Connect with us

National

ന്യൂനപക്ഷ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രിക്കു നിവേദനം നൽകി

Published

on

പത്തനംതിട്ട: ഇന്ത്യയിലെ ക്രൈസ്തവ സമൂഹം നേരിടുന്ന പ്രയാസങ്ങളെ പറ്റിയും കേരള ഗവൺമെൻറ് ന്യൂനപക്ഷ സ്കോളർഷിപ്പ് 50% വെട്ടിക്കുറച്ച് വിഷയം ഉൾപ്പെടെ ന്യൂപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യന് നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റീസ് പത്തനംതിട്ട ജില്ല കമ്മറ്റി നിവേദനം നൽകി. നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റീസ് ജില്ലാ പ്രസിഡൻ്റ് ഫാദർ ബെന്യാമിൻ ശങ്കരത്തിലിൻ്റെ നേതൃത്വത്തിൽ ജില്ല കമ്മിറ്റി അംഗങ്ങൾ ചേർന്ന് നിവേദനം നൽകി.
കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
നിവേദനത്തിലെ പ്രസക്ത ഭാഗങ്ങൾ:
ന്യൂനപക്ഷങ്ങളുടെ സ്കോളർഷിപ്പുകൾ 50./.വരെ കേരള സംസ്ഥാന ഗവൺമെൻറ് വെട്ടിക്കുറച്ചിരിക്കുന്നു. പ്രത്യേകിച്ചു പഠിക്കുന്ന വിദ്യാർത്ഥികളും, പഠനം പൂർത്തികരിച്ചു ജോലിക്കുവേണ്ടി കാത്തുനിൽക്കുന്ന യുവജനങ്ങളും വളരെ പ്രയാസങ്ങൾ നേരിടുന്നു. ക്രൈസ്തവ ന്യൂനപക്ഷത്തിലുള്ള യുവജനങ്ങൾ
ഈ രാജ്യത്തുതന്നെ ജോലി ചെയ്തു ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കേണ്ടതാണ്.അതിനായി കേന്ദ്ര സംസ്ഥാന ന്യൂനപക്ഷ വകുപ്പുകൾ പുതിയ പദ്ധതികൾക്ക്
തുടക്കം കുറിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്.
കേരള ഗവൺമെൻറ്
ക്രൈസ്തവ ന്യൂനപക്ഷത്തെപറ്റി
പഠിക്കുവാൻ ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യപ്രകാരം
ഒരു കമ്മീഷൻ രൂപീകരിച്ചു .
“ജസ്റ്റിസ് ബെഞ്ചമിൻ കോശി കമ്മീഷൻ ”
ക്രൈസ്തവ ന്യൂനപക്ഷത്തെ പഠനം പൂർത്തീകരിച്ചു
റിപ്പോർട്ട് വെച്ചിട്ട് രണ്ടു വർഷം ആകുന്നു.
എന്നാൽ പഠന റിപ്പോർട്ടുമായി ബന്ധപ്പെട്ട തുടർനടപടികൾ
ഉണ്ടാകുന്നില്ല.
ഇതിൽ കാലതാമസം വരുന്നത് ഒരുപാട് ആശങ്ക ഉയർത്തുന്നു.
ജെ ബി കമ്മീഷൻ പഠനറിപ്പോർട്ട് അങ്ങ് ഉൾപ്പെടുന്ന ഗവൺമെൻറ് മനസ്സിലാക്കുകയും
കേന്ദ്ര ഗവൺമെൻറ് നിന്നും ഉചിതമായ
പാക്കേജുകൾ ഉൾപ്പെടുന്ന പദ്ധതികൾക്ക് തുടക്കം കുറിക്കാൻ
പരിശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
വളരെ പ്രാധാന്യവും ശ്രദ്ധയും വേണ്ട മേഖലകൾ:-
1.ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളുടെ തുക വർധിപ്പിക്കുന്നതോടൊപ്പം പുതിയ സ്കോളർഷിപ്പ് തുടങ്ങുക.
2.ടിടിസി,ബി എഡ് ,എം എഡ് ,എൽ എൽ ബി ഉൾപ്പെടെ എല്ലാ കോഴ്സുകൾക്കുള്ള
സ്കോളർഷിപ്പ് ഉൾപ്പെടുത്തുക . 3.ശാരീരികവും, ബുദ്ധിപരമായ വൈകല്യം നേരിടുന്ന കുട്ടികൾക്ക് വേണ്ടി സ്കോളർഷിപ്പ് ഉൾപ്പെടെ പുതിയ
പദ്ധതികൾക്ക് രൂപ കൊടുക്കുക .
4.പഠനം പൂർത്തീകരിച്ചിരിക്കുന്ന യുവജനങ്ങൾക്ക് സ്വയംതൊഴിലിനു
ആവശ്യമായ കുറഞ്ഞ പലിശ നിരക്കിൽ ലോൺ എടുക്കുവാനുള്ള
സാഹചര്യം കൂട്ടുന്ന തോടൊപ്പം നിലവിലുള്ള ലോണുകളുടെ തുകകൾ കൂട്ടുക .
5.യുവജനങ്ങൾക്കും വനിതകൾക്കും ആയി സ്വയംതൊഴിൽ
പരിശീലനപദ്ധതി തുടങ്ങുന്നുനോടൊപ്പം
വിജയകരമായി
പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഗവൺമെൻറ് സബ്സിഡിയോടുകൂടി
പാക്കേജുകൾ അനുവദിക്കുക. 6.മലയോര കർഷകർക്ക് വേണ്ടി
പുതിയ പദ്ധതികൾക്ക് രൂപം കൊടുക്കുക.
(വന്യജീവികളുടെ ആക്രമണം മൂലം
കൃഷിനാശം ഉൾപ്പെടെ നേരിടുമ്പോൾ വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുന്ന വർക്കും ജീവൻ നഷ്ടപ്പെടുന്നവർക്കുമായി ജീവൻ സുരക്ഷാ പദ്ധതി തുടങ്ങുക.)
7.ക്രൈസ്തവ ന്യൂനപക്ഷത്തിൽ
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കർഷകർ, പരിവർത്തിത ക്രൈസ്തവർ ഉൾപ്പെടെയുള്ളവർക്ക്
പലിശരഹിതമായ ലോണുകൾ തുടങ്ങുക.
8.കേന്ദ്ര ന്യൂനപക്ഷ വകുപ്പിന്റെ ഹെൽപ്പ് ലൈൻ ഓഫീസ് കേരളത്തിൽ തുടങ്ങുന്നത്തിനു അടിയന്തര നടപടികൾ സ്വീകരിക്കുക.
9.ന്യൂനപക്ഷ ആനുകൂല്യങ്ങൾ ന്യൂനപക്ഷത്തിലായിരിക്കുന്ന അംഗങ്ങളിൽ എത്തിക്കുവാൻ തക്കവണ്ണമുള്ള ക്രമീകരണം ചെയ്യുന്നതോടൊപ്പം അപേക്ഷിക്കുന്നവർക്ക് അത് ലഭിക്കുന്നുണ്ടോ എന്നുള്ളത് ഉറപ്പുവരുത്തുകയും ചെയ്യുക.
10.ന്യൂനപക്ഷ ഓഫീസുകളിൽ
എല്ലാ ന്യൂനപക്ഷ കമ്മ്യൂണിറ്റികളുടെയും
പങ്കാളിത്തം ഉറപ്പു വരുത്തുക.
12. (പീഡാനുഭ ആഴ്ച)
ഞായറാഴ്ചകളിലും കേന്ദ്ര-സംസ്ഥാന എൻട്രൻസ് ഉൾപ്പെടെയുള്ള പരീക്ഷകൾ നടത്തുന്നുണ്ട് ദയവായി ഞായറാഴ്ചകളും പീഡാനുഭവ ആഴ്ചകളിലും പരീക്ഷകൾ നടത്തരുതെന്ന് അങ്ങയുടെ ഇടപെടൽ ഇതിൽ ശക്തമായി ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
കേന്ദ്ര ന്യൂനപക്ഷ കമ്മീഷനിലും, മറ്റ് ന്യൂനപക്ഷ സമിതികളിലും നിർബന്ധമായും ക്രൈസ്തവ ന്യൂനപക്ഷത്തിൽ നിന്നുള്ള അംഗം ഉണ്ടായിരിക്കേണ്ടതാണ്. ഇപ്പോൾ ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ ചുമതലകൾ മറ്റ് ന്യൂനപക്ഷ സമുദായത്തിൽഉള്ളവർക്കാണ് കൊടുത്തിരിക്കുന്നത്. അത് ശരിയായ നടപടിയല്ല. അതുപോലെതന്നെ ഒരു അഡ്വൈസർ എല്ലാ സംസ്ഥാനത്തു നിന്നുള്ള ന്യൂനപക്ഷ അംഗങ്ങളുടെ പ്രതിസന്ധികളെ കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ കീഴിൽ ഒരു അഡ്വൈസറി ബോർഡ് രൂപികരിച്ച് അതിലുൾപ്പെടുത്തുക. ഇങ്ങനെ ചെയ്യുമ്പോൾ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിൽനിന്നുള്ള ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ കൃത്യമായി കേന്ദ്ര ന്യൂനപക്ഷ വകുപ്പിലുള്ള കമ്മീഷനു മനസ്സിലാക്കുവാനും, സംസ്ഥാന ഗവൺമെന്റിന് ന്യൂനപക്ഷ കമ്മീഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, പരാതികളും വന്നു കഴിഞ്ഞാൽ വളരെ പെട്ടെന്നുതന്നെ കേന്ദ്ര ന്യൂനപക്ഷ വകുപ്പിന്റെ ശ്രദ്ധയിൽ വരുവാനും കഴിയും. മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളിലും അങ്ങയുടെ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്ന സംഘടനയാണ് NCMJ. കത്തോലിക്കർ മുതൽ പെന്തകോസ്തർ വരെയുള്ള എല്ലാ ക്രൈസ്തവരും ഒന്നിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് NCMJ. അഡ്വ. പ്രകാശ് പി തോമസ് സ്റ്റേറ്റ് പ്രസിഡൻ്റായും ജെയ്സ് പാണ്ടനാട് ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുന്നു.
വാർത്ത : ജെയ്സ് പാണ്ടനാട്

http://theendtimeradio.com

National

ഐ.സി.പി.എഫ് പാലക്കാട്‌ ജില്ലാ ക്യാമ്പ് ഏപ്രിൽ 17 മുതൽ

Published

on

ഐ.സി.പി.എഫ് (ICPF) പാലക്കാട്‌ ജില്ലാ ക്യാമ്പ് ഏപ്രിൽ 17 മുതൽ 19 വരെ ധോണി,പാലക്കാട്‌ Lead college of Management ൽ നടക്കും.13 വയസു മുതൽ 25 വയസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.”Walking in the Light”എന്നതാണ് തീം. ചർച്ചകൾ, സംഗീതവും ആരാധന, വ്യക്തികത കൗൺസലിംഗ്, ചോദ്യോത്തര സെഷനുകൾ എന്നിവ നടക്കും. ഇവാ. സ്റ്റാനി തോമസ് : 9497763328
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ന്യൂനപക്ഷങ്ങളോടുള്ള പക്ഷപാത സമീപനം അവസാനിപ്പിക്കണം: പിഎഫ് സി

Published

on

കോട്ടയം: തോക്കും വാളും എടുക്കാതെ രാജ്യത്തിൻറെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്ന സുവിശേഷ സംഘടനകളോട് കാണിക്കുന്ന പക്ഷപാതപരമായ സമീപനം അവസാനിപ്പിക്കണമെന്ന് പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിൽ ആവശ്യപ്പെട്ടു. നിയമപരമായ അനുവാദം വാങ്ങിയും സമാധാനപരമായും ശാന്തമായ ആത്മീയ അന്തരീക്ഷത്തിലും ഉറച്ചുനിന്നുകൊണ്ടും ഇന്ത്യൻ നിയമ സംവിധാനത്തോടു കൂറുപുലർത്തിയും , മദ്യത്തിനും,മയക്കുമരുന്നിനും എതിരെയും , കുലപാതകവും, ആത്മഹത്യയും ചെയ്യരുതെന്നും ,സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുവാൻ പാടില്ലെന്നും , ആഹ്വാനം ചെയ്തുകൊണ്ട് രാജ്യസമാധാനത്തിനായി പ്രസംഗിക്കുന്ന സുവിശേഷ പ്രവർത്തകരുടെ യോഗങ്ങളും , ആരാധനകളും ,പരസ്യയോഗങ്ങളും സാമൂഹ്യവിരുദ്ധരും മതഭ്രാന്തന്മാരും തടസ്സപ്പെടുത്തുകയും ,നിരപരാധികളായവരെ ഉപദ്രവിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നു. എന്നാൽ മറ്റു മത രാഷ്ട്രീയ സാമൂഹിക സംഘടനകൾ നിരോധിത ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നു .നിയമംലംഘിച്ച് പൊതുസമ്മേളനങ്ങളും, ശക്തി പ്രകടനങ്ങളും നടത്തുന്നു . സ്കൂളുകൾക്കും ,ആശുപത്രികൾക്കും ,ആരാധനാലയങ്ങൾക്കും , ഗവ: സ്ഥാപനങ്ങൾക്കും ശബ്ദ മലിനീകരണങ്ങൾ സൃഷ്ടിക്കുന്നു. ഇങ്ങനെ പലവിധത്തിൽ നിയമലംഘനങ്ങൾ നടക്കുമ്പോൾ അതൊക്കെ കണ്ടില്ല എന്ന് നടിക്കുകയും ന്യൂനപക്ഷ വിഭാഗങ്ങൾ നിയമാനുസൃതമായി ചെയ്യുന്ന യോഗങ്ങൾക്കെതിരെ സാമൂഹിക വിരുദ്ധരും, നിയമപാലകരും “കൃത്യനിർവ്വഹണം ” തടസ്സപ്പെടുത്തുന്ന പക്ഷപാതപരമായ നടപടിക്കെതിരെ പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ തോംസൺ കെ ജോഷ്വായുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ സുരേഷ് പോൾ പ്രതിക്ഷേധം അറിയിച്ചു.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

തൊഴില്‍തട്ടിപ്പ്: തായ്‌ലാന്‍ഡില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ 283 ഇന്ത്യക്കാരെ തിരികെ എത്തിച്ചു

Published

on

തിരുവനന്തപുരം: തായ്‌ലാന്റ്, മ്യാന്‍മാര്‍, ലാവോസ്, കംബോഡിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയായ ഗോള്‍ഡന്‍ ട്രയാംഗിള്‍ പ്രദേശത്ത് തൊഴില്‍തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി കുടുങ്ങിയ ഏട്ട് മലയാളികള്‍ ഉള്‍പ്പെടെ 283 ഇന്ത്യന്‍പൗരന്മാരെ തിരിച്ചെത്തിച്ചു. ഇന്ത്യന്‍ വ്യേമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചവരില്‍ മലയാളികളായ എട്ട് പേരെ നോര്‍ക്ക റൂട്ട്‌സ് ഇടപെട്ട് നാട്ടിലെത്തിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ , എറണാകുളം, തൃശ്ശൂര്‍, കാസര്‍ഗോഡ് സ്വദേശികളാണ് തിരിച്ചെത്തുന്നത്.

അഞ്ചുപേരെ എയര്‍ഇന്ത്യാ വിമാനത്തില്‍ രാത്രി 10.20 ഓടെ കൊച്ചിയിലും മൂന്നുപേരെ ഇന്‍ഡിഗോ വിമാനത്തില്‍ രാത്രി 11.45 ഓടെ തിരുവനന്തപുരത്തും എത്തിക്കും. വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ വഴി ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്നറിയപ്പെടുന്ന മേഖലയില്‍ ഉള്‍പ്പെടെ വ്യാജ കോള്‍ സെന്ററുകളില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ (സ്‌കാമിങ്ങ്) ചെയ്യാന്‍ നിര്‍ബന്ധിതരായി കുടുങ്ങിയവരാണ് തിരിച്ചെത്തിയവര്‍. മ്യാന്‍മാര്‍ തായ്ലാന്റ് ഇന്ത്യന്‍ സ്ഥാനപതികാര്യാലയങ്ങള്‍ പ്രാദേശിക സര്‍ക്കാരുകളുമായി സഹകരിച്ച് നടത്തിയ ഇടപെടലുകളാണ് മോചനത്തിന് സഹായിച്ചത്. രക്ഷപ്പെടുത്തിയവരെ തായ്ലാന്‍ഡിലെ മെയ് സോട്ട് നഗരത്തിലെത്തിക്കുകയും പിന്നീട് വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുകയുമായിരുന്നു.തിരിച്ചെത്തിയ മലയാളികളെ ഡല്‍ഹി എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസര്‍ ഷാജിമോന്റെ നേതൃത്വത്തില്‍ സ്വീകരിച്ചിരുന്നു. വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റ്, വീസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നോര്‍ക്ക ഓപ്പറേഷന്‍ ശുഭയാത്രയിലൂടെ പരാതിപ്പെടാവുന്നതാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് , കേരളാ പോലീസ്, നോര്‍ക്ക റൂട്ട്‌സ്, എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
Sources:nerkazhcha

http://theendtimeradio.com

The Indian embassies in Myanmar and Thailand, in coordination with local authorities, have successfully repatriated 283 Indian nationals who were trapped in cybercrime and scam operations along the Myanmar-Thailand border. The individuals were flown back to India on an Indian Air Force (IAF) aircraft from Mae Sot, Thailand.

According to a statement from the Ministry of External Affairs (MEA), these individuals had been lured with fake job offers and forced to engage in fraudulent activities in scam centres operating in the region. “The Government of India has been making sustained efforts to secure the release and repatriation of Indian nationals lured to various Southeast Asian countries, including Myanmar, with fake job offers,” the MEA said.

The Indian government has repeatedly warned against such job scams through advisories and social media alerts. The MEA once again urged Indian nationals to verify foreign job offers through official channels, including Indian missions abroad, and to thoroughly check the credentials of recruiting agents and companies before accepting employment opportunities.

Indian nationals are once again advised to verify the credentials of foreign employers through Missions abroad and check the antecedents of recruiting agents and companies before taking up a job offer,” the MEA said.

This is not the first such rescue operation. In December, the Indian Embassy in Myanmar facilitated the release of six Indian nationals trapped in scam compounds in Myawaddy. The embassy confirmed on X that 101 Indian citizens had been repatriated from Myanmar since July 2024
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news19 hours ago

Christian College Launching ‘Pulpit Simulator’ to Train Pastors for Better Preaching

A small Christian college in rural Indiana has big goals for its latest initiative — a program designed to be...

National20 hours ago

ഐ.സി.പി.എഫ് പാലക്കാട്‌ ജില്ലാ ക്യാമ്പ് ഏപ്രിൽ 17 മുതൽ

ഐ.സി.പി.എഫ് (ICPF) പാലക്കാട്‌ ജില്ലാ ക്യാമ്പ് ഏപ്രിൽ 17 മുതൽ 19 വരെ ധോണി,പാലക്കാട്‌ Lead college of Management ൽ നടക്കും.13 വയസു മുതൽ 25...

us news20 hours ago

41.രാജ്യങ്ങളിലെ പൗരന്മാർ അമേരിക്കയിൽ പ്രവേശിക്കുന്നത് വിലക്കാൻ നീക്കവുമായി ട്രംപ് സർക്കാർ

വാഷിംഗ്ടൺ: പത്തു രാജ്യങ്ങൾക്ക് പൂർണ വിലക്ക് ഉൾപ്പെ 41.രാജ്യങ്ങളിലെ പൗരന്മാർ അമേരിക്കയിൽ പ്രവേശിക്കുന്നത് വിലക്കാൻ നീക്കവുമായി ട്രംപ് സർക്കാർ.41രാജ്യങ്ങളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചാണ് ഈ രാജ്യങ്ങൾക്കെതിരേ നടപടിക്കുളള...

us news21 hours ago

ഗ്രീന്‍കാര്‍ഡിന്റെ പേരില്‍ എല്ലാ കാലത്തും അമേരിക്കയില്‍ കഴിയാമെന്ന് കരുതേണ്ട: ജെ.ഡി വാന്‍സ്

ഗ്രീന്‍ കാര്‍ഡ് ഉള്ളതുകൊണ്ട് മാത്രം എല്ലാ കാലത്തും അമേരിക്കയില്‍ താമസിക്കാമെന്ന ഉറപ്പൊന്നും വേണ്ടെന്ന് കുടിയേറ്റക്കാര്‍ക്ക് മുന്നറിയിപ്പുമായി വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ പാലസ്തീനെ അനുകൂലിച്ച്...

us news2 days ago

‘The Lord Spoke’: A Mother Heard God’s Warning — Doctors Were Shocked When She Was Right

“I don’t know how you could hear my story and my testimony and not believe that there is a God.”...

world news2 days ago

വിസിറ്റ് വീസയിൽ കർശന നിയന്ത്രണവുമായി സൗദി; വലഞ്ഞ് പ്രവാസി കുടുംബങ്ങൾ

റിയാദ് : സൗദി അറേബ്യയിലേക്കുള്ള വിസിറ്റ് വീസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണം ഏർപ്പെടുത്തി സൗദി വിദേശകാര്യ മന്ത്രാലയം. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വീസ അനുവദിക്കുന്ന സൈറ്റിൽ...

Trending

Copyright © 2019 The End Time News