breaking news
പട്ടിക ജാതി, പട്ടിക വർഗ വിദ്യാർഥികൾക്ക് വിദേശ പഠനത്തിന് ധനസഹായം; പരമാവധി 25 ലക്ഷം രൂപ

പട്ടിക ജാതി, പട്ടിക വർഗ വിദ്യാർഥികൾക്ക് വിദേശ സർവകലാശാലയിൽ നിന്ന് ഉപരിപഠനം നടത്തുന്നതിന് ധനസഹായവുമായി സർക്കാർ. ഉപരിപഠനത്തിനായി ഒരാൾക്ക് പരമാവധി 25 ലക്ഷം രൂപയാണ് പഠനസഹായമായി പട്ടികജാതി, പട്ടിക വർഗ വകുപ്പ് നൽകുന്നത്. 2017ൽ ആരംഭിച്ച പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള വിദേശ പഠനധനസഹായം ഇതുവരെ 19 പേരാണ് ഉപയോഗപ്പെടുത്തിയത്. 25 ലക്ഷം രൂപ വീതം 19 പേർക്കായി 4,75,00,000 രൂപ പട്ടികവർഗ വകുപ്പ് നൽകി കഴിഞ്ഞു. സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ ബിരുദത്തിന് 50 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങിയ 35 വയസിന് താഴെയുള്ളവർക്കാണ് വിദേശ പഠന ധനസഹായത്തിന് അപേക്ഷിക്കാൻ കഴിയുക. വിമാനയാത്രാക്കൂലി, മെഡിക്കൽ ഇൻഷൂറൻസ്, ട്യൂഷൻ ഫീ, ഹോസ്റ്റൽ ഫീ, തിരികെ ലഭിക്കാത്ത മറ്റ് ഫീസുകൾ, താമസം, വിസ ചാർജ് എന്നിവയ്ക്കാണ് പദ്ധതിയിൽനിന്നും വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നത്.
പോസ്്റ്റ് ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, എംഫിൽ, എംഫിൽ തത്തുല്യം, പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാംസ് തുടങ്ങിയ കോഴ്സുകൾക്കാണ് പഠന സഹായം അനുവദിക്കുന്നത്. സ്കോട്ലാന്റ്, ന്യൂസിലാന്റ്, യുകെ തുടങ്ങിയ രാജ്യങ്ങളിലാണ് പട്ടികവർഗ വിദ്യാർത്ഥികൾ പഠനം നടത്തിക്കൊണ്ടിരിക്കുന്നത്.
വിദേശ പഠന ധനസഹായത്തിന് പട്ടികവർഗ, പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള മാനദണ്ഡങ്ങൾ ഏകദേശം ഒരുപോലെയാണ്. പട്ടികജാതി വിദ്യാർത്ഥികൾക്ക് വാർഷിക വരുമാനം അനുസരിച്ച് വിദ്യാഭ്യാസ ധനസഹായത്തിൽ വ്യത്യാസങ്ങളുണ്ട്. കുടുംബവാർഷിക വരുമാനം 12 ലക്ഷം രൂപ വരെയുള്ളവർക്ക് മുഴുവൻ സ്കോളർഷിപ്പും ലഭിക്കും. 2017 മുതൽ ഇതുവരെ 169 പട്ടികജാതി വിദ്യാർത്ഥികൾക്കായി 24,23,11,215 കോടി രൂപയാണ് വിദേശ ഉപരിപഠനത്തിന് ധനസഹായമായി നൽകി. പോസ്റ്റ് ഗ്രാജ്വേറ്റ് തലം മുതലുളള കോഴ്സുകൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്.
TIMESന്റെ ലോക റാങ്കിങ്ങിലുളള യൂണിവേഴ്സിറ്റി, സ്ഥാപനം എന്നിവയെയാണ് വിദേശ ഉപരിപഠനത്തിനായി പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾ തിരഞ്ഞൈടുക്കേണ്ടത്. ലണ്ടൻ, കാനഡ, സ്കോട്ട്ലാന്റ്, ന്യൂസിലാന്റ, ജർമ്മനി, ഓസ്ട്രേലിയ, പോളണ്ട് തുടങ്ങി രാജ്യങ്ങളിലാണ് പട്ടികജാതി വിദ്യാർത്ഥികൾ വിദേശ പഠനം നടത്തിക്കൊണ്ടിരിക്കുന്നത്. പണത്തിന്റെ ദൗർലഭ്യം മൂലം വിദേശപഠനം എന്ന ആഗ്രഹം മുടങ്ങരുതെന്ന നിശ്ചയദാർഢ്യത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കായി വിദ്യാഭ്യാസ ധനസഹായങ്ങൾ നൽകി വരുന്നത്.
Sources:Metro Journal
breaking news
താലിബാന് പരസ്യമായി ശിക്ഷിക്കാന്‍ തുടങ്ങി; മോഷണക്കുറ്റം ആരോപിച്ച് പൊതുസ്ഥലത്ത് നാല് പേരുടെ കൈ വെട്ടി ശിക്ഷ നടപ്പാക്കി

മോഷണക്കുറ്റം ആരോപിച്ച് പൊതുസ്ഥലത്ത് നാല് പേരുടെ കൈ വെട്ടി താലിബാന്. ബുധനാഴ്ച അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ ഫുട്ബോള്‍ സ്റ്റേഡിയത്തിലാണ് നാല് പേരുടെ കൈ വെട്ടിയത്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം അഹമ്മദ് ഷാഹി സ്റ്റേഡിയത്തിലാണ് ഉത്തരവ് നടപ്പാക്കിയത്.
സംഭവം നടക്കുമ്പോള്‍ താലിബാന് ഉദ്യോഗസ്ഥരും മതപുരോഹിതന്മാരും മുതിര്‍ന്നവരും നാട്ടുകാരും സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. മോഷണക്കുറ്റവും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധവും ആരോപിച്ച് ചൊവ്വാഴ്ച 9 പേരെ പൊതു സ്ഥലത്ത് ചാട്ട കൊണ്ട് അടിച്ചു.കുറ്റവാളികളെ 3539 തവണയാണ് ചാട്ടയടിച്ചത്.
ആളുകളെ ചാട്ടയടിക്കുന്നതും അംഗഛേദം ചെയ്യുന്നതും കൃത്യമായ വിചാരണയില്ലാതെയാണെന്ന് ആരോപണമുണ്ട്. അഫ്ഗാന് മാധ്യമപ്രവര്ത്തകന് താജുഡെന്‍ സൊറൂഷ് സ്റ്റേഡിയത്തിന് പുറത്തുള്ള ഒരു ദൃശ്യത്തിന്റെ ചിത്രം ട്വിറ്ററില്‍ പങ്കിട്ടു, ‘ചരിത്രം ആവര്‍ത്തിക്കുന്നു. 1990 കളിലെ പോലെ താലിബാന് പരസ്യമായി ശിക്ഷിക്കാന്‍ തുടങ്ങി’ എന്നാണ് ദൃശ്യങ്ങള്‍ പങ്കുവെച്ച് അദ്ദേഹം ട്വീറ്റ് ചെയ്ത്.
2022 ഡിസംബര്‍ ഏഴിന് ഫറ നഗരത്തില്‍ വെച്ച് കൊലപാതക കുറ്റം ചുമത്തപ്പെട്ട ഒരാളെ താലിബാന് പൊതുസ്ഥലത്ത് വെച്ച് വധിച്ചിരുന്നു. താലിബാന് അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ പൊതു വധശിക്ഷയായിരുന്നു ഇത്. നൂറുകണക്കിന് ആളുകളും നിരവധി ഉന്നത താലിബാന് ഉദ്യോഗസ്ഥരും നോക്കിനില്‍ക്കെ കൊല്ലപ്പെട്ടയാളുടെ പിതാവ് ഒരു റൈഫിള്‍ ഉപയോഗിച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു.
Sources:Metro Journal
breaking news
നേപ്പാള്‍ വിമാനദുരന്തത്തില്‍ മരിച്ചവരില്‍ പത്തനംതിട്ടയിൽ നിന്ന് മടങ്ങിയ 3 മിഷണറിമാരും

പത്തനംതിട്ട:നേപ്പാള്‍ വിമാനപകടത്തില്‍ മരിച്ചവരില്‍ പത്തനംതിട്ട ആനിക്കാട് നിന്നുപോയ മൂന്ന് നേപ്പാള്‍ മിഷനറി പ്രവര്‍ത്തകരും. 45 വർഷത്തോളം നേപ്പാളില്‍ സുവിശേഷ പ്രവര്‍ത്തകനായിരുന്ന ആനിക്കാട് സ്വദേശി മാത്യൂ ഫിലിപ്പിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അഞ്ചംഗ സംഘം കേരളത്തില്‍ എത്തിയത്.വെള്ളിയാഴ്ചയായിരുന്നു സംസ്കാരചടങ്ങ്.ഇതില്‍ പങ്കെടുത്തശേഷം സ്വദേശത്തേക്ക് മടങ്ങവേയാണ് അപകടത്തില്‍പെട്ടത്.
റാബില്‍ ഹമല്‍,അനില്‍ ഷാഹി,രാജു ടക്കൂരി എന്നിവരാണ് ദുരന്തത്തിന് ഇരയായത്. ഇതില്‍ ദീപക്ക് തമാഹ്, സരൺ എന്നിവർ അപകടത്തിന് തൊട്ടുമുമ്പ് കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇറങ്ങിയത് മൂലം രക്ഷപ്പെട്ടു.നേപ്പാള്‍ വിമാനപകടത്തില്‍ മരിച്ചവരുടെ എണ്ണം 68 ആയി.5 ഇന്ത്യാക്കാരടക്കം 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരില്‍ 2 പിഞ്ചുകുട്ടികളും ഉള്‍പ്പെടുന്നു.പൊഖാറ വിമാനത്താവളത്തിന് സമീപം 72 സീറ്റുള്ള യതി എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നു വീണത്.
മൂന്നു കിലോമീറ്റർ മാത്രമാണ് ഇരുവിമാനത്താവളങ്ങൾക്കും ഇടയിലുള്ള ദൂരം. 35 പേരുടെ മൃതദേഹം കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്. വിമാനം പൂർണമായി കത്തിനശിച്ചു. അതുകൊണ്ടുതന്നെ ആരെങ്കിലും രക്ഷപ്പെടാനുള്ള സാധ്യതയും കുറവാണ്.
യതി എയർലൈൻസിന്റെ ചെറു വിമാനമാണ് അപകടത്തിൽപ്പെട്ടത്. നേപ്പാളിലെ രണ്ടാമത്തെ വലിയ ആഭ്യന്തര വിമാന കമ്പനിയാണ് യതി. കാഠ്മണ്ഡുവിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് പൊഖാറ വിമാനത്താവളം. ലാൻഡിങ്ങിന് തയാറെടുക്കുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. വിമാനത്താവളത്തിനു സമീപം വലിയ ഗർത്തത്തിലേക്ക് വിമാനം തകർന്നു വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് പൊഖാറ ഇന്റർനാഷനൽ എയർപോർട്ട് താൽക്കാലികമായി അടച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ചൈനീസ് സാഹയത്തോടെ നിർമിച്ച പുതിയ പൊഖാറ വിമാനത്താവളം 15 ദിവസം മുമ്പാണ് തുറന്നത്. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹാൽ പ്രചണ്ഡയാണ് ഉദ്ഘാടനം ചെയ്തത്. നേപ്പാളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് പൊഖാറ. യാത്രക്കാരെല്ലാം നേപ്പാൾ സ്വദേശികളാണെന്നാണ് പുറത്തുവരുന്ന വിവരം.
പൊഖാറയിലെ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകർന്നുവീണതെന്ന് യതി എയർലൈൻസ് വക്താവ് സുദർശൻ ബർത്വാല പറഞ്ഞു. അപകടസമയം കാലാവസ്ഥ ലാൻഡിങ്ങിന് അനുകൂലമായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
നേപ്പാൾ താഴ്വരയിൽ കാലാവസ്ഥ വളരെ വേഗത്തിൽ മാറുമെന്നും അതിനാൽ പൊഖാറ വിമാനത്താവളത്തിലെ ലാൻഡിങ് ഏറെ വെല്ലുവിളിയാണെന്നും വ്യോമയാന വിദഗ്ധൻ സുർജീത് പനേസർ പറഞ്ഞു. പൊഖാറയിൽ വിമാനമിറങ്ങുമ്പോൾ പൈലറ്റുമാർ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം വിശദമായ അന്വേഷണത്തിൽ മാത്രമേ വ്യക്തമാകൂമെന്നും അദ്ദേഹം പറഞ്ഞു.
breaking news
ചെന്നായ ആകണം; 18 ലക്ഷം രൂപ മുടക്കി ജാപ്പനീസ് യുവാവ്

പലര്‍ക്കും പലതരത്തിലെ ആഗ്രഹങ്ങള്‍ കാണും. ചിലര്‍ക്ക് പറക്കാനായിരിക്കും മറ്റ് ചിലര്‍ക്ക് മറ്റൊരാളായി മാറാനൊ അപ്രത്യക്ഷനാകാനൊ ആയിരിക്കും മോഹം.
അപൂര്‍വം ആളുകള്‍ അവരുടെ ഇത്തരം ആശകളെ പൂര്‍ത്തീകരിക്കാന്‍ ഇറങ്ങിത്തിരിക്കാറുണ്ട്.
ജപ്പാനില്‍ നിന്നുള്ള ഒരു യുവാവ് ഇത്തരത്തില്‍ വേഷം മാറി തന്റെ ആഗ്രഹം സഫലീകരിച്ച് സോഷ്യല്‍ മീഡിയയില്‍ വെെറലായിരിക്കുകയാണിപ്പോള്.
ചെന്നായ ആയി മാറാനായിരുന്നു ഇദ്ദേഹം ആഗ്രഹിച്ചത്. അതിനായി 3,000,000 യെന്‍(18.5 ലക്ഷം രൂപ) ആണ് ഈ യുവാവ് ചെലവഴിച്ചത്. സെപ്പെറ്റ് എന്ന കമ്പനിയാണ് ഇതിനായുള്ള വസ്ത്രം തയാറാക്കിയത്. ഏകദേശം 50 ദിവസമെടുത്താണ് അവര്‍ ഈ വസ്ത്രം തയ്യാറാക്കിയത്.
കുട്ടിക്കാലം മുതല്‍ തനിക്ക് മൃഗങ്ങളോട് വല്ലാത്ത സ്നേഹമായിരുന്നെന്ന് യുവാവ് പറയുന്നു. വസ്ത്രം ധരിച്ചപ്പോള്‍ തന്റെ സ്വപ്നം സാക്ഷാത്കരിച്ചെന്നും അദ്ദേഹം പറഞ്ഞു.
Sources:azchavattomonline
-
us news11 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National6 months ago
ക്രൈസ്തവ സംഗമം 2022
-
Movie11 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Life12 months ago
ഡിജിറ്റൽ ഐഡി കാർഡ്; എല്ലാ കാർഡുകളും ഒരു കുടക്കീഴിൽ
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine
-
Movie10 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed