Tech
വാട്സ്ആപ്പ് ഗ്രൂപ്പിലും ഇനി ‘ഇവന്റുകൾ’ സംഘടിപ്പിക്കാം! രസകരമായ ഈ ഫീച്ചർ ഉടൻ അവതരിപ്പിക്കാൻ സാധ്യത

ചാറ്റ് ഷെയർ മെനുവിൽ ‘ഇവന്റ് ഷോർട്ട്കട്ട്’ എന്ന പേരിലാണ് പുതിയ ഫീച്ചർ കൊണ്ടുവരിക
വാട്സ്ആപ്പിന്റെ പ്രധാന ഫീച്ചറുകളിൽ ഒന്നാണ് ഗ്രൂപ്പുകൾ. അതിനാൽ, ഓരോ അപ്ഡേറ്റ് പുറത്തിറക്കുമ്പോഴും ഗ്രൂപ്പുകളിൽ പുതിയ എന്തെങ്കിലും മാറ്റങ്ങൾ വാട്സ്ആപ്പ് കൊണ്ടുവരാറുണ്ട്. ഇത്തവണ ഗ്രൂപ്പുകൾക്ക് മാത്രമായി രസകരമായൊരു ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകിയിരിക്കുന്നത്. ഗ്രൂപ്പ് ചാറ്റിൽ ചർച്ചകൾ മുൻകൂട്ടി തീരുമാനിച്ച്, ഫലപ്രദമായി നടത്താൻ കഴിയുന്ന ഗ്രൂപ്പ് ചാറ്റ് ഇവന്റ്സ് ഫീച്ചറിനാണ് രൂപം നൽകിയിരിക്കുന്നത്. ഇതോടെ, ഗ്രൂപ്പ് ചാറ്റിന് പ്രത്യേക പേര് നൽകി പരിപാടികൾ സംഘടിപ്പിക്കാനും, നോട്ടിഫിക്കേഷൻ സെറ്റ് ചെയ്യാനും സാധിക്കും.
ചാറ്റ് ഷെയർ മെനുവിൽ ‘ഇവന്റ് ഷോർട്ട്കട്ട്’ എന്ന പേരിലാണ് പുതിയ ഫീച്ചർ കൊണ്ടുവരിക. ഗ്രൂപ്പ് ചാറ്റ് ചർച്ചകൾ കൂടുതൽ ഫലപ്രദമായി നടത്താൻ ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തൽ. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉള്ളതിനാൽ ചാറ്റുകൾ എപ്പോഴും സുരക്ഷിതമായിരിക്കും. ഇവന്റിന്റെ പേര്, ദിവസം, സമയം, ലൊക്കേഷൻ തുടങ്ങി പരിപാടിയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും മുൻകൂട്ടി സെറ്റ് ചെയ്ത് വയ്ക്കാൻ സാധിക്കുന്നതാണ്. നിലവിൽ, തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്. അധികം വൈകാതെ തന്നെ ഇവ മുഴുവൻ ഉപഭോക്താക്കളിലേക്കും എത്തിക്കുന്നതാണ്.
കടപ്പാട് :കേരളാ ന്യൂസ്
Tech
ക്ലീനിങ് തുടങ്ങി ഗൂഗിൾ, വെളുപ്പിക്കും; ജിമെയിൽ മുതൽ യൂട്യൂബ് വരെ എല്ലാം പോകും! പണി നിഷ്ക്രിയ അക്കൗണ്ടുകൾക്ക്

ഈയാഴ്ച മുതൽ ഗൂഗിൾ അക്കൗണ്ടുകൾ നീക്കം ചെയ്തു തുടങ്ങും. വർഷങ്ങളായി ഉപയോഗിക്കാത്ത ഗൂഗിൾ അക്കൗണ്ടുകളാണ് ഈയാഴ്ച മുതൽ നീക്കം ചെയ്യുന്നത്. കാലിഫോർണിയ ആസ്ഥാനമായുള്ള ഗൂഗിൾ ഈ വർഷം മെയ് മാസത്തിൽ കുറഞ്ഞത് രണ്ട് വർഷമായി ഉപയോഗിക്കാത്ത അല്ലെങ്കിൽ സൈൻ ഇൻ ചെയ്യാത്ത അക്കൗണ്ടുകൾ ഇല്ലാതാക്കുമെന്ന് അറിയിച്ചിരുന്നു.
2023 മെയ് മാസത്തിലാണ് ഗൂഗിൾ പുതുക്കിയ അക്കൗണ്ട് നയം പ്രഖ്യാപിച്ചത്. നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരുന്നത്. ഈ നയത്തിന് കീഴിൽ, ജിമെയിൽ, ഡോക്‌സ്, ഡ്രൈവ്, ഗൂഗിൾ മീറ്റ്, കലണ്ടർ, യൂട്യൂബ്, എന്നിവയിൽ സ്റ്റോർ ചെയ്തിരിക്കുന്ന വിവരങ്ങൾ ഉൾപ്പെടെ, നിഷ്‌ക്രിയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഗൂഗിൾ ഫോട്ടോസ് ഇല്ലാതാക്കും.
ഉപയോഗശൂന്യമായ അക്കൗണ്ടുകളിലെ സുരക്ഷാ പ്രശ്നങ്ങളാണ് പുതിയ മാറ്റത്തിന് കാരണമെന്നാണ് ഗൂഗിളിന്റെ വിശദീകരണം. ഉഇത്തരം അക്കൗണ്ടുകളിൽ പഴയതും നിരന്തരമായി ഉപയോഗിച്ചിരുന്നതുമായ പാസ്‌വേഡുകളാണ് ഉണ്ടാവാനാണ് സാധ്യത. കൂടാതെ ടു ഫാക്ടർ ഒതന്റിക്കേഷൻ പോലുള്ള സുരക്ഷ സംവിധാനങ്ങളും ഉപയോഗിക്കാനുള്ള സാധ്യത കുറവാണ്. ആക്ടീവ് അക്കൗണ്ടുകളെ അപേക്ഷിച്ച് പത്തിരട്ടി അധികം അക്കൗണ്ടുകളാണ് ടു ഫാക്ടർ ഒതന്റിക്കേഷൻ ഉപയോഗിക്കാത്തതെന്നും ഗൂഗിൾ പ്രൊഡക്റ്റ് മാനേജ്‌മെന്റ് വിപി റൂത്ത് ക്രിചെലി പറയുന്നു.
ഘട്ടങ്ങളായാണ് അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള നടപടി ഗൂഗിൾ സ്വീകരിക്കുന്നത്. അക്കൗണ്ട് ഡിലീറ്റാക്കാൻ പോകുന്നുവെന്ന മെസെജ് പല തവണ അയച്ചതിനു ശേഷവും ഈ അക്കൗണ്ടുകൾ സജീവമാകുന്നില്ലെങ്കിൽ ഒരു മാസത്തിനു ശേഷം അക്കൗണ്ട് നീക്കം ചെയ്യാനാണ് തീരുമാനം. രണ്ട് വർഷത്തിൽ ഒരിക്കലെങ്കിലും അക്കൗണ്ട് ലോഗിൻ ചെയ്യുകയെന്നതാണ് ഇത് തടയാനുള്ള മാർഗം. ഗൂഗിളിലോ അല്ലെങ്കിൽ മറ്റേതെങ്കിലും സേവനത്തിലോ അക്കൗണ്ട് സൈൻ ഇൻ ചെയ്‌തിട്ടുണ്ടെങ്കിൽ അക്കൗണ്ട് നീക്കം ചെയ്യപ്പെടില്ല.
Sources:azchavattomonline
Tech
വാട്‌സ്ആപ്പിലും എഐ; ‘എന്തും ചോദിക്കാം, ഉടന്‍ ഉത്തരം

വാട്‌സ്ആപ്പിലും ഇനി എഐ ചാറ്റ്‌ബോട്ട് ലഭിക്കും. മെറ്റ എഐ എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ നിലവില്‍ ബീറ്റ പരീക്ഷണത്തിലാണുള്ളത്. മെറ്റാ കണക്ട് 2023 ഇവന്റില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇതിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
കമ്പനിയുടെ ബ്ലോഗില്‍ പറയുന്നത് അനുസരിച്ച് മെറ്റയുടെ എഐ മോഡലായ Llama 2നെ അടിസ്ഥാനമാക്കിയാണ് മെറ്റാ എഐ അസിസ്റ്റന്റ് പ്രവര്‍ത്തിക്കുന്നത്. എഐ ചാറ്റുകള്‍ക്കായി പ്രത്യേക ഷോര്‍ട്ട് കട്ട് ആപ്പില്‍ നല്‍കിയിട്ടുണ്ട്. ചാറ്റ് ടാബിന്റെ സ്ഥാനമാണ് കയ്യടക്കിയിരിക്കുന്നതെന്ന് മാത്രം. നിലവില്‍ ചില വാട്‌സ്ആപ്പ് ബീറ്റാ ഉപയോക്താക്കള്‍ക്ക് എഐ ചാറ്റ് ഫീച്ചര്‍ ലഭിക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് എന്ന് മുതല്‍ ഈ ഫീച്ചര്‍ ലഭ്യമാകും എന്നതില്‍ വ്യക്തത വന്നിട്ടില്ല. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വൈകാതെ ഈ ഫീച്ചര്‍ മറ്റുള്ളവര്‍ക്ക് ലഭ്യമാകും.
ഫീച്ചര്‍ വരുന്നതോടെ ഒരു വ്യക്തിയോട് എന്ന പോലെ ഉപയോക്താവിന് മെറ്റ എഐ അസിസ്റ്റന്റുമായി സംസാരിക്കാം. മൈക്രോസോഫ്റ്റിന്റെ ബിങ്ങുമായുള്ള സഹകരണം ഉപയോഗിച്ച് തത്സമയ വിവരങ്ങള്‍ നല്‍കാനുമാകും. കസ്റ്റമര്‍ സപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും യാത്രകള്‍ ആസൂത്രണം ചെയ്യാനും സംശയ നിവാരണം, ഉപദേശങ്ങള്‍ തേടല്‍ എന്നിവയ്ക്കും ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താം.
വാട്‌സ്ആപ്പ് അടുത്തിടെയായി നിരവധി ഫീച്ചറുകള്‍ അവതരിപ്പിക്കുന്നുണ്ട്. ക്ലബ് ഹൗസിലെ പോലെ വോയിസ് ചാറ്റ് ചെയ്യാനുള്ള അപ്‌ഡേഷന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. വലിയ ഗ്രൂപ്പുകളിലുള്ളവര്‍ക്കാണ് ഈ ഫീച്ചര്‍ ഏറെ പ്രയോജനപ്പെടുന്നത്. ക്ലബ് ഹൗസിലേതിന് സമാനമാണ് ഈ ഫീച്ചറെന്നത് തന്നെ കാര്യം. വലിയ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ഒരേസമയം എന്തെങ്കിലും പരസ്പരം സംസാരിക്കാനായി ഗ്രൂപ്പ് വീഡിയോ കോളുകളെ ആശ്രയിക്കേണ്ടി വരാറുണ്ട്. എന്നാല്‍ ഈ ഫീച്ചറനുസരിച്ച് അംഗങ്ങളുടെ എണ്ണത്തിന് പരിധിയില്ലാത്തതിനാല്‍ ഗ്രൂപ്പിലുള്ള എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് വോയിസ് ചാറ്റ് ചെയ്യാം. വോയിസ് ചാറ്റ് ചെയ്യുമ്പോള്‍ ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും വ്യക്തിഗതമായി അതിന്റെ സന്ദേശം പോകും. പക്ഷേ കോള്‍ വരുന്നത് പോലെ റിങ് ചെയ്യില്ല. പകരം സൈലന്റായുള്ള പുഷ് നോട്ടിഫിക്കേഷനാകും ലഭിക്കുക. വേണമെങ്കില്‍ അതില്‍ ജോയിന്‍ ചെയ്ത് പരസ്പരം സംവദിക്കാം. അല്ലെങ്കില്‍ ക്ലബ് ഹൗസിലെ റൂമുകള്‍ പോലെ സംഭാഷണങ്ങള്‍ കേട്ടിരിക്കാം.
Sources:globalindiannews
Tech
പോസ്റ്റും റീലും ആരൊക്കെ കാണണമെന്ന് ഇനി ഉപഭോക്താക്കൾ തീരുമാനിക്കും: സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി ഇൻസ്റ്റഗ്രാം

ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമിൽ പങ്കിടുന്ന കണ്ടന്റുകളിൽ ഉപഭോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചറിന് രൂപം നൽകിയത്
യുവതലമുറയ്ക്കിടയിൽ ഏറെ സ്വാധീനമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. ഒഴിവുവേളകൾ ആനന്ദകരമാക്കാനുള്ള നിരവധി ഫീച്ചറുകൾ ഇൻസ്റ്റഗ്രാമിൽ ലഭ്യമാണ്. ഇപ്പോഴിതാ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയുള്ള പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം. പോസ്റ്റുകളും റീലുകളും ഇനി ക്ലോസ് ഫ്രണ്ട്സിന് മാത്രമായി ഷെയർ ചെയ്യാവുന്ന ഫീച്ചറിനാണ് രൂപം നൽകിയിരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഈ ഫീച്ചറിന് ഉപഭോക്താക്കൾക്കിടയിൽ നിന്ന് വലിയ രീതിയിലുള്ള കയ്യടി നേടാൻ സാധിച്ചിട്ടുണ്ട്.
ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമിൽ പങ്കിടുന്ന കണ്ടന്റുകളിൽ ഉപഭോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചറിന് രൂപം നൽകിയത്. അതേസമയം, വരും ദിവസങ്ങളിൽ ഇൻസ്റ്റഗ്രാമിൽ നിന്ന് വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഫീച്ചർ ഉപകാരമായേക്കുന്നാണ് സൂചന. എന്നാൽ, ഇത് എങ്ങനെ സാധ്യമാകും എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇൻസ്റ്റാഗ്രാം ഇതുവരെ പങ്കുവെച്ചിട്ടില്ല. വാട്സ്ആപ്പിന് സമാനമായ രീതിയിൽ പ്രൈവസി ഉറപ്പുവരുത്തുന്ന നിരവധി ഫീച്ചറുകൾ ഇതിനോടകം തന്നെ ഇൻസ്റ്റഗ്രാമിലും എത്തിയിട്ടുണ്ട്.
കടപ്പാട് :കേരളാ ന്യൂസ്
-
us news5 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news3 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news6 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news6 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National3 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news7 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news6 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
world news2 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം