Connect with us

Tech

14 ലക്ഷം ഇന്ത്യക്കാരുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ റദ്ദാക്കി വാട്സ്ആപ്പ്

Published

on

ദില്ലി: മെറ്റ ഉടമസ്ഥതയിലുള്ള മെസേജ് പ്ലാറ്റ്ഫോം വാട്ട്സ്ആപ്പ്, തങ്ങളുടെ മാര്‍‌ഗ്ഗനിര്‍‌ദേശങ്ങള്‍ ലംഘിച്ച ഇന്ത്യന്‍ അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശ്ശനമായ നടപടിയുമായി രംഗത്ത്. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ മാത്രം 14 ലക്ഷം ഇന്ത്യക്കാരുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ റദ്ദാക്കി.

അതേ സമയം ഗ്രീവന്‍സ് റിപ്പോര്‍ട്ട് പ്രകാരം 335 അക്കൗണ്ടുകള്‍ക്കെതിരെ പരാതി ലഭിച്ചതില്‍ ഫെബ്രുവരി മാസത്തില്‍ 21 എണ്ണത്തില്‍ നടപടി എടുത്തെന്നാണ് വാട്ട്സ്ആപ്പ് പറയുന്നത്.

സംഘര്‍ഷവും, വിദ്വേഷ പ്രചാരണവും തടയാനുള്ള വാട്ട്സ്ആപ്പിന്‍റെ തന്നെ സജ്ജീകരണത്തിലൂടെ വന്ന പരാതികള്‍ അടക്കം പരിശോധിച്ചാണ് 14.26 ലക്ഷം അക്കൗണ്ടുകള്‍ക്കെതിരെ നടപടി എടുത്തത്. ജനുവരിയില്‍ ഇത്തരത്തില്‍ വാട്ട്സ്ആപ്പ് 1.8 ദശലക്ഷം അക്കൗണ്ടുകള്‍ വിലക്കിയിരുന്നു.

സംഘര്‍‌ഷവും വിദ്വേഷണ പ്രചാരണവും അല്ലാതെ സാങ്കേതികമായ കാരണങ്ങളാല്‍ വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി മാസത്തില്‍ 194 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും വാട്ട്സ്ആപ്പ് അറിയിച്ചു.

ഇന്ത്യയിലെ ഐടി നിയമങ്ങൾ അനുസരിച്ച് 2022 ഫെബ്രുവരിയിലേത് കമ്പനിയുടെ ഒൻപതാമത്തെ പ്രതിമാസ റിപ്പോർട്ടാണ്. പ്ലാറ്റ്‌ഫോമിലെ എല്ലാ സന്ദേശങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണെന്ന് കമ്പനി ആവർത്തിച്ച് വ്യക്തമാക്കി.

95 ശതമാനത്തിലധികം നിരോധനങ്ങളും ഓട്ടമേറ്റഡ്, ബൾക്ക് മെസേജിങ്ങിന്റെ (സ്പാം) അനധികൃത ഉപയോഗം മൂലമാണെന്ന് വാട്ട്സ്ആപ്പ് വ്യക്തമാക്കി. വാട്സാപ് പ്ലാറ്റ്‌ഫോമിലെ ദുരുപയോഗം തടയാൻ നിരോധിക്കുന്ന ആഗോള ശരാശരി അക്കൗണ്ടുകളുടെ എണ്ണം പ്രതിമാസം 80 ലക്ഷം വരുമെന്നും വാട്ട്സ്ആപ്പ് വ്യക്തമാക്കുന്നു.

ഉപയോക്താക്കളുടെ സുരക്ഷ നിലനിർത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മറ്റ് അത്യാധുനിക സാങ്കേതികവിദ്യ എന്നിവയുടെ ഉപയോഗം വാട്ട്സ്ആപ്പ് പ്രയോജനപ്പെടുത്തുന്നു എന്നാണ് വാട്ട്സ്ആപ്പ് വ്യക്തമാക്കുന്നത്.
Sources:globalindiannews

http://theendtimeradio.com

Tech

ഗ്രൂപ്പിൽ നിന്ന് ഇനി ‘ലെഫ്റ്റാകാം’, ആരും അറിയാതെ

Published

on

വാട്സപ് ഗ്രൂപ്പിൽ നിന്ന് എക്സിറ്റ് ആയാൽ ഗ്രൂപ്പിലുള്ളവരെല്ലാം അറിയുമെന്ന പേടി ഇനി വേണ്ട. പുതിയ ഫീച്ചർ വരുന്നതോടെ ഗ്രൂപ്പിൽ നിന്ന് ആരുമറിയാതെ ഇറങ്ങിപോകാൻ സാധിച്ചേക്കും. മെറ്റാ ഉടമസ്ഥതയിലുള്ള വാട്സാപ് ഉപയോക്താക്കളെ നിശബ്ദമായി ഗ്രൂപ്പുകളിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ വൈകാതെ തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് അറിയുന്നത്. ഇത്തരമൊരു ഫീച്ചർ വാട്സാപ് പരീക്ഷിക്കുന്നതിന്റെ സ്‌ക്രീൻഷോട്ടുകൾ വന്നിട്ടുണ്ട്. ആരെങ്കിലും വാട്സാപ് ഗ്രൂപ്പിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചാൽ ചാറ്റിൽ മറ്റ് ആളുകളെ പുറത്തുപോയ കാര്യം അറിയിക്കില്ലെന്ന് കാണിക്കുന്നു. വാബീറ്റാഇൻഫോയുടെ റിപ്പോർട്ട് പ്രകാരം ഗ്രൂപ്പ് അഡ്മിൻമാർക്ക് മാത്രമാണ് ഗ്രൂപ്പിൽ നിന്ന് ആരെങ്കിലും പുറത്തുപോയാൽ കാണാൻ കഴിയൂ. എന്നാൽ ഗ്രൂപ്പിലുള്ള മറ്റുള്ളവർക്ക് ഇക്കാര്യം കണ്ടെത്താനും കഴിയില്ല.

നിലവിൽ ആരെങ്കിലും ഗ്രൂപ്പിൽ നിന്ന് പുറത്തുപോയാൽ അക്കാര്യം എല്ലാ അംഗങ്ങളെയും അറിയിക്കുന്നുണ്ട്. പുതിയ ഫീച്ചർ വാട്സാപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ വരുമെന്നാണ് അറിയുന്നത്. എന്നാൽ ഈ ഫീച്ചർ ആദ്യം ഡെസ്‌ക്‌ടോപ് ബീറ്റയിൽ വരുമെന്നാണ് റിപ്പോർട്ട്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Tech

സ്റ്റാറ്റസിൽ പങ്കുവെക്കുന്ന ലിങ്കുകൾക്ക് പ്രിവ്യൂ സൗകര്യവുമായി വാട്സ് ആപ്പ് വരുന്നു

Published

on

വിവിധ വെബ്സൈറ്റുകളുടെ ലിങ്കുകൾ പങ്കുവെക്കാൻ വാട്സ് ആപ്പ് സ്റ്റാറ്റസ് ഉപയോഗിക്കുന്നവരാണ് പലരും. എന്നാൽ, ഇങ്ങനെ പോസ്റ്റ് ചെയ്യുന്ന ലിങ്കിലെ ഉള്ളടക്കം എന്താണെന്ന് ഒരു ലിങ്ക് പ്രിവ്യൂവിലൂടെ അറിയാനുള്ള സൗകര്യം നിലവിൽ വാട്സ് ആപ്പിലില്ല. സ്റ്റാറ്റസിൽ പങ്കുവെക്കുന്ന ലിങ്കുകൾക്ക് പ്രിവ്യൂ സൗകര്യം കൂടി ഒരുക്കാൻ വാട്സ് ആപ്പിന് പദ്ധതിയുണ്ടെന്ന് വാബീറ്റാ ഇൻഫോ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇതുവഴി ലിങ്ക് എന്തിനെ കുറിച്ചുള്ളതാണെന്ന് അത് ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ മനസിലാക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും.

വാട്സ് ആപ്പിന്റെ ഐഓഎസ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചർ കണ്ടത്. ആൻഡ്രോയിഡിലും ഡെസ്‌ക് ടോപ്പ് പതിപ്പിലും ഈ ഫീച്ചർ താമസിയാതെ അവതരിപ്പിച്ചേക്കും. ഇത് കൂടാതെ സന്ദേശങ്ങൾക്ക് അതിവേഗം മറുപടി നൽകാൻ സാധിക്കുന്ന ഒരു ഷോട്ട് കട്ട് ബട്ടനും അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സ് ആപ്പ്. അടുത്തിടെയാണ് ഇമോജി റിയാക്ഷനുകൾ വാട്സ് ആപ്പ് അവതരിപ്പിച്ചത്. കൂടാതെ ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Tech

മസ്കിന്റെ അതിവേഗ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് 32 രാജ്യങ്ങളിലെത്തി, ഉടനെ ഇന്ത്യയിലേക്ക്

Published

on

ഇലോണ്‍ മസ്കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇപ്പോള്‍ 32 രാജ്യങ്ങളില്‍ ലഭ്യമാണെന്ന് പ്രഖ്യാപിച്ചു. ലഭ്യതയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന ട്വീറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി സ്റ്റാര്‍ലിങ്കിന്റെ സേവനങ്ങള്‍ ലോകത്തിന്റെ പ്രധാന ഭാഗങ്ങളിലേക്ക് എത്തിക്കുന്നതില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.

ലോകമെമ്ബാടുമുള്ള സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനത്തിന്റെ ലഭ്യത കാണിക്കുന്ന മാപ്പ് സ്റ്റാര്‍ലിങ്ക് ട്വിറ്ററില്‍ പങ്കിട്ടു. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും മിക്ക ഭാഗങ്ങളിലും സേവനം ലഭ്യമാണെന്ന് മാപ്പില്‍ കാണിക്കുന്നുണ്ട്.

തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവയുടെ ചില ഭാഗങ്ങളില്‍ സേവനം ഉടന്‍ ലഭിക്കുമെന്നും മാപ്പില്‍ നിന്നു മനസിലാക്കാം.

ഉടനടി സേവനം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുന്നില്ല. എന്നാല്‍ ‘ഉടന്‍ വരുന്നു’ എന്ന നീല നിറത്തിലാണ് ഇന്ത്യ അടയാളപ്പെടുത്തിയിരിക്കുന്നത്.
Sources:nerkazhcha

http://theendtimeradio.com

Continue Reading

Latest News

National4 hours ago

അനിൽ കൊടിത്തോട്ടത്തിനെതിരെ മതമൗലിക ശക്തികളുടെ ആക്രമണശ്രമം

അടൂർ: ക്രൈസ്തവപ്രഭാഷകനും പ്രമുഖ സംവാദകനുമായ അനിൽ കൊടിത്തോട്ടത്തെ ആക്രമിക്കാൻ നടത്തിയ ഗൂഢശ്രമങ്ങൾ തന്റെ ചില സ്നേഹിതന്മാരുടെ സമയോചിതമായ ഇടപെടൽ മൂലം വിഫലമായി. മെയ് 25 ബുധനാഴ്ച മാവേലിക്കര...

National4 hours ago

വാഹനാപകടം : ആറന്മുളയിൽ ബൈക്ക് കാറുമായി കൂട്ടിയിടിച്ച് രണ്ടു സുവിശേഷകര്‍ മരിച്ചു

പത്തനംതിട്ട: ആറന്മുള പൊന്നുംതോട്ടത്തിന് സമീപം സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍(Accident) രണ്ട് സുവിശേഷകര്‍ മരിച്ചു(Death). പുനലൂര്‍ ഇടമണ്‍ ഉരുക്കുന്ന് മേരി വിലാസം ബെനന്‍സ് ഡേവിഡ്(43), ഇടുക്കി കട്ടപ്പന...

breaking news6 hours ago

ലോകത്തിലെ അപൂർവമായ സ്വർണ കടുവകൾ സഊദിയിൽ

  ജിദ്ദ: ലോകത്തിലെ ഏറ്റവും അപൂർവമായ 3 ഇനം സ്വർണ കടുവകൾ സഊദിയിലെത്തി. ജിദ്ദ സീസണിന്റെ ഭാഗമായി നടക്കുന്ന ജിദ്ദ ജംഗിളിലാണ് ഏവരെയും ആകർഷിക്കുന്ന അപൂർവ്വ സ്വർണ്ണ...

world news6 hours ago

ദൈവം നമ്മോടു കൂടെയുണ്ട് : ഫ്രാൻസിസ് മാർപാപ്പാ

ഒരിക്കലും ദൈവം നമ്മെ തനിച്ചാക്കില്ലെന്നും അവിടുന്ന് നമ്മുടെ കൂടെയുണ്ടെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. മെയ് 26 ന് വത്തിക്കാനിൽ പൊതുസദസ്സിലെത്തിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പാ.“സ്വർഗ്ഗാരോഹണം...

breaking news6 hours ago

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി ഭീഷണി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കിഴക്കന്‍ തിമോര്‍ തീരത്തുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി ഭീഷണി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം എട്ട് മണിയോടെ 6.1 തീവ്രതരേഖപ്പെടുത്തിയ...

world news6 hours ago

സൗദിയില്‍ സെന്‍സസില്‍ സ്വയം പേര് ഉള്‍പ്പെടുത്താനുള്ള സമയം നീട്ടി

റിയാദ്: സൗദിയില്‍ സെന്‍സസില്‍ സ്വയം പേര് ഉള്‍പ്പെടുത്താനുള്ള സമയം ആറു ദിവസം കൂടി നീട്ടി നല്‍കി. ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിറ്റിക്സാണ് ഇക്കാര്യം അറിയിച്ചത്. ഓണ്‍ലൈന്‍ വഴി...

Crime6 hours ago

The priests were abducted from Sokoto, where Deborah was brutally murdered

Ace rights advocacy group, the Human Rights Writers Association of Nigeria, HURIWA, has given the nation’s security agencies two days...

world news7 hours ago

ആശങ്ക ഒഴിയാതെ ന്യൂനപക്ഷം: പാക്കിസ്ഥാനില്‍ വീണ്ടും ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി

ഫൈസലാബാദ്: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനിരയാകുന്നതിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച പാക്കിസ്ഥാനില്‍ വീണ്ടും സമാന സംഭവം. പഞ്ചാബ് പ്രവിശ്യയില്‍ ഫൈസലാബാദിന് സമീപമുള്ള മദീന പട്ടണത്തിലേക്ക് തന്റെ...

world news1 day ago

Arrested for Selling Audio Bibles in China

On July 22, 2019, in China’s Guangdong province, seven employees at Shenzhen Cedar Electronics, a company that sells audio Bibles,...

Sports1 day ago

വേള്‍ഡ് തായ്ക്വോണ്ടോ പൂംസേ ചാമ്പ്യന്‍ഷിപ്പില്‍ കന്യാസ്ത്രീക്ക് റെക്കോർഡ് നേട്ടം

ദക്ഷിണ കൊറിയയില്‍വെച്ച് നടന്ന ലോക തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ അറുപത്തിയേഴുകാരിയായ കത്തോലിക്ക കന്യാസ്ത്രീക്ക് റെക്കോർഡ് നേട്ടം. ഫ്രാന്‍സിസ്കന്‍ മിഷണറീസ് ഓഫ് ദി ഡിവൈന്‍ മദര്‍ഹുഡ് (എഫ്.എം.ഡി.എം) സന്യാസ സഭാംഗമായ...

Business1 day ago

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച് വിജ്ഞാപനം ഇറക്കി. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വരും. കാറുകള്‍ക്ക് 1000 സിസി 2094 രൂപയും, 1000...

Business1 day ago

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വിലയിരുത്തി. (world bank...

Trending