National
മണിപ്പൂരി ക്രൈസ്തവരെ സംരക്ഷിക്കുക: ബാംഗ്ലൂരിൽ ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധ ധര്‍ണ്ണ

ബാംഗ്ലൂര്‍: കലാപത്തിന്റെ ഇരകളായി മാറിയ മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂരിൽ വിവിധ ക്രൈസ്തവ സംഘടനകൾ ഒത്തുചേർന്നു. ഇന്നലെ മെയ് 30 ചൊവ്വാഴ്ച ഇന്ത്യൻ ക്രിസ്ത്യൻ യൂണിറ്റി ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ സംഗമത്തിൽ മുന്നൂറോളം ആളുകളാണ് പങ്കെടുത്തത്. വിഷയത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ വേണമെന്ന് അവർ ആവശ്യപ്പെട്ടു. കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ചൂരചന്ത്പ്പൂർ, ഇംഫാൽ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും, അനേകർ ഭവനരഹിതരാവുകയും ചെയ്തിരുന്നു. ഇവരിൽ വലിയൊരു ശതമാനം ക്രൈസ്തവ വിശ്വാസികളാണ്. നൂറ്റിയന്‍പതില്‍പരം ക്രൈസ്തവ ദേവാലയങ്ങളാണ് സംസ്ഥാനത്ത് തകര്‍ക്കപ്പെട്ടത്.
നൂറുകണക്കിന് ദേവാലയങ്ങൾ തീ വെച്ച് നശിപ്പിച്ചതും, ക്രൈസ്തവരുടെ താമസസ്ഥലങ്ങൾ തകർത്തതും, ആളുകളെ കൊല ചെയ്തതും മനുഷ്യാവകാശത്തിന്റെ വലിയ ലംഘനമാണെന്ന് ഇന്ത്യൻ ക്രിസ്ത്യൻ യൂണിറ്റി ഫോറത്തിന്റെ അധ്യക്ഷൻ വിക്രം ആന്റണി പറഞ്ഞു. സംസ്ഥാന, ദേശീയ ആഭ്യന്തര വകുപ്പുകൾ കണ്ണടച്ചത് മൂലം വിഷയം കൈവിട്ടു പോവുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്നും വിക്രം ആന്റണി ആവശ്യപ്പെട്ടു. മെയ്തി സമുദായത്തെ പട്ടികവർഗ്ഗ പ്രഖ്യാപിക്കണമെന്നുള്ള ഹൈക്കോടതിയുടെ നിർദ്ദേശം മാർച്ച് 27നു പുറത്തു വന്നതിനുശേഷമാണ് സംസ്ഥാനത്ത് ഉടനീളം കലാപം പൊട്ടിപുറപ്പെട്ടത്.
വര്‍ഗ്ഗീയ പ്രചരണം ശക്തമായതോടെ ക്രൈസ്തവ ദേവാലയങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. ഇതിനിടയിൽ ക്രൈസ്തവർ വസിക്കുന്ന ഗ്രാമങ്ങളില്‍ ഇപ്പോഴും ആക്രമണം തുടരുകയാണെന്ന് ദൃക്സാക്ഷികളുടെ വിവരണങ്ങളെ ഉദ്ധരിച്ച് പ്രീമിയർ ക്രിസ്ത്യൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് സർക്കാരിലെ ആർക്കെങ്കിലും തങ്ങളെ സഹായിക്കാൻ സാധിക്കുമോയെന്ന് ഒരു ക്രൈസ്തവ നേതാവ് തങ്ങളോട് ചോദിച്ചതായി ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇക്കാലയളവില്‍ 50,000 പേരാണ് ഭവനരഹിതരായത്. ഇവരിൽ ബഹുഭൂരിപക്ഷവും ക്രൈസ്തവരാണ്.
കടപ്പാട് :പ്രവാചക ശബ്ദം
National
സൂസൻ ജോൺ (ക്രമനമ്പർ 05) ഐ.പി.സി. സ്റ്റേറ്റ് സോദരി സമാജം ജോയിന്റ്സെക്രട്ടറി ആയേക്കും

ഐ.പി.സി കേരള സ്റ്റേറ്റ് സോദരി സമാജം ഭാരവാഹികളുടെ തെരെഞ്ഞടുപ്പ് ഒക്ടോ 10 – ന് രാവിലെ 11 മണിക്ക് ഐ.പി സി ഹെഡ്ക്വാർട്ടർ കുമ്പനാട് ഹെബ്രോൻ പൂരത്ത് നടക്കുകയാണ്.പ്രധാനമായും രണ്ടു ഗ്രൂപ്പുകൾ മത്സര രംഗത്ത് ഉണ്ട്.
സിസ്റ്റർ ആനി തോമസ് പ്രസിഡന്റായി നേതൃത്യം നൽകുന്ന ടീം മിനാണ് വിജയ സാദ്ധ്യത, എന്നാണ് വിശ്വാസ സമൂഹത്തിനിടയിൽ സംസാരം. തിരുവനന്തപുരം മേഖല സെക്രട്ടറി സിസ്റ്റർ സൂസൻ ജോൺ സോദരി സമാജം സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു. ഏറെ വിജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥിയാണ് സൂസൻ ജോൺ പാസ്റ്റർ ജോൺ തോമസിന്റെ സഹ ധർമ്മിണിയും. കഴിഞ്ഞ 36 വർഷമായി കർത്തൃ ശുശ്രുഷയിൽ . ഐ.പി.സിയുടെ വിവിധ സെന്റുറുകളിലും, മേഖലകളിലും,മേഖല എക്സിക്യൂട്ടിവായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം വെസ്റ്റ് സെന്റർ സോദരി സമാജം വൈസ് പ്രസിഡന്റ്, തിരുവനന്തപുരം സോദരി സമാജം മേഖല സെക്രട്ടറിയും മാണ്. നല്ല പ്രവർത്തനപാടവം, നല്ല സംഘാടക, പ്രാസംഗിക എന്നി നിലകളിൽ ശോഭിക്കുന്ന സൂസൻ ജോൺ വിജയിച്ചാൽ ഐ.പി.സി. സോദരി സമാജത്തിന് ഒരു മുതൽക്കൂട്ടായിരിക്കും. സൂസൻ ജോണും കൂടെ ള്ളവരുടെയും വിജയത്തിനായി പ്രാർത്ഥിക്കുക.
Sources:gospelmirror
National
ഐ. പി. സി ഫെയ്ത്ത് സെന്റർ പേരൂർക്കട സഭയുടെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയായ ഫെയ്ത്ത് ഫെസ്റ്റ് ഒക്ടോബർ 09 തിങ്കളാഴ്ച മുതൽ 29

തിരുവനന്തപുരം : ഐ പി സി ഫെയ്ത്ത് സെന്റർ പേരൂർക്കട സഭയുടെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയായ ഫെയ്ത്ത് ഫെസ്റ്റ് ഒക്ടോബർ 09 തിങ്കളാഴ്ച മുതൽ 29 ഞായറാഴ്‌ച വരെ നടക്കും. എല്ലാ ദിവസങ്ങളിലും രാവിലെ 10 മണി മുതൽ 01 മണി വരെയും വൈകുന്നേരം 06.30 മുതൽ 08.30 വരെയും ആണ് ശുശ്രൂഷകൾ നടക്കുന്നത്. പാസ്റ്റർ കെ സി തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർമാരായ റ്റൈറ്റസ് തോമസ്, ജോയി കണിയാപുരം, ഷാജി വർഗീസ് കലയപുരം, ജോയി ചെങ്കൽ, കെ തോമസ്, ഫെയ്ത്ത് ബ്ലെസ്സൻ, സൈമൻ ചാക്കോ, സാബു ആര്യപള്ളിൽ, ബൈജു ഉപ്പുതുറ, ഡേവിഡ് കാവാലം, ഷിജു കെ വർഗീസ്, ഷിബിൻ ശാമുവേൽ, ബി വർഗ്ഗീസ്, സജികുമാർ കെ പി, വി പി ഫിലിപ്പ്, സി ജി ആന്റണി, ജോൺസൺ കുണ്ടറ, റെജി ശാസ്താംകോട്ട, കെ സി ശാമുവേൽ, മോനിഷ് മാത്യു എന്നിവർ വചന ശുശ്രൂഷകൾ നിർവ്വഹിക്കും. ഫെയ്ത്ത് സെന്റർ സിംഗേഴ്‌സ് ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജോബിൻ കെ ജോൺ 7012636389
Sources:gospelmirror
National
ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥൻ അന്തരിച്ചു

ഹരിതവിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍(98) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് എന്ന സ്ഥലത്ത് 1925 ഓഗസ്റ്റ് 7നു ജനിച്ച മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ്.സ്വാമിനാഥൻ ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്.
1952 ല്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ജനിതകശാസ്ത്രത്തില്‍ പിഎച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാര്‍ഷിക രംഗത്തിന്റെ അതികായനായി. ടൈം മാഗസിന്റെ റിപ്പോർട്ട് അനുസരിച്ച് ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായിരുന്നു അദ്ദേഹം.
ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയായിരുന്നു എംഎസ് സ്വാമിനാഥന്‍. പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകള്‍ വികസിപ്പിച്ചെടുക്കുകയും അത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തതാണ് സ്വാമിനാഥനെ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനാക്കിയത്.
1966 ൽ മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ സാഹചര്യങ്ങൾക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ അദ്ദേഹം നൂറു മേനി കൊയ്തു.ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി
Sources:nerkazhcha
-
us news4 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
us news3 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
world news4 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
us news1 month ago
നോര്ത്ത് അമേരിക്കന് പെന്തക്കോസ്തല് റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്
-
National4 weeks ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്ണ്ണായക വിധി
-
world news4 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
world news5 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
National3 months ago
മണിപ്പൂരിൽ ട്രൂ ലോക്ക് തിയോളജിക്കൽ സെമിനാരി കലാപകാരികൾ അഗ്നിയ്ക്ക് ഇരയാക്കി