Connect with us

us news

ബൈബിളാണ് എന്റെ ലോക വീക്ഷണം, അതില്‍ അഭിമാനം: യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍

Published

on

വാഷിംഗ്ടണ്‍ ഡി‌സി: താന്‍ വിശുദ്ധ ബൈബിളില്‍ അടിയുറച്ച് വിശ്വസിക്കുന്ന വ്യക്തിയാണെന്നും ബൈബിളാണ് തന്റെ ലോക വീക്ഷണമെന്നും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ജനപ്രതിനിധിസഭയുടെ പുതിയ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട മൈക്ക് ജോണ്‍സണ്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ‘ഫോക്സ് ന്യൂസ്’ന് നല്‍കിയ അഭിമുഖത്തിലാണ് മൈക്ക് ജോണ്‍സണ്‍ തന്റെ ക്രിസ്തു വിശ്വാസം വീണ്ടും പരസ്യമാക്കിയത്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള തന്റെ അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവര്‍ത്തരോട് ദൈനംദിന കാര്യങ്ങളിലെ തന്റെ കാഴ്ചപ്പാടുകളെ കുറിച്ച് അറിയണമെങ്കില്‍ വിശുദ്ധ ഗ്രന്ഥത്തിലെ തിരുവെഴുത്തുകളിലേക്ക് തിരിയൂവെന്നും അദ്ദേഹം പറഞ്ഞു.

“സൂര്യന് കീഴിലുള്ള കാര്യങ്ങളെ കുറിച്ച് ജോണ്‍സണ്‍ എന്താണ് ചിന്തിക്കുന്നതെന്നറിയുവാന്‍ ആളുകള്‍ക്ക് ജിജ്ഞാസയുണ്ടെന്ന് ഇന്ന്‍ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ അലമാരിയിലെ ബൈബിള്‍ എടുത്ത് വായിക്കൂ-അതാണ്‌ എന്റെ ലോകവീക്ഷണം, അതിലാണ് ഞാന്‍ വിശ്വസിക്കുന്നത്, ഇക്കാര്യത്തില്‍ തനിക്ക് ഖേദമില്ല” മൈക്ക് ജോണ്‍സണ്‍ വിവരിച്ചു. തന്റെ ക്രിസ്തീയ വിശ്വാസമാര്‍ഗ്ഗങ്ങള്‍ ഔദ്യോഗിക പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദ്ദപരവും സന്തോഷപ്രദവുമായിരുന്നെന്ന് പറഞ്ഞ സ്പീക്കര്‍, പ്രസിഡന്റുമായി തനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്നങ്ങളുമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

“നിങ്ങള്‍ പ്രസിഡന്റിനെ ബഹുമാനിക്കൂ; ബൈബിളില്‍ പറയുന്നതും ബഹുമാനം അര്‍ഹിക്കുന്നവരെ ബഹുമാനിക്കണമെന്നാണ്, അതാണ്‌ പ്രസിഡന്റിനോട് ഞങ്ങള്‍ക്കുള്ള ബഹുമാനം.” വിവിധ വിഷയങ്ങളില്‍ ബൈഡന്റെ നിലപാടിനോട് വിയോജിപ്പ് ഉണ്ടെങ്കിലും അധികാര പരിധിയില്‍ നല്‍കേണ്ട ബഹുമാനം താന്‍ നല്‍കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരിന്നു ജോണ്‍സന്റെ വിവരണം. ലൂസിയാന നിയമസമാജികനായ ജോണ്‍സണ്‍ നേരത്തെ സ്പീക്കര്‍ എന്ന നിലയില്‍ തന്റെ ആദ്യപ്രസംഗത്തിന് എത്തിയത് ബൈബിളുമായിട്ടായിരുന്നു. ദൈവമാണ് ഈ പദവിയില്‍ എത്തിച്ചിരിക്കുന്നതെന്നു ജോണ്‍സണ്‍ തന്റെ കന്നിപ്രസംഗത്തില്‍ കോണ്‍ഗ്രസ്സ് അംഗങ്ങളോട് പറഞ്ഞിരിന്നു.

“ഇതുപോലുള്ള കാര്യങ്ങളില്‍ ആകസ്മികത ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അധികാരങ്ങളിലിരിക്കുന്നവരെ ഉയര്‍ത്തുന്നത് ദൈവമാണെന്ന് ബൈബിളില്‍ വ്യക്തമായി പറയുന്നുണ്ട്. ഈ നിമിഷത്തിന് വേണ്ടി ദൈവം നമ്മളെ അഭിഷിക്തരാക്കി ഇവിടെ എത്തിക്കുകയായിരുന്നു” എന്ന്‍ ജോണ്‍സന്‍ പറഞ്ഞു. മഹത്തായ ഈ രാഷ്ട്രത്തേയും ഇവിടത്തെ ജനങ്ങളേയും സേവിക്കുന്നതിനു ദൈവം നമുക്ക് തന്ന കഴിവുകള്‍ ഉപയോഗിക്കുകയെന്നത് തങ്ങളുടെ ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാപ്റ്റിസ്റ്റ് സമൂഹാംഗമാണ് മൈക്ക് ജോണ്‍സണ്‍.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

us news

ബ്ലെസ് ഓസ്ട്രേലിയ സിഡ്നി‌ 2024′

Published

on

സിഡ്നി : ഓസ്‌ട്രേലിയയിലെ വിവിധ സഭകളെ കോർത്തിണക്കിക്കൊണ്ട് രാജ്യത്തിൻറെ ഉണർവ്വിനായി നടത്തപ്പെടുന്ന ബ്ലെസ്സ് ഓസ്ട്രേലിയ 2024 കോൺഫെറെൻസ് കഴിഞ്ഞ മാസം പെർത്തിൽ തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിൽ നടത്തപ്പെടുവാൻ ഇടയായി.
സമാപന കോൺഫറൻസ് September 20, 21 (വെള്ളി, ശനി) തീയതികളിൽ സിഡ്‌നിയിൽ നടക്കുന്നു. പ്രസ്തുത മീറ്റിംഗുകളിൽ കർത്തൃദാസന്മാരായ ബ്ലെസ്സൻ ചെറിയാൻ, സന്തോഷ് തരിയൻ, അലൻ ഡേവിസ് എന്നിവർ വചനം ശുശ്രൂഷിക്കുകയും, എബിൻ അലക്സ് ആരാധനയ്ക്കു നേതൃത്വം നൽകുകയും കൂടാതെ യുവജനങ്ങൾക്ക് വേണ്ടി പ്രത്യേക സെക്ഷനും നടത്തപ്പെടുന്നു. ഈ കോൺഫറൻസിലേക്ക് ഏവരെയും ദൈവ നാമത്തിൽ സ്വാഗതം ചെയ്യുന്നു.
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading

us news

അഴിമതിയും ക്രൈസ്തവ പീഡനവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്തുവിട്ട് ഐസിസി

Published

on

ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) ക്രിസ്ത്യൻ പീഡനത്തിന് ഏറ്റവും മോശമായ രാജ്യങ്ങളിലെ അഴിമതിയും ക്രൈസ്തവ പീഡനവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. മതപീഡനം ദശലക്ഷക്കണക്കിനു വ്യക്തികളെ ബാധിക്കുക മാത്രമല്ല ആഗോള സ്ഥിരത, നീതി, മനുഷ്യാവകാശ സംരക്ഷണം എന്നിവ ഹനിക്കപ്പെടുന്നതിനും കാരണമാകുന്നു എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

അഴിമതിയും ക്രൈസ്തവ പീഡനവും തമ്മിലുള്ള പരസ്പരബന്ധം പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് ഐസിസി റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. സർക്കാർ സ്ഥാപനങ്ങൾക്കുള്ളിലെ അഴിമതി ക്രിസ്ത്യൻ സമൂഹങ്ങളെ ലക്ഷ്യം വയ്ക്കുന്ന വിവേചനപരമായ നയങ്ങൾക്ക് ആക്കം കൂട്ടുകയാണ്. അഴിമതിയും മതപരമായ പീഡനവും ചെറുക്കുന്നതിന് ലക്ഷ്യമിട്ടുള്ള നയപരവും നിയമപരവുമായ ശ്രമങ്ങളെ അറിയിക്കാൻ റിപ്പോർട്ട് ലക്ഷ്യമിടുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

us news

ഓസ്‌ട്രേലിയൻ യുണൈറ്റഡ് പെന്തകോസ്റ്റൽ ചർച്ചസ് (AUPC) 2024-2025 വർഷത്തേക്കുള്ള നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു

Published

on

കാൻബറ : ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ പെന്തകോസ്റ്റൽ പ്രവർത്തനമായ ഓസ്‌ട്രേലിയൻ യുണൈറ്റഡ് പെന്തകോസ്റ്റൽ ചർച്ചസ് (AUPC) യുടെ 2024-2025 വർഷത്തേക്കുള്ള നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് പാസ്റ്റർ ജസ്വിൻ മാത്യൂസ് ( ബ്രെസ്ബെയിൻ ), വൈസ് പ്രസിഡന്റ് പാസ്റ്റർ റോയി സാമുവൽ ( മെൽബൺ ), സെക്രട്ടറി ഇവാഞ്ചലിസ്റ്റ് ടോണി ഫിലിപ്പ് (സിഡ്നി), ട്രഷറർ ഇവാഞ്ചലിസ്റ്റ് എൽദോസ് വർക്കി ( സിഡ്നി) തുടങ്ങിയ ഇരുപത്തിഒമ്പത് പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരിക്കും എ യു പി സി പ്രവർത്തിക്കുന്നത്.
നാം ഒന്നിച്ച് അവന്റെ നാമത്തെ ഉയർത്തുക എന്ന ആപ്ത വാക്യവുമായി 2012-ൽ സ്ഥാപിതമായ ഫെലോഷിപ്പ്, ദൈവദാസന്മാർക്കും വിശ്വാസികൾക്കും ഒരു പോലെ പിന്തുണ നൽകുകയും, യുവാക്കൾക്ക് ആത്മീയ വളർച്ച നേടാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു.
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news2 days ago

ബ്ലെസ് ഓസ്ട്രേലിയ സിഡ്നി‌ 2024′

സിഡ്നി : ഓസ്‌ട്രേലിയയിലെ വിവിധ സഭകളെ കോർത്തിണക്കിക്കൊണ്ട് രാജ്യത്തിൻറെ ഉണർവ്വിനായി നടത്തപ്പെടുന്ന ബ്ലെസ്സ് ഓസ്ട്രേലിയ 2024 കോൺഫെറെൻസ് കഴിഞ്ഞ മാസം പെർത്തിൽ തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിൽ നടത്തപ്പെടുവാൻ...

National2 days ago

റവ. കെ ജെ മാത്യു സാർ സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ സഭാ ശുശ്രൂഷകനും, മുൻ പുനലൂർ ബെതൽ ബൈബിൾ കോളേജ് പ്രിൻസിപ്പാളുമായ...

us news2 days ago

അഴിമതിയും ക്രൈസ്തവ പീഡനവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്തുവിട്ട് ഐസിസി

ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) ക്രിസ്ത്യൻ പീഡനത്തിന് ഏറ്റവും മോശമായ രാജ്യങ്ങളിലെ അഴിമതിയും ക്രൈസ്തവ പീഡനവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. മതപീഡനം ദശലക്ഷക്കണക്കിനു വ്യക്തികളെ...

National2 days ago

വൈ.പി. ഇ സ്റ്റേറ്റ് ക്യാമ്പിന് സമാപനം

മുളക്കുഴ : സെപ്റ്റം.16ന് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി ഉദ്ഘാടനം ചെയ്ത യുവജന ക്യാമ്പ് ഇന്ന് ഉച്ചയോടുകൂടി സമാപിക്കും. വൈ.പി.ഇ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ മാത്യു...

Travel2 days ago

കൊടികുത്തിമലയിലേക്ക് സഞ്ചാരി പ്രവാഹം; വരുമാനം ഒരുകോടി കവിഞ്ഞു

അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതോടെ കൊടികുത്തിമല വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന പ്രകൃതിസ്നേഹികളുടെ എണ്ണം കൂടുന്നു. വിനോദസഞ്ചാരകേന്ദ്രത്തിൽ പ്രവേശനടിക്കറ്റ് വില്പനയിലൂടെയുള്ള വരുമാനം ഒരുകോടി രൂപ കവിഞ്ഞു. ‘ടിക്കറ്റ് ഏർപ്പെടുത്തിയ 2021സെപ്റ്റംബർ 15മുതൽ ഇക്കഴിഞ്ഞ...

world news3 days ago

കുവൈറ്റ്‌ റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) റ്റാലന്റ് റ്റെസ്റ്റ് 2024 ൽ അഹമ്മദീ ചർച്ച് ഓഫ് ഗോഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

കുവൈറ്റ് സിറ്റി : കുവൈറ്റ് റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ വച്ച് സെപ്റ്റംബർ 15...

Trending