Connect with us

Tech

പഴുതുകളടച്ച് മൈക്രോസോഫ്റ്റ്! അപ്ഡേറ്റിനായി ഇനി സൗജന്യ സേവനമില്ല

Published

on

പ്രധാനമായും ബാധിക്കുക ഈ ഉപഭോക്താക്കളെ കഴിഞ്ഞയാഴ്ച വരെ കീകൾ ഉപയോഗിച്ച് വിൻഡോസ് 11 ആക്റ്റീവ് ചെയ്യാനുള്ള അവസരം ഉപഭോക്താക്കൾക്ക് നൽകിയിരുന്നു

മുന്നറിയിപ്പുകൾക്ക് പിന്നാലെ ഉപഭോക്താക്കൾക്ക് വൻ തിരിച്ചടിയുമായി മൈക്രോസോഫ്റ്റ്. ഫ്രീയായി അപ്ഡേറ്റ് നൽകുന്ന സംവിധാനത്തിനാണ് ഇത്തവണ മൈക്രോസോഫ്റ്റ് പൂട്ടിട്ടിരിക്കുന്നത്. ഇതോടെ, വിൻഡോസ് 7, വിൻഡോസ് 8 എന്നിവ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വിൻഡോസ് 11-ലേക്ക് ഇനി മുതൽ ഫ്രീയായി അപ്ഗ്രേഡ് ചെയ്യാൻ കഴിയുകയില്ല. വിൻഡോസ് 11 ആക്റ്റീവ് ചെയ്യുന്നതിൽ നിന്ന് വിൻഡോസ് 7, വിൻഡോസ് 8 കീകൾ ബ്ലോക്ക് ചെയ്യാനുള്ള തീരുമാനം കഴിഞ്ഞ മാസമാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

കഴിഞ്ഞയാഴ്ച വരെ കീകൾ ഉപയോഗിച്ച് വിൻഡോസ് 11 ആക്റ്റീവ് ചെയ്യാനുള്ള അവസരം ഉപഭോക്താക്കൾക്ക് നൽകിയിരുന്നു. എന്നാൽ, ഈ ആഴ്ച മുതൽ കീകൾ ഉപയോഗിക്കുന്നതിന് പൂർണ്ണമായും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, വിൻഡോസ് 7, വിൻഡോസ് 8 എന്നിവയിൽ നിന്ന് വിൻഡോസ് 11-ലേക്ക് ഇതിനകം തന്നെ അപ്ഗ്രേഡ് ചെയ്തിട്ടുള്ളവരെയോ, ആക്ടിവേഷനായി പഴയ കീകള്‍ ഉപയോഗിച്ചവരെയോ പുതിയ തീരുമാനം ബാധിക്കുകയില്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. വിൻഡോസ് 10-ൽ നിന്ന് 11 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ശ്രമിക്കുന്നവർ സിസ്റ്റത്തിലെ വിൻഡോസ് അപ്ഡേറ്റിന്റെ നോട്ടിഫിക്കേഷനായി കാത്തിരിക്കേണ്ടതാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Tech

വാട്സ്ആപ്പ് ​ഗ്രൂപ്പ് അഡ്മിൻ ആകാൻ ലൈസൻസ് ഫീസ് അടക്കണം: സിംബാബ്‌വേ

Published

on

വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ആകാൻ ലൈസൻസ് ഫീസ് അടയ്ക്കണമെന്ന നിയമവുമായി ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വേ. രാജ്യത്തെ പോസ്റ്റ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത് ഫീസും അടയ്ക്കുന്നവർക്കേ മാത്രമേ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അഡ്മിനാകാൻ പറ്റൂ. പോസ്റ്റൽ മന്ത്രി ടടേണ്ട മാവേതേരയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

വ്യാജവാർത്തകളും വിവരങ്ങളും പ്രചരിക്കുന്നത് തടയുന്നതിനായാണ് സിംബാബ്‌വേ പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്. 50 ഡോളറാണ്(ഏകദേശം 4200 രൂപ) ഏറ്റവും കുറഞ്ഞ ലൈസൻസ് ഫീ. ലൈസൻസ് നൽകുന്നതിന്റെ ഭാഗമായി ഗ്രൂപ്പ് അഡ്മിനാകുന്നവർ അവരുടെ വ്യക്തി വിവരങ്ങൾ നൽകേണ്ടതുണ്ട്. അതേസമയം നിയമത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്.

ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതു ക്രമം നിലനിർത്തുന്നതിനും നിയമം നിർണായകമാണെന്ന് സർക്കാർ വാദിക്കുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ സോഷ്യൽ മീഡിയയുടെ പങ്കിനെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ മികച്ച ഭരണത്തിൻ്റെ ആവശ്യകതയെയും കുറിച്ചുള്ള ആഗോള ആശങ്കകൾക്കിടയിലാണ് ഈ നിയന്ത്രണം. ഓൺലൈൻ സംഭാഷണത്തെ തടസ്സപ്പെടുത്തുകയും സ്വകാര്യത അവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്നതാണ് പുതിയ നിയമമെന്ന് വിമർശകർ പറയുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Tech

വാട്സ്ആപ്പില്‍ കിട്ടുന്ന ഫോട്ടോകള്‍ വ്യാജമാണോയെന്ന് അറിയാനും വഴിതെളിയുന്നു

Published

on

വാട്സ്ആപ്പില്‍ നമുക്ക് ലഭിക്കുന്ന ഫോട്ടോകള്‍ സത്യമോ, വ്യാജമോയെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന ഫീച്ചര്‍ വരുന്നു. പലപ്പോഴും ഇത്തരം പരിശോധനകള്‍ നടത്താതെയാവും പലരും പലര്‍ക്കും ഇവ ഫോര്‍വേഡ് ചെയ്യുന്നത്. എന്നാല്‍ വാട്സ്ആപ്പില്‍ കിട്ടുന്ന ഫോട്ടകള്‍ സത്യമാണോ, വ്യാജമാണോ എന്ന് അറിയാന്‍ എളുപ്പം വഴി സജ്ജമാക്കിയിരിക്കുകയാണ് വാട്‌സ്ആപ്പ് അധികൃതര്‍.

വാട്‌സ്ആപ്പ് ഇമേജുകളുടെ വസ്തുത മനസിലാക്കാന്‍ ആപ്പിനുള്ളില്‍ നിന്നുതന്നെ ഫോട്ടോ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കാന്‍ കഴിയുന്ന ഫീച്ചര്‍ മെറ്റ വികസിപ്പിക്കുന്നതായാണ് വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. ഗൂഗിളിന്റെ ഏറെക്കാലമായുള്ള റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഫീച്ചറുമായി വാട്‌സ്ആപ്പിനെ ബന്ധിപ്പിച്ചാണ് മെറ്റ ഇത് സാധ്യമാക്കുന്നത്.

വാട്‌സ്ആപ്പില്‍ ലഭിക്കുന്ന ഫോട്ടോകള്‍ സെര്‍ച്ച് ഓണ്‍ വെബ് ഓപ്ഷന്‍ വഴി ഗൂഗിളിന് റിവേഴ്‌സ് ഇമേജ് സെര്‍ച്ചിനായി നേരിട്ട് സമര്‍പ്പിക്കാം. വാട്‌സ്ആപ്പില്‍ ലഭിക്കുന്ന എല്ലാ ഫോട്ടോകളും വ്യാജമോ, തെറ്റിദ്ധരിപ്പിക്കുന്നതോ, രൂപമാറ്റം വരുത്തിയതോ ആണോയെന്ന് പരിശോധിക്കാന്‍ പുത്തന്‍ ഫീച്ചറിലൂടെ സാധിക്കും. ഇതിനായി പുതിയ ഫീച്ചര്‍ കൊണ്ടുവരുകയാണ് ചെയ്തിരിക്കുന്നത്.

വാട്‌സ്ആപ്പില്‍ ലഭിച്ച ഒരു ചിത്രം തുറന്ന ശേഷം വലതുമൂലയില്‍ കാണുന്ന മൂന്ന് ഡോട്ട് മാര്‍ക്കുകളില്‍ ക്ലിക്ക് ചെയ്താല്‍ സെര്‍ച്ച് ഓണ്‍ വെബ് എന്ന ഓപ്ഷന്‍ വൈകാതെ പ്രത്യക്ഷപ്പെടും. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 2.24.23.13 ബീറ്റാ വേര്‍ഷനില്‍ ഇതിന്റെ പരീക്ഷണം നടന്നുവരുന്നു. ‘സെര്‍ച്ച് ഓണ്‍ വെബ്’ എന്നാണ് ഈ ഫീച്ചര്‍ അറിയപ്പെടുക.
Sources:Metro Journal

http://theendtimeradio.com

Continue Reading

Tech

ഗൂഗിളിന് വെല്ലുവിളി ! സെര്‍ച്ച് ജിപിടി അവതരിപ്പിച്ച് ഓപ്പണ്‍ എഐ

Published

on

ഗൂഗിള്‍ സെര്‍ച്ചിനെ വെല്ലുവിളിച്ചുകൊണ്ട് പുതിയ വെബ് സെര്‍ച്ച് എഞ്ചിനുമായി ഓപ്പണ്‍ എ.ഐ.

ചാറ്റ് ജിപിടി സെര്‍ച്ച് എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ വെബ് സെര്‍ച്ച് പ്ലാറ്റ്‌ഫോം ഉപയോക്താക്കളുടെ അന്വേഷണങ്ങള്‍ക്ക്‌ കൂടുതല്‍ വേഗത്തിലും കൃത്യതയോടെയും മറുപടി നല്‍കുമെന്നാണ് ഈ ഓപ്പണ്‍ എ.ഐയുടെ അവകാശവാദം.

വരും മാസങ്ങളില്‍ സൗജന്യ ചാറ്റ് ജിപിടി ഉപയോക്താക്കളിലേക്കും ജിപിടി സെര്‍ച്ച് ഓപ്ഷന്‍ എത്തുമെന്നും ഓപ്പണ്‍ എ.ഐ വ്യക്തമാക്കിയിട്ടുണ്ട്.

ഉപയോക്താവ് ചോദിക്കുന്നതിന് അനുസരിച്ച് ചാറ്റ് ജി.പി.ടി തന്നെ വെബ് സെര്‍ച്ച് നടത്തും. അല്ലെങ്കില്‍ വെബ് സെര്‍ച്ച് ഐക്കണില്‍ ക്ലിക്ക് ചെയ്ത് നേരിട്ട് തന്നെ വെബ് സര്‍ച്ചിലേക്ക് പോകാം.

ചാറ്റ് ജി.പി.ടി പ്ലസ്‌, ടീം ഉപയോക്താക്കള്‍ക്ക് ഈ സംവിധാനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. എന്റര്‍പ്രൈസ്, എഡ്യു ഉപയോക്താക്കള്‍ക്ക് വരും ദിവസങ്ങളില്‍ ഈ അപ്‌ഡേഷന്‍ ലഭിക്കും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news8 hours ago

Judge blocks Louisiana from displaying Ten Commandments in classrooms

A federal judge has temporarily blocked a recently passed Louisiana law that would require public schools to display the Ten...

world news8 hours ago

കാനഡയിൽ സന്ദർശക വീസ നിയമങ്ങൾ കർശനമാക്കുന്നു

ദില്ലി: സന്ദർശക വീസ നിയമങ്ങൾ കർശനമാക്കി കാനഡ. നിലവിൽ കാനഡ നൽകി വന്നിരുന്ന പത്ത് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയുടെ ഓട്ടോമാറ്റിക് ഇഷ്യൂ റദ്ദാക്കും. അപേക്ഷകരുടെ വ്യക്തി...

world news8 hours ago

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കുവൈറ്റ്‌ റീജിയൻ 2024 നവംബർ 13 മുതൽ 15 വരെ

കുവൈറ്റ്‌ സിറ്റി : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഓവർസീയറും, സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, ചർച്ച് ഓഫ്...

Movie8 hours ago

Bible Prophecy Playing Out in Israel: New ‘Patterns of Evidence’ Film Seeks to Unpack the Truth

A documentary filmmaker is on a mission to explore the authenticity of ancient Bible prophecies. Tim Mahoney, whose new film,...

us news9 hours ago

Politician on Trial For Sharing Bible Verse, Christian Views Reveals Why She Refuses to Back Down as Supreme Court Case Looms

A member of Finland’s parliament who has faced a years-long legal battle after sharing a Bible verse on social media...

us news1 day ago

Over 12,000 join first-ever ‘March for Jesus’ to share hope of the Gospel

Some 12,000 Christians, young, old, male and female, and of various ethnicities, walked through the center of the city of...

Trending

Copyright © 2019 The End Time News