Business
ഈ വർഷം അവസാനത്തോടെ സാംസങ്ങ് പേ സൗദിയിൽ ലഭ്യമാകും
റിയാദ്: സൗദിയിലെ ഡിജിറ്റൽ പണമിടപാട് രംഗത്തേക്ക് ആഗോള ടെക് ഭീമനായ സാംസങ്ങും എത്തുന്നു. ഈ വർഷം അവസാനത്തോടെ സാംസങ്ങ് പേ സൗദിയിൽ ലഭ്യമാകുമെന്ന് കമ്പനി അതികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച കരാറിൽ കമ്പനിയും സൗദി ദേശീയ ബാങ്കായ സാമയും ഒപ്പ് വെച്ചു.
രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ സൗകര്യങ്ങൾ ലഭ്യാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ അനുമതി. റിയാദിൽ നടന്നു വരുന്ന ഫിൻടെക് കോൺഫറൻസിലാണ് പ്രഖ്യാപനം നടത്തിയത്. ആപ്പിള് പേക്ക് സമാനമായ രീതിയിൽ സാംസങ് വാലറ്റ് ആപ്ലിക്കേഷൻ വഴി ഡിജിറ്റൽ പേയ്മെന്റ് കാർഡുകൾ സംരക്ഷിക്കുകയും പണമിടപാടുകൾ നടത്തുകയും ചെയ്യാനുള്ള സൗകര്യമാണ് ഇത് വഴി ലഭിക്കുക.
Sources:globalindiannews
Business
പെട്രോളും വേണ്ട; സിഎന്‍ജിയും വേണ്ട: ബജാജിന്റെ പുതിയ ബൈക്ക് വരുന്നു
മുംബൈ: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വാഹന നിര്‍മാതാക്കളെല്ലാം പുത്തന്‍ ഇന്ധനങ്ങളിലേക്ക് തങ്ങളുടെ എഞ്ചിന്‍ രൂപകല്‍പന മാറ്റുന്ന കാലമാണ്. ഫോസില്‍ ഇന്ധനങ്ങള്‍ ഭൂമിയില്‍നിന്ന് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കയാണെന്നതും അന്തരീക്ഷ മലിനീകരണം കൂടുതലാണെന്നതുമെല്ലാമാണ് സിഎന്‍ജിയിലേക്കും ഇവിയിലേക്കുമെല്ലാം ചുവടുമാറ്റം നടത്താന്‍ വാഹന നിര്‍മാതാക്കളെ പ്രേരിപ്പിക്കുന്നത്.
ഇന്ത്യയിലാണെങ്കില്‍ ഫോസില്‍ ഇന്ധനങ്ങളില്‍നിന്നും കഴിയുന്നതും വേഗം പുറത്തുകടക്കാനുള്ള നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ പെട്രോളും സിഎന്‍ജിയുമൊന്നും ആവശ്യമില്ലാത്ത വാഹനങ്ങളിലാണ് ഏവരുടെയും ശ്രദ്ധ. ഇത്തരം ഗവേഷണങ്ങളില്‍ രാജ്യത്ത് മുന്‍പന്തിയിലുള്ള വാഹന നിര്‍മാതാക്കളാണ് ടാറ്റയും ബജാജ് ഓട്ടോയും ടിവിഎസ് മോട്ടോഴ്‌സുമെല്ലാം.
സിഎന്‍ജി വാഹനങ്ങള്‍ നിരത്തിലിറക്കി ഇന്ത്യക്കാരെ അത്ഭുതപ്പെടുത്തിയ ബജാജ് ഇപ്പോള്‍ പെട്രോളും സിഎന്‍ജിയുമെല്ലാം വിട്ട് അതുക്കും മേലെയുള്ള എഥനോള്‍ അധിഷ്ഠിത വാഹനങ്ങളിലേക്കുള്ള പ്രയാണത്തിലാണ്. എഥനോള്‍ ഇന്ധനമായ ആദ്യ ബൈക്ക് അടുത്ത മാസം വിപണിയിലെത്തിക്കാനുള്ള തീവ്ര പരിശ്രമങ്ങളിലാണ് കമ്പനി.
സെപ്റ്റംബറില്‍ പുതിയ ബൈക്ക് ഇരുചക്ര പ്രേമികളിലേക്ക് എത്തിക്കുമെന്ന് ബജാജ് ഓട്ടോ സിഇഒ രാജീവ് ബജാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല.
നിലവിളുള്ള ഏതെങ്കിലും മോഡലാവുമോ, പുത്തന്‍ ഇന്ധനത്തില്‍ എത്തുക, തീര്‍ത്തും പുതിയ ഒരു മോഡലാവുമോ എഥനോള്‍ ഇന്ധനത്തില്‍ റോഡില്‍ ഇറങ്ങുക തുടങ്ങിയ കാര്യങ്ങളെല്ലാം വാഹനപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നുണ്ടെങ്കിലും എല്ലാം കാത്തിരുന്നു കാണേണ്ടിവരുമെന്നാണ് കമ്പനി നല്‍കുന്ന സൂചന.
Sources:Metro Journal
Business
ഫോണ്‍ വഴി പണം അയക്കുമ്പോള്‍ ആള് മാറിയോ?; ഇനി പേടിക്കേണ്ട: പരിഹാരവുമായി റിസര്‍വ് ബാങ്ക്
അത്യാവശ്യ ഘട്ടങ്ങളിലെ പണമിടപാടുകള്‍ക്ക് ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം നല്‍കുന്ന ആശ്വാസം ചില്ലറയൊന്നുമല്ല. എന്നാല്‍ പലപ്പോഴും യുപിഐ പേമെന്റുകളുടെ കാര്യത്തില്‍ സംഭവിക്കുന്ന അബദ്ധമാണ് തെറ്റായ അക്കൗണ്ടിലേക്ക് പണം അയക്കുന്നതും അല്ലെങ്കില്‍ ഉദ്ദേശിച്ചതിലും കൂടുതല്‍ തുക ട്രാന്‍സ്ഫര്‍ ആയിപ്പോകുന്നതുമൊക്കെ.
പരിചയമുള്ള ഒരാള്‍ക്കാണ് തെറ്റായ തുക അയക്കുന്നതെങ്കില്‍ ആളെ ഫോണില്‍ വിളിച്ച് പറഞ്ഞാല്‍ അപ്പോള്‍ തന്നെ തിരിച്ച് നമ്മുടെ അക്കൗണ്ടിലേക്ക് അയാള്‍ അത് അയച്ച് നല്‍കും. എന്നാല്‍ ഒരു നമ്പറോ യുപിഐ ഐഡിയോ മാറിപ്പോയത് കാരണം ഒരു അപരിചിതനാണ് പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നതെങ്കില്‍ അയാള്‍ അത് തിരികെ തരണമെന്ന് വലിയ നിര്‍ബന്ധമൊന്നുമില്ല. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടാകാറുമുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി രംഗത്ത് വന്നിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ).
യു.പി.ഐ വിലാസം തെറ്റായി നടത്തിയ ഇടപാടുകളില്‍ പണം തിരികെ ലഭിക്കാനുള്ള സമഗ്രമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്. നഷ്ടമായ പണം യുപിഐ ആപ്പ് വഴി തന്നെ തിരിച്ച് പിടിക്കാന്‍ കഴിയുന്നതാണ് ഒന്നാമത്തേത്. തെറ്റായി ട്രാന്‍സ്ഫര്‍ ചെയ്ത പണം അത് സ്വീകരിച്ചയാള്‍ നല്‍കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ യു.പി.ഐ ആപ്പിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ട് ടീമിനെ അറിയിക്കുക. കൃത്യമായ തെളിവുകള്‍ ഉണ്ടെങ്കില്‍ റീഫണ്ട് പ്രക്രിയ ഉടന്‍ തന്നെ അവര്‍ ആരംഭിക്കും.
ആപ്പിന്റെ ഉപഭോക്തൃ പിന്തുണയിലൂടെ പരിഹാരം ലഭിച്ചില്ലെങ്കില്‍, നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എന്‍പിസിഐ) ഒരു പരാതി ഫയല്‍ ചെയ്യുക. കൂടുതല്‍ അന്വേഷണത്തിനായി ഇടപാട് വിശദാംശങ്ങളും അനുബന്ധ തെളിവുകളും നല്‍കുക എന്നതാണ് രണ്ടാമത്തെ മാര്‍ഗം. ഏത് ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നാണോ പണം അയച്ചത് ആ ബാങ്കിന്റെ ശാഖയില്‍ നേരിട്ടെത്തി പരാതി നല്‍കുകയെന്നതാണ് മറ്റൊരു മാര്‍ഗം. തെറ്റായ യു.പി.ഐ അഡ്രസില്‍ പണമിടപാട് നടന്നാല്‍ 1800-120-1740 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചു സഹായം തേടാവുന്നതാണ്.
Sources:azchavattomonline.com
Business
ഇനി ടവറില്ലാതെയും കവറേജ്; 4G, 5G സേവനങ്ങൾക്ക് പുതിയ സിം കാർഡും വേണ്ട: പുത്തൻ സംവിധാനങ്ങളുമായി ബിഎസ്എൻഎൽ
അനുദിനം ഉപയോക്താക്കളെ ഞെട്ടിക്കുകയാണ് ബിഎസ്എൻഎൽ. രാജ്യമൊട്ടാകെ 4ജി സേവനം വ്യാപിപ്പിക്കുന്നതിനിടെ മറ്റൊരു സന്തോഷവാർത്തയാണ് കമ്പനി പങ്കുവയ്‌ക്കുന്നത്. സിം മാറ്റാതെ തന്നെ സേവനങ്ങൾ ആസ്വദിക്കാൻ കഴിയുന്ന ‘യൂണിവേഴ്‌സൽ സിം’ (USIM) പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ.
സാമ്പത്തിക സേവന കമ്പനിയായ പൈറോ ഹോൾഡിംഗ്‌സുമായി സഹകരിച്ചാണ് USIM പ്ലാറ്റ്ഫോം യാഥാർത്ഥ്യമാക്കിയത്. ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങളില്ലാതെ ഉപയോക്താക്കൾക്ക് കവറേജ് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. രാജ്യത്ത് എവിടെ നിന്നും സിം മാറ്റാം. കവറേജില്ലാത്ത കുഗ്രാമങ്ങളിൽ പോലും ഇനി വളരെ എളുപ്പത്തിൽ റേഞ്ചെത്തുമെന്ന് സാരം.
കേബിളോ മറ്റ് ലോക്കൽ കണക്ഷനോ സെല്ലുലാർ നെറ്റ്വർക്കോ ആവശ്യമില്ലാതെ വയർലെസായി കവറേജ് നൽകുന്ന ഓവർ-ദ-എയർ (OTA) സംവിധാനവും സജ്ജമാക്കും. 4ജിയും ഭാവിയിൽ 5ജിയും സുഗമമായി ലഭിക്കാൻ ഒടിഎ സാങ്കേതികവിദ്യ സഹായിക്കും.നേരിട്ട് 4ജി, 5ജി നെറ്റ്‌വർക്കുകളിലേക്ക് സിം അപ്‌ഗ്രേഡ് ചെയ്യാനുള്ള സംവിധാനമാണിത്.
ഒക്ടോബർ അവസാനത്തോടെ 4ജി സേവനങ്ങൾക്കായി 80,000 ടവറുകളും 2025 മാർച്ചോടെ ബാക്കി 21,000 ടവറുകളും സ്ഥാപിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു. ടാറ്റയുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ ടവറുകൾ സ്ഥാപിക്കുന്നത്.
Sources:Metro Journal
-
Travel4 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
world news11 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National6 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
മനുഷ്യന് താമസിക്കാന്‍ ചന്ദ്രനില്‍ വീടുകള്‍; നാസ 3ഡി പ്രിന്ററുകള്‍ ചന്ദ്രനിലേക്കയക്കും
-
Movie6 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Movie9 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Sports7 months ago
Michigan Head Coach Jim Harbaugh Reveals ‘Mini Revival’, 70 Players Baptized Last Season
-
National11 months ago
Pentecostal mission center demolished in India; pastor, 17 others arrested