Connect with us

Tech

വാട്‌സാപ്പിലും റീൽസ്! ഗ്രൂപ്പ് കോളിൽ 32 പേരെ ഉൾക്കൊള്ളിക്കാം; പുത്തൻ ഫീച്ചറുകൾ ഇങ്ങനെ

Published

on

ഏറ്റവും ജനപ്രിയമായ സമൂഹ മാദ്ധ്യമമാണ് വാട്‌സാപ്പ്. അതുകൊണ്ട് തന്നെ വാട്‌സാപ്പിൽ വരുന്ന പുതിയ ഫീച്ചറുകൾ ഏറെ ആകാംക്ഷയോടെയാണ് ജനങ്ങൾ നോക്കിക്കാണാറുള്ളത്. ഇപ്പോഴിതാ ഗ്രൂപ്പ് കോളിൽ നിരവധി പേരെ ഉൾപ്പെടുത്താൻ സാധിക്കുന്ന വിധം പുതിയ ഫീച്ചർ സജ്ജമാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഒരു ഗ്രൂപ്പ് കോളിൽ പരമാവധി എട്ട് പേരെയാണ് നിലവിൽ ഉൾപ്പെടുത്താനാകുക. എന്നാൽ ഇനി 32 പേരെ ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന വിധം പുതിയ ഫീച്ചർ വരുന്നുവെന്നാണ് സൂചന. എപ്രകാരമാണ് 32 പേരെ സ്‌ക്രീനിൽ ഉൾക്കൊള്ളിക്കുക എന്നതും കണ്ടറിയേണ്ടതാണ്.
കൂടാതെ മറ്റ് പല ഫീച്ചേഴ്‌സും വാട്‌സാപ്പിൽ പുതിയതായി ചേർക്കപ്പെടുന്നുണ്ട്. ഇമോജി ഉപയോഗിച്ച് റിയാക്ഷൻ രേഖപ്പെടുത്തുന്ന രീതി. ഇത് നിലവിൽ ഫേസ്ബുക്കിലും മെസഞ്ചറിലും ലഭ്യമാണ്. വോയ്‌സ് മെസേജ് ബബിൾ ഡിസൈനുകൾ, ഫേവറേറ്റ് പട്ടികയിൽ ഗ്യാലറിയിലെ മീഡിയ ഉൾക്കൊള്ളിക്കൽ എന്നീ ഫീച്ചറുകൾ കൂട്ടിച്ചേർത്തേക്കാം. ഒപ്പം വാട്‌സാപ്പ് അക്കൗണ്ടിനെ ടാബ്ലെറ്റ്, കമ്പ്യൂട്ടർ, ലാപ്‌ടോപ്പ് എന്നിവയുമായി പെയർ ചെയ്യാനുള്ള സംവിധാനവും പ്രാബല്യത്തിൽ വരും.

കൂടാതെ ഇൻസ്റ്റഗ്രാമിൽ സാധിക്കുന്നതിന് സമാനമായി വാട്‌സാപ്പിലും റീൽസ് ക്രിയേറ്റ് ചെയ്യുക, സ്വന്തമായി സ്റ്റിക്കർ തയ്യാറാക്കുക, റീഡ് ലേറ്റർ ഓപ്ഷൻ, വാട്‌സാപ്പ് ലോഗൗട്ട്, മെസേജ് ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി ഒഴിവാക്കുക, പ്രത്യേക കോൺടാക്ടുകളിൽ നിന്ന് മാത്രം ലാസ്റ്റ് സീൻ ഒഴിവാക്കുക എന്നീ ഫീച്ചറുകൾ കൂടി 2022ൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Sources:azchavattomonline

http://theendtimeradio.com

Tech

വന്നു ഇൻസ്റ്റ​ഗ്രാമിലും എഐ; ഇനി എന്തും ചോദിക്കാം, ഒറ്റ ക്ലിക്കിൽ എഐ തരും ഉത്തരം

Published

on

ഇൻസ്റ്റ​ഗ്രാമിലും അങ്ങനെ എഐ എത്തി. പുതിയൊരു മാറ്റത്തിന് തന്നെ തുടക്കം കുറിച്ചിരിക്കുകയാണ് മെറ്റ എഐ. എന്താണ് മെറ്റ എഐ എന്ന് അറിയണ്ടെ‌? മറ്റെല്ലാ പ്ലാറ്റ്ഫോമുകളെയും പോലെ ഇനി മുതൽ ഇൻസ്റ്റ​ഗ്രാമിലും ഉണ്ട് എഐ. ഇനിമുതൽ ചിത്രങ്ങളോ സ്റ്റിക്കേഴ്സോ വേണമെങ്കിൽ എഐ ഞൊടിയിടയിൽ തരും. ഇൻസ്റ്റ​ഗ്രാം സെർച്ച് ബാറിൽ ഇനി മുതൽ എഐ ഐക്കൺ ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് എന്താണോ ആവശ്യമുള്ളത് അത് എഐയോട് ചോദിക്കാം.

ഉദാഹരണത്തിന് ഒരു മലയാളി കുട്ടിയുടെ ചിത്രമാണ് വേണ്ടതെങ്കിൽ /IMAGE OF A MALAYALI GIRL . അല്ലെങ്കിൽ മരുഭൂമിലെ മഴ കാണണോ അതും തരും എഐ / image rain in desert എന്ന് കൊടുത്താൽ വരും നല്ല കിടുക്കൻ എഐ ഫോട്ടോ…സെർച്ച് ബാറിലെ ‘മെറ്റ എഐ’ ഐക്കണിൽ ടാപ്പ് ചെയ്‌ത് ഇത് ആക്‌സസ് ചെയ്യാൻ കഴിയും. മാത്രമല്ല ഒരു സുഹ്യത്തിനെ പോലെ എഐയോട് സംസാരിക്കാനും പറ്റും. എന്ത് സംശയം ചോദിച്ചാലും പറഞ്ഞ് തരും. മെറ്റ ജനറേറ്റീവ് എഐ എന്നത് ഒരു ഡാറ്റാബേസോ സ്റ്റാറ്റിക് വിവരശേഖരമോ അല്ല, മറിച്ച് ഒരു തരം കമ്പ്യൂട്ടർ മോഡലാണ്.

ടെക്‌സ്‌റ്റുകളും ചിത്രങ്ങളും സൃഷ്‌ടിക്കാനും, ദൈർഘ്യമേറിയ വാചകങ്ങൾ സംഗ്രഹിക്കാനും, പ്രൂഫ് റീഡിങ്, എഡിറ്റിങ്, ടെക്‌സ്‌റ്റ് ഒരു ഭാഷയിൽ നിന്ന് മറ്റൊന്നിലേക്ക് വിവർത്തനം ചെയ്യൽ, കവിതകളും കഥകളും സൃഷ്ടിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സഹായിക്കാനും മെറ്റ എഐക്ക് കഴിയും.
Sources:NEWS AT TIME

http://theendtimeradio.com

Continue Reading

Tech

വാ‌ട്സാപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി കുറച്ചതിൽ വ്യാപക വിമർശനം

Published

on

ലണ്ടൻ : വാ‌ട്സാപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 16ൽ നിന്ന് 13 ആയി കുറച്ചതിൽ വ്യാപക വിമർശനം. ഫെബ്രുവരിയിൽ മെറ്റ പ്രഖ്യാപിച്ച മാറ്റം ബുധനാഴ്ച മുതൽ യുകെയിലും യൂറോപ്യൻ യൂണിയനിലും നിലവിൽ വന്നിരുന്നു. മെറ്റയുടെ നടപടിയെ സ്മാർട്ട്ഫോൺ ഫ്രീ ചൈൽഡ്ഹുഡ് എന്ന ഗ്രൂപ്പ് രൂക്ഷമായി വിമർശിച്ചു. ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ പറഞ്ഞു. നിരവധി മനഃശാസ്ത്രജ്ഞർ, ഡോക്ടർമാർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരും ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ ഭൂരിപക്ഷം രാജ്യങ്ങളിലെയും പ്രായപരിധിക്ക് അനുസൃതമായാണ് മാറ്റം കൊണ്ടുവന്നതെന്നും ഇതു സംബന്ധിച്ച് മാനദണ്ഡങ്ങൾ നിലവിലുണ്ടെന്നുമാണ് വാട്‌സാപ്പിന്റെ നിലപാട്.

അതേസമയം, മെറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള ഫെയ്‌സ്‌ബുക്കും ഇൻസ്റ്റഗ്രാമും നഗ്നത, ലൈംഗിക ചൂഷണ എന്നിവ തടയുന്നതിനുള്ള പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചു. ഡയറക്ട് മെസേജുകളിൽ ‘നഗ്നത’ ഉണ്ടെങ്കിൽ ബ്ലർ ആകുന്ന ഫീച്ചറാണ് ഇൻസ്റ്റഗ്രാമിൽ മെറ്റ അവതരിപ്പിച്ചത്. ലൈംഗിക തട്ടിപ്പുകളെയും മറ്റു തരത്തിലുള്ള ഇമേജ് ദുരുപയോഗങ്ങളെയും ചെറുക്കുന്നതിനും കൗമാരക്കാരുമായി കുറ്റവാളികൾ ബന്ധപ്പെടുന്നത് തടയുന്നതിന്റെയും ഭാഗമായി ഫീച്ചറുകൾ പരീക്ഷണഘട്ടത്തിലാണെന്ന് മെറ്റ അറിയിച്ചു. ലൈംഗികത തടയാൻ ഇൻസ്റ്റാഗ്രാമും മറ്റു സമൂഹമാധ്യമ കമ്പനികളും വീഴ്ച വരുത്തുന്നതിൽ വ്യാപക വിമർശനം നേരിടുന്നുണ്ട്. മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ഈ വർഷമാദ്യം യുഎസ് സെനറ്റ് ഹിയറിങ്ങിനിടെ ലൈംഗിക ദുരുപയോഗത്തിന് ഇരയായവരുടെ മാതാപിതാക്കളോട് ക്ഷമാപണം നടത്തിയിരുന്നു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Tech

വാട്‌സാപ്പില്‍ മെറ്റ എഐ ചാറ്റ് ബോട്ട്, ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും- എങ്ങനെ ഉപയോഗിക്കാം?.

Published

on

വാട്‌സാപ്പിലും എഐ സൗകര്യങ്ങളെത്തുന്നു. മെറ്റ എഐ എന്ന ചാറ്റ്‌ബോട്ട് സൗകര്യം ഇന്ത്യയിലെ ചില വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മെറ്റയുടെ തന്നെ ലാര്‍ജ് ലാംഗ്വേജ് മോഡലായ ലാമ എഐ അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവര്‍ത്തനം. ചാറ്റ് ജിപിടിയെ പോലെ തന്നെ എന്തിനെകുറിച്ചും ഈ ചാറ്റ്‌ബോട്ടുമായി ചാറ്റ് ചെയ്യാനാവും.

ഇംഗ്ലീഷ് ഭാഷ മാത്രം പിന്തുണയ്ക്കുന്ന മെറ്റ എഐ വളരെ ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമെ ലഭ്യമാക്കിയിട്ടുള്ളു. ഇന്ത്യയിലും ചുരുക്കം ചിലര്‍ക്ക് മാത്രമെ ഇത് ലഭ്യമാക്കിയിട്ടുണ്ടാവൂ. മെറ്റ എഐയ്ക്ക് അയക്കുന്ന സന്ദേശങ്ങള്‍ വായിക്കാനും മറുപടിനല്‍കാനും മാത്രമേ മെറ്റ എഐയ്ക്ക് സാധിക്കുള്ളൂ എന്നും മറ്റ് ചാറ്റുകളൊന്നും ഇത് വായിക്കില്ലെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.

ന്യൂ ചാറ്റ് ഐക്കണ്‍ തുറന്നാല്‍ New Group, New Contact, New Community, New Broadcast എന്നിവയ്ക്ക് താഴെയായി New AI Chat എന്ന ഓപ്ഷന്‍ കാണാം. ഇത് ക്ലിക്ക് ചെയ്ത് ചാറ്റ് ആരംഭിക്കാം.

ഇത് കൂടാതെ ചാറ്റ്‌സ് ടാബിന് മുകളിലായി ക്യാമറ ബട്ടന് അടുത്ത് മെറ്റ എഐയുടെ വൃത്താകൃതിയിലുള്ള ലോഗോ കാണാം. അതില്‍ ടാപ്പ് ചെയ്തും ചാറ്റ് ആരംഭിക്കാം.

മെറ്റ എഐ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. ലാമയുടെ കൂടുതല്‍ ശക്തിയേറിയ ലാമ 3 അടുത്തമാസം അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വേര്‍ഷന്‍ മെറ്റ എഐയില്‍ എത്തിയാല്‍ ചാറ്റ്‌ബോട്ടിന്റെ മറുപടികള്‍ കൂടുതല്‍ കൃത്യതയുള്ളതായി മാറിയേക്കും.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National23 hours ago

District authorities allow peaceful religious congregations in Uttar Pradesh

The District Magistrate of Azamgarh, Uttar Pradesh has issued a positive order allowing prayer meetings and church services to be...

National23 hours ago

പ്രാർത്ഥനാ യോഗങ്ങളും ശുശ്രൂഷകളും തടസ്സമില്ലാതെ നടത്താൻ അനുവദിച്ചുകൊണ്ട് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചു, അസംഗഢ് ജില്ലാ മജിസ്‌ട്രേറ്റ്

അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ച്, ഉത്തർപ്രദേശിലെ അസംഗഢ് ജില്ലാ മജിസ്‌ട്രേറ്റ്, അസംഗഡ് ജില്ലയിൽ പ്രാർത്ഥനാ യോഗങ്ങളും ശുശ്രൂഷകളും തടസ്സമില്ലാതെ നടത്താൻ അനുവദിച്ചുകൊണ്ട് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ...

National23 hours ago

ഇന്ത്യൻ ജനസംഖ്യ 144.17 കോടി: ലോകത്ത് ഒന്നാമത്

ന്യൂഡൽഹി: ഇന്ത്യൻ ജനസംഖ്യ 144.17 കോടിയിലെത്തിയെന്ന് യുനൈറ്റഡ് നേഷൻസ് പോപുലേഷൻ ഫണ്ട് (യു.എൻ.എഫ്.പി.എ) റിപ്പോർട്ട്. 142.5 കോടിയുമായി ചൈനയാണ് തൊട്ടു പിറകിൽ. ഇതോടെ ഏറ്റവുമധികം ജനങ്ങൾ പാർക്കുന്ന...

National24 hours ago

തെലങ്കാനയിൽ കത്തോലിക്കാ സ്‌കൂളിൽ ആക്രമണം; വൈദികനെ മർദ്ദിച്ചു

തെലങ്കാനയിലെ ലക്ഷിറ്റിപേട്ടുള്ള മദർ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ തീവ്ര ഹിന്ദു സംഘടനയുടെ നേതൃത്വത്തിൽ ആക്രമണം നടന്നു. സ്‌കൂൾ യൂണിഫോമിനു പകരം മതപരമായ വസ്ത്രങ്ങൾ ധരിച്ചുവന്ന കുട്ടികളോടു...

world news24 hours ago

സമൂഹമാധ്യമമായ ‘എക്സ്’ നിരോധിച്ച് പാക്കിസ്താൻ

സമൂഹമാധ്യമമായ ‘എക്സ്’നിരോധിച്ച് പാക്കിസ്താൻ. രാജ്യസുരക്ഷ സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് പാക്ക് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ബുധനാഴ്ച കോടതിയിൽ എഴുതി നൽകിയ സത്യവാങ്മൂലത്തിലാണ് എക്സിന്റെ നിരോധനത്തെപ്പറ്റി...

us news2 days ago

12,000 Souls Baptized in France Reporting ‘a Personal Encounter with Christ’

More than 12,000 people were baptized in France on Easter Sunday – a record number for the country where about...

Trending