Connect with us

Tech

വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; അനിമേറ്റഡ് അവതാർ ഫീച്ചർ എത്തി

Published

on

കാത്തിരിപ്പുകൾക്കൊടുവിൽ വാട്സ്ആപ്പിൽ അനിമേറ്റഡ് അവതാർ ഫീച്ചർ അവതരിപ്പിച്ചു. നിലവിലുള്ള അവതാർ പായ്ക്കിന്റെ പരിഷ്കരിച്ച പതിപ്പാണ് അനിമേറ്റഡ് അവതാർ. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയിഡ് 2.23.16.12 അപ്‌ഡേറ്റിനായി പുതിയ വാട്‌സ്ആപ്പ് ബീറ്റാ വേർഷൻ ഡൗൺലോഡ് ചെയ്ത് ഉപഭോക്താക്കൾക്ക് പുതിയ ഫീച്ചറുകൾ പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ്.

നിലവിലുള്ള അവതാർ ഫീച്ചറിൽ നിന്നും മെച്ചപ്പെട്ട രീതിയിൽ ആശയവിനിമയം നടത്താൻ സാധിക്കുന്ന തരത്തിലാണ് അനിമേറ്റഡ് അവതാർ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുള്ളത്. പതിവായി അവതാർ പായ്ക്ക് ഉപയോഗിക്കുന്നവർക്ക് പരിഷ്ക്കരണ പതിപ്പ് ഏറെ ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ. അവതാർ ടാബ് തുറന്നുനോക്കിയാൽ ഈ ഫീച്ചർ ലഭ്യമാണോ എന്ന് അറിയാൻ സാധിക്കും. ലേറ്റസ്റ്റ് അപ്ഡേറ്റിലേക്ക് മാറാത്തവർക്കും, ആനിമേറ്റഡ് അവതാരങ്ങൾ അയക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. ഉടൻ തന്നെ ഈ പരിഷ്കരിച്ച പതിപ്പ് എല്ലാവരിലേക്കും എത്തിക്കാനുള്ള ശ്രമങ്ങൾ വാട്സ്ആപ്പ് നടത്തുന്നുണ്ട്.
Sources:Metro Journal

http://theendtimeradio.com

Tech

ആന്‍ഡ്രോയിഡ് 15 പുറത്തിറക്കി ഗൂഗിള്‍, ഏതെല്ലാം ഫോണുകളില്‍ ലഭിക്കും? എത്രനാള്‍ കാത്തിരിക്കണം?

Published

on

ആൻഡ്രോയിഡിന്റെ പുതിയ പതിപ്പായ ആൻഡ്രോയിഡ് 15 ഒഎസ് ഗൂഗിൾ ഔദ്യോഗികമായി പുറത്തിറക്കി. സെപ്റ്റംബർ മൂന്ന് ചൊവ്വാഴ്ച ഒരു ബ്ലോഗ് പോസ്റ്റിലാണ് ഗൂഗിൾ പുതിയ ഒഎസ് പുറത്തിറക്കിയതായി അറിയിച്ചത്. ആൻഡ്രോയിഡ് ഓപ്പൺ സോഴ്സ് പ്രൊജക്ട് ആയി ഇതിന്റെ സോഴ്സ് കോഡ് ലഭ്യമാക്കിയിട്ടുണ്ട്. ഇതുവഴി ഡെവലപ്പർമാർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് അനുയോജ്യമായ കസ്റ്റം ഒഎസുകൾ നിർമിക്കാൻ സാധിക്കും. വരും ആഴ്ചകളിലാണ് ആൻഡ്രോയിഡ് 15 ഫോണുകളിലെത്തുക. ഗൂഗിൾ പിക്സൽ ഫോണുകളിലാണ് ആദ്യമെത്തുക. മാസങ്ങൾ നീണ്ട ബീറ്റാ പരീക്ഷണ ഘട്ടം പൂർത്തിയാക്കിയാണ് പുതിയ ഒഎസ് അവതരിപ്പിച്ചിരിക്കുന്നത്.

ഗൂഗിൾ പിക്സൽ ഫോണുകൾക്ക് പുറമെ, സാംസങ്, ഓണർ, ഐഖൂ, ലെനോവൊ, മോട്ടോറോള, നത്തിങ്, വൺ പ്ലസ്, ഓപ്പോ, റിയൽമി, ഷാർപ്പ്, സോണി, ടെക്നോ, വിവോ, ഷാവോമി തുടങ്ങിയ ബ്രാന്റുകളുടെ ഫോണുകളിലും വരും മാസങ്ങളിൽ ആൻഡ്രോയിഡ് 15 അപ്ഡേറ്റ് എത്തും.

പുതിയ വോളിയം കൺട്രോൾ പാനൽ, പാർഷ്യൽ സ്ക്രീൻ ഷെയറിങ്, ഫുൾ സ്ക്രീൻ ആപ്പുകൾ തുടങ്ങി ഒട്ടേറെ പുതിയ സൗകര്യങ്ങളുമായാണ് ആൻഡ്രോയിഡ് 15 അവതരിപ്പിച്ചിരിക്കുന്നത്. വിൻഡോസ് ലാപ്ടോപ്പിലെ വെബ് ക്യാമറയായി സ്മാർട്ഫോണിനെ മാറ്റാനുള്ള സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ സുരക്ഷയും സ്വകാര്യതയും ഉറപ്പുനൽകും വിധമാണ് ആൻഡ്രോയിഡ് 15 ഒരുക്കിയിട്ടുള്ളത്. ടാബ് ലെറ്റുകൾ പോലുള്ള വലിയ സ്ക്രീനുകളിലെ മൾടി ടാസ്കിങ്, പിക്ചർ ഇൻ പിക്ചർ മോഡ് എന്നിവ മെച്ചപ്പെടുത്തിയിട്ടുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Tech

ചാറ്റുകള്‍ ഇഷ്ടാനുസരണം വേര്‍തിരിക്കാം, വാട്‌സാപ്പ് പുതിയ ഫീച്ചറിന്റെ നിര്‍മാണത്തില്‍

Published

on

വാട്‌സാപ്പില്‍ പുതിയ കസ്റ്റം ചാറ്റ് ലിസ്റ്റ് ഫീച്ചര്‍ എത്തിയേക്കും. ചാറ്റുകളെ ഇഷ്ടാനുസരണം വ്യത്യസ്ത ലിസ്റ്റുകളാക്കി ക്രമീകരിക്കാനാവുന്ന ഫീച്ചര്‍ ആണിത്. വാട്‌സാപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഈ പുതിയ സൗകര്യം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. ഉപഭോക്താക്കള്‍ക്ക് ഏറെ പ്രിയപ്പെട്ട ചാറ്റുകള്‍ മാത്രം പ്രത്യേകം വേര്‍തിരിക്കാനും വ്യക്തികളുമായുള്ള ചാറ്റുകളും ഗ്രൂപ്പ് ചാറ്റുകളും വെവ്വേറെ ആക്കാനുമെല്ലാം ഈ സംവിധാനത്തിലൂടെ സാധിക്കും.

നിലവില്‍ അണ്‍റീഡ്, ഫേവറൈറ്റ്‌സ്, ഗ്രൂപ്പ്‌സ് എന്നിങ്ങനെയുള്ള ഫില്‍റ്ററുകള്‍ വാട്‌സാപ്പില്‍ ലഭ്യമാണ്. ഇതിനൊപ്പമാണ് ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ചാറ്റുകള്‍ വേര്‍തിരിക്കാനുള്ള സൗകര്യം ഒരുക്കുന്നത്. ഈ ഫീച്ചര്‍ എത്തിയാല്‍ പ്രിയപ്പെട്ടവരുടെ ചാറ്റുകള്‍ കണ്ടെത്താന്‍ ചാറ്റ് ലിസ്റ്റില്‍ ഒരുപാട് സ്‌ക്രോള്‍ ചെയ്യേണ്ടി വരില്ല.

വാട്‌സാപ്പ് ബിസിനസ് ഉപഭോക്താക്കള്‍ക്കും ചാറ്റുകള്‍ ആവശ്യാനുസരണം വേര്‍തിരിക്കാന്‍ ആ സൗകര്യം സഹായിക്കും. ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലിരിക്കുന്ന കസ്റ്റം ഫില്‍റ്റര്‍ ഫീച്ചര്‍ വാട്‌സാപ്പിന്റെ ഭാവി അപ്‌ഡേറ്റുകളിലായിരിക്കും അവതരിപ്പിക്കപ്പെടുക.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Tech

ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഫോട്ടോയ്‌ക്കൊപ്പം ഇനി പാട്ടും; പുതിയ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

Published

on

ആളുകളുടെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആണ് ഇന്‍സ്റ്റഗ്രാം. ഇൻസ്റ്റാഗ്രാം ഇപ്പോൾ തങ്ങളുടെ അടുത്ത ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. പ്രൊഫൈലില്‍ നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട പാട്ടോ മ്യൂസിക്കോ ചേര്‍ക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.

ഇനി ഇന്‍സ്റ്റഗ്രാമില്‍ യൂസര്‍ പ്രൊഫൈലിനൊപ്പം സംഗീതവും ചേര്‍ക്കാം എന്നാണ് റിപ്പോർട്ട്. ബയോ വരുന്ന ഭാഗത്താണ് ഇത്തരത്തില്‍ ആഡ് ചെയ്യുന്ന പുതിയ ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇങ്ങനെ ചേര്‍ക്കുന്ന പാട്ടും മ്യൂസിക്കും നിങ്ങള്‍ക്ക് ഇഷ്‌ടമുള്ളപ്പോള്‍ ഡിലീറ്റ് ചെയ്യുകയും പുതിയവ ആഡ് ചെയ്യുകയുമാവാം.

‘മൈസ്പേസ്’ ആപ്പില്‍ വര്‍ഷങ്ങളായുള്ള ഫീച്ചറാണിത്. എന്നാല്‍ മൈസ്പേസിലെ പോലെ ഇന്‍സ്റ്റയില്‍ ഇത് ഓട്ടോപ്ലേയാവില്ല. പകരം ഇന്‍സ്റ്റ യൂസര്‍മാര്‍ പ്രൊഫൈലില്‍ ക്ലിക്ക് ചെയ്ത് പാട്ട് കേള്‍ക്കുകയും പോസ് ചെയ്യുകയും വേണം.

എങ്ങനെ പാട്ട് ചേര്‍ക്കാം എന്നറിയാം

ഇന്‍സ്റ്റഗ്രാമിലെ ‘എഡ‍ിറ്റ് പ്രൊഫൈല്‍’ ഓപ്ഷനില്‍ പ്രവേശിച്ച് ‘ആഡ് മ്യൂസിക് ടു യുവര്‍ പ്രൊഫൈല്‍’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതിന് ശേഷം ഇന്‍സ്റ്റഗ്രാം ലൈബ്രറിയില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പാട്ട് തെരഞ്ഞെടുക്കാം. 30 സെക്കന്‍ഡ് വരെയൊണ് ഇങ്ങനെ പ്രൊഫൈലിലേക്ക് ചേര്‍ക്കുന്ന പാട്ടുകള്‍ക്ക് പരമാവധി ദൈര്‍ഘ്യമുണ്ടാവുക. ആഡ് മ്യൂസിക് ടു യുവര്‍ പ്രൊഫൈല്‍ ഓപ്ഷന്‍ ഇതിനകം ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news2 days ago

ബ്ലെസ് ഓസ്ട്രേലിയ സിഡ്നി‌ 2024′

സിഡ്നി : ഓസ്‌ട്രേലിയയിലെ വിവിധ സഭകളെ കോർത്തിണക്കിക്കൊണ്ട് രാജ്യത്തിൻറെ ഉണർവ്വിനായി നടത്തപ്പെടുന്ന ബ്ലെസ്സ് ഓസ്ട്രേലിയ 2024 കോൺഫെറെൻസ് കഴിഞ്ഞ മാസം പെർത്തിൽ തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിൽ നടത്തപ്പെടുവാൻ...

National2 days ago

റവ. കെ ജെ മാത്യു സാർ സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ സഭാ ശുശ്രൂഷകനും, മുൻ പുനലൂർ ബെതൽ ബൈബിൾ കോളേജ് പ്രിൻസിപ്പാളുമായ...

us news2 days ago

അഴിമതിയും ക്രൈസ്തവ പീഡനവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്തുവിട്ട് ഐസിസി

ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) ക്രിസ്ത്യൻ പീഡനത്തിന് ഏറ്റവും മോശമായ രാജ്യങ്ങളിലെ അഴിമതിയും ക്രൈസ്തവ പീഡനവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. മതപീഡനം ദശലക്ഷക്കണക്കിനു വ്യക്തികളെ...

National2 days ago

വൈ.പി. ഇ സ്റ്റേറ്റ് ക്യാമ്പിന് സമാപനം

മുളക്കുഴ : സെപ്റ്റം.16ന് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി ഉദ്ഘാടനം ചെയ്ത യുവജന ക്യാമ്പ് ഇന്ന് ഉച്ചയോടുകൂടി സമാപിക്കും. വൈ.പി.ഇ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ മാത്യു...

Travel2 days ago

കൊടികുത്തിമലയിലേക്ക് സഞ്ചാരി പ്രവാഹം; വരുമാനം ഒരുകോടി കവിഞ്ഞു

അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതോടെ കൊടികുത്തിമല വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന പ്രകൃതിസ്നേഹികളുടെ എണ്ണം കൂടുന്നു. വിനോദസഞ്ചാരകേന്ദ്രത്തിൽ പ്രവേശനടിക്കറ്റ് വില്പനയിലൂടെയുള്ള വരുമാനം ഒരുകോടി രൂപ കവിഞ്ഞു. ‘ടിക്കറ്റ് ഏർപ്പെടുത്തിയ 2021സെപ്റ്റംബർ 15മുതൽ ഇക്കഴിഞ്ഞ...

world news3 days ago

കുവൈറ്റ്‌ റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) റ്റാലന്റ് റ്റെസ്റ്റ് 2024 ൽ അഹമ്മദീ ചർച്ച് ഓഫ് ഗോഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

കുവൈറ്റ് സിറ്റി : കുവൈറ്റ് റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ വച്ച് സെപ്റ്റംബർ 15...

Trending