Connect with us

National

പെന്തക്കോസ്ത് വിഭാഗം പ്രാർഥനക്കെതിരെ വിവാദ പരാമർശം; ജോൺ ബ്രിട്ടാസ് എം.പി മാപ്പ് പറയണമെന്ന് അബിൻ വർക്കി

Published

on

തൃശൂർ: പെന്തക്കോസ്ത് സഭയുടെ പ്രാർഥനാ രീതികൾക്കെതിരെ സി.പി.എം സംസ്ഥാന സമിതി അംഗവും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ് നടത്തിയ വിവാദ പരാമർശത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അബിൻ വർക്കി. ഇന്ത്യയിലെ പ്രധാന ക്രിസ്ത്യൻ മത വിഭാഗവും നിരവധി വിശ്വാസികൾ ആരാധന നടത്തുകയും ചെയ്യുന്ന സഭയാണ് പെന്തകോസ്ത്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്ത പാരമ്പര്യമുള്ള ഈ വിഭാഗത്തെ ജോൺ ബ്രിട്ടാസ് എംപി കഴിഞ്ഞ ദിവസം നടത്തിയ യൂട്യൂബ് ചർച്ചയിൽ അപമാനിച്ചത് പ്രതിഷേധാർഹമാണെന്ന് അബിൻ വർക്കി പറഞ്ഞു.

പെന്തക്കോസ്ത് വിഭാഗങ്ങളുടെ പ്രാർഥന രീതികൾ അനാവശ്യവും അരോചകവുമാണെന്നുള്ള തരത്തിൽ ആക്ഷേപമാണ് ജോൺ ബ്രിട്ടാസ് എം.പി യൂട്യൂബറുമായി നടത്തിയ അഭിമുഖത്തിൽ പറയുന്നത്. രാജ്യത്തിന്റെ ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദം ഉറപ്പുവരുത്തിയ മതവിശ്വാസങ്ങൾ പ്രചരിപ്പിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് ജോൺ ബ്രിട്ടാസ് എംപി നടത്തിയത്. വിശ്വാസത്തിൽ താല്പര്യമില്ലെങ്കിലും പെന്തക്കോസ്ത് വിഭാഗങ്ങളുടെ വോട്ടുകൾ മേടിക്കാൻ അവരുടെ പള്ളികൾ കയറിയിറങ്ങുന്ന സഖാക്കന്മാരെ വിശ്വാസികൾ തിരിച്ചറിയണമെന്നു അബിൻ വർക്കി അഭിപ്രായപ്പെട്ടു.

ഏതൊരു മതവിശ്വാസിയുടെയും ആരാധനാസ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് ഒരു ഭരണാധികാരിയുടെ ഉത്തരവാദിത്വമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പു കൊടുത്ത ഈ അവകാശങ്ങൾ കേന്ദ്രസർക്കാർ മാത്രമല്ല കേരള സർക്കാരോ അവരുടെ പിണിയാളുകളായ എം.പിമാരോ നിഷേധിക്കാൻ ശ്രമിച്ചാലും അത് ഏതറ്റം വരെയും പോയി പ്രതിരോധിക്കും. അതിനാൽ എത്രയും വേഗം വിവാദപ്രസ്താവന പിൻവലിച്ച് ജോൺ ബ്രിട്ടാസ് എം.പി മാപ്പ് പറയണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അബിൻ വർക്കി ആവശ്യപ്പെട്ടു.
Sources:azchavattomonline.com

http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

National

ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കി ചിറയിൽ കുടുംബം

Published

on

തിരുവല്ല: ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് സൗജന്യ കിടപ്പാടം ഒരുക്കി ചിറയിൽ റവ. ചാക്കോ പുന്നൂസ്.തിരുവല്ല നഗരസഭ 11 -ാം വാർഡിൽ കറ്റോട് റോഡ് വശത്തുള്ള 50 സെൻ്റ് സ്ഥലമാണ് 8 കുടുംബങ്ങൾക്ക് ഭാവിപ്രതീക്ഷയുടെ വെള്ളി വെളിച്ചം നൽകുന്നത്.

റവ. ചാക്കോ പുന്നൂസ് വിദേശത്ത് സ്ഥിരതാമസമായതിനാൽ ഐപിസി ചേർത്തല സെൻ്റർ ശുശ്രൂഷകനും തിരുവല്ല തെങ്ങേലി സ്വദേശിയുമായ പാസ്റ്റർ സാബു തോമസിൻ്റെ ചുമതലയിൽ ഇവരുടെ ഭൂമി സംബന്ധിച്ചുള്ള രേഖകൾ 8 പേരുടെയും പേരിൽകൂട്ടി കരം അടച്ച് കൈമാറി.ഇതിൽ പൊതു പ്രാർത്ഥനാലയത്തിനും സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. ചിറയിൽ ഈഡൻ ഗാർഡൻസ് എന്നാണ് സ്ഥലത്തിൻ്റെ പൊതുപേര്.

15 വർഷത്തേക്ക് ഇവ മറ്റാർക്കും കൈമാറ്റം ചെയ്യാൻ കഴിയാത്ത നിലയിൽ കരാർ ഒപ്പിട്ടിട്ടുണ്ട്.പാസ്റ്റർ സാബു തോമസിൻ്റെ യുഎസ് സന്ദർശനവേളയിലാണ് റവ. ചാക്കോ പുന്നൂസ് തൻ്റെ സ്ഥലം ഭൂരഹിതർക്ക് ദാനം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്.

ഭൂരേഖകൾ കൈമാറുന്ന സമ്മേളനം റവ.ചാക്കോ പുന്നൂസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാബു തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ടി.ഒ.രാജു, കുര്യൻ കുഴിപറമ്പിൽ, ഐപിസി തിരുവല്ല സെൻ്റർ ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, നഗരസഭ കൗൺസിലർമാരായ സണ്ണി മനയ്ക്കൽ, ജയശ്രീ മുരിക്കനാട്ടിൽ, എം.ടി.ഏബ്രഹാം, ലൗജി പാപ്പച്ചൻ, അലക്സ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
 http://theendtimeradio.com

Continue Reading

National

ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി

Published

on

നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ഗോസ്പൽ സെന്റർ ഹാളിൽ നടന്ന സമ്മേളനത്തിൽ സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിച്ചു.

സിസ്റ്റർ ബ്ലെസി ഷാജി മുഖ്യസന്ദേശം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ്, ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർമാരായ ജോൺ മാത്യു, സൈമൺ ജോസഫ്, ഷാജി സി.സാമുവൽ, ജി.എം.ബേബികുട്ടി, സാം ടി. ഫിലിപ്പ്, രാജു ജോൺ, ബിബു ജേക്കബ്, ജിസ്മോൻ കൊച്ചുപറമ്പിൽ, സോദരി സമാജം സ്റ്റേറ്റ് പ്രസിഡൻ്റ് ജയമോൾ രാജു, സെൻ്റർ സോദരി സമാജം ഭാരവാഹികളായ കുഞ്ഞുമോൾ ചാക്കോ, ബ്ലെസി ബിനോയ്, ജോയ്സ് ഐസക്, രാജി ജിസ്മോൻ, കുഞ്ഞുമോൾ ബിജു, ജാൻസി ജോൺസൺ, പ്രെയ്സ് ജോൺ എന്നിവർ പ്രസംഗിച്ചു.
Sources:cchintha.in

http://theendtimeradio.com

Continue Reading

National

മദ്ധ്യപ്രദേശിൽ സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടിരുന്ന പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാനില്ല; പോലീസിൽ പരാതി നൽകി

Published

on

മധ്യപ്രദേശിലെ അന്നുപ്പൂർ ജില്ലയിലെ മലയാളി പാസ്റ്റർ എസ്.ഡി യേശുദാസിനെ ഇന്നലെ (ഒക്ടോബർ 7) രാവിലെ മുതൽ കാണാതായിരിക്കുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്ക് അടുത്തുള്ള മറ്റൊരു പാസ്‌റ്ററുടെ ഭവനത്തിൽ പോയതാണ്. ആ ജില്ലയിലെ ലീഡർ കൂടിയായ അദ്ദേഹം ആ പ്രദേശത്തെ സുവിശേഷ വിരോധികളുടെ ഭീഷണി നേരിടുന്ന ആളാണ്.

സുൽത്താൻ ബത്തേരി സ്വദേശിയാണ്. കഴിഞ്ഞ മാസം പതിനെട്ടാം തീയതി സുവിശേഷ വിരോധികളുടെ ആക്രമണം അദ്ദേഹം നേരിട്ടിരുന്നു.

ഭാര്യ ജീന ജോർജ് കാര്യമ്പാടി സ്വദേശിയാണ്, മൂന്ന് മക്കളുമുണ്ട്. അനുപ്പൂർ ജില്ലയിലെ കോത്തു വാലി പോലീസിന് പരാതി നൽകിയിട്ടുണ്ട്.

+919479623001
Sources:cchintha.in

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news11 hours ago

ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ന്

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ കെട്ടിടത്തിന്റെ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 9:30-ന് നടത്തപ്പെടും. വിശാലമായ ആരാധനാ ഹാൾ,...

us news11 hours ago

നോർത്ത് അമേരിക്കൻ മലയാളി ക്രിസ്ത്യൻ സിംഗിൾസ് സംഗമം ‘ഫാൾ ഇൻ മലയാലവ്’ ഒക്ടോബർ 17-ന് ഹൂസ്റ്റണിൽ : മാർട്ടിൻ വിലങ്ങോലിൽ

ഹൂസ്റ്റൺ : നോർത്ത് അമേരിക്കയിലെ മലയാളി ക്രിസ്ത്യൻ യുവാക്കൾക്കായി ‘ഫാൾ ഇൻ മലയാലവ്’ (Fall in MalayaLove – FIM) സംഘടിപ്പിക്കുന്ന നാലാമത് വാർഷിക സിംഗിൾസ് സ്പീഡ്...

us news11 hours ago

മെൽബണിൽ രെഹോലൈഫ് ചർച്ചിന്റെ ‘എഫ്ഫത്താ’ മീറ്റിംഗ് ഒക്ടോബർ 17ന്

മെൽബൺ: രെഹോലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ‘എഫ്ഫത്താ’ എന്ന പേരിൽ പ്രത്യേക ശുശ്രൂഷ ഒക്ടോബർ 17ന് മെൽബണിലെ പാക്കൻഹാമിൽ നടക്കും. ‘വചനം, സൗഖ്യം, വിടുതൽ, മുന്നേറ്റം’ എന്ന ആശയത്തെ...

Movie1 day ago

A ‘Convinced Atheist’ Finds Jesus on the Sea of Galilee

A rising star in Swedish media, Ingrid Carlqvist worked as an investigative reporter and editor at some of the country’s...

Hot News1 day ago

സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അനുബന്ധ സെക്രട്ടറിയായി സി. ബാരോൺ

സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയിലെ സുവിശേഷവത്കരണത്തിനും പുതിയ പ്രാദേശിക സഭകൾക്കും വേണ്ടിയുള്ള വിഭാഗത്തിന്റെ അനുബന്ധ സെക്രട്ടറിയായി സി. മേരി തെരേസ ബാരോണിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. പൊന്തിഫിക്കൽ മിഷൻ...

us news1 day ago

Faith Christian Church to Celebrate 50th Anniversary on October 10

New York – Faith Christian Church, formerly known as Bronx Full Gospel Assembly, will celebrate its Golden Jubilee – 50th...

Trending

Copyright © 2019 The End Time News