Connect with us

National

മതവിശ്വാസത്തിന് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം മാനിക്കപ്പെടണം: ഇന്ത്യയിലെ കത്തോലിക്കാസഭ

Published

on

ഭാരതത്തിന്റെ ഭരണഘടന ഉറപ്പ് നൽകുന്ന മനഃസാക്ഷിയുടെയും വിശ്വാസത്തിന്റെയും കാര്യങ്ങളിലുള്ള സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുമായി ഇന്ത്യയിലെ കത്തോലിക്കാസഭ മുന്നോട്ട് നീങ്ങുകയാണെന്ന് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2025 സെപ്റ്റംബറിൽ രാജസ്ഥാനിലെ സംസ്ഥാനനിയമസഭ “രാജസ്ഥാൻ നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം 2025” പാസാക്കിയതിന്റെയും, മഹാരാഷ്ട്രയിലെ ഗവണ്മെന്റ് സമാനനിയമം പാസാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നതിന്റെയും പശ്ചാത്തലത്തിലാണ് സഭ ഇത്തരം പ്രതിരോധശ്രമങ്ങൾ മുന്നോട്ട് വയ്ക്കുന്നതെന്ന് പ്രാദേശിക ഘടകങ്ങളെ പരാമർശിച്ച് ഫീദെസ് എഴുതി.

രാജസ്ഥാനിൽ നിയമവിരുദ്ധ മതപരിവർത്തനത്തിനെതിരെയുള്ള നിയമം എന്ന പേരിൽ പാസാക്കപ്പെട്ട തീരുമാനത്തിനെതിരെ അവിടെയുള്ള “ജയ്‌പൂർ കത്തോലിക്കാ വെൽഫയർ സൊസൈറ്റി” സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇത്തരം നിയമം രാജ്യത്തെ ഭരണഘടനയ്ക്ക് എതിരാണെന്നും, ജനങ്ങളിൽ ഭയം ജനിപ്പിക്കാനും, മതപരിവർത്തനത്തിൽനിന്ന് പിന്മാറാൻ പ്രേരിപ്പിക്കാനുമേ സഹായിക്കൂ എന്ന് സംഘടന പരാതിപ്പെട്ടു. ഈ പരാതിയുടെ സാദ്ധ്യതകൾ പരിഗണിച്ച കോടതി, രാജസ്ഥാൻ ഗവൺമെന്റിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംഘടനയെ പ്രതിനിധീകരിച്ച അഡ്വ. രാജീവ് ധവാൻ അറിയിച്ചതായി ഫീദെസ് റിപ്പോർട്ട് ചെയ്തു.

“നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം” എന്ന പേരിലുള്ള നിയമമനുസരിച്ച്, തെറ്റായ പ്രസ്താവനകളിലൂടെയോ, ബലപ്രയോഗത്തിലൂടെയോ, അനാവശ്യ സ്വാധീനത്തിലൂടെയോ, നിർബന്ധം മൂലമോ, പ്രീതിപ്പെടുത്തിയോ, മറ്റേതെങ്കിലും വഞ്ചനാപരമായ മാർഗ്ഗങ്ങളിലൂടെയോ, വിവാഹത്തിലൂടെയോ നടക്കുന്ന മതപരിവർത്തനങ്ങളെ “നിയമവിരുദ്ധമെന്നും, അസാധുവെന്നുമാണ്” കണക്കാക്കുന്നതെന്ന് ഫീദെസ് എഴുതി. എന്നാൽ, “പ്രീതിപ്പെടുത്തൽ” പോലെയുള്ള പദങ്ങൾ ഉപയോഗിക്കുന്നത്, ഏത് മതപരിവർത്തനത്തെയും നിയമവിരുദ്ധമായി വ്യാഖ്യാനിക്കാൻ വഴി നൽകുന്നതാണെന്നും, അങ്ങനെ, വ്യക്തികളുടെ മനഃസാക്ഷിയനുസരിച്ചുള്ള സ്വതന്ത്ര തിരഞ്ഞെടുപ്പിനെ ഹനിക്കുന്നതാണെന്നും ജയ്‌പൂരിലെ കാതോലിക്കാസമൂഹം വിലയിരുത്തി.

മഹാരാഷ്ട്രയിൽ ഇത്തരമൊരു നിയമം പ്രാബല്യത്തിൽ കൊണ്ടുവരാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ, അവിടെയുള്ള പ്രാദേശിക കത്തോലിക്കർ, മുഖ്യമന്ത്രി ദേവേന്ദ്ര പദ്നാവിസിന് ഇതിനെതിരെ ഒരു തുറന്ന കത്തയച്ചതായി ഫീദെസ് റിപ്പോർട്ട് ചെയ്തു. മതം ഒരാളുടെ വ്യക്തിപരമായ വിശ്വാസത്തിന്റെ ഭാഗമാണെന്നും, അത് മനഃസാക്ഷിയുടെ കാര്യമാണെന്നും, “ഇന്ത്യൻ കത്തോലിക്കാ യൂണിയൻ” അംഗവും അഡ്വക്കേറ്റുമായ റാഫേൽ ഡിസൂസ ഫീദെസ് ഏജൻസിയോട് പറഞ്ഞു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അല്മായ പ്രസ്ഥാനമായാണ് ഒന്നരക്കോടിയോളം അംഗങ്ങളുള്ള ഇന്ത്യൻ കത്തോലിക്കാ യൂണിയൻ (All India Catholic Union).

തങ്ങളുടെ വിശ്വാസം പാലിക്കാനും, പ്രഘോഷിക്കാനും, പരത്താനുമുള്ളത് ഭരണഘടനാ നൽകുന്ന അടിസ്ഥാനപരമായ അവകാശമാണെന്ന് അഡ്വ. ഡിസൂസ പറഞ്ഞു. എന്നാൽ “നിർബന്ധിത മതപരിവർത്തനം” കുറയ്ക്കുക എന്ന ന്യായം മുൻ നിറുത്തി, ഇതിനോടകം രാജ്യത്തെ 12 സംസ്ഥാനങ്ങൾ “മതസ്വാതന്ത്ര്യം സംബന്ധിച്ച നിയമം” എന്ന മതപരിവർത്തനം നിരോധന നിയമം നടപ്പിലാക്കിക്കഴിഞ്ഞു എന്നും അദ്ദേഹം വിശദീകരിച്ചു.

നാളിതുവരെ ക്രൈസ്തവ മിഷനറിമാർക്കെതിരെ മതപരിവർത്തനവുമായി ബന്ധപ്പെട്ട നിരവധി കുറ്റാരോപണങ്ങൾ ഉണ്ടായെങ്കിലും, അവയുമായി ബന്ധപ്പെട്ട് ശിക്ഷാനിരക്ക് ഏതാണ്ട് പൂജ്യമായാണ് തുടരുന്നതെന്ന് അഡ്വ. ഡിസൂസ പ്രസ്താവിച്ചു. ക്രൈസ്തവ സഭാപ്രസ്ഥാനങ്ങൾ നടത്തിവരുന്ന കാരുണ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനാണ് ഇത്തരം നിയമങ്ങൾ അന്യായമായി ഉപയോഗിക്കപ്പെടുന്നതെന്ന് ആരോപിച്ച അദ്ദേഹം, അരികുവത്കരിക്കപ്പെട്ടതും അടിച്ചമർത്തപ്പെട്ടതുമായ സമൂഹങ്ങൾക്ക് ലഭിക്കേണ്ട സഹായങ്ങളാണ് ഇതുവഴി തടസ്സപ്പെടുന്നതെന്ന് ഓർമ്മപ്പെടുത്തി.

മഹാരാഷ്ട്രയിൽ നാളിതുവരെ മതേതരസർക്കാരാണ് നിലനിന്നിരുന്നതെന്നും, മതപരിവർത്തനനിയമത്തിനെതിരെ അത് ശക്തിപൂർവ്വം പിടിച്ചുനിന്നിരുന്നുവെന്നും മുഖ്യമന്ത്രിക്ക് എഴുതിയ, പ്രാദേശിക കത്തോലിക്കർ, നിലവിലെ ജനസംഖ്യാകണക്കുകൾ ഇത്തരമൊരു നിയമം ആവശ്യപ്പെടുന്നുണ്ടോയെന്ന് ചോദിച്ചു. മഹാരാഷ്ട്ര സംസ്ഥാനം രൂപം കൊണ്ട സമയത്ത് അവിടുത്തെ ഹൈന്ദവർ 82.24 ശതമാനവും ക്രൈസ്തവർ 1.42 ശതമാനവും ആയിരുന്നെന്നും, നിലവിൽ അവിടെയുള്ള ക്രൈസ്തവർ 0.96 ശതമാനം മാത്രമാണെന്നും ഫീദെസ് എഴുതി.

1961-ൽ ഭാരതത്തിലെ ജനസംഖ്യയുടെ 2.44 ശതമാനമായിരുന്ന ക്രൈസ്തവർ 2011-ലെ കണക്കുകൾ പ്രകാരം 2.30 ശതമാനമായി കുറഞ്ഞിട്ടും, ക്രൈസ്തവർക്കുനേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചിട്ടുണ്ടെന്നും, 2024-ൽ മാത്രം രാജ്യത്ത് 840-ഓളം ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പ്രാദേശികാവൃത്തങ്ങളെ അധികരിച്ച് ഫീദെസ് റിപ്പോർട്ട് ചെയ്തു.
Sources:azchavattomonline.com

http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

National

ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കി ചിറയിൽ കുടുംബം

Published

on

തിരുവല്ല: ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് സൗജന്യ കിടപ്പാടം ഒരുക്കി ചിറയിൽ റവ. ചാക്കോ പുന്നൂസ്.തിരുവല്ല നഗരസഭ 11 -ാം വാർഡിൽ കറ്റോട് റോഡ് വശത്തുള്ള 50 സെൻ്റ് സ്ഥലമാണ് 8 കുടുംബങ്ങൾക്ക് ഭാവിപ്രതീക്ഷയുടെ വെള്ളി വെളിച്ചം നൽകുന്നത്.

റവ. ചാക്കോ പുന്നൂസ് വിദേശത്ത് സ്ഥിരതാമസമായതിനാൽ ഐപിസി ചേർത്തല സെൻ്റർ ശുശ്രൂഷകനും തിരുവല്ല തെങ്ങേലി സ്വദേശിയുമായ പാസ്റ്റർ സാബു തോമസിൻ്റെ ചുമതലയിൽ ഇവരുടെ ഭൂമി സംബന്ധിച്ചുള്ള രേഖകൾ 8 പേരുടെയും പേരിൽകൂട്ടി കരം അടച്ച് കൈമാറി.ഇതിൽ പൊതു പ്രാർത്ഥനാലയത്തിനും സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. ചിറയിൽ ഈഡൻ ഗാർഡൻസ് എന്നാണ് സ്ഥലത്തിൻ്റെ പൊതുപേര്.

15 വർഷത്തേക്ക് ഇവ മറ്റാർക്കും കൈമാറ്റം ചെയ്യാൻ കഴിയാത്ത നിലയിൽ കരാർ ഒപ്പിട്ടിട്ടുണ്ട്.പാസ്റ്റർ സാബു തോമസിൻ്റെ യുഎസ് സന്ദർശനവേളയിലാണ് റവ. ചാക്കോ പുന്നൂസ് തൻ്റെ സ്ഥലം ഭൂരഹിതർക്ക് ദാനം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്.

ഭൂരേഖകൾ കൈമാറുന്ന സമ്മേളനം റവ.ചാക്കോ പുന്നൂസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാബു തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ടി.ഒ.രാജു, കുര്യൻ കുഴിപറമ്പിൽ, ഐപിസി തിരുവല്ല സെൻ്റർ ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, നഗരസഭ കൗൺസിലർമാരായ സണ്ണി മനയ്ക്കൽ, ജയശ്രീ മുരിക്കനാട്ടിൽ, എം.ടി.ഏബ്രഹാം, ലൗജി പാപ്പച്ചൻ, അലക്സ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
 http://theendtimeradio.com

Continue Reading

National

ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി

Published

on

നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ഗോസ്പൽ സെന്റർ ഹാളിൽ നടന്ന സമ്മേളനത്തിൽ സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിച്ചു.

സിസ്റ്റർ ബ്ലെസി ഷാജി മുഖ്യസന്ദേശം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ്, ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർമാരായ ജോൺ മാത്യു, സൈമൺ ജോസഫ്, ഷാജി സി.സാമുവൽ, ജി.എം.ബേബികുട്ടി, സാം ടി. ഫിലിപ്പ്, രാജു ജോൺ, ബിബു ജേക്കബ്, ജിസ്മോൻ കൊച്ചുപറമ്പിൽ, സോദരി സമാജം സ്റ്റേറ്റ് പ്രസിഡൻ്റ് ജയമോൾ രാജു, സെൻ്റർ സോദരി സമാജം ഭാരവാഹികളായ കുഞ്ഞുമോൾ ചാക്കോ, ബ്ലെസി ബിനോയ്, ജോയ്സ് ഐസക്, രാജി ജിസ്മോൻ, കുഞ്ഞുമോൾ ബിജു, ജാൻസി ജോൺസൺ, പ്രെയ്സ് ജോൺ എന്നിവർ പ്രസംഗിച്ചു.
Sources:cchintha.in

http://theendtimeradio.com

Continue Reading

National

മദ്ധ്യപ്രദേശിൽ സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടിരുന്ന പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാനില്ല; പോലീസിൽ പരാതി നൽകി

Published

on

മധ്യപ്രദേശിലെ അന്നുപ്പൂർ ജില്ലയിലെ മലയാളി പാസ്റ്റർ എസ്.ഡി യേശുദാസിനെ ഇന്നലെ (ഒക്ടോബർ 7) രാവിലെ മുതൽ കാണാതായിരിക്കുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്ക് അടുത്തുള്ള മറ്റൊരു പാസ്‌റ്ററുടെ ഭവനത്തിൽ പോയതാണ്. ആ ജില്ലയിലെ ലീഡർ കൂടിയായ അദ്ദേഹം ആ പ്രദേശത്തെ സുവിശേഷ വിരോധികളുടെ ഭീഷണി നേരിടുന്ന ആളാണ്.

സുൽത്താൻ ബത്തേരി സ്വദേശിയാണ്. കഴിഞ്ഞ മാസം പതിനെട്ടാം തീയതി സുവിശേഷ വിരോധികളുടെ ആക്രമണം അദ്ദേഹം നേരിട്ടിരുന്നു.

ഭാര്യ ജീന ജോർജ് കാര്യമ്പാടി സ്വദേശിയാണ്, മൂന്ന് മക്കളുമുണ്ട്. അനുപ്പൂർ ജില്ലയിലെ കോത്തു വാലി പോലീസിന് പരാതി നൽകിയിട്ടുണ്ട്.

+919479623001
Sources:cchintha.in

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie26 minutes ago

A ‘Convinced Atheist’ Finds Jesus on the Sea of Galilee

A rising star in Swedish media, Ingrid Carlqvist worked as an investigative reporter and editor at some of the country’s...

Hot News37 minutes ago

സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അനുബന്ധ സെക്രട്ടറിയായി സി. ബാരോൺ

സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയിലെ സുവിശേഷവത്കരണത്തിനും പുതിയ പ്രാദേശിക സഭകൾക്കും വേണ്ടിയുള്ള വിഭാഗത്തിന്റെ അനുബന്ധ സെക്രട്ടറിയായി സി. മേരി തെരേസ ബാരോണിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. പൊന്തിഫിക്കൽ മിഷൻ...

us news1 hour ago

Faith Christian Church to Celebrate 50th Anniversary on October 10

New York – Faith Christian Church, formerly known as Bronx Full Gospel Assembly, will celebrate its Golden Jubilee – 50th...

National1 hour ago

ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കി ചിറയിൽ കുടുംബം

തിരുവല്ല: ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് സൗജന്യ കിടപ്പാടം ഒരുക്കി ചിറയിൽ റവ. ചാക്കോ പുന്നൂസ്.തിരുവല്ല നഗരസഭ 11 -ാം വാർഡിൽ കറ്റോട് റോഡ് വശത്തുള്ള 50 സെൻ്റ്...

us news2 hours ago

ന്യൂജേഴ്സിയിൽ ചരിത്രമെഴുതി നാല് വയസ്സുകാരൻ; ഏറ്റവും പ്രായം കുറഞ്ഞ പുസ്തക രചയിതാവായി അദ്വൈത് ജെയിൻ

ന്യൂജേഴ്സി: ലോക റെക്കോർഡുകളിൽ ഇടംപിടിച്ച് നാല് വയസ്സുകാരൻ അദ്വൈത് ജെയിൻ. ഏറ്റവും പ്രായം കുറഞ്ഞ പുസ്തക രചയിതാവെന്ന ഗിന്നസ് ലോക റെക്കോർഡാണ് ന്യൂജേഴ്സിയിലെ സൗത്ത് ബ്രൺസ്വിക്കിൽ നിന്നുള്ള...

National24 hours ago

ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി

നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള...

Trending

Copyright © 2019 The End Time News