന...

world news10 hours ago

“യേശു”: ദുരഭിമാന കൊല ഭയന്നു നടന്ന മുസ്ലീം യുവതി ഐഷയുടെ ജീവിതത്തെ മാറ്റിമറിച്ച സ്വര്‍ഗ്ഗീയ ശബ്ദം

അമ്മാന്‍: സത്യദൈവത്തെക്കുറിച്ചുള്ള വലിയ ചോദ്യവും ഉള്ളിലൊതുക്കി നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷം ഇസ്ലാം മതം ഉപേക്ഷിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച മുസ്ലീങ്ങളുടെ സാക്ഷ്യ പരമ്പരയായ ‘സോള്‍സ് ആന്‍ഡ്‌...

Business11 hours ago

ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്‌മെന്റില്‍ മാറ്റം വരുന്നു; ഫോണ്‍ പേ, ക്രെഡ് ആപ്പുകള്‍ ഉപയോഗിക്കാനാകില്ല

ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്മെന്റുകള്‍ റിസര്‍വ്ബാങ്കിന്റെ കേന്ദ്രീകൃത ബില്ലിങ് സംവിധാനത്തിലൂടെ നടത്തണമെന്ന നിബന്ധന രാജ്യത്തെ ഫിന്‍ ടെക് കമ്പനികളെ ബാധിക്കും.ഫോണ്‍പേ, ക്രെഡ്, ബില്‍ഡെസ്‌ക്, ഇന്‍ഫിബീം അവന്യൂ തുടങ്ങിയ...

Tech1 day ago

ഫേസ്‌ബുക്ക് പ്രൊഫൈൽ ലോക്ക്‌ അല്ലേ? ; ശബ്‌ദം ഉൾപ്പെടെ കൊള്ളയടിക്കും

സൈബർ തട്ടിപ്പുകാരുടെ വിവരശേഖരണം 
സമൂഹമാധ്യമ പ്രൊഫൈലുകളില്‍നിന്ന് തട്ടിപ്പിന്‌ നിർമിതബുദ്ധിയും ഡീപ്‌ ഫേക്ക്‌ 
സാങ്കേതികവിദ്യയും കോഴിക്കോട്:ഫേസ്‌ബുക്ക്, ഇൻസ്റ്റ​ഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈൽ ലോക്ക്‌ അല്ലെങ്കിൽ ‘പണി’ കിട്ടിയേക്കുമെന്ന്‌...

Trending