Connect with us

world news

‘മ്യൂസിയം ഓഫ് ഫ്യൂച്ചര്‍’നെ ആകാശത്തിലും എത്തിച്ച് എമിറേറ്റ്സ് എയര്‍ലൈൻ

Published

on

യുഎഇയുടെ ഏറ്റവും പുതിയ വിസ്മയമായ ‘മ്യൂസിയം ഓഫ് ഫ്യൂച്ചര്‍’നെ ആകാശത്തിലും എത്തിച്ചിരിക്കുകയാണ് എമിറേറ്റ്സ് എയര്‍ലൈനിന്റെ വിമാനങ്ങള്‍. വാസ്തുവിസ്മയം നിറഞ്ഞ മ്യൂസിയവും ഭാവി ആശയങ്ങള്‍ക്കുള്ള കേന്ദ്രവുമായ ‘മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍’ന്റെ ചിത്രങ്ങള്‍ പതിപ്പിച്ച വിമാനങ്ങളാണ് എമിറേറ്റ്സ് അവതരിപ്പിച്ചിരിക്കുന്നത്. എമിറേറ്റ്സിന്റെ പത്ത് സൂപ്പര്‍ ജംബോ വിമാനങ്ങളാണ് ലോകരാജ്യങ്ങള്‍ക്ക് ഈ മ്യൂസിയത്തെ പരിചയപ്പെടുത്തി പറക്കാന്‍ ഒരുങ്ങുന്നത്. മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ ചിത്രവുമായി പറന്നുയരാന്‍ തയാറായ വിമാനങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ആദ്യത്തേതായ എ380 (A6-EVK) വിമാനത്തിന്റെ ചിത്രം കഴിഞ്ഞദിവസം അധികൃതര്‍ പുറത്തുവിട്ടിരുന്നു. എ380 വിമാനം ലോസ്ഏഞ്ചലസിലേക്ക് ഇന്ന് (മെയ് 5) പറന്നുയരും.

‘ഭാവിയിലേക്കുള്ള നമ്മുടെ യാത്ര ഇപ്പോള്‍ ആരംഭിക്കുന്നു. ദുബായിലെ ഏറ്റവും പുതിയ ശ്രദ്ധാകേന്ദ്രമായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിനായി ഞങ്ങള്‍ അവതരിപ്പിക്കുന്നു!’ എന്ന് കുറിച്ചുക്കൊണ്ടായിരുന്നു എമിറേറ്റ്‌സ് വിമാനത്തിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. റിംഗ് ആകൃതിയിലുള്ള, അറബിക് കാലിഗ്രാഫിയില്‍ അലങ്കരിച്ച മ്യൂസിയത്തിന്റെ ചിത്രം വിമാനത്തിന്റെ ഇരുവശവും ചേര്‍ത്തിട്ടുണ്ട്. കൂടാതെ ‘ഭാവിയിലേക്കുള്ള യാത്ര’ എന്ന സന്ദേശവും അതില്‍ ചേര്‍ത്തിരിക്കുന്നു. അതേസമയം ബാക്കിയുള്ള ഒമ്പത് വിമാനങ്ങള്‍ അടുത്ത ആഴ്ചകളില്‍ സര്‍വീസ് നടത്തും. യുഎസ് കൂടാതെ യൂറോപ്പും മറ്റ് അറബ് രാജ്യങ്ങളിലുമായി 30-ഓളം സ്ഥലങ്ങളിലേക്കായിരിക്കും ഈ വിമാനങ്ങള്‍ പറക്കുക.

ദുബായ് ഷെയ്ഖ് സായിദ് റോഡിനരികില്‍, എമിറേറ്റ്സ് ടവറിനും വേള്‍ഡ് ട്രേഡ് സെന്ററിനോടും ചേര്‍ന്ന് മനോഹരമായ മരങ്ങളും ചെടികളും നിറഞ്ഞ പച്ചപുതച്ച കുന്നിന്‍ മുകളിലാണ് ഈ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. ദുബായിലെ ‘മ്യൂസിയം ഓഫ് ഫ്യൂച്ചര്‍’ ഫെബ്രുവരി 22നാണ് ലോകത്തിന് തുറന്നുനല്‍കപ്പെട്ടത്. മനോഹരമായ കാലിഗ്രാഫി ചിത്രങ്ങളാല്‍ അലങ്കരിച്ച മ്യൂസിയത്തിന്റെ പുറംഭാഗമാണ് ഇവിടെ എത്തുമ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെടുക. ദുബായിയുടെ ഭാവിയെ കുറിച്ച്, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രചിച്ച കവിതയാണ് അതില്‍ എഴുതിയിരിക്കുന്നത്.

നാഷണല്‍ ജ്യോഗ്രഫിക് ചാനല്‍ നടത്തിയ സര്‍വ്വേയില്‍ ലോകത്തെ ഏറ്റവും മികച്ച 14 മ്യൂസിയങ്ങളിലൊന്നായി, മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിനെ ഇതിനോടകം തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. ഏഴ് നിലകളിലായി തൂണുകളില്ലാത്ത ഘടനയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 77 മീറ്റര്‍ ഉയരവും 30000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണവുമുള്ള ഈ മ്യൂസിയം രൂപകല്പന ചെയ്തിരിക്കുന്നത് ആര്‍കിടെക്ടായ ഷോണ്‍ കില്ലെയാണ്. മ്യൂസിയത്തിന്റെ പുറംഭാഗത്തെ അറബിക് കാലിഗ്രാഫി ചെയ്തിരിക്കുന്നത് എമിറാത്തി കലാകാരനായ മറ്റാര്‍ ബിന്‍ ലഹേജാണ്.

ഭാവിയിലെ മനുഷ്യന്‍, നഗരങ്ങള്‍, സമൂഹങ്ങള്‍, ഭൂമിയിലെയും ബഹിരാകാശത്തിലെയും ജീവിതം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇതില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. https://museumofthefuture.ae/en എന്ന മ്യൂസിയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പ്രവേശന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്. 145 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. രാവിലെ 10 മുതല്‍ വൈകീട്ട് ആറുമണിവരെയാണ് പ്രവര്‍ത്തന സമയം. 60 വയസിന് മുകളില്‍ പ്രായമുളളവര്‍ക്കും 3 വയസിന് താഴെയുളള കുട്ടികള്‍ക്കും പ്രവേശനം സൗജന്യമാണ്.
Sources:globalindiannews

http://theendtimeradio.com

world news

പാക്കിസ്ഥാനിലെ ആൾക്കൂട്ട ആക്രമണം: പ്രതിഷേധം ശക്തമാക്കി ക്രൈസ്തവർ

Published

on

സെൻട്രൽ പഞ്ചാബ് പ്രവിശ്യയിൽ മതനിന്ദയുടെ പേരിൽ ക്രൈസ്തവരെ കൂട്ടം ചേർന്ന് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾ. പഞ്ചാബിലെ സർഗോധ ജില്ലയിൽ രണ്ട് വീടുകൾക്കും ഷൂ ഫാക്ടറിക്കും നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തെ തുടർന്നാണ് ക്രൈസ്തവർ തങ്ങളുടെ പ്രതിഷേധം ശക്തമാക്കിയത്.

ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാർ നഗരം മുതൽ സിന്ധിലെ തെക്കൻ കറാച്ചി വരെ ക്രൈസ്തവർ പ്രതിഷേധവുമായി തടിച്ചുകൂടി.”ഞങ്ങൾ ക്രിസ്ത്യൻ സമൂഹത്തിന് നീതി ആവശ്യപ്പെടുന്നു. ദുരന്തങ്ങൾ ആവർത്തിക്കുകയാണ്. അത് ഇല്ലാതാകണം” വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഹസാര ഡിവിഷനിലെ പീസ് കമ്മിറ്റി ചെയർമാൻ നോഷെർവാൻ ഇഖ്ബാൽ പറഞ്ഞു.

ക്രിസ്ത്യൻ ഫാക്ടറി ഉടമ നസീർ മസിഹിനെ മുജാഹിദ് കോളനിയിലെ താമസസ്ഥലത്ത് ഖുർആനിന്റെ പേജുകൾ കത്തിച്ചുവെന്നാരോപിച്ച് നാനൂറിലധികം വരുന്ന ജനക്കൂട്ടം വടികളും ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. “വ്യാപാരിയായ ഞങ്ങളുടെ സഹോദരൻ ഇരയാക്കപ്പെട്ടു. ഞങ്ങൾ സമാധാനപരമായ ആളുകളാണ്. എന്നാൽ ഞങ്ങളെ അവർ ആക്രമിക്കുകയാണ്”- ഇക്ബാൽ ചൂണ്ടിക്കാട്ടി.

ഈ സംഭവത്തിനു സമാനമായ രീതിയിൽ ക്രൈസ്തവർക്ക് നേരെ ആക്രമണം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്നിരുന്നു. അന്നത്തെ ആൾക്കൂട്ട ആക്രമണത്തിന് സാക്ഷ്യം വഹിച്ച പഞ്ചാബ് പ്രവിശ്യയിലെ സർഗോധയിൽ നിന്നുള്ള 200-ലധികം ക്രിസ്ത്യൻ കുടുംബങ്ങളിൽ പകുതിയിലധികം ആളുകളും അവിടെ നിന്നും പലായനം ചെയ്തിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യൂ കെ (MPA UK) യൂത്ത് നാഷണൽ ലീഡർഷിപ്പിന് നവ നേതൃത്വം*

Published

on

ലണ്ടൻ : മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യൂ കെ ക്ക് (MPA UK) പുതിയ നേതൃത്വം രൂപീകരിച്ചു. യൂത്ത് ലീഡർ ബ്രദർ ബെഞ്ചോ ചെറിയാൻ ഉൾപ്പെടുന്ന പത്തംഗ കമ്മിറ്റിക്കാണ് MPA UK ജനറൽ കമ്മറ്റി അംഗീകാരം നൽകിയത്.
ഇന്നത്തെ കാലഘട്ടത്തിൽ സഭയിലും, സമൂഹത്തിലും യുവജനങ്ങളുടെ പങ്ക് ചെറുതല്ല. എന്നാൽ അവർക്ക് ലഭിക്കേണ്ട പങ്ക് ഇന്ന് സഭയിൽ കുറയുന്ന അവസ്ഥയാണ് പൊതുവേ കാണപ്പെടുന്നത്. ഇത് വ്യക്തമായി മനസിലാക്കിയ നിലവിലുള്ള എക്സിക്യൂട്ടീവ് കമ്മറ്റി കർത്തൃദാസൻ പാസ്റ്റർ ബിനോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കോൺഫറൻസ് സമയത്ത് നടന്ന ജനറൽ കൗൺസിലിൽ യുവജനങ്ങൾക്കായി ഒരു പ്രത്യേകം ലീഡർഷിപ്പിനെ രൂപീകരിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയും, അവരെ സഭയുടെയും, സമൂഹത്തിന്റെയും മുഖ്യധാരയിലേക്ക് കൊണ്ടു വരണം എന്നും, അതിനായി നമ്മൾ അവർക്ക് അവസരങ്ങൾ നൽകണം എന്നും ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ ജനറൽ കൗൺസിൽ ഐക്യകണ്ഠേന അംഗീകരിക്കുകയും ചെയ്തു. തൽഫലമായി പത്തംഗ കമ്മിറ്റി അന്നേ ദിവസം രൂപീകരിക്കുകയും, അവരെ ദൈവരാജ്യ വളർച്ചയ്ക്കായും, സമൂഹ നന്മക്കായും പ്രയോജനപ്പെടുവാൻ ശനിയാഴ്ച വൈകുന്നേരം നടന്ന കോൺഫ്രൻസിന്റെ പൊതുയോഗത്തിൽ വച്ച് പ്രാർത്ഥിച്ചു സമർപ്പിക്കുകയും ചെയ്തു.
എന്നാൽ മുൻ വർഷങ്ങളിൽ MPA UK ക്ക് യൂത്ത് കോർഡിനേറ്റർ എന്ന സ്ഥാനം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ അതിൽ നിന്നും വിത്യസ്തമായാണ് ഇപ്പോൾ ഈ പുതിയ കമ്മിറ്റിയുടെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയിരിക്കുന്നത്. MPA UK നാഷണൽ ലീഡർഷിപ്പ് കമ്മിറ്റിയുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു.
ബ്രദർ ബെഞ്ചോ ചെറിയാൻ (ഓക്സ്ഫോർഡ്)
ബ്രദർ ബിന്നി തോമസ് (ലണ്ടൻ)
ബ്രദർ ആൽവിൻ മാത്യു (മാഞ്ചസ്റ്റർ)
ബ്രദർ റെലിൻ റെജി (ബ്രിസ്റ്റോൾ)
ബ്രദർ സൂറിയൽ തോമസ് (സ്കോട്ലൻഡ്)
സിസ്റ്റർ ഫേബ ഷാജി (ലണ്ടൻ)
സിസ്റ്റർ പ്രിസില്ല ജോൺസൻ (ലണ്ടൻ)
സിസ്റ്റർ കെസിയ പണിക്കർ (ഓക്സ്ഫോർഡ്)
സിസ്റ്റർ ബിബിന എബ്രഹാം (കേംബ്രിഡ്ജ്)
സിസ്റ്റർ കെസിയ അഗസ്റ്റിൻ (ഹേവാർഡ്സ് ഹീത്ത്)
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading

world news

25 people arrested, case against 450 for attacking Christians in Pakistan

Published

on

Police in Pakistan’s Punjab province on Sunday booked over 450 people and arrested 25 of them under terrorism and other charges for attacking members of the minority Christian community and police personnel on the issue of the alleged desecration of a religious book.

An enraged mob led by radical Islamist Tehreek-e-Labbaik Pakistan (TLP) activists on Saturday attacked the Christian community members in Mujahid Colony, Sargodha district of Punjab, some 200 kms from Lahore, and injured two Christians and 10 policemen. The mob burned and ransacked the homes and properties of Christians.

According to the FIR, over 450 people, 50 of them are nominated, surrounded the residence and shoe factory of Nazir Masih (an elderly Christian) accusing him of desecration of the religious book.

The mob set fire to the shoe factory, some shops and a couple of houses. “It also brutally torched Masih but timely arrival of a heavy contingent of police saved the life of Masih and 10 other members of the Christian community,” the FIR says.

Although the family of Masih denied desecration of the religious book but the mob wanted to lynch him.

“The enraged mob pelted stones at police personnel when they resorted to baton charge to disperse it. At least 10 policemen including officers have been injured,” it says.

A police statement said: “There was no loss of life in the mob attack. More than 10 police officers and personnel have been injured due to stone pelting by the angry people. The police risked their lives to rescue the families and pulled them out of the crowd. Thanks to the timely action of the police, Sargodha is spared a great tragedy.”

“The situation in the city is completely peaceful and under control,” it said.

It added that the injured Christian, Nazir, has been shifted to the Combined Military Hospital in Sargodha for treatment. Police said that a case will be instituted against Nazir if he is found guilty of desecration of the religious book.

The Punjab police said currently over 2,000 policemen have been deployed in Sargodha Mujahid Colony to maintain law and order.

On Saturday, a number of video clips of mob attacks on the properties of Christian community were doing the rounds on social media.

Ifran Gill Masih, a relative of Nazir Masih, told PTI that his uncle had returned from Dubai after four years.

He said some people in the locality falsely accused him of desecration of the holy book. He said the Christian families saved their lives by locking themselves inside their houses when the mob marched towards them. He said the environment has been tense in the area and the Christians are terrified.

The Human Rights Commission of Pakistan (HRCP) said it was seriously concerned by the unfolding situation in Sargodha, where the Christian community in Gillwala village is reportedly at grave risk to their lives at the hands of charged mobs.

Last year at least 24 churches and over 80 houses belonging to Christians in Jaranwala tehsil of Faisalabad district, some 130 km from the provincial capital, were burnt down by a mob enraged over reports that two Christians had desecrated the Quran.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news18 mins ago

പാക്കിസ്ഥാനിലെ ആൾക്കൂട്ട ആക്രമണം: പ്രതിഷേധം ശക്തമാക്കി ക്രൈസ്തവർ

സെൻട്രൽ പഞ്ചാബ് പ്രവിശ്യയിൽ മതനിന്ദയുടെ പേരിൽ ക്രൈസ്തവരെ കൂട്ടം ചേർന്ന് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾ. പഞ്ചാബിലെ സർഗോധ ജില്ലയിൽ രണ്ട് വീടുകൾക്കും ഷൂ ഫാക്ടറിക്കും...

world news23 hours ago

മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യൂ കെ (MPA UK) യൂത്ത് നാഷണൽ ലീഡർഷിപ്പിന് നവ നേതൃത്വം*

ലണ്ടൻ : മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യൂ കെ ക്ക് (MPA UK) പുതിയ നേതൃത്വം രൂപീകരിച്ചു. യൂത്ത് ലീഡർ ബ്രദർ ബെഞ്ചോ ചെറിയാൻ ഉൾപ്പെടുന്ന പത്തംഗ...

us news23 hours ago

Hope on Capitol Hill: ‘There Are a Great Number’ in Congress ‘Who Want to Bring Honor to God’

I stood in awe at what a wonderful opportunity the Reverend Billy Graham statue unveiling event proved to be in...

world news23 hours ago

25 people arrested, case against 450 for attacking Christians in Pakistan

Police in Pakistan’s Punjab province on Sunday booked over 450 people and arrested 25 of them under terrorism and other...

National24 hours ago

ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭയുടെ പ്രഥമ വിദേശ മിഷണറിയും ബിലീവേഴ്സ് കൗൺസിലിന്റെ പ്രഥമ പ്രസിഡന്റുമായ പാസ്റ്റർ എം വി വർഗീസ് (100) നിത്യതയിൽ

  ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭയിലെ സീനിയർ ശുശ്രൂഷകനും വേദാധ്യാപകനും പ്രഭാഷകനുമായ പാസ്റ്റർ എം വി വർഗീസ് (100) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. ഐപിസി യുടെ പ്രഥമ...

world news1 day ago

നൈജീരിയയില്‍ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ മോചിതനായി

ഒനിറ്റ്ഷ: നൈജീരിയയില്‍ തട്ടിക്കൊണ്ടു പോകലിന് ഇരയായ ഒനിറ്റ്ഷ അതിരൂപതാംഗമായ വൈദികന് മോചനം. മെയ് 15 ന് തട്ടിക്കൊണ്ടുപോയ ഫാ. ബേസിൽ ഗ്ബുസുവോ എന്ന വൈദികനാണ് മോചിതനായിരിക്കുന്നത്. 2024-ൽ...

Trending