National
ബിഎസ്എൻഎൽ 5ജി യുഗം വരുന്നൂ; പൈലറ്റ് പരീക്ഷണം പൂർത്തിയാക്കി
രാജ്യവ്യാപകമായി 5ജി സേവനം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സുപ്രധാന പൈലറ്റ് പരീക്ഷണം പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ പൂർത്തിയാക്കി.
ബിഎസ്എൻഎല്ലിന്റെ അഞ്ചാം തലമുറ (5ജി) നെറ്റ്‌വർക്ക് വിന്യാസത്തിനായുള്ള പരീക്ഷണ പദ്ധതി പൂർത്തിയായതായി കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥൻ വിവേക് ദുവ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
‘5ജിക്കായുള്ള പരീക്ഷണം ഞങ്ങൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ ബിഎസ്എൻഎല്ലിനുള്ള 4ജി നെറ്റ്‌വർക്ക് എളുപ്പത്തിൽ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ കഴിയും. ഉടൻ തന്നെ 5ജി വിന്യാസം തുടങ്ങുമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു. ബിഎസ്എൻഎൽ 4ജി നെറ്റ്‌വർക്കുകൾ അടുത്ത ആറു മുതൽ എട്ട് മാസത്തിനുള്ളിൽ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
4ജിയെപ്പോലെ, പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബിഎസ്എൻഎൽ രാജ്യത്ത് 5ജി നെറ്റ്‌വർക്കും ഒരുക്കുന്നത്. 5ജി കൂടി യാഥാർഥ്യമാകുന്നതോടെ കൂടുതൽ ഉപഭോക്താക്കളെ നേടാനും മികച്ച സേവനം നൽകാനും ബിഎസ്എൻഎല്ലിന് സാധിക്കുമെന്നാണ് പ്രതീക്ഷ.
ബിഎസ്എൻഎൽ രാജ്യത്തുടനീളം വിന്യസിച്ചിരിക്കുന്നത് തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യയാണ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 92,564 ‘മെയ്ഡ് ഇൻ ഇന്ത്യ’ 4ജി ടവറുകൾ ഉദ്ഘാടനം ചെയ്തിരുന്നു.
ഇതോടെ സ്വീഡൻ, ഫിൻലാൻഡ്, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം സ്വന്തമായി 4ജി സാങ്കേതികവിദ്യയുള്ള രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യയും എത്തി. അടുത്ത ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ ഈ 4ജി ടവറുകൾ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. ഇതോടെ ഇന്ത്യയിൽ ഒരു എൻഡ്-ടു-എൻഡ് 5ജി നെറ്റ്‌വർക്ക് പ്രവർത്തനക്ഷമമാക്കുമെന്നും ടെലികോം മന്ത്രി അറിയിച്ചു.
Sources:azchavattomonline.com
The indigenously developed 4G network of BSNL will be upgraded to 5G in the next six-eight months, telecom minister Jyotiraditya Scindia said on Sunday.
While speaking at the Kautilya Economic Enclave 2025, the minister said that India has entered into the club of 4G technology, which was dominated by just five companies in the world — Huawei, ZTE, Samsung, Nokia and Ericsson — based out of four countries — Sweden, Finland, South Korea and China.
He said that Prime Minister Narendra Modi unveiled 92,564 towers that connect Kashmir to Kanyakumari and Bharuch to Arunachal Pradesh in India with our own domestic 4G standard.
“Today, India has entered the club with its own 4G standard. This is India’s innovation capability and innovation enterprise. But we are not going to rest. Within the next six to eight months, we will be switching these 4G towers to 5G networks and providing end-to-end 5G network capability across the length and breadth of India,” Scindia said.
Union Telecom Minister Jyotiraditya Scindia, speaking at Kautilya Economic Enclave 2025 on Sunday, announced that more than 92,500 Swadeshi 4G towers—built with India’s first homegrown 4G standard—will soon deliver end-to-end 5G coverage from Kashmir to Kanyakumari.
The domestic 4G stack, unveiled by Prime Minister Modi in late September, was developed in just 22 months.
Swadeshi 4G stack
C-DoT provided the cloud-native core network, Tejas Networks supplied the radio access network, and TCS handled systems integration. Nearly 98,000 towers now serve 22 million customers, including 2 million first-time digital users across urban and rural India, according to the Centre.
This also marked India’s entry into the select group of five countries capable of launching a fully indigenous 4G service—joining Sweden, Finland, South Korea and China in that club. It also demonstrates resilience and supply-chain independence born of pandemic-era urgency to build critical infrastructure at home.
Under the Digital Bharat Nidhi 4G saturation project, another 29,000 villages were connected, with BSNL returning to profitability after 17 years of losses.
Scindia confirmed plans to switch these towers to 5G technology within months. The 5G-ready architecture would ensure a seamless upgrade without replacing hardware, using domestic talent and local supply chains.
Commercial 5G services launched in October 2022 have already covered 28 states and eight union territories in India. By mid-2025, telecom operators installed nearly 486,000 5G base stations nationwide, making India one of the fastest 5G rollouts globally, the Centre announced last week.
http://theendtimeradio.com
National
ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യാ കേരള സ്റ്റേറ്റ്ഹൈറേഞ്ച് സോണല്‍ ടാലന്റ് ടെസ്റ്റ് കുമളി സെന്റര്‍ ഓവറോള്‍ ചാമ്പ്യന്മാര്‍
ഇടുക്കി: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ കേരള സ്റ്റേറ്റ് ഹൈറേഞ്ച് സോണല്‍ തലത്തിലെ ടാലന്റ് നടന്നു. വൈപിഇ, സണ്‍ഡേ സ്ക്കുള്‍ സംയുക്ത മത്സരങ്ങള്‍ കട്ടപ്പന സി എസ് ഐ ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.
മത്സരത്തില്‍ കുമളി സെന്റര്‍ ഓവറോള്‍ ചാമ്പ്യന്മാരായി. വൈപിഇ, സണ്‍ഡേ സ്ക്കൂള്‍ ഹൈറേഞ്ച് സോണലില്‍ കുമളി സെന്റ്ര്‍ ചാമ്പ്യന്മാരയപ്പോള്‍ സണ്‍ഡേ സ്ക്കൂള്‍ സെക്കന്‍റ് കട്ടപ്പന സെന്‍ററും, വൈ,പി,ഇ സെക്കന്‍റ് ചപ്പാത്ത് സെന്ററും കരസ്ഥമാക്കി.
മത്സരങ്ങള്‍ ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ കേരള സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി ഷാജി ഇടുക്കി ഉത്ഘാടനം ചെയ്തു. പാസ്റ്റര്‍ ചാക്കോ എബ്രാഹാം പ്രര്‍ത്ഥിച്ച് ആരംഭിച്ച കാര്യ പരുപാടികള്‍ക്ക് ഹൈറേഞ്ച് സോണല്‍ കോ- ഓഡിനേറ്റര്‍ പാ: പ്രജീഷ് ചാണ്ടി അദ്ധ്യക്ഷത വഹിച്ചു.
അഞ്ച് സെന്ററുകള്‍ ഉള്‍പ്പെടുന്നതാണ് ഹൈറേഞ്ച് സോണല്‍. ഇതില്‍ 55 പ്രാദേശിക സഭകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് ടാലന്റ് ടെസ്റ്റില്‍ പങ്കെടുത്തത്.
ഓവറോള്‍ ചാമ്പ്യന്മാര്‍
കൗണ്‍സില്‍ സെക്രട്ടറി പാ: ഷാജി ഇടുക്കി ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി നല്‍കി. വിവിധ വ്യക്തിഗത മത്സര വിജയിക്കള്‍ക്ക് സമ്മാനദാനങ്ങള്‍ സെന്‍റര്‍ പാസ്റ്റര്‍മാര്‍, ലോക്കല്‍ സഭാ പാസ്റ്റര്‍മാരും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
സമ്മാന ദാനത്തിന് മുന്നോടിയായി സണ്‍ഡേസ്ക്കൂള്‍ ഹൈറേഞ്ച് സോണല്‍ സെക്രട്ടറിയും, കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ നിന്നും പി എച്ച് ഡി നേടിയ ഡോക്ടര്‍ ഫിലോമന്‍ ജോസഫ്,
ഹൈറേഞ്ച് മേഖലയില്‍ നിന്ന് സ്റ്റേറ്റ് സെക്രട്ടറി പദത്തിലെത്തിയ പാസ്റ്റര്‍ ഷാജി ഇടുക്കിയേയും, ഹൈറേഞ്ച് സോണലിനെ മാതൃകപരമായി വളരെ ഉത്സാഹത്തോടെ നയിക്കുന്ന സോണല്‍ ഡയറക്ടര്‍ പാസ്റ്റര്‍ എം.വൈ വര്‍ഗ്ഗിസിനേയും ആദരിച്ചു.
ഹൈറേഞ്ച് സോണല്‍ ഡയറക്ടറായി പാസ്റ്റര്‍ എം .വൈ വര്‍ഗ്ഗീസും,സെക്രട്ടറിയായി പാസ്റ്റര്‍ ജോണ്‍ തോമസും പ്രവര്‍ത്തിക്കുന്നു.
ഈ വര്‍ഷം ഏറ്റവും നന്നായി മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ വളരെ
ചരിതാർത്ഥ്യമുണ്ടെന്നും, എല്ലാവരുടേയും അകമഴിഞ്ഞ സഹകരണമാണ് അതിനിടയാക്കിയതെന്നും ഹൈറേഞ്ച് സോണല്‍ ഡയറക്ടര്‍ എം.വൈ വര്‍ഗ്ഗീസ് സിസി ന്യൂസിനോട് പറഞ്ഞു.
കൂട്ടായ പ്രവര്‍ത്തനവും ലോക്കല്‍ സഭകളുടെ മികച്ച സഹകരണവും വരുന്നാളുകളില്‍ ഹൈറേഞ്ച് സോണലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുമെന്നും, വിജയികളായ എല്ലാ പ്രിയപ്പെട്ടവര്‍ക്കും സോണലിന്റെ ആശംസകള്‍ അറിയിക്കുന്നതായും, ഏറ്റവും മികച്ച ജഡ്ജിങ് പാനല്‍ ആയിരുന്നു വിധികര്‍ത്താക്കളായി എത്തിയതെന്നും ഡയറക്ടര്‍ പറഞ്ഞു.
സമാപന സമ്മേളനം കട്ടപ്പന സെന്റര്‍ സെക്രട്ടറി സജിമോന്‍ എ സി (റെജി) പ്രാര്‍ത്ഥിച്ച് ആരംഭിച്ചു. മത്സരാര്‍ത്ഥികളുടെ മികവിനേയും, പോരായ്മകളേയും കുറിച്ച് ജഡ്ജസ് വിശദമായി സംസ്സാരിച്ചു.
വൈ.പി.ഇ ഭാരവാഹികൾ: പാസ്റ്റർ പ്രജീഷ് ചാണ്ടി (സോണൽ കോ-ഓർഡിനേറ്റർ), പാസ്റ്റർ സാബിൻ സണ്ണി (സോണൽ കോ-ഓർഡിനേറ്റർ), ബ്രദർ ജിൻസ് ചെറിയാൻ (സോണൽ സെക്രട്ടറി), ബ്രദർ സ്റ്റെലിൻ ഷാജി (കൺവീനർ), ബ്രദർ ജെബി മാത്യു (ജോയിന്റ് സെക്രട്ടറി), ബ്രദർ ഷിമോൻ ജോസഫ് (ട്രഷറർ).
സൺഡേ സ്കൂൾ ഭാരവാഹികൾ: പാസ്റ്റർ നോബിൾ തോമസ് (സോണൽ പ്രസിഡന്റ്), ഡോ. ഫിലിമോൻ ജോസഫ് (സോണൽ സെക്രട്ടറി), ബ്രദർ ജോ തോമസ് (ജോയിന്റ് സെക്രട്ടറി), പാസ്റ്റർ സന്തോഷ് ഇടക്കര (കോ-ഓർഡിനേറ്റർ), ബ്രദർ സാജി ഫെർണാണ്ടസ് (കോ-ഓർഡിനേറ്റർ).
Sources:cchintha.in
National
മോർണിംഗ് പ്രയർ ക്ലബ്ബിന്റെ (MPC) 5-ാമത് നാഷണൽ കോൺഫറൻസും വാർഷിക കൺവെൻഷനും ഒക്ടോബർ 14, 15, 16 തീയതികളിൽ
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള ദൈവദാസന്മാരുടെയും സഹോദരങ്ങളുടെയും ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മയായ മോർണിംഗ് പ്രയർ ക്ലബ്ബിന്റെ (MPC) 5-ാമത് നാഷണൽ കോൺഫറൻസും വാർഷിക കൺവെൻഷനും 2026 ഒക്ടോബർ 14, 15, 16 തീയതികളിൽ തിരുവനന്തപുരം മണ്ണന്തലയിലുള്ള ജൂഹാനോൻ മാർത്തോമാ മെമ്മോറിയൽ സ്റ്റഡി സെന്ററിൽ നടക്കും.
MPCയിലെ ദൈവദാസന്മാരോടൊപ്പം വിവിധ ദിവസങ്ങളിൽ അനുഗ്രഹീതരായ ദൈവദാസന്മാരായ പാസ്റ്റർ സജി മത്തായി (കുമ്പനാട്), പാസ്റ്റർ ബി. മോനാച്ചൻ (കായംകുളം), പാസ്റ്റർ അനീഷ് (കൊല്ലം) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. MPC ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പ്രാർത്ഥനയ്ക്കും ആത്മീയ കൂട്ടായ്മയ്ക്കും ദൈവവചന ശുശ്രൂഷയ്ക്കും പ്രാധാന്യം നൽകുന്ന ഈ സമ്മേളനത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൈവദാസന്മാരും സഹോദരങ്ങളും പങ്കെടുക്കും.
കോൺഫറൻസിന്റെ ചീഫ് കോർഡിനേറ്ററായി പാസ്റ്റർ ഷാജി മാത്യു (തിരുവനന്തപുരം), ജനറൽ കോർഡിനേറ്ററായി പാസ്റ്റർ അനിൽ കെ. സാം (ഹൈദരാബാദ്) എന്നിവർ പ്രവർത്തിക്കുന്നു.
http://theendtimeradio.com
National
തിരുവല്ല വെൺപാലയിൽ ബെഥെസ്ദ മിനിസ്ട്രിയുടെ സഹായ വിതരണം
റവ. സണ്ണി താഴാം പള്ളം നേതൃത്വം നൽകുന്ന ബെഥെസ്ദ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല- വെൺപാല ബെഥെസ്ദ ബൈബിൾ കോളജിൽ വച്ച് നൂറിലധികം പേർക്ക് ധനസഹായം വിതരണം ചെയ്തു. പാസ്‌റ്റർ സി.പി മോനായി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ക്രൈസ്തവചിന്തയുടെയും ബെഥെസ്ദ മിനിസ്ട്രിയുടേയും പ്രവർത്തനങ്ങളെ വിശദീകരിച്ച് കൊണ്ട് കെ.എൻ റസ്സൽ സ്വാഗതം പറഞ്ഞു.
റവ. താഴാം പള്ളം ബാല്യകാല അനുഭവങ്ങളെ ഹൃദയസ്പൃക്കായി വിവരിച്ചു കൊണ്ട് ബെഥെസ്ദയുടെ ലക്ഷ്യങ്ങളെപ്പറ്റി വിശദീകരിച്ചു. ഡോ. ജോളി ജോസഫ് പ്രസംഗിച്ചു. അഡ്വ. വർഗ്ഗീസ് മാമ്മൻ എം.എൽ .എ ചാരിറ്റി വിതരണം നിർവ്വഹിച്ചു.
ചർച്ച് ഓഫ് ഗോഡ് ഓവർസീയർ പാസ്റ്റർ ജോമോൻ ജോസഫ്,തിരുവല്ല മുൻ മുൻസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ, ജനപ്രതിനിധികളായ അഭിലാഷ് വെട്ടിക്കാട്ട്, രാജീവ് വെൺപാല, ഹരികൃഷ്ണൻ, പാസ്റ്റർ ജെയ്മോഹൻ എന്നിവർ ആശംസ അറിയിച്ചു.
Sources:cchintha.in
-
Movie12 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
Movie12 months agoBrandon Lake sweeps 2025 Dove Awards, brings down the house alongside Jelly Roll with ‘Hard Fought Hallelujah’
-
us news4 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
world news12 months agoNigerian Pastor Killed in Kwara State After Ransom Payments Made
-
Movie11 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoJaguars Star Travis Hunter, Olympic Gold Medalist Noah Lyles Get Baptized: ‘Leaving My Old Self’

