National
നിർബന്ധിത മതപരിവർത്തന ആരോപണത്തിൽ സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി
ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമപ്രകാരം ബൈബിൾ വിതരണം ചെയ്യുന്നതോ മതപ്രഭാഷണം നടത്തുന്നതോ കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ച്. ഇത് ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനൽകുന്ന അവകാശമാണെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രലോഭനം, ബലപ്രയോഗം, വഞ്ചന എന്നിവയിലൂടെ മതം മാറ്റാൻ ശ്രമിച്ചാൽ മാത്രമേ അത് 2021ലെ നിയമപ്രകാരം കുറ്റകരമാകൂ.
രാം കേവൽ പ്രസാദും ഏതാനും പേരും ചേർന്നു നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായക ഇടപെടൽ. സുൽത്താൻപുർ ജില്ലയിലെ ധാമാർ പൊലീസ് സ്റ്റേഷനിൽ ഓഗസ്റ്റ് 17ന് തങ്ങൾക്കെതിരേ രജിസ്റ്റർ ചെയ്‌ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കുറ്റാരോപിതർ കോടതിയെ സമീപിച്ചത്. മതിയായ തെളിവുകളോ പരാതികളോ ഇല്ലാതെ മതപരിവർത്തന നിരോധനനിയമം ചുമത്തി കേസെടുത്ത യു പി പൊലീസിന്റെ നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു.
ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണങ്ങൾക്കിടെയാണു ഹൈക്കോടതിയുടെ നിർണായകമായ ഇടപെടൽ ഉണ്ടായിരിക്കുന്നത്. മതവിശ്വാസം പ്രചരിപ്പിക്കാനുള്ള പൗരന്റെ അവകാശം സംരക്ഷിക്കുന്നതാണ് ഈ വിധിയെന്ന് നിയമവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.
Sources:azchavattomonline.com
A court in Uttar Pradesh has ruled that giving out Bibles or preaching a religion cannot be treated as a crime. The Allahabad High Court criticised the state police for filing what it called a baseless case of forced religious conversion against a group of Christians in Sultanpur district.
The case was filed on August 17 against Ram Kewal Bharti and others after police accused them of creating a law and order problem and carrying out religious conversion. When Justices Abdul Moin and Babita Rani examined the police records, they found that the complaint only mentioned the recovery of an LED device and accused the group of distributing Bibles. The judges said there was no sign that anyone had been converted or pressured to convert.
The bench said in its order dated November 28, which became public on December 8, that a charge of forced conversion requires a person to claim coercion, allurement or an actual conversion. The judges said such a person did not exist in this case. They also criticised the police for adding conversion charges through a supplementary charge sheet after two months even though there was still no victim.
The court asked why the accused were arrested without any evidence and noted that the records suggested they were actually defending themselves from intruders who entered their prayer meeting. When the state lawyer tried to justify the police action, the judges asked him to show any law that makes distributing the Bible or preaching a crime. The lawyer could not provide an answer.
The court then issued a notice to the complainant, Manoj Kumar Singh, asking him to explain the basis of his allegations and how he gathered people to enter the prayer gathering. The court also asked him to share whether he had any criminal history. Singh has been given two weeks to respond, and the next hearing is set for four weeks later. The petition before the court seeks cancellation of the police case.
Catholic leader A.C. Michael welcomed the decision. He said the court had rightly upheld the constitutional right to practice and share one’s faith, but added that action should also be taken against officials who harass innocent Christians with false cases. Pastor Joy Mathew, who helps Christians in Uttar Pradesh with legal matters, said the case is part of a larger pattern. He said this is yet another example of Christians being pulled into false conversion cases and noted that no real action is ever taken against police officers who break the law.
Uttar Pradesh has reported 209 incidents of alleged Christian persecution this year, the highest in the country, according to the United Christian Forum. Christians form less than one percent of the state’s population of more than 200 million.
http://theendtimeradio.com
National
പ്രവാസികൾക്ക് ആശ്വാസം; എംബസിയുമായി ബന്ധപ്പെടാൻ അതിവേഗ സംവിധാനം
കോഴിക്കോട്: ഇന്ത്യൻ എംബസികളുമായി വേഗത്തിൽ ബന്ധപ്പെടാനുള്ള സംവിധാനം സാധാരണക്കാർക്ക് ഒരുക്കാൻ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി യോഗത്തിൽ തീരുമാനമായി. പ്രവാസികൾ അവധിക്കായി നാട്ടിലെത്തുന്ന ചെറിയ ഇടവേളകളിൽ ആധാർ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ എം.എസ്. മാധവിക്കുട്ടി സമിതിയെ അറിയിച്ചു.
പ്രവാസി ക്ഷേമനിധി പെൻഷൻ മുടങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പെൻഷൻ ലഭിക്കുന്നതിലെ കാലതാമസം, ക്ഷേമനിധി അംഗത്വത്തിനുള്ള അപേക്ഷകൾ സമയബദ്ധമായി തീർപ്പാക്കാത്തത് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികൾ വിവിധ പ്രവാസി സംഘടനാ പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു. നോർക്ക സാന്ത്വനം പദ്ധതിവഴി നിലവിൽ നൽകിവരുന്ന 50,000 രൂപയുടെ ചികിത്സാസഹായം വർധിപ്പിക്കണമെന്നും ചികിത്സാസഹായവും മരണാനന്തര സഹായധനവും സമയബദ്ധമായി അനുവദിക്കണമെന്നും പ്രവാസി സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു.
പ്രവാസി ക്ഷേമനിധിയിൽ അംഗമാകുന്നതിനുള്ള പ്രായപരിധി 70 വയസ്സായി ഉയർത്തണമെന്നും നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിന് സഹായധനം നൽകണമെന്നും വിവിധ കാരണങ്ങളാൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ അവ ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
സമിതിചെയർമാൻ പാറക്കൽ അബ്ദുള്ള എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.എൽ.എ.മാരായ കെ.എം. അഭിജിത്ത്, പഴകുളം മധു, മുഹമ്മദ് മുഹസിൻ, എം. വിൻസെന്റ്, സേവ്യർ ചിറ്റിലപ്പിള്ളി, നോർക്ക കമ്മിറ്റി ജോയിന്റ് സെക്രട്ടറി എം. ജയശ്രീ, എ.ഡി.എം. കെ. ഷെറീന, വിവിധ പ്രവാസി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Sources:cchintha.in
The Kerala Assembly Committee on the Welfare of Non-Resident Keralites will take measures to help ordinary people quickly contact Indian embassies, committee members have said.
The committee, chaired by Parakkal Abdulla, MLA, held a sitting in Kozhikode on Tuesday (October 6) to discuss various issues faced by expatriates in the district, benefits due to them from the government and complaints related to welfare pensions.
MLAs K.M. Abhijith, Pazhakulam Madhu, Mohammed Muhsin, M. Vincent, and Xavier Chittilappilly attended the meeting.
A meeting of the Legislative Assembly Committee on the Welfare of Non-Resident Keralites (NRKs) has decided to set up a system to enable ordinary people to contact Indian embassies quickly.
Collector M S Madhavikutty informed the committee that measures will be taken to swiftly dispose of applications related to Aadhaar cards, electoral identity cards and similar documents during the short periods when NRIs visit home on vacation.
Representatives from various NRI organisations raised complaints at the meeting regarding issues such as suspended Pravasi Welfare Fund pension payments, delays in receiving pensions and the non-time-bound processing of applications for welfare fund membership.
In the meeting, representatives of various expatriate organizations raised grievances related to issues related to non-payment of expatriate welfare fund pension, delay in receiving pension and non-settlement of applications for welfare fund membership in a time-bound manner. The representatives of the expatriate organizations demanded an increase in the existing medical assistance of Rs 50,000 under the Norka Santhanam scheme and timely release of medical assistance and post-mortem assistance.
It was demanded in the meeting that the age limit for becoming a member of the Non-Resident Welfare Fund should be increased to 70 years, assistance should be provided to expatriates returning home to start enterprises and necessary changes should be made in the conditions for providing benefits in case they are denied due to various reasons.
Committee chairman Parakkal Abdulla presided over the meeting. Mr. K.M. Abhijith, Pazhakulam Madhu, Muhammed Muhasin and others. Vincent, Xavier Chittilappilly and NORKA committee joint secretary Md. Jayashree, Dy. K. Representatives of various organisations had participated.
http://theendtimeradio.com
National
ഐപിസി സൺഡേസ്കൂൾ പന്തളം സെൻ്റർ പുതിയ ഭാരവാഹികൾ
പന്തളം: ഐപിസി സൺഡേസ്കൂൾ പന്തളം സെന്റർ 2026 – 2029 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പന്തളം സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോൺ ജോർജ്i (രക്ഷാധികാരി), പി.കെ. സാമുവൽകുട്ടി (സൂപ്രണ്ട്), പാസ്റ്റർ ജോമോൻ തോമസ് (ഡെപ്യൂട്ടി സൂപ്രണ്ട്), പാസ്റ്റർജോർജ് ജോൺ (സെക്രട്ടറി), ജോയി മാത്യു (ജോയിന്റ് സെക്രട്ടറി), സുനിത ജോസ് (ട്രഷറർ), ജിൻസി കോശി, വി.എം.സാംകുട്ടി (താലന്തു കൺവീനർമാർ).
കമ്മിറ്റി അംഗങ്ങളായി പാസ്റ്റർമാരായ മാത്യൂസ് ജോൺ, എം.ഗീവർഗീസ്, മോനച്ചൻ സാമുവൽ, ഇവാ. അജോ അച്ചൻകുഞ്ഞ്, ഷാജി ജോൺ, വിൻസെന്റ് തോമസ്, ജെയ്സൺ.എം, എൽസി ദേവ്, ആൻസി മാത്യൂസ് എന്നിവരെയും തിരഞ്ഞെടുത്തു.
സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ എം. ഗീവർഗീസ്i തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പാസ്റ്റർ തോമസ് ബേബി തിരഞ്ഞെടുക്കപ്പെട്ടവരെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു. സെന്റർ ജോയിന്റ് സെക്രട്ടറി ജോൺസൺ വർഗീസ് ആശംസ സന്ദേശം നൽകി.
Sources:cchintha.in
National
ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യാ കേരള സ്റ്റേറ്റ്ഹൈറേഞ്ച് സോണല്‍ ടാലന്റ് ടെസ്റ്റ് കുമളി സെന്റര്‍ ഓവറോള്‍ ചാമ്പ്യന്മാര്‍
ഇടുക്കി: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ കേരള സ്റ്റേറ്റ് ഹൈറേഞ്ച് സോണല്‍ തലത്തിലെ ടാലന്റ് നടന്നു. വൈപിഇ, സണ്‍ഡേ സ്ക്കുള്‍ സംയുക്ത മത്സരങ്ങള്‍ കട്ടപ്പന സി എസ് ഐ ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.
മത്സരത്തില്‍ കുമളി സെന്റര്‍ ഓവറോള്‍ ചാമ്പ്യന്മാരായി. വൈപിഇ, സണ്‍ഡേ സ്ക്കൂള്‍ ഹൈറേഞ്ച് സോണലില്‍ കുമളി സെന്റ്ര്‍ ചാമ്പ്യന്മാരയപ്പോള്‍ സണ്‍ഡേ സ്ക്കൂള്‍ സെക്കന്‍റ് കട്ടപ്പന സെന്‍ററും, വൈ,പി,ഇ സെക്കന്‍റ് ചപ്പാത്ത് സെന്ററും കരസ്ഥമാക്കി.
മത്സരങ്ങള്‍ ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ കേരള സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി ഷാജി ഇടുക്കി ഉത്ഘാടനം ചെയ്തു. പാസ്റ്റര്‍ ചാക്കോ എബ്രാഹാം പ്രര്‍ത്ഥിച്ച് ആരംഭിച്ച കാര്യ പരുപാടികള്‍ക്ക് ഹൈറേഞ്ച് സോണല്‍ കോ- ഓഡിനേറ്റര്‍ പാ: പ്രജീഷ് ചാണ്ടി അദ്ധ്യക്ഷത വഹിച്ചു.
അഞ്ച് സെന്ററുകള്‍ ഉള്‍പ്പെടുന്നതാണ് ഹൈറേഞ്ച് സോണല്‍. ഇതില്‍ 55 പ്രാദേശിക സഭകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് ടാലന്റ് ടെസ്റ്റില്‍ പങ്കെടുത്തത്.
ഓവറോള്‍ ചാമ്പ്യന്മാര്‍
കൗണ്‍സില്‍ സെക്രട്ടറി പാ: ഷാജി ഇടുക്കി ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി നല്‍കി. വിവിധ വ്യക്തിഗത മത്സര വിജയിക്കള്‍ക്ക് സമ്മാനദാനങ്ങള്‍ സെന്‍റര്‍ പാസ്റ്റര്‍മാര്‍, ലോക്കല്‍ സഭാ പാസ്റ്റര്‍മാരും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
സമ്മാന ദാനത്തിന് മുന്നോടിയായി സണ്‍ഡേസ്ക്കൂള്‍ ഹൈറേഞ്ച് സോണല്‍ സെക്രട്ടറിയും, കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ നിന്നും പി എച്ച് ഡി നേടിയ ഡോക്ടര്‍ ഫിലോമന്‍ ജോസഫ്,
ഹൈറേഞ്ച് മേഖലയില്‍ നിന്ന് സ്റ്റേറ്റ് സെക്രട്ടറി പദത്തിലെത്തിയ പാസ്റ്റര്‍ ഷാജി ഇടുക്കിയേയും, ഹൈറേഞ്ച് സോണലിനെ മാതൃകപരമായി വളരെ ഉത്സാഹത്തോടെ നയിക്കുന്ന സോണല്‍ ഡയറക്ടര്‍ പാസ്റ്റര്‍ എം.വൈ വര്‍ഗ്ഗിസിനേയും ആദരിച്ചു.
ഹൈറേഞ്ച് സോണല്‍ ഡയറക്ടറായി പാസ്റ്റര്‍ എം .വൈ വര്‍ഗ്ഗീസും,സെക്രട്ടറിയായി പാസ്റ്റര്‍ ജോണ്‍ തോമസും പ്രവര്‍ത്തിക്കുന്നു.
ഈ വര്‍ഷം ഏറ്റവും നന്നായി മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ വളരെ
ചരിതാർത്ഥ്യമുണ്ടെന്നും, എല്ലാവരുടേയും അകമഴിഞ്ഞ സഹകരണമാണ് അതിനിടയാക്കിയതെന്നും ഹൈറേഞ്ച് സോണല്‍ ഡയറക്ടര്‍ എം.വൈ വര്‍ഗ്ഗീസ് സിസി ന്യൂസിനോട് പറഞ്ഞു.
കൂട്ടായ പ്രവര്‍ത്തനവും ലോക്കല്‍ സഭകളുടെ മികച്ച സഹകരണവും വരുന്നാളുകളില്‍ ഹൈറേഞ്ച് സോണലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുമെന്നും, വിജയികളായ എല്ലാ പ്രിയപ്പെട്ടവര്‍ക്കും സോണലിന്റെ ആശംസകള്‍ അറിയിക്കുന്നതായും, ഏറ്റവും മികച്ച ജഡ്ജിങ് പാനല്‍ ആയിരുന്നു വിധികര്‍ത്താക്കളായി എത്തിയതെന്നും ഡയറക്ടര്‍ പറഞ്ഞു.
സമാപന സമ്മേളനം കട്ടപ്പന സെന്റര്‍ സെക്രട്ടറി സജിമോന്‍ എ സി (റെജി) പ്രാര്‍ത്ഥിച്ച് ആരംഭിച്ചു. മത്സരാര്‍ത്ഥികളുടെ മികവിനേയും, പോരായ്മകളേയും കുറിച്ച് ജഡ്ജസ് വിശദമായി സംസ്സാരിച്ചു.
വൈ.പി.ഇ ഭാരവാഹികൾ: പാസ്റ്റർ പ്രജീഷ് ചാണ്ടി (സോണൽ കോ-ഓർഡിനേറ്റർ), പാസ്റ്റർ സാബിൻ സണ്ണി (സോണൽ കോ-ഓർഡിനേറ്റർ), ബ്രദർ ജിൻസ് ചെറിയാൻ (സോണൽ സെക്രട്ടറി), ബ്രദർ സ്റ്റെലിൻ ഷാജി (കൺവീനർ), ബ്രദർ ജെബി മാത്യു (ജോയിന്റ് സെക്രട്ടറി), ബ്രദർ ഷിമോൻ ജോസഫ് (ട്രഷറർ).
സൺഡേ സ്കൂൾ ഭാരവാഹികൾ: പാസ്റ്റർ നോബിൾ തോമസ് (സോണൽ പ്രസിഡന്റ്), ഡോ. ഫിലിമോൻ ജോസഫ് (സോണൽ സെക്രട്ടറി), ബ്രദർ ജോ തോമസ് (ജോയിന്റ് സെക്രട്ടറി), പാസ്റ്റർ സന്തോഷ് ഇടക്കര (കോ-ഓർഡിനേറ്റർ), ബ്രദർ സാജി ഫെർണാണ്ടസ് (കോ-ഓർഡിനേറ്റർ).
Sources:cchintha.in
-
Movie12 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
Movie12 months agoBrandon Lake sweeps 2025 Dove Awards, brings down the house alongside Jelly Roll with ‘Hard Fought Hallelujah’
-
us news4 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
Movie11 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoJaguars Star Travis Hunter, Olympic Gold Medalist Noah Lyles Get Baptized: ‘Leaving My Old Self’
-
us news12 months agoനൈജീരിയൻ ക്രൈസ്തവരെ സംരക്ഷിക്കാൻ നടപടി ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസ് പ്രതിനിധികള്‍

