Connect with us

us news

ഒര്‍ലാന്റോയില്‍ ക്രിസ്തീയ സംഗീത സായാഹ്നം സെപ്. 20 ന്

Published

on

ക്രിസ്തീയ സംഗീത ലോകത്തെ പ്രമുഖ ഗായകരായ ഇമ്മാനുവേൽ ഹെൻറി, റോയി പുത്തൂർ സംഘവും അവതരിപ്പിക്കുന്ന ‘സ്നേഹ സങ്കീർത്തന’ സംഗീത ആലാപനം സെപ്റ്റംബർ 20 ന് ശനിയാഴ്ച വൈകിട്ട് 6 മുതല്‍ ഒര്‍ലാന്റോ ഐപിസി ചര്‍ച്ചില്‍ നടക്കും.

എക്കാലത്തെയും മികച്ച ഹൃദയ സ്പര്‍ശിയായ ക്രിസ്തീയ ഗാനങ്ങള്‍ ആലപിക്കുവാന്‍ അനുഗ്രഹീത ഗായകരായ മെറിൻ ഗ്രിഗറിയും, മരിയ കൊലാടിയും എത്തിച്ചേരും. യേശുദാസ് ജോർജ്, ഹരികുമാർ പന്തളം, ജേക്കബ് സാമുവേൽ, എബി ജോസഫ് എന്നിവരടങ്ങുന്ന ഓർക്കസ്ട്ര ടീം പരിപാടിയുടെ മാറ്റ് കൂട്ടും. ഫ്ലോറിഡയിൽ ഉള്ള ക്രൈസ്തവ സംഗീത പ്രേമികള്‍ക്ക് ഹൈ ക്വാളിറ്റി ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ വിവിധ ഭാഷകളിലുള്ള പഴയതും പുതിയതുമായ ഗാനങ്ങള്‍ ശ്രവിക്കാവുന്നതാണ്.

ലോകമെങ്ങും പോയി സക്ഷിയാകുവാനുള്ള യേശുനാഥന്റെ ആഹ്വാനം ഉള്‍ക്കൊണ്ടു സംഗീതത്തില്‍ കൂടി സുവിശേഷം എത്തിക്കുക എന്ന മഹാ ദൗത്യം ഏറ്റെടുത്തുകൊണ്ടാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നതെന്ന് പ്രോഗ്രാം കോർഡിനേറ്റർ അലക്സാണ്ടർ ജോർജ് അറിയിച്ചു.

ജനലക്ഷങ്ങള്‍ക്ക് ആശ്വാസമായ സൂപ്പര്‍ ഹിറ്റ് ഭക്തിഗാനങ്ങള്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ നടത്തപ്പെടുന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ക്കായി ബദ്ധപ്പെടുക: www.ipcorlando.org/concert
Sources:christiansworldnews

http://theendtimeradio.com

The ‘Sneha Sankirtana’ musical performance by leading singers in the Christian music world, Emmanuel Henry and Roy Puthur, will be held at the Orlando IPC Church on Saturday, September 20, starting at 6 pm.

Blessed singers Merin Gregory and Maria Koladi will be there to sing the best heart-touching Christian songs of all time. An orchestra team consisting of Yesudas George, Harikumar Pandalam, Jacob Samuel, and AB Joseph will add to the atmosphere of the event. Christian music lovers in Florida can listen to old and new songs in various languages, backed by high-quality digital technology.

Program Coordinator Alexander George announced that this program has been organized by taking up the great mission of spreading the gospel through music, in line with the call of Jesus Christ to go and be a witness to the world.

Hurry up to get low-cost tickets to attend the program, which will feature super-hit devotional songs that have brought comfort to millions of people, accompanied by a live orchestra: www.ipcorlando.org/concert
 http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

us news

Faith Christian Church to Celebrate 50th Anniversary on October 10

Published

on

New York – Faith Christian Church, formerly known as Bronx Full Gospel Assembly, will celebrate its Golden Jubilee – 50th Anniversary on Saturday, October 10, 2026 at 10:00 AM at the church premises at 600 Secor Rd, Hartsdale, NY 10530. The theme for the Jubilee is “Looking Back with Gratitude, Moving Forward with Faith.” For 50 years, Faith Christian Church has been a spiritual home for the Indian and Malayalee community in New York. This historic milestone marks five decades of God’s faithfulness, dedicated ministry, and community fellowship. The church leadership cordially invites all believers, families, friends, and well-wishers to join the anniversary celebration. For more information, please contact 914-949 1574, visit http://www.faithccny.com, or scan the QR code on the invitation to RSVP.

http://theendtimeradio.com

Continue Reading

us news

ന്യൂജേഴ്സിയിൽ ചരിത്രമെഴുതി നാല് വയസ്സുകാരൻ; ഏറ്റവും പ്രായം കുറഞ്ഞ പുസ്തക രചയിതാവായി അദ്വൈത് ജെയിൻ

Published

on

ന്യൂജേഴ്സി: ലോക റെക്കോർഡുകളിൽ ഇടംപിടിച്ച് നാല് വയസ്സുകാരൻ അദ്വൈത് ജെയിൻ. ഏറ്റവും പ്രായം കുറഞ്ഞ പുസ്തക രചയിതാവെന്ന ഗിന്നസ് ലോക റെക്കോർഡാണ് ന്യൂജേഴ്സിയിലെ സൗത്ത് ബ്രൺസ്വിക്കിൽ നിന്നുള്ള അദ്വൈത് സ്വന്തമാക്കിയത്. ‘പാണ്ഡ പബ്ലിഷിങ് ഏജൻസി’ വഴി ഈ വർഷം ആദ്യം തന്റെ പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ 3 വയസ്സും 345 ദിവസവുമായിരുന്നു അദ്വൈതിന്റെ പ്രായം. ‘ഡീനോ ലേൺസ് നോട്ട് ടു വേസ്റ്റ് ഫുഡ്’ (Dino Learns Not To Waste Food) എന്നാണ് പുസ്തകത്തിന്റെ പേര്.

പുതിയ പ്രീസ്‌കൂളിൽ ചേർന്നപ്പോൾ വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുപോകാൻ അനുവാദമില്ലാതിരുന്ന അദ്വൈതിന്റെ അനുഭവങ്ങളാണ് ഈ പുസ്തകത്തിന് ആധാരം. ഭക്ഷണ പാഴാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യമാണ് പുസ്തകത്തിലെ പ്രധാന കഥാപാത്രമായ ‘ഡീനോ’യിലൂടെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നത്.

ചുവരുകളിൽ വരച്ചുതുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അദ്വൈത് തന്റെ കഥ പറയൽ ശേഷി പ്രകടിപ്പിച്ചത്. മകന്റെ ആശയങ്ങളും ചിത്രങ്ങളും ചുരുക്കക്കഥകളാക്കാൻ മാതാപിതാക്കളായ നീരജ് കുമാറും സോണൽ ബൻസാലും കൂടെനിന്നു. 2025 ജൂലൈയിൽ തുടങ്ങിയ പ്രവർത്തനങ്ങൾ 10 മാസം കൊണ്ടാണ് പൂർത്തിയായത്.

ലോകമെമ്പാടും ഇതിനോടകം 1,300-ലധികം കോപ്പികൾ വിറ്റഴിഞ്ഞതായും വിൽപ്പന പുരോഗമിക്കുന്നതായും അദ്വൈതിന്റെ പിതാവ് നീരജ് കുമാർ പറഞ്ഞു. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ അദ്വൈതിനെ തന്റെ ഓഫിസിൽ വരുത്തി ആദരിച്ചു.

അദ്വൈതിന്റെ 12 കാരിയായ സഹോദരി അവ്യയും ഒരു എഴുത്തുകാരിയും ചിത്രകാരിയുമാണ്. ‘ദി കോൾ ഓഫ് ദി നെതർ’ (The Call of the Nether) ആണ് അവ്യയുടെ പുസ്തകം.

അദ്വൈതിനെയും സഹോദരി അവ്യയെയും ഇന്ത്യൻ കോൺസുലേറ്റ് അഭിനന്ദിച്ചു. കുട്ടികളിൽ ഭക്ഷണത്തോടുള്ള ആദരവും പാഴാക്കാതിരിക്കാനുള്ള അവബോധവും വളർത്താൻ അദ്വൈതിന്റെ പുസ്തകം സഹായിക്കുമെന്ന് കോൺസുലേറ്റ് വ്യക്തമാക്കി. ഡീനോയുടെ പുതിയ പാഠങ്ങളുമായി അടുത്ത ഭാഗം (സീക്വൽ) എഴുതുന്ന തിരക്കിലാണ് അദ്വൈത് ഇപ്പോൾ.
Sources:globalindiannews

http://theendtimeradio.com

A four-year-old Indian-American boy has achieved a record for publishing a book. Advay Jain became the youngest person to publish a book in the male category, according to Guinness World Records.

Advay Jain was born on April 23, 2022, in Monmouth Junction, New Jersey, USA. He is recognised as the youngest person to publish a book (male).

Book Inspired By Preschool
Advay’s book was inspired by lunchtime at his preschool. The idea for the book came from his experiences during lunchtime at preschool. The record was verified in Monmouth Junction, New Jersey, on April 3, 2026.

The official Instagram account of the Consulate General of India shared a post showing the Consul General of India in New York, Binaya Srikanta Pradhan, meeting Advay Jain.

“Consul General Binaya Srikanta Pradhan welcomed 4-year-old Indian-origin author Advay Jain, Guinness World Record holder for being the youngest male to publish a book.”

Consul General of India in New York, Binaya Srikanta Pradhan, congratulated Advay on his achievement.

“Through his book “Dino Learns Not to Waste Food”, Advay inspires young readers to value food and embrace the importance of avoiding food waste,” the post from the Consul General reads.

“Warm congratulations to Advay on this remarkable achievement, and best wishes to Advay and his 12-year-old sister, Ms. Avya, also an author and painter, as they continue to inspire young minds through their creativity and stories,” it added.

Advay Jain’s achievement shows that age is no barrier to creativity and learning. By turning a simple preschool experience into a published book, the three-year-old has inspired young readers while setting a remarkable record.
http://theendtimeradio.com

Continue Reading

us news

ഗ്രീന്‍ കാര്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് തിരിച്ചടി; കോഗ്‌നിസന്റ്, ഇന്‍ഫോസിസ് ഉള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങള്‍ക്ക് യുഎസ് വിലക്ക്

Published

on

വാഷിങ്ടണ്‍: അമേരിക്കയില്‍ വിദേശ ജീവനക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനായി സ്‌പോണ്‍സര്‍ ചെയ്യാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്പെന്‍ഡ് ചെയ്ത് യുഎസ് ഭരണകൂടം. കോഗ്‌നിസന്റ്, ഇന്‍ഫോസിസ്, ടാറ്റ, വിപ്രോ, എച്ച്സിഎല്‍, ക്യാപ്‌ജെമിനി തുടങ്ങിയ കമ്പനികളെയാണ് നടപടി ബാധിക്കുന്നത്. അമേരിക്കന്‍ തൊഴിലാളികളുടെ തൊഴിലവസരങ്ങള്‍ വിദേശ ജീവനക്കാര്‍ കൈക്കലാക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് യുഎസ് തൊഴില്‍ സെക്രട്ടറി കീത്ത് സോണ്ടര്‍ലിങ് അറിയിച്ചു.

2009 മുതല്‍ ഈ കമ്പനികള്‍ ഏകദേശം 30 ലക്ഷം വിദേശ തൊഴിലാളികളെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും 2.30 ലക്ഷത്തിലധികം എച്ച്-1ബി വിസകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും സോണ്ടര്‍ലിങ് പറഞ്ഞു. ഒരു ലക്ഷത്തിലധികം സ്ഥിരം തൊഴില്‍ സര്‍ട്ടിഫിക്കേഷനുകളും കമ്പനികള്‍ നേടിയിട്ടുണ്ടെന്നാണ് യുഎസ് അധികൃതരുടെ വാദം. സസ്പെന്‍ഷന്‍ നിലവില്‍ വന്നതോടെ ഈ കമ്പനികളുമായി ബന്ധപ്പെട്ട പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും തീര്‍പ്പാകാത്ത അപേക്ഷകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. മൈക്രോസോഫ്റ്റ്, അഡോബി തുടങ്ങിയ പ്രമുഖ കമ്പനികളെയും യുഎസ് നടപടികള്‍ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കന്‍ തൊഴിലാളികള്‍ക്ക് പകരം വിദേശ ജീവനക്കാരെ നിയമിക്കുന്നുവെന്ന ആരോപണവുമായി വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും രംഗത്തെത്തി. 2025ല്‍ 6,000 അമേരിക്കന്‍ ജീവനക്കാരെ പിരിച്ചുവിട്ട മൈക്രോസോഫ്റ്റിന് 6,000ത്തിലധികം എച്ച്-1ബി വിസകള്‍ക്ക് അംഗീകാരം ലഭിച്ചെന്നും പിരിച്ചുവിട്ട ജീവനക്കാര്‍ ചെയ്തിരുന്ന ജോലികളുമായി ബന്ധപ്പെട്ട് 3,682 പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ അപേക്ഷകള്‍ സമര്‍പ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് മുമ്പ് അമേരിക്കയില്‍ തൊഴില്‍ ഒഴിവുകള്‍ പരസ്യപ്പെടുത്തണമെന്ന വ്യവസ്ഥ കമ്പനികള്‍ ദുരുപയോഗം ചെയ്യുകയാണെന്നും വാന്‍സ് വിമര്‍ശിച്ചു.

അമേരിക്കന്‍ തൊഴിലവസരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിദേശ കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ ട്രംപ് ഭരണകൂടം ശക്തമാക്കുന്നതിനിടെയാണ് പുതിയ തീരുമാനം. എച്ച്-1ബി വിസകളിലൂടെ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് അമേരിക്കയില്‍ ജോലി ലഭിക്കുന്നത് ഇന്ത്യന്‍ സാങ്കേതിക മേഖലയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. കഴിഞ്ഞ മാസം എച്ച്-1ബി വിസകള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് ഏര്‍പ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയതായും റിപ്പോര്‍ട്ടുണ്ട്. പുതിയ നടപടികള്‍ ഇന്ത്യന്‍ ഐടി കമ്പനികളുടെ അമേരിക്കയിലെ നിയമനങ്ങളെയും പ്രവര്‍ത്തനങ്ങളെയും എങ്ങനെ ബാധിക്കുമെന്നത് നിര്‍ണായകമാണ്.

അതേസമയം, ഇന്ത്യന്‍ ഐടി വ്യവസായ സംഘടനയായ നാസ്‌കോം യുഎസ് നടപടിയോട് പ്രതികരിച്ചു. ഇന്ത്യന്‍ ഐടികമ്പനികള്‍ എച്ച്-1ബി വിസകളിലുള്ള ആശ്രിതത്വം ഗണ്യമായി കുറച്ചിട്ടുണ്ടെന്നും അമേരിക്കയില്‍ പ്രാദേശിക നിയമനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി. അമേരിക്കയിലെ പ്രമുഖ കമ്പനികളുടെ വളര്‍ച്ചയ്ക്കും നവീകരണത്തിനും ഇന്ത്യന്‍ ഐടി സ്ഥാപനങ്ങള്‍ വലിയ സംഭാവന നല്‍കുന്നുണ്ടെന്നും പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ടെന്നും നാസ്‌കോം ചൂണ്ടിക്കാട്ടി. പുതിയ നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ ഐടി മേഖലയ്ക്ക് എത്രത്തോളം തിരിച്ചടിയാകുമെന്നതില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തതയുണ്ടാകും
Sources:nerkazhcha

http://theendtimeradio.com

In a blow to Indian IT majors, the United States on Thursday suspended several companies from the Permanent Labour Certification Programme, which lets firms apply for green cards for H-1B visa workers, arguing that the practice takes away jobs from Americans. The affected companies include Cognizant, Infosys, Tata, Wipro, and HCL.

US Labour Secretary Keith Sonderling announced the move, which also impacts Western behemoths like Capgemini, Microsoft and Adobe. He was flanked by the head of the US Anti-Fraud Task Force and Vice President JD Vance.

“I am hereby suspending from the Permanent Labour Certification Programme some of the largest IT outsourcing firms in the world, Cognizant, Infosys, Tata, Wipro, HCL, and Capgemini,” Sonderling said.

He said the US government will not accept “any new or process” any pending permanent labour certification applications involving these companies.

“Since 2009, just these companies alone have requested almost three million foreign workers. They’ve received over 230,000 H-1B visa approvals and over 100,000 permanent labour certifications,” Sonderling added.

He accused these companies of taking away hundreds of thousands of jobs from American workers.

The programme allows employers to sponsor foreign workers for permanent employment and residency.

Vance slammed Microsoft, calling it a company that abused the system the most.

“Microsoft laid off 6,000 American workers in 2025 after certifying that it could not find qualified American employees – yet the company was approved for more than 6,000 H-1Bs and filed 3,682 PERM applications, including nearly 1,000 applications for the same positions as the laid-off American workers,” the vice president said.

Indian IT professionals bag the lion’s share of the approved H-1B visa applications every year. As part of its larger crackdown against immigration to the US to save American jobs, the Donald Trump administration has been taking measures to make it difficult for companies to hire cost-effective talent from India and other South Asian nations on these temporary visas.

Last month, the Trump administration extended an executive order that would impose a fee of $100,000 for H-1B non-immigrant visas by another year.

JD Vance today called foreign workers hired on H1-B visas “foreign indentured servants” and the companies using the programme as “visa mills”.

He also claimed that “something weird” is underway in universities that sponsor research scholars through the J-1 visa programme.

“Something weird is going on at these universities. They’re using these visas way too much. They’re using them to undercut the wages of American grad students and American researchers,” Vance said.

“This is a fundamental insult to the American worker and to the American way of life. We cannot allow visa programs that were designed to ensure that American corporations had access to the best and the brightest, to use them to undercut the wages of American workers,” he added.

Vance accused the firms, chiefly Microsoft, of subverting due process. He claimed the rules require companies to advertise jobs in America before applying to the Department of Labour that they need foreign workers.

“They’ll put an advertisement in a small-town newspaper. They’ll go out there and say that ‘We have advertised for a position with our company, and nobody is responding to it.’ And they will use that lack of response to then go and replace American workers with what is effectively foreign indentured servants,” he claimed.

NASSCOM Reacts
Industry body NASSCOM said Indian technology companies have reduced their dependence on H-1B visas.

“While the decision affects a specific immigration pathway, NASSCOM has consistently maintained that immigration and skilled talent mobility are two distinct issues and should not be viewed through the same lens,” it said in a statement.

“The H-1B visa programme has historically played an important role in addressing short-term skill gaps in the U.S., and it will continue to be used to address short-term talent gaps. However, over a number of years, Indian technology companies have significantly reduced their dependence on H-1B visas, while steadily expanding local hiring and building a strong domestic workforce in the U.S. They work with majority of the US fortune 500 companies, enable them to innovate and grow, and generate more local jobs,” it added.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie9 hours ago

A ‘Convinced Atheist’ Finds Jesus on the Sea of Galilee

A rising star in Swedish media, Ingrid Carlqvist worked as an investigative reporter and editor at some of the country’s...

Hot News10 hours ago

സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അനുബന്ധ സെക്രട്ടറിയായി സി. ബാരോൺ

സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയിലെ സുവിശേഷവത്കരണത്തിനും പുതിയ പ്രാദേശിക സഭകൾക്കും വേണ്ടിയുള്ള വിഭാഗത്തിന്റെ അനുബന്ധ സെക്രട്ടറിയായി സി. മേരി തെരേസ ബാരോണിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. പൊന്തിഫിക്കൽ മിഷൻ...

us news10 hours ago

Faith Christian Church to Celebrate 50th Anniversary on October 10

New York – Faith Christian Church, formerly known as Bronx Full Gospel Assembly, will celebrate its Golden Jubilee – 50th...

National10 hours ago

ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കി ചിറയിൽ കുടുംബം

തിരുവല്ല: ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് സൗജന്യ കിടപ്പാടം ഒരുക്കി ചിറയിൽ റവ. ചാക്കോ പുന്നൂസ്.തിരുവല്ല നഗരസഭ 11 -ാം വാർഡിൽ കറ്റോട് റോഡ് വശത്തുള്ള 50 സെൻ്റ്...

us news11 hours ago

ന്യൂജേഴ്സിയിൽ ചരിത്രമെഴുതി നാല് വയസ്സുകാരൻ; ഏറ്റവും പ്രായം കുറഞ്ഞ പുസ്തക രചയിതാവായി അദ്വൈത് ജെയിൻ

ന്യൂജേഴ്സി: ലോക റെക്കോർഡുകളിൽ ഇടംപിടിച്ച് നാല് വയസ്സുകാരൻ അദ്വൈത് ജെയിൻ. ഏറ്റവും പ്രായം കുറഞ്ഞ പുസ്തക രചയിതാവെന്ന ഗിന്നസ് ലോക റെക്കോർഡാണ് ന്യൂജേഴ്സിയിലെ സൗത്ത് ബ്രൺസ്വിക്കിൽ നിന്നുള്ള...

National1 day ago

ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി

നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള...

Trending

Copyright © 2019 The End Time News