Connect with us

Tech

ഇങ്ങനെ ചെയ്തിതില്ലെങ്കിൽ നിങ്ങളുടെ എഫ്ബി അക്കൗണ്ട് നഷ്ടപ്പെട്ടേക്കാം

Published

on

ന്യൂഡല്‍ഹി: ഫേസ്ബുക്കിന്റെ അധിക സുരക്ഷക്ക് ഒരുക്കിയ ഫേസ്ബുക്ക് പ്രൊട്ടക്ട് ആക്ടീവ് ഫീച്ചര്‍ ഓണാക്കിയില്ലെങ്കില്‍ അക്കൗണ്ട് നഷ്ടപ്പെടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.

2021-ല്‍, മനുഷ്യാവകാശ സംരക്ഷകര്‍, പത്രപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ ഹാക്കര്‍മാര്‍ വളരെയധികം ടാര്‍ഗെറ്റുചെയ്യുന്ന ആളുകള്‍ക്ക് അധിക സുരക്ഷ എന്ന നിലയ്ക്കാണ് ഫേസ്ബുക്ക് പ്രൊട്ടക്ട് അവതരിപ്പിച്ചത്.

ടാര്‍ഗെറ്റുചെയ്ത വിഭാഗത്തില്‍ പെടുന്ന നിരവധി ഉപയോക്താക്കള്‍ക്ക് ഇതുസംബന്ധിച്ച് ഈ പുതിയ ഫീച്ചര്‍ ഓണാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം ഫേസ്ബുക്ക് അവരെ അവരുടെ അക്കൗണ്ടില്‍ നിന്ന് ലോഗ് ഔട്ട് ചെയ്യുമെന്ന് ഇമെയിലുകളും കമ്പനി അയച്ചിരുന്നു.

എന്നാല്‍ ചിലര്‍ ഇത്തരം ഇ-മെയിലുകള്‍ സ്പാം ആണെന്ന് കരുതി അവഗണിച്ചു. എന്തായാലും ഈ അധിക സുരക്ഷ സജീവമാക്കാനുള്ള സമയപരിധി മാര്‍ച്ച് 17 ആയിരുന്നു. ഇതോടെ ഫീച്ചര്‍ സജീവമാക്കാതിരുന്നവരുടെ അക്കൗണ്ട് സ്വയം ലോഗ് ഔട്ട് ആയി.

മാര്‍ച്ച് 17-ലെ സമയപരിധി നഷ്ടമായ നിരവധി ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടില്‍ നിന്ന് ലോഗ് ഔട്ട് ചെയ്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്ന ഒരു സന്ദേശം ഫേസ്ബുക്കില്‍ നിന്ന് ലഭിച്ചു.

ഫേസ്ബുക്ക് അവരുടെ അക്കൗണ്ടുകള്‍ പുനസ്ഥാപിക്കുന്നതിനുള്ള ടിപ്സുകളും പങ്കുവെച്ചിട്ടുണ്ട്, എന്നാല്‍ പല ഉപയോക്താക്കള്‍ക്കും ഇത് പ്രവര്‍ത്തിക്കുന്നില്ല. ചില ഉപയോക്താക്കള്‍, പ്രൊട്ടക്ട് സജീവമാക്കിയിട്ടും, രണ്ട് ലോഗ്-ഇന്‍ പ്രശ്നങ്ങള്‍ നേരിടുന്നു.

അതേസമയം, ഫേസ്ബുക്കില്‍ നിന്ന് അധിക സുരക്ഷ സംബന്ധിച്ച ഔദ്യോഗിക ഇ-മെയിലുകളൊന്നും ലഭിക്കാത്ത ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.
Sources:globalindiannews

http://theendtimeradio.com

Tech

ഗ്രൂപ്പിൽ നിന്ന് ഇനി ‘ലെഫ്റ്റാകാം’, ആരും അറിയാതെ

Published

on

വാട്സപ് ഗ്രൂപ്പിൽ നിന്ന് എക്സിറ്റ് ആയാൽ ഗ്രൂപ്പിലുള്ളവരെല്ലാം അറിയുമെന്ന പേടി ഇനി വേണ്ട. പുതിയ ഫീച്ചർ വരുന്നതോടെ ഗ്രൂപ്പിൽ നിന്ന് ആരുമറിയാതെ ഇറങ്ങിപോകാൻ സാധിച്ചേക്കും. മെറ്റാ ഉടമസ്ഥതയിലുള്ള വാട്സാപ് ഉപയോക്താക്കളെ നിശബ്ദമായി ഗ്രൂപ്പുകളിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ വൈകാതെ തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് അറിയുന്നത്. ഇത്തരമൊരു ഫീച്ചർ വാട്സാപ് പരീക്ഷിക്കുന്നതിന്റെ സ്‌ക്രീൻഷോട്ടുകൾ വന്നിട്ടുണ്ട്. ആരെങ്കിലും വാട്സാപ് ഗ്രൂപ്പിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചാൽ ചാറ്റിൽ മറ്റ് ആളുകളെ പുറത്തുപോയ കാര്യം അറിയിക്കില്ലെന്ന് കാണിക്കുന്നു. വാബീറ്റാഇൻഫോയുടെ റിപ്പോർട്ട് പ്രകാരം ഗ്രൂപ്പ് അഡ്മിൻമാർക്ക് മാത്രമാണ് ഗ്രൂപ്പിൽ നിന്ന് ആരെങ്കിലും പുറത്തുപോയാൽ കാണാൻ കഴിയൂ. എന്നാൽ ഗ്രൂപ്പിലുള്ള മറ്റുള്ളവർക്ക് ഇക്കാര്യം കണ്ടെത്താനും കഴിയില്ല.

നിലവിൽ ആരെങ്കിലും ഗ്രൂപ്പിൽ നിന്ന് പുറത്തുപോയാൽ അക്കാര്യം എല്ലാ അംഗങ്ങളെയും അറിയിക്കുന്നുണ്ട്. പുതിയ ഫീച്ചർ വാട്സാപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ വരുമെന്നാണ് അറിയുന്നത്. എന്നാൽ ഈ ഫീച്ചർ ആദ്യം ഡെസ്‌ക്‌ടോപ് ബീറ്റയിൽ വരുമെന്നാണ് റിപ്പോർട്ട്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Tech

സ്റ്റാറ്റസിൽ പങ്കുവെക്കുന്ന ലിങ്കുകൾക്ക് പ്രിവ്യൂ സൗകര്യവുമായി വാട്സ് ആപ്പ് വരുന്നു

Published

on

വിവിധ വെബ്സൈറ്റുകളുടെ ലിങ്കുകൾ പങ്കുവെക്കാൻ വാട്സ് ആപ്പ് സ്റ്റാറ്റസ് ഉപയോഗിക്കുന്നവരാണ് പലരും. എന്നാൽ, ഇങ്ങനെ പോസ്റ്റ് ചെയ്യുന്ന ലിങ്കിലെ ഉള്ളടക്കം എന്താണെന്ന് ഒരു ലിങ്ക് പ്രിവ്യൂവിലൂടെ അറിയാനുള്ള സൗകര്യം നിലവിൽ വാട്സ് ആപ്പിലില്ല. സ്റ്റാറ്റസിൽ പങ്കുവെക്കുന്ന ലിങ്കുകൾക്ക് പ്രിവ്യൂ സൗകര്യം കൂടി ഒരുക്കാൻ വാട്സ് ആപ്പിന് പദ്ധതിയുണ്ടെന്ന് വാബീറ്റാ ഇൻഫോ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇതുവഴി ലിങ്ക് എന്തിനെ കുറിച്ചുള്ളതാണെന്ന് അത് ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ മനസിലാക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും.

വാട്സ് ആപ്പിന്റെ ഐഓഎസ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചർ കണ്ടത്. ആൻഡ്രോയിഡിലും ഡെസ്‌ക് ടോപ്പ് പതിപ്പിലും ഈ ഫീച്ചർ താമസിയാതെ അവതരിപ്പിച്ചേക്കും. ഇത് കൂടാതെ സന്ദേശങ്ങൾക്ക് അതിവേഗം മറുപടി നൽകാൻ സാധിക്കുന്ന ഒരു ഷോട്ട് കട്ട് ബട്ടനും അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സ് ആപ്പ്. അടുത്തിടെയാണ് ഇമോജി റിയാക്ഷനുകൾ വാട്സ് ആപ്പ് അവതരിപ്പിച്ചത്. കൂടാതെ ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Tech

മസ്കിന്റെ അതിവേഗ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് 32 രാജ്യങ്ങളിലെത്തി, ഉടനെ ഇന്ത്യയിലേക്ക്

Published

on

ഇലോണ്‍ മസ്കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇപ്പോള്‍ 32 രാജ്യങ്ങളില്‍ ലഭ്യമാണെന്ന് പ്രഖ്യാപിച്ചു. ലഭ്യതയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന ട്വീറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി സ്റ്റാര്‍ലിങ്കിന്റെ സേവനങ്ങള്‍ ലോകത്തിന്റെ പ്രധാന ഭാഗങ്ങളിലേക്ക് എത്തിക്കുന്നതില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.

ലോകമെമ്ബാടുമുള്ള സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനത്തിന്റെ ലഭ്യത കാണിക്കുന്ന മാപ്പ് സ്റ്റാര്‍ലിങ്ക് ട്വിറ്ററില്‍ പങ്കിട്ടു. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും മിക്ക ഭാഗങ്ങളിലും സേവനം ലഭ്യമാണെന്ന് മാപ്പില്‍ കാണിക്കുന്നുണ്ട്.

തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവയുടെ ചില ഭാഗങ്ങളില്‍ സേവനം ഉടന്‍ ലഭിക്കുമെന്നും മാപ്പില്‍ നിന്നു മനസിലാക്കാം.

ഉടനടി സേവനം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുന്നില്ല. എന്നാല്‍ ‘ഉടന്‍ വരുന്നു’ എന്ന നീല നിറത്തിലാണ് ഇന്ത്യ അടയാളപ്പെടുത്തിയിരിക്കുന്നത്.
Sources:nerkazhcha

http://theendtimeradio.com

Continue Reading

Latest News

world news10 hours ago

സൗദിയിൽ യൂണിഫോം ധരിക്കാത്ത ടാക്സി ഡ്രൈവർമാർക്ക് 500 റിയാൽ പിഴ

റിയാദ്: യൂണിഫോം ധരിക്കാത്ത ടാക്സി ഡ്രൈവര്‍മാര്‍ക്ക് 500 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ജൂലൈ 12 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും....

Business11 hours ago

എടിഎമ്മുകളിൽ കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കാൻ റിസർവ് ബാങ്കിന്റെ നിർദേശം

ന്യൂഡൽഹി : എടിഎമ്മുകളിൽ കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ നിർദേശം. എടിഎമ്മിൽനിന്ന് യുപിഐ വഴിയും പണം പിൻവലിക്കാനുള്ള സൗകര്യമാണു വരുന്നത്. എടിഎമ്മിലെ...

National11 hours ago

കര്‍ണാടക; മതപരിവര്‍ത്തന നിരോധന ബില്‍ പ്രാബല്യത്തിലായി

ബംഗളൂരു:കര്‍ണാടകത്തില്‍ പ്രതിഷേധമുയര്‍ത്തിയ മതപരിവര്‍ത്തന നിരോധനനിയമം പ്രാബല്യത്തിലായി. ബില്ല് നടപ്പാക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹലോത് ഒപ്പുവച്ചതോടെ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള കനത്ത എതിര്‍പ്പിനെ...

Health11 hours ago

അമേരിക്കയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു

അമേരിക്കയിൽ കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്ത ഒരാളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. രാജ്യത്ത് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് സെന്റേഴ്‌സ് ഫോർ...

Social Media12 hours ago

Ancient Christian City Discovered in Turkey

Turkey – An underground city was discovered in Turkey and is believed to be the home of roughly 70,000 Christians...

National12 hours ago

Karnataka Becomes India’s 11th State to Enact Anti-Conversion Law

India –The southern Indian state of Karnataka has become the 11th state to ratify the Freedom of Religion Acts, also...

Crime12 hours ago

നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല: ബോര്‍ണോയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ 20 ക്രൈസ്തവരെ കൊലപ്പെടുത്തി

ചിബോക്: ക്രൈസ്തവരുടെ ശവപ്പറമ്പായിക്കൊണ്ടിരിക്കുന്ന നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല. മധ്യപൂര്‍വ്വേഷ്യയില്‍ തങ്ങളുടെ നേതാക്കള്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമെന്നോണം ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ്‌ ആഫ്രിക്ക പ്രോവിന്‍സ് തീവ്രവാദികള്‍, നൈജീരിയയിലെ ബോര്‍ണോ...

Travel1 day ago

സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മാര്‍ഗ്ഗരേഖ: ഡ്രൈവര്‍മാര്‍ക്ക് വെള്ള ഷര്‍ട്ടും കറുത്തപാൻ്റും യൂണീഫോം

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്‌കൂൾ ബസുകൾക്കും മറ്റ് വാഹനങ്ങൾക്കും വേണ്ട മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്. കുട്ടികളെ നിന്ന് യാത്രചെയ്യാൻ അനുവദിക്കില്ല. സ്‌കൂൾ മേഖലയിൽ 30 കിലോമീ‌റ്ററും...

National1 day ago

ചര്‍ച്ചുകള്‍ പൊളിക്കണമെന്ന ആഹ്വാനവുമായി ശ്രീരാമസേന നേതാവ്

മൈസൂരു: കര്‍ണാടകയിലെ 500 അനധികൃത ക്രിസ്ത്യന്‍ ചര്‍ച്ചുകളുടെ ലിസ്റ്റ് തങ്ങളുടെ പക്കലുണ്ടെന്നും അത് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കണമെന്നും തൂവ്രഹിന്ദുത്വ സംഘടനയായ ശ്രീരാമസേനയുടെ നേതാവ് പ്രമോദ് മുത്തലിക്. ബിജെപി...

world news1 day ago

Pakistan Christian’s Spurn Rally for Khan

Pakistan – Last weekend, a rally was to be held in support of former Prime Minister Imran Khan in the...

National1 day ago

പാസ്റ്റർ കുര്യാക്കോസിനും കുടുംബത്തിനും വേണ്ടി ദൈവമക്കൾ അടിയന്തിരമായി പ്രാർത്ഥിക്കുക.

കൊടഗ് : കർണാടകയിലെ കൊടഗ് ജില്ലയിലെ കുട്ട അതിർത്തിയിലെ പൂജകൽ ഗ്രാമത്തിത്തിനടുത്തുള്ള വയനാട് ജില്ലയിലെ തോൽപട്ടിയിൽ താമസിച്ച് സുവിശേഷ പ്രവർത്തനം ചെയ്ത് വരുന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ...

us news1 day ago

വാഷിങ്ടണിലെ അഫ്ഗാന്‍ എംബസിയുടെ നിയന്ത്രണം യുഎസ് ഏറ്റെടുത്തു

അഫ്ഗാനിസ്ഥാന്റെ വാഷിങ്ടണിലെ എംബസിയുടേയും ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ. ബെവേര്‍ലി ഹില്‍സ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളുടെയും നിയന്ത്രണം ഏറ്റെടുത്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. എംബസിയുടേയും കോണ്‍സുലേറ്റുകളുടെയും സുരക്ഷാ ചുമതല ഏറ്റെടുക്കുന്നതായും തങ്ങളുടെ...

Trending