Connect with us

world news

പുറപ്പാട് പുസ്തകവുമായി ബന്ധപ്പെട്ട വെങ്കല വാൾ പുരാവസ്തു‌ ഗവേഷകർ കണ്ടെത്തി

Published

on

ബൈബിളിലെ പുറപ്പാട് പുസ്‌തകത്തിൽ പരാമർശിക്കുന്ന റയംസേസ് രണ്ടാമൻ എന്ന ഫറവോയുടെ സൈനിക സേനയുടേതെന്ന് വിശ്വസിക്കപ്പെടുന്ന പുരാതന വാൾ ഈജിപ്തിലെ പുരാവസ്തു‌ ഗവേഷകർ കണ്ടെത്തി.

3,200 വർഷം പഴക്കമുള്ള ഈ വാൾ ഈജിപ്‌തിലെ ബെഹൈറ ഗവർണറേറ്റിലെ പുരാവസ്തു സൈറ്റായ ടെൽ അൽ-അബ്ഖൈനിൽ നടത്തിയ ഖനനത്തിലാണ് കണ്ടെത്തിയത്.

ഹൂഷ് ഈസ നഗരത്തിൽ നിന്ന് വളരെ അകലെയല്ലാതെതന്നെ ഒരു സൈനിക
കെട്ടിടം അടുത്തിടെ കണ്ടെത്തിയിരുന്നു. ബിസി 1279 മുതൽ 1213 വരെ റയംസേസ് രണ്ടാമനാണ് ഈജിപ്ത് ഭരിച്ചത്.

പുറപ്പാടിന്റെ പുസ്തകത്തിൽ അദ്ദേഹം പലപ്പോഴും ഫറവോയുമായി ബന്ധപ്പെട്ടിരിക്കുന്നു. മോശയെ നേരിട്ട ഭരണാധികാരിയുടെ
പേര് ബൈബിൾ പറയുന്നില്ലെങ്കിലും, പല പണ്ഡിതന്മാരും വിശ്വസിക്കുന്നത്
റയംസേസ് ആണെന്നാണ്. വെങ്കല വാളിനു പുറമേ, കോട്ടയിലെ നിവാസികളുടെ ദൈനംദിന ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന തെളിവുകളും ലഭിച്ചിട്ടുണ്ട്.
Sources:marianvibes

http://theendtimeradio.com

world news

കുവൈറ്റ്‌ റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) കൺവെൻഷൻ 2024 ഒക്റ്റോബർ 2 മുതൽ 4 വരെ നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ വച്ച് നടക്കും.

Published

on

കുവൈറ്റ്‌ സിറ്റി : കുവൈറ്റ്‌ റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) കൺവെൻഷൻ 2024 ഒക്റ്റോബർ 2 ബുധനാഴ്ച്ച മുതൽ ഒക്റ്റോബർ 4 വെള്ളിയാഴ്ച്ച വരെ കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ (എൻ ഇ സി കെ) ചർച്ച് & പാരിഷ് ഹാളിൽ വച്ച് എല്ലാ ദിവസവും വൈകിട്ട് 7.30 മണി മുതൽ 9 മണി വരെ നടക്കും.
ഇവാൻജെലിസ്റ്റ് സാം മല്ലപ്പള്ളി ഈ മീറ്റിംഗിലെ മുഖ്യ പ്രഭാഷകനായിരിക്കും. പ്രയ്‌സ് & വർഷിപ്പ് ലീഡർ ഡോ. ബ്ലെസ്സൻ മേമന കെ റ്റി എം സി സി ക്വയറിനോടൊപ്പം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കുവൈറ്റിലുള്ള എല്ലാ പ്രിയപ്പെട്ടവരെയും ഈ മീറ്റിംഗിലേക്ക് ദൈവനാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു.
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading

world news

ഇന്ത്യയിൽ നിന്നുള്ളവർക്ക് വർക്ക് ആൻഡ് ഹോളിഡേ വീസ അനുവദിക്കാൻ ഓസ്ട്രേലിയ

Published

on

ന്യൂഡൽഹി: ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച വ്യാപാര കരാറിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്നുള്ള ആയിരം പേർക്ക് വീതം ഒക്ടോബർ ഒന്ന് മുതൽ വർക്ക് ആൻ്റ് ഹോളിഡേ വീസ അനുവദിക്കുമെന്ന് ഓസ്ട്രേലിയ വ്യക്തമാക്കി. കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലിൻ്റെ ത്രിദിന സന്ദർശനത്തിന് പിന്നാലെയാണ് തീരുമാനം. ഈ തീരുമാനം വലിയ നേട്ടമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ഇന്ത്യ ഓസ്ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാർ 2022 ഡിസംബർ മാസത്തിലാണ് നിലവിൽ വന്നത്. ഇതിൽ ഒപ്പുവച്ച സുപ്രധാനമായ ഒന്നായിരുന്നു വർക്ക് ആൻ്റ് ഹോളിഡേ വിസ. ഇത് പ്രകാരം 18 നും 30 വയസിനുമിടയിൽ പ്രായമുള്ളവർക്ക് ഓസ്ട്രേലിയയിൽ പഠിക്കാനും ജോലി ചെയ്യാനും യാത്ര ചെയ്യാനുമുള്ള വിസയ്ക്ക് അപേക്ഷിക്കാം. ഇത്തരത്തിൽ വിസ ലഭിക്കുന്നവർക്ക് ഒരു വർഷം ഓസ്ട്രേലിയയിൽ താത്കാലികമായി താമസിക്കാം. ഇതിനുള്ള മാനദണ്ഡങ്ങൾ ഓസ്ട്രേലിയ നിശ്ചയിക്കുന്നതാണ്.

കരാർ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളും. ഇതിനായുള്ള ചർച്ചകൾ ഭരണ തലത്തിൽ പുരോഗമിക്കുകയാണ്. വർഷം നൂറ് ബില്യൺ ഓസ്ട്രേലിയൻ ഡോളറിൻ്റെ ഉഭയകക്ഷി വ്യാപാരം 2030 ആകുമ്പോഴേക്ക് നടത്തിയെടുക്കണം എന്നതാണ് ചർച്ചകളുടെ പ്രധാന ലക്ഷ്യം.
Sources:globalindiannews

http://theendtimeradio.com

Continue Reading

world news

യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള സൗജന്യ ലഗേജ് പരിധി 30 കിലോ ആയി പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

Published

on

ദുബൈ: യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള സൗജന്യ ലഗേജ് പരിധി 30 കിലോ ആയി പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. നാളെ മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ലഗേജ് 30 കിലോ ഉപയോഗിക്കാനാകും. ട്രാവൽസുകൾക്ക് പങ്കുവെച്ച പോസ്റ്ററിലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞമാസമാണ് എയർ ഇന്ത്യ എക്‌സ്പ്രസ് യു.എ.ഇ-ഇന്ത്യ സെക്ടറിൽ ലഗേജ് പരിധി 20 കിലോ ആയി വെട്ടിച്ചുരുക്കിയത്. ആഗസ്റ്റ് 19 മുതൽ യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കായിരുന്നു നിയന്ത്രണം. 20 കിലോ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജുമാണ് അനുവദിച്ചിരുന്നത്.

എയർ ഇന്ത്യ എക്‌സ്പ്രസ് ഏറ്റവും കൂടുതൽ സർവിസ് നടത്തുന്ന കേരള സെക്ടറിലുള്ള മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഇത് വൻ തിരിച്ചടിയായിരുന്നു. ഇതിനെതിരെ പാർലമെൻറിൽ ഉൾപ്പെടെ വൻ പ്രതിഷേധം ഉയർന്നെങ്കിലും നടപടി പിൻവലിക്കാൻ കമ്പനി തയ്യാറായിരുന്നില്ല. സീസൺ സമയങ്ങളിൽ പ്രവാസികളെ കൂടുതൽ ചൂഷണം ചെയ്യാനായിരുന്നു എയർ ഇന്ത്യ എക്‌സ്പ്രസ് തീരുമാനം. എന്നാൽ, ബാഗേജ് പരിധി കുറച്ചതോടെ യാത്രക്കാർ എയർ ഇന്ത്യ എക്‌സ്പ്രസിനെ കൈവിടുകയും ഇന്ത്യയിലെ ബജറ്റ് എയർലൈനായ ഇൻഡിഗോ ഉൾപ്പെടെയുള്ള മറ്റ് വിമാനങ്ങളെ ആശ്രയിക്കാനും തുടങ്ങി. ഇതോടെ ലഗേജ് പരിധി പുനഃസ്ഥാപിക്കാൻ കമ്പനി നിർബന്ധിതമാവുകയായിരുന്നു.
Sources:nerkazhcha

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news1 hour ago

കുവൈറ്റ്‌ റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) കൺവെൻഷൻ 2024 ഒക്റ്റോബർ 2 മുതൽ 4 വരെ നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ വച്ച് നടക്കും.

കുവൈറ്റ്‌ സിറ്റി : കുവൈറ്റ്‌ റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) കൺവെൻഷൻ 2024 ഒക്റ്റോബർ 2 ബുധനാഴ്ച്ച മുതൽ ഒക്റ്റോബർ...

National2 hours ago

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ

ആലപ്പുഴ: ജലരാജാക്കന്മാരായി കാരിച്ചാൽ ചുണ്ടൻ. ഇനി ഒരു കൊല്ലം നെഹ്റു ട്രോഫിയുടെ അമരത്ത് കാരിച്ചാൽ ചുണ്ടനിരിക്കും. നാളുകളായി കാത്തിരുന്ന ജലമഹോത്സവത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് … ചൂണ്ടൻ ഒന്നാമതെത്തിയത്....

world news2 hours ago

ഇന്ത്യയിൽ നിന്നുള്ളവർക്ക് വർക്ക് ആൻഡ് ഹോളിഡേ വീസ അനുവദിക്കാൻ ഓസ്ട്രേലിയ

ന്യൂഡൽഹി: ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച വ്യാപാര കരാറിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്നുള്ള ആയിരം പേർക്ക് വീതം ഒക്ടോബർ ഒന്ന് മുതൽ വർക്ക് ആൻ്റ് ഹോളിഡേ വീസ...

world news2 hours ago

പുറപ്പാട് പുസ്തകവുമായി ബന്ധപ്പെട്ട വെങ്കല വാൾ പുരാവസ്തു‌ ഗവേഷകർ കണ്ടെത്തി

ബൈബിളിലെ പുറപ്പാട് പുസ്‌തകത്തിൽ പരാമർശിക്കുന്ന റയംസേസ് രണ്ടാമൻ എന്ന ഫറവോയുടെ സൈനിക സേനയുടേതെന്ന് വിശ്വസിക്കപ്പെടുന്ന പുരാതന വാൾ ഈജിപ്തിലെ പുരാവസ്തു‌ ഗവേഷകർ കണ്ടെത്തി. 3,200 വർഷം പഴക്കമുള്ള...

us news2 hours ago

ഹെലൻ ചുഴലിക്കാറ്റ് ആഞ്ഞ് വീശി; വ്യാപക നാശം, നഗരങ്ങളിൽ അടിയന്തരാവസ്ഥ

അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിൽ വ്യാപക നാശം വിതച്ച് ഹെലൻ ചുഴലിക്കാറ്റ്. അഞ്ചു സംസ്ഥാനങ്ങളിലായി 45 പേർ കൊല്ലപ്പെട്ടതായാണ് ലഭ്യമാകുന്ന കണക്ക്. നൂറ് കണക്കിന് വിമാന സർവീസുകൾ ചുഴലിക്കാറ്റിന്...

us news1 day ago

മലയാളി പെന്തക്കോസ്ത് അസോസിയേഷൻ യു കെ പ്രാർത്ഥനാ ദിനം

ലണ്ടൻ : എം പി എ യു കെ യുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി ഇംഗ്ലണ്ടിലെ ഏഴ് റീജിയനുകളിൽ വച്ച് നടത്തപ്പടുന്ന ഏകദിന പ്രാർത്ഥനാ സംഗമത്തിന്റെ രണ്ടാംഘട്ടം...

Trending