Connect with us

National

പി.വൈ.പി.എ 76-ാമത് ജനറൽ ക്യാമ്പ് ഡിസം. 25 മുതൽ വയനാട്ടിൽ

Published

on

കുമ്പനാട്: പി.വൈ.പി.എ കേരള സ്റ്റേറ്റ് 76-ാമത് ജനറൽ ക്യാമ്പ് ഡിസം. 25 മുതൽ 28 വരെ വയനാട് മാനന്തവാടി ന്യൂമാൻസ് കോളേജ് ക്യാമ്പസിൽ നടക്കും. ആദ്യമായാണ് വയനാട് ജനറൽ ക്യാമ്പിന് സാക്ഷ്യം വഹിക്കുന്നത്. 25നു വൈകിട്ട് 5.30നു ഐപിസി കേരള സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി. തോമസ് ഉത്‌ഘാടനം നിർവഹിക്കും. ഡോ. സന്തോഷ് ജോൺ, ഡോ. സജു തോമസ്, ഡോ. എബി പി. മാത്യു, പാസ്റ്റർ റോയ് മാത്യു എന്നിവർ ക്യാമ്പ് ക്ലാസുകൾ നയിക്കും.

റിവൈവ് വയനാട് എന്ന പേരിൽ നടക്കുന്ന രാത്രി മീറ്റിംഗുകളിൽ പാസ്റ്റർമാരായ ബാബു ചെറിയാൻ, പ്രിൻസ് തോമസ്, ഫിലിപ്പ് പി തോമസ്, സാം ജോർജ്, വിൽ‌സൺ ജോസഫ്, എബ്രഹാം ജോർജ്, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, രാജു ആനിക്കാട്, സൂസൻ തോമസ്, അനീഷ് ഏലപ്പാറ, ഫെയ്ത് ബ്ലെസ്സൺ എന്നിവർ പ്രസംഗിക്കും. ഡോ. വർക്കി എബ്രഹാം കാച്ചാണത്ത്, ജെയിംസ് ജോർജ് വേങ്ങൂർ, പി.എം. ഫിലിപ്പ് എന്നിവർ പങ്കെടുക്കും.

ആദ്യമായി മലബാറിൽ എത്തുന്ന ലോക പ്രശസ്ത വർഷിപ് ലീഡർ ഷെൽഡൺ ബംഗേര, ഇമ്മാനുവേൽ കെ.ബി, ലോഡ്‌സൺ ആന്റണി, സുജിത് എം. സുനിൽ, ബിബിൻ ഭക്തവത്സലൻ, ഡാനിയേൽ തോമസ്, ജിബിൻ പൂവക്കാല, ബിജോയ് തമ്പി, ജെയ്സൺ തോമസ് എന്നിവർ സംഗീത ശുശ്രൂഷ നയിക്കും.

വ്യത്യസ്തയാർന്ന വിവിധ സെക്ഷനുകൾ ഉൾപെടുന്ന ചതുർദിന ക്യാമ്പിൽ യുവജനങ്ങൾക്കായി ഒരുക്കുന്ന പ്രത്യേക സെക്ഷനുകൾക്ക് പുറമെ തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന കിഡ്‍സ് സെക്ഷനുകളും ഉണ്ടായിരിക്കും. ജെ- ടീം ഡൈനാമിക് ഗ്രൂപ്പ് ആക്ടിവിറ്റീസിന് നേതൃത്വം നൽകും. പ്രസിഡണ്ട് ഇവാ. ഷിബിൻ സാമുവേൽ, വൈസ് പ്രസിഡന്റുമാരായ ഇവാ. മോൻസി മാമ്മൻ, ബ്ലെസ്സൺ ബാബു, സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, ജോയിന്റ് സെക്രട്ടറിമാരായ സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ട്രഷറർ ഷിബിൻ ഗിലെയാദ്, പബ്ലിസിറ്റി കൺവീനർ ബിബിൻ കല്ലുങ്കൽ എന്നിവർ നേതൃത്വം നൽകും. പാസ്റ്റർമാരായ കെ.സി. ഉമ്മൻ, തോമസ് ചാക്കോ, ബാബു എബ്രഹാം, ജെയിംസ് അലക്സാണ്ടർ, സന്തോഷ് മാത്യു, എം.ജെ. ഡൊമിനിക്, എം.എം. മാത്യു, സാംകുട്ടി കെ.എം, ജെയിംസ് വർഗീസ്, ജോയ് ഗീവർഗീസ് എന്നിവർ ക്യാമ്പ് രക്ഷാധികാരിയകളായി പ്രവർത്തിക്കും. ക്യാമ്പിന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു. പാസ്റ്റർമാരായ തോമസ് തോമസ്, അലക്സ് പാപ്പച്ചൻ (ജനറൽ കൺവീനർമാർ), പാസ്റ്റർമാരായ ടി.വി. ജോയ്, ഷാജി മാങ്കൂട്ടം (ജനറൽ ജോ. കൺവീനർമാർ), സജി മത്തായി കാതേട്ട് (ജനറൽ കോഓർഡിനേറ്റർ), സുജാസ് റോയ് ചീരൻ, പാസ്റ്റർമാരായ ജെയിംസ് വർഗീസ്, റോജേഷ് ജോർജ്, സുനിൽ ബാബു, സന്തോഷ് മെയ്തെലിൽ, ജോബി സി.ജെ. (ജനറൽ ജോ. കോർഡിനേറ്റേഴ്‌സ്), ഇവാ. റോബിൻ പി.എസ് (പ്രോഗ്രാം കോഓർഡിനേറ്റർ), തോമസ് ജേക്കബ് കണ്ണൂർ, വി.സി മാത്യു (ഫിനാൻസ്) പാസ്റ്റർമാരായ ടി.എസ്. ജോസഫ്, ലാലു ചാക്കോ, ഡി. മാത്യു, പി.വി. സന്തോഷ്, എ. രാധാകൃഷ്‌ണൻ, പി.എം. ചാക്കോ ബിനു ബാബു നിലമ്പൂർ, ഷിനോജ് തോമസ്,എം.എം ജോർജ്,ഐ. കുഞ്ഞപ്പൻ, പാസ്റ്റർ എസ്. ജോർജ് അന്നമ്മ ജോർജ് (പ്രയർ), ബിനോയ് കുര്യൻ, പാസ്റ്റർ ബിനീഷ് പി.വി (റിസപ്ഷൻ & ഹോസ്പിറ്റാലിറ്റി), പാസ്റ്റർ സജി കെ, സോജൻ വർഗീസ്, ജെസ്സി മാത്യു (ഫുഡ്), പാസ്റ്റർ എം.ജെ. മാത്യു, ഇവാ. സ്റ്റീഫൻ .എം.ആർ, മേഴ്‌സി മാത്യു, ജാൻസി റോജേഷ് (അക്കമഡേഷൻ), ഗ്രേസ് സന്ദീപ് (ലേഡീസ് കോഓർഡിനേറ്റർ), റെനി അലക്സ്, ഷിന്റോ തോമസ്, പാസ്റ്റർ ജോജി മാത്യു, ബാബു ഡാനിയേൽ, റിറ്റു ജിജോ, എവൻലി ബിനോയ്, ജാൻവി ലെജു, എമിലിന് ലെജു (രജിസ്ട്രേഷൻ), ബിജു വി.ജെ, സണ്ണി വി.പി, പാസ്റ്റർ ജിജോ സെബാസ്റ്റ്യൻ, പാസ്റ്റർ ടി.പി.ഏലിയാസ്, പ്രൈസ് തോമസ്, ബെന്നി (വിജിലൻസ്), പാസ്റ്റർ ഇ.പി. മാത്യു, ലിഷ കാതേട്ട്, അക്സ ജോസ് (മ്യൂസിക്), വിവിൻ മാത്യു, അക്സ അഗസ്റ്റിൻ (കൗസിലിംഗ്), നീരജ് മാത്യു, ശരത് ചന്ദ്രൻ, ജോബിൻ ലാലു, സജീഷ് കെ.ഡി, ബിബിൻ കെ സാം, ജെസ്വിൻ ജോസഫ്, (മീഡിയ & പബ്ലിസിറ്റി), പാസ്റ്റർ അലക്സ് പാപ്പച്ചൻ, പാസ്റ്റർ എ.ജെ. സാമുവേൽ, പാസ്റ്റർ ലിനീഷ് എബ്രഹാം, ബിബിൻ കെ. സാം, പാസ്റ്റർ മാത്യു പി.എ (സുവിശേഷ റാലി), കെ.എം. മാത്യു (ലൈറ്റ് & സൗണ്ട്), പ്രൈസ് തോമസ്, ബ്രാഡ്ലി അലക്സ്, ജസ്റ്റിൻ ജോൺ, വിവിൻ മാത്യു, പാസ്റ്റർ ഷിജു പി.സി, ജോയൽ ലാലു, ജിതിൻ കെ, ജോബിൽ മാത്യു, ജോമിറ്റിൻ ജോർജ്, ബിനോഷ് എം.ജെ, ജോസ് ഇ.വി (ലോക്കൽ ക്രമീകരണം) തുടങ്ങിയവർ വിവിധ കമ്മിറ്റി ഭാരവാഹികളായി പ്രവർത്തിക്കുന്നു.
Sources:christiansworldnews

http://theendtimeradio.com

National

ദി പെന്തെക്കൊസ്ത് മിഷൻ കോട്ടയം സെന്റർ വാർഷിക കൺവൻഷൻ ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ

Published

on

കോട്ടയം: ദി പെന്തെക്കൊസ്ത് മിഷൻ കോട്ടയം സെന്റർ വാർഷിക കൺവൻഷൻ നാളെ ഫെബ്രുവരി 27 മുതൽ മാർച്ച് 2 ഞായർ വരെ നാഗമ്പടം റ്റി.പി.എം ഗ്രൗണ്ടിൽ നടക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിങ്ങും നടക്കും.

ഞായറാഴ്ച രാവിലെ 9 ന് കോട്ടയം സെന്ററിലെ കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലെ 35 ഓളം പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ സെന്റർ കൺവൻഷൻ സമാപിക്കും. ചീഫ് പാസ്റ്റർന്മാരും സെന്റർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

നാഷണൽ ഫെയ്ത്ത് ഫാമിലി ; എൻവിഷനിംഗ് മീറ്റിംഗ് 28 ന് തിരുവനന്തപുരത്ത്

Published

on

ദേശീയ തലത്തിൽ, യേശുക്രിസ്തുവിൽ വിശ്വാസമർപ്പിച്ച് ഇറങ്ങിയ കുടുംബങ്ങളുടെ ഉന്നമനത്തിനായ് പ്രവർത്തിക്കുന്ന കൂട്ടായ്മയുടെ എൻ വിഷനിംഗ് എന്ന പേരിൽ നടക്കുന്ന ആത്മീയ സംഗമം 2025 ഫെബ്രൂവരി 28 ന് രാവിലെ 10 മണി മുതൽ 1 മണി വരെ തിരുവനന്തപുരം മരുതൂർ ജംഗ്ഷനിൽ ശാരോൺ ഹിൽസ് അപ്പാർട്ട്മെൻ്റിന് സമീപം ലൗ ഓഫ് ക്രൈസ്റ്റ് മിനിസ്ട്രീസ് സഭാ ഹോളിൽ വച്ച് നടക്കും. ദേശീയ, സംസ്ഥാന ജില്ല ഭാരവാഹികൾ പങ്കെടുക്കും. തിരുവനന്തപുരം ജില്ലയിലെ ദൈവദാസന്മാരുടെ കുടുംബങ്ങളെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ കൃഷ്ണകുമാറിനെ വിളിക്കാം 7736086305
Sources:gospelmirror

http://theendtimeradio.com

Continue Reading

National

മുനിയറ ബൈബിൾ കൺവൻഷൻ അനുഗ്രഹത്തോട് സമാപിച്ചു

Published

on

ഫെയ്ത്ത് ഗോസ്പൽ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹൈറേഞ്ചിന്റെ സുവിശേഷ സംഘമമായ 24-ാത് മുനിയറ ബൈബിൾ കൺവൻഷന് അനുഗ്രഹ സമാപ്തി. 2025 ഫെബ്രുവരി 18 ന് വൈകിട്ട് 5.30 മുതൽ 9.30 വരെ മുനിയറ അങ്കണവാടിയ്ക്ക് സമീപം വച്ച് നടന്ന മുനിയറ കൺവൻഷൻ പാസ്റ്റർ ഷാജി ഇടുക്കി ഉത്ഘാടനം നിർവഹിച്ചു. ഫെയ്ത്ത് ഗോസ്പൽ മിഷൻ പ്രസിഡൻ്റ് പാസ്റ്റർ ജയ്മോൻ അദ്ധ്യക്ഷത വഹിച്ചു. സമീപ പ്രദേശങ്ങളിലുമുള്ള സഭകളുടെയും ദൈവദാസൻമാരുടെയും ആത്മീയ പ്രവർത്തനമാണ് ഫെയ്ത്ത് ഗോസ്പൽ മിഷൻ. പാസ്റ്റർമാരായ പ്രിൻസ് തോമസ് റാന്നി, സജു ചാത്തന്നൂർ , അനീഷ് കാവാലം എന്നീവർ പ്രസംഗിച്ചു. ഫെയ്ത്ത് ഗോസ്പൽ സിoഗേഴ്സ് മുനിയറ ഗാനശുശൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ബെന്നി മത്തായി (സെക്രട്ടറി ) പാസ്റ്റർ റ്റിജി സി.സി (ഖജാൻജി) ബ്രദർ ജോർജ് ഇ.സി (വൈസ് – പ്രസിഡന്റ്) ബ്രദർ അനീഷ് എൻ.എ (ജോ.സെക്രട്ടറി) കമ്മിറ്റി അംഗങ്ങ’ൾ ബ്രദർ സണ്ണി റ്റി.ഒ, ബ്രദർ ജോൺ സി.സി, ബ്രദർ പത്രോസ്, ബ്രദർ ഷിജു കുര്യൻ. എന്നിവർ നേതൃത്വം നൽകി.
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news20 hours ago

Congolese Christians: Killed But Conquering

Late last week, ISIS-affiliated terrorists in the Democratic Republic of Congo (DRC) rounded up 70 Christians, corralled them into a...

us news20 hours ago

Jesus Allegedly Appears to Man Amid Horrific Accident, Transforms His Entire Life

Samuel Brownback, co-chair of International Religious Freedom Summit, an annual gathering bringing thousands of leaders together to expose global religious...

Movie20 hours ago

Actor Zachary Levi on ‘Radical Surrender’ to God’s Plans, What True Faith Really Means

Actor Zachary Levi believes there’s beauty in “radical surrender” to God, an act he say will set people on the...

National20 hours ago

ദി പെന്തെക്കൊസ്ത് മിഷൻ കോട്ടയം സെന്റർ വാർഷിക കൺവൻഷൻ ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ

കോട്ടയം: ദി പെന്തെക്കൊസ്ത് മിഷൻ കോട്ടയം സെന്റർ വാർഷിക കൺവൻഷൻ നാളെ ഫെബ്രുവരി 27 മുതൽ മാർച്ച് 2 ഞായർ വരെ നാഗമ്പടം റ്റി.പി.എം ഗ്രൗണ്ടിൽ നടക്കും....

us news21 hours ago

43 കോടി രൂപയ്ക്ക് അമേരിക്കൻ പൗരത്വം: പുതിയ നയവുമായി ട്രംപ്

വാഷിങ്ടൺ: പൗരത്വം നൽകാൻ പുതിയ ഇമിഗ്രേഷൻ നയവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 43 കോടി രൂപ നൽകി പൗരത്വം നേടാനുള്ള പുതിയ അവസരമാണ് യു.എസ് തുറന്നിടുന്നത്....

us news2 days ago

Deported Persecuted Christians Expected to Face Persecution Yet Again

Panama — Among those deported from the United States to Panama for eventual return to their home countries are several...

Trending

Copyright © 2019 The End Time News