Connect with us

Tech

ബിസിനസ് അക്കൗണ്ടും പേഴ്സണൽ അക്കൗണ്ടും ഒരേ ഫോണിൽ; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

Published

on

ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ബിസിനസ് വാട്സ്ആപ്പിനെ കൂടാതെ, പേഴ്സണൽ വാട്സ്ആപ്പ് അക്കൗണ്ടും നിർമ്മിക്കാൻ സാധിക്കുന്ന മൾട്ടി അക്കൗണ്ട് സംവിധാനമാണ് ഇത്തവണ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് ഒരു നമ്പറിൽ ഒരേസമയം വ്യത്യസ്ഥത വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉണ്ടാക്കാൻ കഴിയുന്നതാണ്. ആവശ്യാനുസരണം മാറ്റിയും മറിച്ചും അക്കൗണ്ടുകൾ ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് പ്രധാന സവിശേഷത.

വാട്സ്ആപ്പ് സെറ്റിംഗ്സിൽ നിന്നും മൾട്ടി അക്കൗണ്ട് ഫീച്ചർ പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ്. രണ്ടാമത്തെ അക്കൗണ്ടിലേക്ക് കടക്കാനായി ലോഗിൻ ചെയ്യേണ്ട ആവശ്യമില്ല. സ്വകാര്യ അക്കൗണ്ടും ബിസിനസ് അക്കൗണ്ടും എളുപ്പത്തിൽ ഉപയോഗിക്കാനാകും. മുൻപ് ടെലഗ്രാമിലും സമാന ഫീച്ചർ എത്തിയിരുന്നു. ചാനലുകൾ, മെസേജ് എഡിറ്റിംഗ്, ചാറ്റ് ലോക്ക് പോലുള്ള ഫീച്ചറുകൾ എന്നിവയിൽ ടെലഗ്രാമുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് വാട്സ്ആപ്പ് ഇത്തരം ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതെന്നാണ് സൂചന.
Sources:Metro Journal

http://theendtimeradio.com

Tech

യൂട്യൂബ് ഇനി പഴയപോലെയല്ല; ഷോര്‍ട്‌സിലും മാറ്റം, വീഡിയോ പ്ലേ രീതിയിലും അപ്‌ഡേറ്റ്

Published

on

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ട വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ് യൂട്യൂബ്. നിരവധി മാറ്റങ്ങൾ ആപ്പിലും വെബ്ബിലുമായി യൂട്യൂബ് അടുത്തിടെ പരീക്ഷിച്ചു. ഇതിന്‍റെ തുടര്‍ച്ചയായി പുത്തന്‍ പരീക്ഷണം നടത്തുകയാണ് യൂട്യൂബ് അധിക‍ൃതര്‍. എന്തൊക്കെയാണ് യൂട്യൂബില്‍ വരാനിരിക്കുന്ന പുതിയ അപ്‌ഡേറ്റുകള്‍ എന്ന് നോക്കാം.

വലിയ അപ്‌ഡേറ്റുകള്‍ക്ക് തയ്യാറെടുക്കുകയാണ് ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്. എന്നാൽ തല്‍ക്കാലത്തേക്ക്, ഈ പരീക്ഷണങ്ങൾ എല്ലാ യൂട്യൂബ് ഉപഭോക്താക്കള്‍ക്കും ലഭ്യമാവില്ല. യൂട്യൂബ് അവതരിപ്പിക്കാനിരിക്കുന്ന പുത്തന്‍ ഫീച്ചറുകള്‍ പരീക്ഷണ ഘട്ടത്തിലാണ്. എങ്ങനെ ഉപയോക്താക്കളെ കൂടുതൽ ആകർഷിക്കാമെന്ന ആലോചനയുടെ ഭാഗമായാണ് യൂട്യൂബ് പുതിയ അപ്ഡേറ്റുകള്‍ പരീക്ഷിക്കുന്നത്. അതെന്തൊക്കെയാണെന്ന് നോക്കാം.

വീഡിയോ പ്ലേയിംഗ് വേഗതയിലാണ് യൂട്യൂബ് ഒരു അപ്ഡേറ്റിന് തയ്യാറെടുക്കുന്നത്. 2x സ്പീഡിൽ മാത്രമല്ല, 4x സ്പീഡ് ഓപ്ഷൻ കൂടി വീഡിയോ പ്ലേയിംഗ് സൗകര്യം ഉടനെത്തും. ഇതോടെ വീഡിയോകള്‍ കൂടുതൽ വേഗത്തിൽ കണ്ടു തീർക്കാനാകും. ജമ്പ് എഹെഡ് എന്ന ഫീച്ചർ നിങ്ങൾ കേട്ടിരിരുന്നോ? മുമ്പ് ഇത് മൊബൈൽ ആപ്പിൽ മാത്രമായിരുന്നു ലഭ്യം. പക്ഷേ, ഇപ്പോൾ വെബ്ബിലും ഇത് പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ഇതാണ് യൂട്യൂബ് യൂസര്‍മാര്‍ക്കായി കരുതിവച്ചിരിക്കുന്ന മറ്റൊരു അപ്‌ഡേറ്റ്.

YouTube Shorts കാണുമ്പോൾ, iOS ഉപയോക്താക്കൾക് പിക്ചർ-ഇൻ-പിക്ചർ മോഡ് ഉപയോഗിക്കാം. കൂടാതെ, യൂട്യൂബ് ഷോര്‍ട്‌സ് കാണുമ്പോൾ ‘സ്മാർട്ട് ഡൗൺലോഡുകൾ’ ഓൺ ചെയ്യാൻ കഴിയും. നിങ്ങൾക്ക് ഇഷ്ടമായ വീഡിയോകൾ ഓട്ടോമാറ്റിക്കായി ഇതുവഴി ഡൗൺലോഡ് ചെയ്യപ്പെടും.

മുകളില്‍ പറഞ്ഞിരിക്കുന്ന ഫീച്ചറുകളെല്ലാം നിലവില്‍ പരീക്ഷണ ഘട്ടത്തിലായതിനാൽ എല്ലാ യൂട്യൂബ് ഉപഭോക്താക്കള്‍ക്കും ലഭ്യമല്ല. എന്നാല്‍ വൈകാതെ തന്നെ ഈ ഫീച്ചറുകളെല്ലാം ആഗോളവ്യാപകമായി യൂട്യൂബ് അവതരിപ്പിക്കും. പരീക്ഷ ഘട്ടത്തില്‍ പങ്കെടുക്കുന്ന ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ അനുസരിച്ചായിരിക്കും ഫീച്ചറുകളുടെ അന്തിമ രൂപം യൂട്യൂബ് നിശ്ചയിക്കുക. തുടക്കത്തില്‍ പ്രീമിയം വരിക്കാര്‍ക്ക് മാത്രമാകും ഈ ഫീച്ചറുകള്‍ ലഭ്യമാവുക.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Tech

വാട്സ്ആപ്പ് സ്റ്റാറ്റസ് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും നേരിട്ട് ഷെയര്‍ ചെയ്യാം; ഫീച്ചര്‍ ഉടന്‍ വരും

Published

on

വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ വാട്‌സ്ആപ്പില്‍ നിന്ന് നേരിട്ട് ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും പങ്കുവെക്കാനുള്ള സംവിധാനം ഉടന്‍. സ്റ്റാറ്റസ് ഇട്ടുകഴിഞ്ഞാല്‍ സ്റ്റാറ്റസ് ഇന്‍റര്‍ഫേസിലെ മൂന്ന് ഡോട്ട് മാര്‍ക്കുകളില്‍ ക്ലിക്ക് ചെയ്ത് അത് ഫേസ്ബുക്ക് സ്റ്റോറിയും ഇന്‍സ്റ്റ സ്റ്റോറിയുമായി നേരിട്ട് ഷെയര്‍ ചെയ്യാനുള്ള സൗകര്യമാണ് ഉപഭോക്താക്കള്‍ക്കായി അണിയറയില്‍ ഒരുക്കുന്നത് എന്ന് മെറ്റ അറിയിച്ചു.

മെറ്റയുടെ അക്കൗണ്ട് സെന്‍ററിലേക്ക് വാട്‌സ്ആപ്പ് കൂടി ചേര്‍ക്കപ്പെടുകയാണ്. ഇതോടെ വാട്സ്ആപ്പ് മെറ്റയുടെ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമുമായി നേരിട്ട് കണക്റ്റ് ചെയ്യപ്പെടും. വരും മാസങ്ങള്‍ക്കുള്ളില്‍ പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് ആഗോളതലത്തില്‍ പുറത്തിറക്കും. ഇതോടെ വാട്സ്ആപ്പില്‍ ഇടുന്ന സ്റ്റാറ്റസ് അവിടെ നിന്നുതന്നെ നേരിട്ട് ഇന്‍സ്റ്റയിലേക്കും ഫേസ്ബുക്കിലേക്കും സ്റ്റോറികളായി ഷെയര്‍ ചെയ്യാം. ഉപഭോക്താക്കള്‍ക്ക് ഈ ഓപ്ഷന്‍ എനാബിള്‍ ചെയ്യാനും ഡിസേബിള്‍ ചെയ്യാനുമുള്ള ഓപ്ഷനുണ്ടാകും. അതിനാല്‍ ഉപഭോക്താക്കളുടെ സൗകര്യം അനുസരിച്ച് മാത്രം പുത്തന്‍ ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്താല്‍ മതിയാകും.

വാട്സ്ആപ്പിനെ മെറ്റയുടെ അക്കൗണ്ട് സെന്‍ററുമായി ബന്ധിപ്പിക്കുമ്പോഴും വാട്‌സ്ആപ്പിലെ വിവരങ്ങള്‍ പൂര്‍ണ സുരക്ഷിതമായിരിക്കും എന്ന് മെറ്റ വ്യക്തമാക്കി. വാട്സ്ആപ്പ് ചാറ്റുകളും കോളുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയി തുടരും എന്നാണ് മെറ്റയുടെ വാദം. മെറ്റയുടെ വിവിധ പ്ലാറ്റ്‌ഫോമുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള മറ്റനേകം ഫീച്ചറുകളുടെയും പണിപ്പുരയിലാണ് എന്ന് മെറ്റ അറിയിച്ചു. അവതാറുകളും മെറ്റ എഐ സ്റ്റിക്കറുകളും എല്ലാ പ്ലാറ്റ‌്ഫോ‌മുകളിലും വര്‍ക്കായിത്തുടങ്ങും. മെറ്റയുടെ വിവിധ പ്ലാറ്റ്‌ഫോമുകളെ പരസ്പരം കണക്റ്റ് ചെയ്തിരിക്കുന്ന സംവിധാനമാണ് മെറ്റ അക്കൗണ്ട് സെന്‍റര്‍. കമ്പനിയുടെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെയും ഒരു കുടക്കീഴിലാക്കുകയാണ് മെറ്റ ഇതിലൂടെ ചെയ്യുന്നത്.
Sources:azchavattomonline.com

WhatsApp will soon benefit from an optional integration with Meta Accounts Centre with the aim of delivering a more connected experience, the company announced on Tuesday. This move will enable users to share their WhatsApp statuses automatically on other Meta Platforms’ apps such as Facebook and Instagram. It is also claimed to make it easier and quicker to log in to multiple Meta apps with a single sign-on. Additionally, the company says it will introduce more universal features across its social media apps and inform users about the changes upon rollout.

Meta Platforms detailed the addition of WhatsApp to its Accounts Centre over the next few months in a newsroom post. As per the company, the move is completely optional, and users can still choose to not add their WhatsApp accounts to the Accounts Centre. However, doing so is said to enable access to features more seamlessly across apps. They can reshare updates from their WhatsApp Status to Facebook or Instagram Stories directly. This negates the need to post multiple times across different apps.

The option will be introduced globally, but its complete rollout may take place in a phased manner. When available, users will see the option in WhatsApp settings or it will appear when trying to take action across accounts, such as re-sharing status to other Meta Platforms’ apps.

Further, the Accounts Centre integration brings single sign-on for all three apps, allowing users to log back into them with fewer steps. The company says it will also roll out new features such as the ability to manage your avatars, Meta AI stickers and Imagine Me creations in one place across apps.

However, Meta Platforms emphasises that privacy is still its priority and even when WhatsApp accounts are connected to the Meta Platforms’ Accounts Centre, personal messages and calls are still protected by end-to-end encryption and not even the company itself can read them.

http://theendtimeradio.com

Continue Reading

Tech

ഡോക്യുമെന്‍റുകള്‍ സ്‌കാൻ ചെയ്യാൻ ഇനി വാട്‌സ്ആപ്പ് ക്യാമറ മതി; പ്രവര്‍ത്തനം എങ്ങനെയെന്ന് നോക്കാം

Published

on

തിരുവനന്തപുരം: വാട്‌സ്ആപ്പിലെ ക്യാമറ ഉപയോഗിച്ച് ഇനി മുതൽ ഡോക്യുമെന്‍റുകൾ സ്കാൻ ചെയ്ത് അയക്കാൻ സാധിക്കും. എന്നാൽ ഈ സന്തോഷവാർത്ത എല്ലാവർക്കുമുള്ളതല്ല. തൽക്കാലം ഐഫോൺ ഉപയോക്താക്കൾക്കാണ് സേവനം ലഭ്യമാവുക. മുൻപ് മറ്റുള്ള ആപ്പുകളെ ആശ്രയിച്ചായിരുന്നു ഡോക്യുമെന്‍റുകൾ സ്കാൻ ചെയ്തിരുന്നത്. പുതിയ അപ്ഡേഷൻ വരുന്നതോടെ പ്രിന്‍റ് ചെയ്തതോ എഴുതിയതോ ആയ ഒരു പേപ്പർ സ്‌കാൻ ചെയ്ത് പിഡിഎഫ് രൂപത്തിൽ മറ്റൊരാൾക്ക് അയച്ചുകൊടുക്കുന്നത് എളുപ്പമാകും.

വാട്‌സ്ആപ്പില്‍ ഡോക്യുമെന്‍റുകൾ സ്കാൻ ചെയ്യാനായി ചാറ്റ് വിൻഡോ തുറക്കുക. ഇടത് ഭാഗത്ത് താഴെയുള്ള + ബട്ടൺ ടാപ്പ് ചെയ്യുക. തുടർന്ന് ഡോക്യുമെന്‍റിൽ ടാപ്പ് ചെയ്യുക. അപ്പോൾ ഓപ്പണാകുന്ന വിൻഡോയിൽ സ്‌കാൻ ഡോക്യുമെന്‍റ് ഓപ്ഷൻ കാണാം. അതിൽ ടാപ്പ് ചെയ്താൽ ക്യാമറ ഓപ്പണാകും. ഏത് ഡോക്യുമെന്‍റാണോ പകർത്തേണ്ടത് അത് ശേഷം ക്ലിക്ക് ചെയ്യുക. മുഴുവൻ പേജുകളും ഇത്തരത്തിൽ ഫോട്ടോയെടുത്ത് കഴിഞ്ഞാൽ സേവ് ബട്ടൺ ടാപ്പ് ചെയ്യുക. അപ്പോൾ തന്നെ നിങ്ങൾ സ്‌കാൻ ചെയ്ത പേജുകൾ പിഡിഎഫ് രൂപത്തിൽ അയക്കാനുള്ള ഓപ്ഷൻ കാണാം. സെന്‍റ് ബട്ടൺ ടാപ്പ് ചെയ്ത് ഈ ഡോക്യുമെന്‍റ് ആർക്കാണോ അയക്കേണ്ടത് അവർക്ക് അയയ്ക്കുക.

ഇപ്പോള്‍ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ എത്തിയിരിക്കുന്ന വാട്‌സ്ആപ്പ് ഡോക്യുമെന്‍റ് സ്‌കാന്‍ ഫീച്ചര്‍ വൈകാതെ ആന്‍ഡ്രോയ്‌ഡിലേക്കും എത്തുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തിൽ ഏകദേശം 200 കോടിയിലേറെ ഉപയോക്താക്കളുള്ള മെസേജിംഗ് ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്.

you can use WhatsApp’s in-app camera to scan documents:
Open WhatsApp and go to the chat where you want to send the scanned document
Tap the Plus icon at the bottom of the screen
Select Document
Choose Scan document
Position the document in the camera’s view and press the shutter button to scan it
WhatsApp will automatically detect the document, and crop and adjust it
You can make changes to the document, such as cropping, adjusting the contrast, and brightness
Share the document with others as you would with a normal document.
This feature is currently only available for iOS users, and it may take some time before it’s available on Android devices.

Sources:mediamangalam

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news10 hours ago

Street preacher to appeal court ruling upholding arrest over ‘hate Islam, Jesus is love’ sign

A Christian street preacher who was arrested for protesting Islam after the London Bridge terrorist attack in 2017 has had...

us news10 hours ago

Ancient Aramaic inscription finally deciphered reveals Jewish name in the heartland of Judea

An inscribed piece of pottery found in an ancient Jewish stronghold in the Jordan Valley has finally been deciphered. The...

National10 hours ago

ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടി കുറച്ചത് വഞ്ചന:പി.സി.ഐ കേരള സ്റ്റേറ്റ്

തിരുവല്ല: സാമ്പത്തീക പ്രതിസന്ധിയുടെ പേരിൽ ന്യൂനപക്ഷ വിദ്യാർഥികളുടെ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടി ന്യൂനപക്ഷ സമൂഹത്തോടുള്ള കടുത്ത വഞ്ചനയാണെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് സംസ്ഥാന...

National11 hours ago

യേശുവിൻ തൃപ്പാദത്തിൽ 44-ാം മത് പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും 2025 ഫെബ്രൂ 8 ന്

അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ”യേശുവിൻ തൃപ്പാദത്തിൽ” നാല്പത്തിനാലാമത് പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും 2025 ഫെബ്രുവരി 8ന് ഇന്ത്യൻ...

world news11 hours ago

നൈജീരിയന്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍ മാധ്യമപ്രവർത്തകർ തുറന്നുക്കാട്ടണം: വേരിറ്റാസ് യൂണിവേഴ്സിറ്റി ചാന്‍സലര്‍

അബൂജ: മാധ്യമപ്രവർത്തകർ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍ തുറന്നുക്കാട്ടണമെന്ന അഭ്യര്‍ത്ഥനയുമായി നൈജീരിയന്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍. നൈജീരിയയിലെ വേരിറ്റാസ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറും അവ്ക രൂപത വൈദികനുമായ ഫാ....

National1 day ago

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിനു പുതിയ ഓഫീസ് സമുച്ചയം

പറന്തല്‍:അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിനു വേണ്ടിയുള്ള പുതിയ ഓഫീസ് സമുച്ചയത്തിന്റെ പണി പറന്തലില്‍ ആരംഭിച്ചു. ജനുവരി 29 ന് വൈകിട്ട് നടന്ന പ്രത്യേക മീറ്റിംഗില്‍ ക്യാപ്റ്റന്‍...

Trending

Copyright © 2019 The End Time News